ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Saturday, April 18, 2015

കണക്കനും കാറല്‍ മാക്സും.......

Image result for IMAGES OF VASTHU SCIENTISTSമുഴക്കോലു നീട്ടി
കണക്കന്‍ പറയുന്നു
കടക്കണ്ണാല്‍ അളന്നും കുറിച്ചും
വിരലൊടിച്ചും നിവര്‍ത്തിയും
വീടിന്‍ കിടപ്പതേ ശരിയല്ല
ഇടത്തുവരാന്‍ പാടില്ലായിരുന്നു
അടുക്കള
അബദ്ധമബദ്ധം.....!!
കിടപ്പുമുറിയുടെ ജനല്‍
ടുക്ക്കൊടുത്തതും
ശരിയായില്ല
പൊളിച്ചൊരല്പം വലത്തോട്ട് മാറ്റണം
വെളിച്ചം കടന്നു പോകുന്നില്ല
കാറ്റും.........നേര്‍വഴിയില്‍...
ഇടയ്ക്ക് തടസ്സമായി
നില്ക്കുംഭിത്തി ഇടിച്ചൊരു
ഹോളിടണം വൃത്തത്തില്‍

പുറത്തെ ബാത്ത്റൂം
പണിഞ്ഞ് വെച്ചിരിക്കുന്നത്
മരിച്ചു പോകുകില്‍ നമ്മെ
എടുത്തുകൊണ്ട് പോകേണ്ട
കോണിലോ..?

അടുത്ത വസ്തുവിന്‍ അതിര്
നീട്ടിവരക്കുമ്പോള്‍‌
വീടിന്‍ നടുക്കു കൂടി
കടന്നു പോകയോ...?
അടുത്തൂണുപറ്റുവാന്‍
പിന്നെന്തുവേണം.....

മുഴുത്ത കാഞ്ഞിരമൊന്ന്
തുടുത്തുനില്പുണ്ടല്ലോ
അടുത്തുതന്നെ.....
ഏതോ കറുത്തനാഗം
ഫണം വിടര്‍ത്തിയ പോലെ
ശിവ ശിവ പൊറുക്കണേ....
കടുത്ത ദോഷം തലയ്ക്കുമീതെ
തൂങ്ങിയാടുന്നു
അറക്കവാളുപോലെ....

മുഴക്കോലുനീട്ടി കണക്കന്‍ പറയുന്നു
വീടിന്‍കിടപ്പതേ ശരിയല്ല

അടുക്കളയിലന്ന്
പാലുപാത്രം തിളച്ചു തൂവി
അടുപ്പുകല്ലില്‍ തലകറങ്ങി
വീണന്നേ തുടങ്ങിയതാണീ
ദുരിതകാലം
ഒഴിഞ്ഞു പോകുന്നില്ല

അകത്തുകിടന്നിട്ടുറക്കം വരുന്നില്ല
പുറത്തോ പൂവള്ളിയെന്നു
വിചാരിക്കും....
പിടിക്കുന്നതെല്ലാം പുലിവാല്‍...!
മിടുക്കരായി പഠിച്ചുകൊണ്ടിരുന്ന
പിള്ളാരുടെ പഠിത്തവും പോയി
കടുത്ത രോഗങ്ങള്‍ കാരണം
ആശുപത്രി വിട്ടൊഴിഞ്ഞിട്ടൊരു
നേരവുമില്ല...
ഓട്ടക്കലം പോലെ ചോരുന്നു കീശ
എത്ര തുന്നി ശരിയാക്കിയിട്ടും...!

അകത്തുനിന്നോരു
പെണ്‍തുറിച്ചുനോട്ടം
കണ്ടില്ലേ നിങ്ങളും...?
എടുത്തുപറയേണ്ടതില്ലല്ലോ
എന്‍റെ ഇടത്തുവശമാണ്..!

കടുത്ത കമ്മ്യൂണിസ്റ്റ് ഞാന്‍..
ഇടയ്ക്കൊന്നിരിട്ടത്ത് വെറുതെ
അടുത്തുള്ളമ്പലമുറ്റത്തു
കൂടിപ്പോലുംപോകാത്തവന്‍
എന്റെ  എതിര്‍പ്പു വകവെയ്ക്കാതെ 
വിളിച്ചുകൊണ്ടു വന്നതാണി
കണക്കച്ചാരെ....

