ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2012, ഏപ്രിൽ 19, വ്യാഴാഴ്‌ച

വിഷു സ്മൃതി

 
വിഷു വന്നു പോയി..........................
ഏതോ ഗൃഹാതുരത്തിന്‍ വിഷാദ സ്മൃതിയുമായ്
വാടിയ കൊന്നപ്പൂ നിന്നൂ വിതുമ്പി
വേനലുരുകിത്തിളച്ചൂ കിടന്നൂ
വേണു ഗാനവും നിലച്ചു പോയി
വേപഥു പുരണ്ടൊരീണങ്ങളായ്
നീലവാനി
ന്‍ കോണിലേതോ, കാര്മുകില്‍
വേവലാതി പിടിച്ചൂ നടന്നു
നിത്യകാമുകനായ് സൂര്യ
ന്‍ ജ്വലിച്ചൂ
... നിഴ
ല്‍ പോലെ ഭൂമിതന്‍ കൂടെ നടന്നൂ
ക്രുദ്ധനായി നോക്കി, ചിലപ്പോ
ള്‍ നിന്‍
മുഗ്ധ സൌന്ദര്യം നുകര്‍ന്നൂ
മഞ്ഞത്താലി കെട്ടിനി
ന്‍ കഴുത്തിലിട്ടൂ
സന്ധ്യ ചുവക്കുമ്പോ
ള്‍, നിന്നിലാഴ്ന്നിറങ്ങി
ഏതോ വിസ്മൃതിയി
ല്‍ നീയുറങ്ങവേ
പൊ
ന്‍ വെളിച്ചമായ് നിന്‍ നഗ്നതാരുണ്യം
കണികണ്ടുണ
ര്‍ന്നൂ
മേടത്തി
ന്‍ ചില്ലയില് ഒരു മടിശ്ശീല കെട്ടി
മാമ്പൂക്കളായുതി
ര്‍
ന്നു......................................
..........................................................................................
.....................................................................................
......................................................................................

 

2012, ഏപ്രിൽ 3, ചൊവ്വാഴ്ച

ഇടവപ്പാതി

ഇടി മുഴങ്ങുന്നു....
ഇടവപ്പാതി മഴതിമിര്ക്കുന്നു
ഇറയത്താരോ ഇലമുറിച്ച്, തലയില് വെച്ച് 
താളമേളം
ഇടനെഞ്ചില് ചുഴിഞ്ഞുയരും
ഈറ്റു നോവിന്റെ നീറ്റുറവയില്
ഈര്ച്ച പന്തങ്ങള് ചേര്ന്നു കത്തുന്നു
ഇടിമിന്നല് പിണരുകള്
വഴിയോരത്തെവിടെയോ വീണുടയുന്നു
ഇലഞ്ഞിപ്പൂമരമുലഞ്ഞു വീഴുന്നു
ഇഴഞ്ഞൊഴുകും, പുളഞ്ഞൊഴുകും
ഇടവഴിയരികില്, ചെറുകടലാസ് തോണിയുമായ്
ഞാനിരിപ്പൂ
  (അപൂര്ണ്ണം)