ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, സെപ്റ്റംബർ 23, തിങ്കളാഴ്‌ച

കവിത വരുമ്പോള്‍........

കവിത....!..... മധുരതരമായ ഏതോ സ്വപ്നം പോലെ അവള്‍ ഈ ഇടവഴിയോരത്ത് കൂടി............... ഇടയ്ക്കിടയ്ക്ക്   മൃദുലമായ കാലൊച്ചയുമായി കടന്ന് പോകാറുണ്ടായിരുന്നു.... ഇപ്പോള്‍ കണ്ടിട്ട് കുറെ നാളുകളാകുന്നു...എന്തു പറ്റി...ഒരു നിശ്ചയവുമില്ല....ശപ്തമായ എന്റെ ഹൃദയ ഭൂമിക വീണ്ടും ഹരിതാഭ യണിയിക്കുവാന്‍ ഇനി അവള്‍ വരില്ലേ....?അതിനെക്കുറിച്ച് ആശങ്കപ്പെട്ട് എനിക്ക് ഒരു സമാധാനവുമില്ല......!

കവിതേ നീ വരുമോ......
എന്‍ ഹൃദയത്തിലേക്കുളള
ഇടവഴിയിലൂടാരും കാണാതെ
കളിവാക്കിന്‍ മുനകൊണ്ട്
പരിഭവത്തോടാ തണല്‍
മരച്ചോട്ടില്‍ തന്നെ......
നീ വെറുതെ പിണങ്ങി 
നില്ക്കുകയാണോ.......?
ഒളികണ്ണാല്‍ ഞാന്‍ നിന്നെ
നോക്കുമ്പോഴുണ്ട്
കവിളിണയില്‍ വിരിയുന്നുണ്ടൊരാ
കന്മഥ പൂക്കള്‍......!
അതു കാണ്‍കെ ഭ്രമരങ്ങളെപ്പോല്‍
തുടികൊളളുന്നുണ്ടെന്നധരങ്ങളും.....!

കനകച്ചിലങ്കതന്‍ താളമേളങ്ങളില്ലെങ്കിലും
കണങ്കാലിലുമ്മവെച്ചു കളിക്കുമാ
വെള്ളിക്കൊലുസിന്റെ
നിസ്വനം മാത്രം മതി......

നിറമേഴും അഴകുളള ഞൊറിവെച്ച
കൈയുളള ബ്ലൌസുമിട്ട്.....
കാറ്റത്തിളകിയാടും പുളളിപ്പാവാട
മെല്ലയൊതുക്കി.....
തരള പത്രങ്ങളെപ്പോല്‍
പുതുമണം മാറാത്തൊരാ പുസ്തക
കെട്ടുകള്‍ മാറോട് ചേര്‍ത്ത്
കവിതേ നീ വരുമോ.....
എന്‍ ഹൃദയത്തിലേക്കുളള
ഇടവഴിയിലൂടാരും കാണാതെ.....!

ഇരുളും വെളിച്ചവും....
നിഴലും നിലാവും.....
ഇണചേര്‍ന്നു കിടക്കുമാ
വഴിയേറെ വിജനമാണെങ്കിലും
പരിഭ്രമം വേണ്ട....
കരളിന്‍ കയത്തിലെ
പൂവിറത്തുകൊണ്ട്
ഞാനരികില്‍ത്തന്നെയുണ്ട്....

കടമിഴികണ്ണുകള്‍കൊണ്ട്
നീയെന്നെയൊന്ന് നോക്കുകില്‍
സ്വരരാഗങ്ങളെന്‍ വ്രണിതമാം
ഹൃദയത്തിലും വന്നു നിറഞ്ഞേനെ...

മനസ്സിന്‍ മണിമുറ്റത്ത്
മധുരമാം സ്വപ്നങ്ങള്‍കൊണ്ട്
ഞാനൊരു പൂക്കളം തീര്‍ത്തിട്ടുണ്ട്
ഹൃദയത്തിന്‍ ചില്ലയില്‍
സ്മൃതികളാം വള്ളികൊണ്ട്
ഒരൂഞ്ഞാലും കെട്ടിയിട്ടുണ്ട്
വെറുതെ മടുക്കുമ്പോള്‍
അധരങ്ങളില് മൂളാറുള്ളൊരാ
പഥിക ഗീതത്തിന്‍ ഈണവുമായി
വെറുതെ വന്നിരുന്നൊ
ന്നാടുവാനായി......

മൃദുലമാ കാലിണകള്‍
ആകാശത്തിലേക്കായം കിട്ടുവാനായി
നീയെന്‍ ഹൃദയ ഭൂമികയിലാഴ്ത്തുകില്‍
ഞാനും തരളിതനായൊരു
ഗായകനായി പാടിയേനെ..... !  

17 അഭിപ്രായങ്ങൾ:

  1. കവിത വരാതിരുന്നപ്പോള്‍ എഴുതാന്‍ ശ്രമിച്ചതാണല്ലേ. പെട്ടെന്നുള്ള അടുക്കിപറക്കല്‍ .സാധാരണയിവിടെ പറയാത്ത വിഷയം, എല്ലാവരും എവിടെയും പറയുന്ന വിഷയം .

    മറുപടിഇല്ലാതാക്കൂ
  2. മമമുന്നില്‍ നിന്നൂ നീ മലയാള കവിതേ.!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ...അതൊരു പറഞ്ഞറിയിക്കാന്‍ കഴിയാത്ത വികാരമാണ്.........നന്ദി അജിത് സാര്‍

      ഇല്ലാതാക്കൂ
  3. വാക്കുകളോടുള്ള പ്രണയം വായിക്കാന്‍ കഴിയുന്നുണ്ട്..
    കടമിഴികണ്ണുകള്‍ .. എന്നൊക്കെ കാണുമ്പോള്‍ പ്രണയജല്‍പ്പനങ്ങള്‍ എന്ന് പറയാന്‍ തോന്നുന്നു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി മുഹമ്മദ് സാബ്....ഈ പ്രണയം കേവലം വരട്ടു പ്രണയമെന്നുമാത്രം കരുതരുതേ......

      ഇല്ലാതാക്കൂ
  4. കടമിഴികണ്ണുകള്‍കൊണ്ട്
    നീയെന്നെയൊന്ന് നോക്കുകില്‍
    സ്വരരാഗങ്ങളെന്‍ വ്രണിതമാം
    ഹൃദയത്തിലും വന്നു നിറഞ്ഞേനെ..
    Correct.... Best wishes.

    മറുപടിഇല്ലാതാക്കൂ
  5. തേടീ നിന്നെയെൻ,
    ആരാമങ്ങളിൽ ഞാൻ
    ഓരോരോ മാത്രയും..

    കാവ്യദേവതയരികിലെത്തട്ടെ, എത്രയും വേഗം.

    നല്ല കവിത അനുരാജ്.

    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  6. കവിത വിളയാടുന്നുണ്ട്...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. ഇരുളും വെളിച്ചവും....
    നിഴലും നിലാവും.....
    ഇണചേര്‍ന്നു കിടക്കുമാ
    വഴിയേറെ വിജനമാണെങ്കിലും
    പരിഭ്രമം വേണ്ട....
    കരളിന്‍ കയത്തിലെ
    പൂവിറത്തുകൊണ്ട്
    ഞാനരികില്‍ത്തന്നെയുണ്ട്....

    മറുപടിഇല്ലാതാക്കൂ