അകത്തേക്കു വിളിച്ചു പിടയ്ക്കും
നോട്ടൊരെണ്ണം
എന്‍റെ കൈയില്‍ തിരുകിപ്പിടിപ്പിച്ചു
കൊണ്ടവള്‍ പറയുന്നു പതുക്കെ.....
റുത്തൊന്നും പറയല്ലേയിപ്പോള്‍
വഴക്കടിക്കാനുള്ള സമയമിതല്ല
വികട സരസ്വതി വിളങ്ങുമാ
നാവനക്കരുതേയൊരല്പ നേരം
പഠിച്ചില്ലേ അനുഭവത്തിന്‍
വെളിച്ചത്തില്‍ ......?
കുറിപ്പടി തരുമ്പോള്‍ മടിക്കാതെ
കൊടുത്തു വണങ്ങുക
അത്രമാത്രം.......
ഇടയ്ക്കൊരല്പം ഈശ്വരവിചാര
Image result for karl marx pictures
മില്ലാത്തതിന്‍റെ കുഴപ്പമാണിതെല്ലാം..

ചരിത്ര ഗതിയില്‍
മതത്തിന്‍ കറുപ്പില്ലാത്ത
സമത്വസുന്ദരമാമൊരുലോകം
സ്വപ്നംകണ്ട
നരച്ചതാടിയുള്ളോരെന്റെ
കമ്മ്യൂണിസ്റ്റ്  മുത്തപ്പാ
പൊറുക്കണേ.......!!


( കണക്കനും തുടര്‍ന്ന് എന്റെ ഭാര്യയും പറഞ്ഞത് നിങ്ങള്‍ വായിച്ചുകാണുമല്ലോ...രണ്ടും ഒരു കണക്കാണ്.....ആയതിനാല്‍ ആ അഭിപ്രായങ്ങള്‍ ഞാന്‍ അവഗണിക്കുന്നു....അടുത്തിടെ പണിത വീടാണ‍്. അതിടിച്ച് പൊളിക്കണം പോലും...എന്താണ് നിങ്ങളുടെ അഭിപ്രായം...?നിങ്ങളുടെ അഭിപ്രായം..... അതെന്തായാലും എനിക്ക് വിലപ്പെട്ടതാണ്...)

25 comments:

 1. ഒരുത്തനെത്തന്നെ നിനച്ചിരുന്നാല്‍
  വരുന്നതെല്ലാം അവനെന്ന് തോന്നിടും!!

  രാഹുവും അതുപോലെയാണ്. അവനെന്ന് നിനച്ചാല്‍ പിന്നെ വരുന്നതും പോകുന്നതും ഭവിക്കുന്നതുമെല്ലാം അവന്‍‌മൂലമെന്ന് കരുതും.

  ReplyDelete
  Replies
  1. നന്ദി അജിത് സാര്‍....ഈ ഉപദേശത്തിന്......

   Delete
 2. ഇപ്പോ അരുമശിഷ്യരെന്നു പറഞ്ഞു നടക്കുന്നോരാണ് ഈ വാസ്തുവിന്റെ സ്വന്തം സ്വന്തം ആളുകൾ

  ReplyDelete
 3. എല്ലാ കണക്കന്മാരും ഒരുപോലെയാണ്. പക്ഷെ, അവരുടെ കണക്കുകളെല്ലാം വെവ്വേറെയാ.. കയ്യിലിരിക്കുന്ന കാശിന് നമുക്കൊരു കണക്കില്ലെങ്കില്‍ കാര്യം പോക്കാ..
  കണക്കുകള്‍ കൃത്യമായി കൂട്ടിക്കുറച്ച നല്ലൊരു കവിത.. ഈ വിഷയം സ്വാനുഭവത്തില്‍ നിന്നും ഉള്‍ക്കൊണ്ടതാണെന്ന് കണക്കാക്കാനും കഴിയും..

  ReplyDelete
  Replies
  1. കണക്കിന് ഒരുത്തരമേയുള്ളൂ എന്നാണ് കണക്ക്...എന്നാല്‍ കണക്കന്മാര്‍ക്കാകട്ടെ നൂറ് വഴിയും നൂറ് ഉത്തരങ്ങളുമാണ്....അതുകൊണ്ട് തന്നെ അത് വിശ്വസിക്കുക പ്രയാസം........പിന്നെ ഇതില്‍ എന്‍റെ സ്വാനുഭവം 10 ശതമാനം പോലുമില്ല കേട്ടോ...കണ്ടതും കേട്ടതും വെച്ച് തട്ടിക്കൂട്ടുന്നതാണ്..നന്ദി മുഹമ്മദ് സാബ് അഭിപ്രായത്തിന്

