ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2012, ജൂലൈ 26, വ്യാഴാഴ്‌ച

ആഗതവൃത്താന്തം


പടികടന്നാരോ വരുന്നു............
ഇറയത്തേതോ മെതിയടിപ്പാടിന്റെ
താളം മുറിയുന്നു
ഇടനെഞ്ചു പൊട്ടി ഞാനീ
വാതായന പഴുതിലൂടൊന്നൊളിച്ചു നോക്കുമ്പോള്‍
ഇടയിലൊരു കൊളളിയാന്‍ മിന്നുന്നു
ഇടവഴിയോരത്തോരോ പതുങ്ങുന്നു
ഇടനാഴിയിലേതോ നിഴലൊച്ച കേള്ക്കുന്നു
ഇരുളിന്റെ ഗര്ഭത്തില്‍ നിന്നാരോ നിലവിളിക്കുന്നു
ഇലയനക്കം കേട്ടു ഞാനിമ ചിമ്മി നോക്കുമ്പോള്‍........
ഇടവഴികള്‍ പിരിയുന്നിടത്തൊരു
മുത്തശ്ശി മാവുണ്ടതിന്‍ ചില്ലയിലിരുന്നേതോ
പക്ഷി ശ്രുതി താളമില്ലാതെ പാടുന്നു
താഴെയതിന്‍ ചുവട് ചാരിയാരോ.....
പുകയൂതി നില്ക്കുന്നു........
ജ്വരബാധയേറ്റപോല്‍ വിറയ്ക്കുന്നു
ഈ ചെറിയ മണ് വിളക്കിന്‍ തിരിനാളമേതോ
കാറ്റിലുലയുന്നു
പടികടന്നാരോ വരുന്നു............
ഇറയത്തേതോ മെതിയടിപ്പാടിന്റെ
താളം മുറിയുന്നു

2012, ജൂലൈ 25, ബുധനാഴ്‌ച

ചാറ്റിലുളള സുഹൃത്തിനോട്...........

ചാറ്റിലുളള സുഹൃത്തെ ............
ചാറ്റല്‍  മഴപെയ്യുന്നു.........
ചറ പറ താളത്തില്‍ 
പണ്ടു സ്കൂളില്‍  വക്കുടഞ്ഞ സ്ലേറ്റില്‍ 
മുഖം ചേര്‍ത്തു വെച്ചെഴുതി
ര്‍ത്തിരമ്പും തിരകള്‍ പോല്‍ ഏറ്റു ചൊല്ലിയ
വാക്കുകള്‍ന്‍ അതേ താളം
ചാറ്റിലുളള സുഹൃത്തെ ............
ചാറ്റല്‍ മഴപെയ്യുന്നു.........
ചീട്ടുകൊട്ടാരം പോലുയര്‍ന്നൊരെന്‍
സൌഹൃദകൂട്ടായ്മ തന്‍  കാഴ്ച വട്ടങ്ങളില്‍
നീര്‍ച്ചുഴിയിട്ടലയവേ
തേച്ചുമിനുക്കി കടം കൊണ്ട വാക്കുകള്‍
തോക്കിന്‍  കുഴല്‍  പോല്‍
എന്നെ നോക്കി തുറിച്ചുവോ...
വേച്ചുവേച്ചു പോം പകലിനൊപ്പം നമ്മള്‍
വെറുതെ നടന്നതും
ചോറ്റു പാത്രം തുറന്നതിന്‍
രുചികള്‍ പങ്കിട്ടെടുത്തതും
കൂട്ടുകൂടി കലഹിച്ചു നാട്ടിടവഴിയില്‍
പിണങ്ങി പിരിഞ്ഞതും
നേട്ടങ്ങള്‍ കൊയ്തെടുക്കുവാന്‍
ദൂരേക്ക് പറന്നകന്നതും
കാത്തിരുന്നേറെ മുഷിഞ്ഞു വന്നെത്തിയ
കടലാസിന്‍  ആത്മ വര്‍ണ്ണങ്ങളില്‍
മുത്തുമണികള്‍ പോല്‍  കോര്‍ത്തിട്ട
വാക്കുകള്‍ന്‍ ര്‍ദ്രതയും
ര്‍ത്തു പോകുന്നു..............
ഓണനിലാവ് പെയ്തിറങ്ങുന്നൊരോര്‍മ്മകളും
............................................
ചാറ്റിലുളള സുഹൃത്തെ ............
ചാറ്റല്‍  മഴപെയ്യുന്നു.........

2012, ജൂലൈ 2, തിങ്കളാഴ്‌ച

പൂച്ചക്കാരു മണികെട്ടും.......?



പൂച്ചക്കാരു മണികെട്ടും.......?
പൂച്ചക്കാരു മണികെട്ടും.......?
പൂര്‍
വ്വികരെ പഴിപറഞ്ഞു കുഴഞ്ഞൂ
നാവിന്‍ രസകുമിളങ്ങള്‍
പുരപ്പുറങ്ങളില്‍ പതുങ്ങി നടപ്പൂ
മാര്‍ജ്ജാര ജന്മം
പലകുറി തോറ്റു പതുങ്ങീ
ഞാനും എന്നിലൊളിച്ചൂ
പഴയ ചരിത്രത്താളുകള്‍ പരതിമടുത്തു
നിഴലിന്‍ ഒച്ചകള്‍ പോലും കേട്ടു നടുങ്ങി
നിലവറതന്‍ ഇരുളിലൊളിച്ചൂ
നിലവിളിയൊച്ചകളുയരുമ്പോള്‍
പണ്ടൊരു സിംഹത്താനെ  

വലയില്‍ നിന്നും രക്ഷിച്ചാക്കഥ,പഴങ്കഥ 
വെറുതെ ചൊല്ലി രസിച്ചൂ
പുലരികളൊത്തിരി പൊട്ടിവിരിഞ്ഞെന്നാലും
ഇരവിന്‍ ഗന്ധമകന്നില്ലാ...
പുത്തരിയൊന്നും വന്നു കുമിയാനില്ലിനി
പത്തായത്തിന്‍ പെരുവയറില്‍
പട്ടിണി മെല്ലെ വരുന്നൂ....
ഇരളിന്‍ അസ്ഥികള്‍ കണ്ടു പകച്ചൂ
മത്തുപിടിച്ചു മദിച്ചൊരു ശത്രു
മോന്തായത്തിലിരുന്നു മയങ്ങുന്നൂ
പൂച്ചക്കാരു മണികെട്ടും.......?
കൊയ്ത്തരിവാളുപോല്‍ ഉളളിലുടക്കി
വലിച്ചൂ എന്നിലെ ഭീരുത്വം....!!!