ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2015, ജനുവരി 8, വ്യാഴാഴ്‌ച

നീതിയുടെ തുലാസ്സ്...


കേസുവിസ്താരം കഴിഞ്ഞ്
കോടതി പിരിയവേ...
സാക്ഷിക്കൂട്ടിന്നരികിലായ്
കണ്ണുമൂടിക്കെട്ടി നിന്നൊരു
പെണ്ണുടല്‍ പ്രതിമ
ഒന്നു വിതുമ്പി...
വയ്യെനിക്കിനിയുമീ
തുലാസുമേന്തി നില്ക്കുവാന്‍
കൈയുകുഴഞ്ഞു പോകുന്നു
എന്നേ സമതുലനത
തെറ്റിയതാണതിന്‍ തട്ടുകള്‍
പൊങ്ങിയും താഴ്ന്നും
ഇളകിയാടുന്നു........
ഏതോ വന്യമാം മുരള്‍ച്ചയോടെ

വല്ലാതെ തുരുമ്പിച്ച് പോയതിന്‍
ദിശാ സൂചിയും......
എന്നാലുമാരുമറിയാതെ
വേദന തിന്നു ഞാനെന്‍
ചുണ്ടാണിവിരലാ ദിശാസൂചിയില്‍
ചേര്‍ത്തുവെച്ചത്
ചുമ്മാതെയിളകിയാടാതെ
നോക്കുമായിരുന്നെന്നും
വയ്യ കുഴഞ്ഞു പോകുന്നു...

കണ്ണീച്ചപോലതില്‍ വന്നു
പൊതിയും
ഈര്‍ച്ച തുരുമ്പിന്‍റെ
മൂര്‍ച്ചയേറ്റിട്ടെന്‍റെ
കയ്യിലും ചോര പൊടിയുന്നു
എല്ലാരും പിരിയുമ്പോള്‍
പിന്നാമ്പുറത്തേതോ
അന്യമാം കോണില്‍ നിന്ന്
എന്തോ ചീഞ്ഞട്ടുനാറുന്നതിന്
അസഹ്യമാം ഗന്ധവും
വന്നുനിറയുന്നീമുറി നിറയെ
വയ്യ സഹിക്കുവാന്‍....
ഉള്ളില്‍ കുരുങ്ങിവലിയുന്നുണ്ടെന്തോ
പുറത്തേക്കു തള്ളുവാന്‍
വയ്യ കഴിയുന്നില്ലല്ലോ..

എന്തിനാണ് നിങ്ങളെന്നെ
കണ്ണുകെട്ടി നിര്‍ത്തിയിരിക്കുന്നത്
ഒന്നും കാണാതിരിക്കുവാന്
വേണ്ടിയോ....?
എന്തിനാണീ തുലാസെന്‍റെ
കൈയില്‍ നല്കിയിരിക്കുന്നത്
നിങ്ങള്‍ക്കു നേരേ
വിരല് ചൂണ്ടുവാതിരിക്കുവാനോ...?

ഒന്നുമാത്രമറിയാം
കണ്ണുമടച്ചുറക്കം നടിച്ച്
കൊന്നുതള്ളുവാന്‍ നിങ്ങള്‍
കൂട്ടുനിന്ന നീതിതന്‍
വെള്ളരിപ്രാവുകള്‍
എങ്ങോചിറകടിക്കുന്നുണ്ടിപ്പോഴും
അല്പ പ്രാണനുമായ്....!!



28 അഭിപ്രായങ്ങൾ:

  1. നീതി ദേവതയുടെ സങ്കടം സത്യം. പക്ഷേ, പ്രതിമയാക്കിക്കളഞ്ഞില്ലേ മനുഷ്യകുലം.

    മറുപടിഇല്ലാതാക്കൂ
  2. ആശയത്തോട് തികച്ചും യോജിക്കുന്നു. ന്യായത്തിന്റെ നേർക്ക്‌ കണ്ണടച്ചുകൊണ്ടുള്ള കോടതി വിധികൾ കേട്ട് മനസ്സ് മരവിച്ചു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആര്‍ക്കും സ്വാധീനിക്കാന്‍ കഴിയാത്തതാണ് ജുഡീഷ്യറി എന്ന സങ്കല്പമാണ് ചീഞ്ഞു നാറുന്നതായി നമുക്ക് അനുഭവപ്പെടുന്നത്. ആ തോന്നല്‍ എനിക്കെന്നപോലെ അനഭവപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം....

      ഇല്ലാതാക്കൂ
  3. നോക്കുകുത്തിയാവാന്‍ വിധിക്കപ്പെട്ടവര്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പൊതുജനം പലപ്പോഴും നോക്കുകുത്തികളെപ്പോലെ നിസഹായകരായിപ്പോകുന്നു.......നന്ദി ഫൈസല്‍ അഭിപ്രായത്തിന്..