   Delete
 4. വിശ്വാസമല്ലേ എല്ലാം.....
  വിശ്വാസം തലയ്ക്കുപിടിച്ചാല്‍ പിന്നെ ഒരു രക്ഷയൂമില്ല്യ!
  തച്ചുശാസ്ത്രം നോക്കുന്നവരെ ഞങ്ങളുടെ നാട്ടില്‍ കണക്കന്‍ എന്നുപറയാറില്ല.
  രചന നന്നായിട്ടുണ്ട്.
  ആശംസകള്‍

  ReplyDelete
  Replies
  1. കണക്കന്‍ എന്നു പറഞ്ഞാല്‍ കണക്കറിയാവുന്നവന്‍ എന്നാണ് ഭാഷാര്‍ത്ഥം...കണക്കന്‍ എന്ന പേരില്‍ തെങ്ങുകയറ്റം തൊഴിലാക്കിയ ഒരു സമുദായവും കേരളത്തിലുണ്ട്....എന്നാല്‍ ഞങ്ങളുടെ കൊല്ലത്ത് കണക്കന്‍ എന്നു പറയുന്നത് വീടിന് സ്ഥാനവും സമയവുമൊക്കെ കാണുന്നവരെയാണ്. മലബാറിലെന്താണ് പറയുന്നതെന്ന് അറിയില്ല...നന്ദി തങ്കപ്പന്‍ സാര്‍ അഭിപ്രായത്തിന്

   Delete
 5. ഇതിലൊന്നും വിശ്വസിക്കരുത് മാഷെ...
  കണക്കനാര്??
  എല്ലാം പടച്ച, എന്തിനേരെ കണക്കനെയും സൃഷ്ടിച്ച ഈശ്വരനോട് പ്രാര്‍ത്ഥിക്കൂ...
  വീടിനല്ല മാറ്റം വരേണ്ടത്.. ചിന്തകള്‍ക്കാവട്ടെ... നല്ല വരികള്‍

  ReplyDelete
  Replies
  1. ആ ദൈവത്തോടൊരു ചോദ്യം...പരലോകത്തെ സ്വര്‍ഗ്ഗം കിട്ടുന്നതിന് പാവത്തങ്ങളെയൊക്കെ എന്തോരമാണ് കഷ്ടപ്പെടുത്തുന്നത്. പുള്ളിക്കാരന്‍ തികഞ്ഞ മുതലാളിത്ത വാദിയാണ്. ഉള്ളവന് വാരിക്കോരി കൊടുക്കും. ഇല്ലാത്തവനെ പാതാളത്തോളം ചവിട്ടി താഴ്ത്തും....നന്ദി മുബാറക്ക് താങ്കളുടെ അഭിപ്രായത്തിന്...വീണ്ടും വരുമല്ലോ...

   Delete
 6. വാസ്തുവും കമ്യൂണിസവും ഒക്കെ ഓരോ വിശ്വാസങ്ങൾ അല്ലേ?
  ഒന്ന് ശരിയെന്നും മറ്റേത് തെറ്റെന്നും ഒരിക്കലും തീർത്ത്‌ പറയാൻ പറ്റില്ല.
  വിശ്വാസം. അതല്ലേ എല്ലാം?!

  ReplyDelete
 7. കമ്മ്യൂണിസം ഒരു വിശ്വാസമല്ല...അതൊരു ജീവിതവീക്ഷണമല്ലേ ഗോവിന്ദന്‍ജീ........

  ReplyDelete 8. രണ്ടാമതൊന്നാലോചിക്കാതെ കളത്രത്തെ സാക്ഷിനിർത്തി കണക്കനെ സാഷ്ടാംഗിക്കുക ..ദക്ഷിണേം കൊടുക്ക ..വാസ്തുവും കണക്കനും തോളിൽ കയ്യിട്ട് പടിയിറങ്ങി പാട്ടിന് പോവും ,,,വെട്ടാൻ വരുന്ന പോത്തിനൊടും കെട്ടിയ പെണ്ണിനോടും കമ്യൂണിസിക്കരുത് എന്ന് പണ്ടുള്ളവർ പറയുന്നത് വെറുതെയല്ല അനുരാജ്.

  കവിതയും,പറഞ്ഞ രീതിയും വളരെ ഇഷ്ടപെട്ടു .

