ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Saturday, July 6, 2013

സുതാര്യ കേരളം പരിപാടിയിലേക്ക് ഒരു പരാതി.....

സുതാര്യകേരളം പരിപാടിയിലേക്ക്
ഒരു പരാതി നല്കുവാനുണ്ട്
തരാതരം പോലത്
നോക്കിക്കളയുമോ.....?
ജരാനരകള്‍ പോലുമലങ്കാരമായി
കരുതിയിരുന്നല്ലോ..?
മുഖം മിനുക്കുവാന്‍ കണ്ണാടിയും
വേണ്ടായിരുന്നല്ലോ...?
എങ്കിലും ഇടയ്ക്കിടയ്ക്കേറു
കണ്ണിട്ടു നോക്കി
പ്രതിച്ഛായ തിളക്കുവാന്‍
മിടുക്കനായിരുന്നല്ലോ....!

അതി വേഗം..ബഹു ദൂരം
തകര്‍ന്നിതാ കിടക്കുന്നു
പ്രതിബിംബം...!!
ഉടഞ്ഞ ചില്ലുകളില്‍ കാണുന്നതോ
വികൃതമാം പ്രതിരൂപം
ചുമല് താങ്ങിനിന്നവര്‍
ചിരിക്കുമ്പോള്‍ തെളിയുന്നുണ്ട്
കൊരുക്കാനായി തരിയ്ക്കും
കോമ്പല്ലുകള്‍......!!

അകത്തെന്തോ അളിഞ്ഞു നാറാന്‍
തുടങ്ങിയിട്ടേറെ നാളായല്ലോ...?
കൃമിച്ചതും നുരച്ചുയര്‍ന്നതും
അടുത്തിരുന്നവര്‍ പോലുമറിഞ്ഞില്ല
പോലും.....!!
തുറന്നിട്ട ജാലകങ്ങള്‍ക്കുമത്
തടുക്കുവാന്‍ കഴിഞ്ഞില്ലല്ലോ...?

അസഹ്യമാം നാറ്റം കൊണ്ടിപ്പോഴും
മുറിതുറക്കുവാന്‍ വയ്യ...
പുറത്തെ പടപ്പുറപ്പാട്
കേട്ടില്ലേ.......?
അകത്തളത്തിലും മുഴുകുന്നുണ്ട്
അടക്കിപ്പിടിച്ച വര്‍ത്തമാനം
എന്നിട്ടും കടിച്ചു തൂങ്ങിക്കിടക്കുകയാണോ..?

വേണ്ട വേണ്ട പിടിവിടേണ്ട..
തിരിച്ചകത്തുകേറാന്‍ കഴിയില്ല
പിന്നൊരിക്കലും.......

17 comments:

 1. ഇവിടെ ബഹറിനില്‍ സുതാര്യ കേരളത്തിന്റെ പേരില്‍ യു എന്‍ അവാര്‍ഡ് മുഖ്യമന്ത്രി ഏറ്റുവാങ്ങുമ്പോള്‍ അവിടെ കേരളത്തില്‍ മുഖ്യന്റെ ശിങ്കിടികളെ പോലീസുക്കാര്‍ അറസ്റ്റ് ചെയ്യുകയാണ് .അറസ്റ്റ് - അവാര്‍ഡ് - അവാര്‍ഡ് - അറസ്റ്റ് - അതി വേഗം..ബഹു ദൂരംതകര്‍ന്നിതാ കിടക്കുന്നു
  പ്രതിബിംബം...!!

  ReplyDelete
  Replies
  1. ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും, എന്തൊക്കെത്തെളിവു നിരത്തിയാലും തൊടുന്യായം പറഞ്ഞ് അധികാരത്തില്‍ കുളയട്ടയെപ്പോലെ കടിച്ചു തൂങ്ങിക്കിടക്കാനുളള പ്രവണത ജനാതിപത്യ വ്യവസ്ഥിതിക്ക് ഒട്ടും ചേര്‍ന്നതല്ല....അഭിപ്രായത്തിന് നന്ദി അനീഷ്

   Delete
 2. ആരോ ഓ എൻ വി ശൈലി ആണ് അനു രാജ് കവിതകൾ എന്ന് പറഞ്ഞിരുന്നു
  അത് ഓർത്തു കൊണ്ട് തന്നെ പറയട്ടെ ബ്ലോഗ്ഗുലകത്തിലെ സത്യൻ അന്തികാടും നിങ്ങൾ തന്നെ