      ഇല്ലാതാക്കൂ
  4. എന്തിനാണ് നിങ്ങളെന്നെ
    കണ്ണുകെട്ടി നിര്‍ത്തിയിരിക്കുന്നത്
    ഒന്നും കാണാതിരിക്കുവാന്
    വേണ്ടിയോ....?
    എന്തിനാണീ തുലാസെന്‍റെ
    കൈയില്‍ നല്കിയിരിക്കുന്നത്
    നിങ്ങള്‍ക്കു നേരേ
    വിരല് ചൂണ്ടുവാതിരിക്കുവാനോ...?

    ആശയങ്ങള്‍ക്കുണ്ടാവുന്ന.................................
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാഴ്ചപ്പാടുകള്‍ക്കുണ്ടാകുന്ന മാറ്റം എന്നല്ലേ.....നന്ദി തങ്കപ്പന്‍ സാര്‍ അഭിപ്രായത്തിന്...

      ഇല്ലാതാക്കൂ
  5. 'സമതുലനത' നഷ്ട്ടപ്പെട്ട നീതിയുടെ ചിത്രം ഭംഗിയായി. എന്തിനാണ് കണ്ണ് കെട്ടിയിരിയ്ക്കുന്നത്, എന്തിന് തുലാസ് നൽകി , ഈ ചോദ്യങ്ങൾ അത് വരെ അനുവർത്തിച്ച രീതിയിൽ നിന്നും വ്യത്യസ്തമായത്, ഭാഷയും വേറിട്ട്‌ നിൽക്കുന്നു, അത്ര സുഖകരമായി തോന്നിയില്ല. നല്ല കവിത.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ചെറിയ കല്ലുകടി ഞാനും തിരിച്ചറിയുന്നു...നന്ദി ബിബിന്‍ സാര്‍ തുറന്ന അഭിപ്രായത്തിന്...

      ഇല്ലാതാക്കൂ
  6. കണ്ണ് തുറക്കാത്ത നീതിയും നിയമവാഴ്ചയും ................അല്ലെ .നല്ല ആശയം .

    മറുപടിഇല്ലാതാക്കൂ
  7. ഈ പ്രതിമയ്ക്ക് നീതി ദേവത എന്ന് പേരിടാമോ ..?
    നല്ല ചിന്ത ..നന്നായി അനുരാജ് ...

    മറുപടിഇല്ലാതാക്കൂ
  8. മറുപടികൾ
    1. നന്ദി പ്രദീപ് സാര്‍......അഭിപ്രായം രേഖപ്പെടുത്തിയതിന്...

      ഇല്ലാതാക്കൂ
  9. എന്തിനാനെണെന്നെ ഇവിടെ നിര്‍ത്തിയിരിക്കുന്നത്!! നല്ല ചോദ്യം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി ആര്‍ഷ ചോദ്യം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍

      ഇല്ലാതാക്കൂ
  10. പെണ്ണുടൽപ്രതിമയുടെ "സങ്കടങ്ങൾ,നിസ്സഹായത " വേദനയോടെ കവിതയിൽ പ്രതിഫലിപ്പിച്ചിരിക്കുന്നു.ആരും പെട്ടെന്നൊന്നും ചിന്തിച്ചു പോവാത്ത ഒന്ന് നന്നായി കവിതയിലൂടെ പറഞ്ഞിരിക്കുന്നു.

    മറുപടിഇല്ലാതാക്കൂ
  11. എന്തിനാണ് നിങ്ങളെന്നെ
    കണ്ണുകെട്ടി നിര്‍ത്തിയിരിക്കുന്നത്
    ഒന്നും കാണാതിരിക്കുവാന്
    വേണ്ടിയോ....?
    എന്തിനാണീ തുലാസെന്‍റെ
    കൈയില്‍ നല്കിയിരിക്കുന്നത്
    നിങ്ങള്‍ക്കു നേരേ
    വിരല് ചൂണ്ടുവാതിരിക്കുവാനോ...?

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി മുരളിമാഷ്.....അഭിപ്രായം രേഖപ്പെടുത്തിയതിന്

      ഇല്ലാതാക്കൂ
  12. നന്നായി നീതി നിഷേധിക്കപ്പെട്ട നീതിദേവത

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഒറ്റവാചകത്തില്‍ പറഞ്ഞാല്‍ ബൈജുവിന്റെ കമന്റാണ് ഈ കവിതയുടെ ഇതിവൃത്തം......

      ഇല്ലാതാക്കൂ
  13. നീതി പീഠമേ....

    ഞാൻ കരയുന്നതു നിന്നെക്കുറിച്ചോർത്തല്ല!! അതുപോലും നീ അർഹിക്കുന്നില്ല!!! എന്റെ കണ്ണുനീർ നീ ആരായിരുന്നു എന്നുള്ള സത്യം അറിഞ്ഞപ്പോൾ നിന്നെക്കുറിച്ചുണ്ടായിരുന്ന എന്റെ കാഴ്ചപ്പാടുകളെല്ലാം വ്യർഥമായിരുന്നല്ലോ എന്നോർത്താണ്!!!������

    മറുപടിഇല്ലാതാക്കൂ
  14. താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി സുഹൃത്തേ.,

    മറുപടിഇല്ലാതാക്കൂ