  ReplyDelete
  Replies
  1. നന്ദി വഴിമരങ്ങള്‍ നല്ല വാക്കുകള്‍ക്ക്....

   Delete
 9. കണക്കൻ പറഞ്ഞതെന്താണ്, "വെളിച്ചം കടന്നു പോകുന്നില്ല, കാറ്റും" അതിലെന്താണ് തെറ്റ് എൻറെ കമ്മ്യുണിസ്റ്റ് കാരാ?
  വെളിച്ചം നിൻറെ അഭിവൃത്തിയ്ക്ക്, ഐശ്വര്യത്തിന്
  വായുവോ നിൻറെ ആരോഗ്യത്തിന്.

  ഇനി ഉപദേശം: കാലഹരണ പ്പെട്ട പ്രത്യയ ശാസ്ത്ര മായ കമ്യുണിസത്തിന്റെ പുറകെ പോകാതെ യുക്തി സഹമായി ചിന്തിയ്ക്കുക. (ഭാര്യ പറയുന്നതും അൽപ്പം കേൾക്കുക.)

  കവിത നന്നായി.

  ReplyDelete
  Replies
  1. പ്രിയ ബിബിന്‍ജി താങ്കള്‍ കാറ്റിന്റേയും വെളിച്ചത്തിന്റേയും കാര്യം മാത്രമേ പരാമര്‍ശിക്കുന്നുള്ളൂ....മുട്ടതിര്....കാഞ്ഞിരം...പട്ടടക്കോണ് പിന്നെയും ഇതില്‍ എഴുതിപ്പടിപ്പിക്കാന്‍ കഴിയാതെ പോയ ഒരുപാട് കാര്യങ്ങള്‍... അതൊന്നും കാണാതെ പോകരുത്

   Delete
  2. അതൊക്കെ വിടണം അനുരാജെ. തിരുവനന്തപുരം പോലുള്ള നഗരങ്ങളിൽ ആകെ 4 സെന്റിൽ ആണ് വീട് വയ്ക്കുന്നത്. അത് പണ്ട് പട്ടട ആയിരുന്നിരിയ്ക്കും സ്മശാനം ആയിരുന്നിരിയ്ക്കും. എന്ത് ചെയ്യാനാ? അതിനൊക്കെ അവരുടെ കയ്യിൽ മിനിമം ലെവലിൽ ഉള്ള പരിഹാരങ്ങളും ഉണ്ട്. ഒരു ഭൂമി പൂജ, മറ്റൊരു പൂജ. അങ്ങിനെ വലിയ ചിലവില്ലാത്ത കാര്യങ്ങൾ. അതൊക്കെ അങ്ങിനെ അഡ്ജസ്റ്റ് ചെയ്യണം. അത്രയേ ഉള്ളൂ.

   Delete
 10. ഒക്കെയൊരു കണക്കാണ്..!!!
  എല്ലായ്പ്പോഴത്തെയും പോലെ കവിത ഇഷ്ടപ്പെട്ടു....

  ReplyDelete
  Replies
  1. നന്ദി കല്ലോലിനി ഈ വരവിനും അഭിപ്രായത്തിനും....

   Delete
 11. ഓരോരുത്തർക്കും ഓരോ വിശ്വാസം...
  കവിത ഇഷ്ടം...

  ReplyDelete
  Replies
  1. നന്ദി ഷിഹാബുദ്ദീന്‍....

   Delete
 12. കണക്കൻ വിശ്വസിക്കാൻ കൊള്ളാമെങ്കിൽ കണക്കിൽ കാര്യമുണ്ട് അനുരാജ്. പക്ഷെ വിശ്വസിക്കാൻ കൊള്ളാമോ ഇല്ലയോ എന്ന സംശയം മാറാൻ നമ്മളൊട്ട് കണക്കന്മാരുമല്ല !! എന്തായാലും കവിത കലക്കി .

  ReplyDelete
  Replies
  1. ഒള്ള കണക്കന്മാരില്‍ പാതിമുക്കാലും കള്ള നാണയങ്ങളാണ്...അവിടെയാണ് പ്രശ്നം..നന്ദി ടീച്ചര്‍ അഭിപ്രായം രേഖപ്പുെടുത്തിയതിന്

   Delete
 13. അറിയാൻ മേലാത്ത കാര്യങ്ങളെക്കുറിച്ച്‌ എന്തെല്ലാം അബദ്ധങ്ങളാ പറഞ്ഞിരിക്കുന്നത്‌????

  ReplyDelete