  നന്നായി പരാതി

  ReplyDelete
  Replies
  1. എന്റെ എഴുത്ത് എന്‍.വി കൃഷ്ണവാര്യരെ അനുസ്മരിപ്പിക്കുന്നതായി ഒരു സുഹ്യത്തും, ചെമ്മനം ചാക്കോയുടെ ശൈലിയെ അനുസ്മരിപ്പിക്കുന്നതായി മറ്റൊരു സുഹൃത്തും മുമ്പ് അഭിപ്രായപ്പെട്ടിട്ടുണ്ട്.ഇപ്പോളിതാ ഓ.എന്‍.വിയുടെ കാര്യം പറയുന്നു. ഇതൊക്കെ കേള്‍ക്കാന്‍ സുഖമുളള കാര്യമാണെങ്കിലും, ഞാന്‍ ആരുടേയും ശൈലി പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ലതാണ് സത്യം. എപ്പൊഴോ നഷ്ടപ്പെട്ടു പോയി പിന്നെ തിരിച്ചു കിട്ടിയ ശബ്ദം കൊണ്ട് വെറുതെ ഒരു രാപ്പാടി പാടുകയാണ്...ശ്രുതിതാളങ്ങള്‍ പലപ്പോഴും ചേരുന്നില്ല എന്നറിഞ്ഞുകൊണ്ട് തന്നെ....എത്രനാള്‍ അത് തുടരാന്‍ കഴിയുമെന്നറിയുന്നില്ല...അഭിപ്രായത്തിനും , നല്ല വാക്കുകള്‍ക്കും നന്ദി ബൈജു

   Delete
 3. പണ്ടൊക്കെ ആരോപണങ്ങൾ ഉയരുമ്പോഴും മറ്റു ചിലപ്പോൾ ധാർമ്മികതയുടെ പേരിലും നേതാക്കന്മാർ അധികാര സ്ഥാനങ്ങൾ തൃണതുല്യം വലിച്ചെറിഞ്ഞ പാരമ്പര്യം നമ്മുടെ രാഷ്ട്രത്തിനുണ്ട്..എന്നാൽ ഇന്ന് കഥമാറി സ്വയം ചീഞ്ഞളിഞ്ഞു രാഷ്ട്രത്തെയും നശിപ്പിച്ച് അധികാരത്തിൽ കടിച്ചുതൂങ്ങി കിടക്കുന്നു....ജനാധിപത്യം അധപ്പതിക്കാവുന്നതിന്റെ അങ്ങേയറ്റം എത്തിയിരിക്കുന്നു ...വളരെ കഷ്ടം തന്നെ നമ്മുടെ നാടിന്റെ അവസ്ഥ ....പൗരബോധം നിറഞ്ഞു നിൽക്കുന്ന കവിത നന്നായിട്ടുണ്ട് ..ആശംസകൾ

  ReplyDelete
  Replies
  1. അധികാരത്തില്‍ എങ്ങനേയും ചടഞ്ഞ് കൂടിയിരിക്കുക എന്നതാണ് പുതിയ സമവാക്യം. അധികാരം ഭരണകര്‍ത്താക്കളെ എത്രമാത്രം മത്തുപിടിപ്പിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണിത്

   Delete
 4. കാലംമാറി കോലംമാറി.
  ആശംസകള്‍

  ReplyDelete
  Replies
  1. എന്നാലും ഇതൊരു വല്ലാത്ത കോലം തന്നെ.....

   Delete
 5. എല്ലാം സുതാര്യമായി

  ReplyDelete
  Replies
  1. ഈ സുതാര്യത ചിലര്‍ക്കൊക്കെ ഒരു മറയായി എന്നുവേണം കരുതാന്‍..അഭിപ്രായത്തിന് നന്ദി അജിത് സാര്‍

   Delete
 6. ഒരഞ്ചു കൊല്ലം കഴിഞ്ഞ് ഈ പറഞ്ഞവരെല്ലാം നല്ലൊരു പാട്ടും പാടി വന്ന് വീണ്ടും നമ്മളെ ഭരിക്കും. അപ്പൊ, ആരാ കുറ്റക്കാർ..?

  സാക്ഷാൽ കഴുതകൾ ഇതൊക്കെക്കണ്ട് ചിരിയ്ക്കുന്നുണ്ടാകും.


  നല്ല കവിത.

  ശുഭാശംസകൾ....

  ReplyDelete
  Replies
  1. പൊതുജനങ്ങള്‍ കഴുതകളായതു കൊണ്ട് മാത്രമല്ല...അവര്‍ക്കുമുന്നില്‍ മറ്റ് ചോയിസുകളൊന്നുമില്ലാതെ വരുമ്പോളാണ് ഇങ്ങനെ സംഭവിക്കുന്നത്. അഭിപ്രായത്തിന് നന്ദി സൌഗന്ധികം

   Delete
 7. അകത്തളത്തിലും മുഴുകുന്നുണ്ട്
  അടക്കിപ്പിടിച്ച വര്‍ത്തമാനം
  എന്നിട്ടും കടിച്ചു തൂങ്ങിക്കിടക്കുകയാണോ..?

  വേണ്ട വേണ്ട പിടിവിടേണ്ട..
  തിരിച്ചകത്തുകേറാന്‍ കഴിയില്ല
  പിന്നൊരിക്കലും.......
  വരികള്‍ സുതാര്യം...

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി മുഹമ്മദ് സാബ്...വീണ്ടും വരിക

   Delete
 8. തകര്‍ന്നിതാ കിടക്കുന്നു
  പ്രതിബിംബം...!!
  Veenithallo kidakkunnu....
  Good insertion.

  ReplyDelete
  Replies
  1. ഒരിടവേളയ്ക്കു ശേഷമാണല്ലോ ഡോക്ടറെ കാണുന്നത്. തിരക്കാണന്നു വിചാരിക്കുന്നു. സമയം കിട്ടുമ്പോഴൊക്കെ ഈ വഴിവരാന്‍ മറക്കറുതേ...നന്ദി

   Delete