ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Monday, July 2, 2012

പൂച്ചക്കാരു മണികെട്ടും.......?പൂച്ചക്കാരു മണികെട്ടും.......?
പൂച്ചക്കാരു മണികെട്ടും.......?
പൂര്‍
വ്വികരെ പഴിപറഞ്ഞു കുഴഞ്ഞൂ
നാവിന്‍ രസകുമിളങ്ങള്‍
പുരപ്പുറങ്ങളില്‍ പതുങ്ങി നടപ്പൂ
മാര്‍ജ്ജാര ജന്മം
പലകുറി തോറ്റു പതുങ്ങീ
ഞാനും എന്നിലൊളിച്ചൂ
പഴയ ചരിത്രത്താളുകള്‍ പരതിമടുത്തു
നിഴലിന്‍ ഒച്ചകള്‍ പോലും കേട്ടു നടുങ്ങി
നിലവറതന്‍ ഇരുളിലൊളിച്ചൂ
നിലവിളിയൊച്ചകളുയരുമ്പോള്‍
പണ്ടൊരു സിംഹത്താനെ  

വലയില്‍ നിന്നും രക്ഷിച്ചാക്കഥ,പഴങ്കഥ 
വെറുതെ ചൊല്ലി രസിച്ചൂ
പുലരികളൊത്തിരി പൊട്ടിവിരിഞ്ഞെന്നാലും
ഇരവിന്‍ ഗന്ധമകന്നില്ലാ...
പുത്തരിയൊന്നും വന്നു കുമിയാനില്ലിനി
പത്തായത്തിന്‍ പെരുവയറില്‍
പട്ടിണി മെല്ലെ വരുന്നൂ....
ഇരളിന്‍ അസ്ഥികള്‍ കണ്ടു പകച്ചൂ
മത്തുപിടിച്ചു മദിച്ചൊരു ശത്രു
മോന്തായത്തിലിരുന്നു മയങ്ങുന്നൂ
പൂച്ചക്കാരു മണികെട്ടും.......?
കൊയ്ത്തരിവാളുപോല്‍ ഉളളിലുടക്കി
വലിച്ചൂ എന്നിലെ ഭീരുത്വം....!!!

6 comments:

 1. ഒച്ചയെടുക്കുന്ന നിഴലുകാലോ ....?

  ReplyDelete
 2. പതുങ്ങിപ്പോയി...
  ധൈര്യം സംഭരിച്ച്..
  ഹാ...ഹാ..ഹാ..
  നന്നായി..
  നല്ല കവിത..
  ആദ്യ ഖണ്ഡികയിലെ ചില അക്ഷരങ്ങള്‍ വ്യക്തമല്ല. ഫോണ്ട് പ്രോബ്ലമാണോ?

  ReplyDelete
 3. പൂച്ചച്ചൊല്ലുകളില്‍ രണ്ടാമത്തെ കവിതയാണിപ്പോള്‍ വായിക്കുന്നത്

  പൂച്ചയ്ക്കെന്താ പൊന്നുരുക്കുന്നിടത്ത് കാര്യം എന്നൊരു കവിത മാദ്ധ്യമം ചെപ്പില്‍ വായിച്ചിരുന്നു

  ഇതും കൊള്ളാം. നന്നായിട്ടുണ്ട്

  ReplyDelete
 4. ഈ തുരുത്തില്‍ വന്ന് അല്പനേരം നില്ക്കാനും അഭിപ്രായം പങ്കുവെയ്കാനും കാണിച്ച സന്മനസ്സിന് ബ്ലോഗറുടെ ഒരായിരം നന്ദി...വീണ്ടും വരിക

  ReplyDelete
 5. പൂച്ചക്കാരു മണി കെട്ടും? മാര്‍ജ്ജാരമയം!
  ഭാവുകങ്ങള്‍.

  ReplyDelete
 6. കൊള്ളാം
  ആശംസകള്‍

  ReplyDelete