ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Thursday, May 29, 2014

ചെവിയില്‍ ചൂടുവാനൊരു ചെമ്പരത്തി പൂവ്.....

ചെവിയില്‍ ചൂടുവാനൊരു
പൂവു വേണോ.....?
ചെവിയില്‍ ചൂടുവാനൊരു
പൂവു വേണോ....?
ധൃതി പിടിച്ച് ഞാന്‍
പായവേ
കാല്‍മടുത്താ പടിയിറ
ക്കത്തിലൊന്ന്
നെടുവീര്‍പ്പിട്ടിരിക്കെ
തൊടിയിലാ വേലിക്കരികില്‍
നിന്നൊരു ചെമ്പരത്തിച്ചെടി
ചോദിക്കുന്നു.......

ദളപുടങ്ങള്‍ വിടര്‍ത്തിയതിന്‍
പൂക്കള്‍ നോക്കി ചിരിക്കുന്നു
ചുകചുകന്നങ്ങനെ
ചോര തെറിപ്പിച്ച്.......
രസനാളികളില് 
മധുരസമതൂറുന്നു ശലഭങ്ങള്‍....

ചെവിയില്‍ ചൂടുവാനൊരു
പൂവു വേണോ....?

നെടുകെ ഛേദിച്ചതിന്‍
ചിത്രം പോലൊന്നെന്‍റെ
നെഞ്ചിന്നുള്ളിലിരുന്ന്
തുടിതുടിക്കുന്നുണ്ട്....
വ്യതിഥ സ്വപ്നങ്ങള്‍
നിറഞ്ഞതിന്‍ പേര്
ഹൃദയമെന്നാണ്
ഒരുവേള ഞാനത്
തുറന്നു കാട്ടുകില്‍
കപടലോകമത് പലതും
പറഞ്ഞുചിരിക്കും
നിങ്ങളും..........? 
പക്ഷേ പറയരുത് 
ചെമ്പരത്തി പൂവേ നീ മാത്രം
നിന്നില്‍ നിന്നടര്‍‍ത്തിയെടുത്ത്
നെഞ്ചിന്നുള്ളില്‍ ഒളിപ്പിച്ചതാണെന്ന്
അത്രമാത്രം.......


16 comments:

 1. ഇതൊരു പഴമൊഴിയല്ലേ ? ചങ്കെടുത്തു കാണിച്ചാലും ചെമ്പരത്തിയാണെന്നത്

  ReplyDelete
  Replies
  1. അത് തന്നെ...നന്ദി കാത്തി...ആദ്യ അഭിപ്രായത്തിന്...

   Delete
 2. ചെവിയിൽ ചെമ്പരത്തി ചൂടുന്നത് ഉന്മാദികളാണ്....
  പക്ഷേ ഹൃദയത്തിൽ ഒരു ചെമ്പരത്തിപ്പൂവെങ്കിലും സൂക്ഷിക്കാത്ത മനുഷ്യരുണ്ടാവുമോ....

  ReplyDelete
  Replies
  1. ഹൃദയത്തില് സൂക്ഷിക്കാന്‍ ചെമ്പരത്തിപ്പൂവിനെക്കാള്‍ നല്ലത്.....പനിനീര്‍ പൂവാണ് എന്നാണ് തോന്നുന്നത് പ്രദീപ് മാഷ്

   Delete
 3. നന്നായിരിക്കുന്നു വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക് നന്ദി തങ്കപ്പന്‍ മാഷ്.....

   Delete
 4. നെഞ്ചു പിളർന്നിട്ടു ചങ്കങ്ങ്‌ നൽകിലും
  അഞ്ചിതൾപ്പൂവെ ന്നു ചൊല്ലുന്ന ലോകമേ..!!!  വളരെ നല്ല കവിത അനുരാജ്‌.  ശുഭാശംസകൾ....

  ReplyDelete
  Replies
  1. നന്ദി സൗഗന്ധികം.....

   Delete
 5. നല്ല വരികൾ..

  ReplyDelete
 6. ചെമ്പരത്തിയ്ക്കും പരാതിയുണ്ട്.
  ഉന്മാദികള്‍ ചെവിയില്‍ ചെമ്പരത്തിപ്പൂവ് വയ്ക്കുമെന്ന് ആരാണ് പറഞ്ഞുപരത്തുന്നതെന്ന്!

  ReplyDelete
  Replies
  1. ഏതെങ്കിലും ഉന്മാദി പണ്ട് ചെവിയില്‍ ചെമ്പരത്തി പൂവ് ചൂടി നടന്നിട്ടുണ്ടാകാം....അത് പിന്നെ നാട്ടുകാരുടെ വാമൊഴിയില്‍ ഒരു പഴമൊഴിയായി രൂപം പ്രാപിച്ചതാകാം.....നന്ദി അജിത് സാര്‍ അഭിപ്രായത്തിന്...

   Delete
 7. "ചങ്കെടുത്തെന്‍റെ കയ്യില്‍ വെച്ചിട്ടും,
  ചെമ്പരത്തിയല്ലേ കളയെന്നു പരിഭവം! " അല്ലെ? :) നന്നായിരിക്കുന്നു

  ReplyDelete
  Replies
  1. അതെന്നെ.....നന്ദ് ആര്‍ഷ അഭിപ്രായം കുറിച്ചതിന്...

   Delete