ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Tuesday, May 28, 2013

പെണ്ണുങ്ങളേ...സുല്ല്..സുല്ല്..!!

ഇന്നലെ വാങ്ങിയ സാരിയുണ്ടല്ലോ...
അതൊന്ന് മാറിയെടുക്കണം ഇന്നു തന്നെ
ഇല്ലാത്ത കാശുകൊടുത്ത്
കല്യാണത്തിന് ഉടുത്തുപോകാന്‍
വാങ്ങിയതാണേ...

ഉടുത്തിട്ടൊട്ടും ഭംഗി പോരാ...
നിവര്‍ത്തി നോക്കുമ്പോഴല്ലേ
വെറും നരച്ച നിറം.....
നൂലിഴ പൊങ്ങി പൊങ്ങി
മുന്താണി കണ്ടില്ലേ.....
ചുക്കിച്ചുളിഞ്ഞിരിക്കുന്നത്
പാമ്പ് പടം പൊഴിച്ചതു പോലുണ്ടല്ലോ
അതിന്റെ ബോഡറുകള്‍


ആരോ ഉടുത്ത് മുഷിഞ്ഞ്
പിന്നെ തേച്ചുമടക്കി കൊണ്ട്
കൊടുത്തതതാണന്ന് തോന്നുന്നു
കണ്ടില്ലേയതിന്‍ പാട്...?

എനിക്കു വേണ്ട വേണ്ട...
മടക്കിയിരുന്നതു പോലൊന്ന്
മടയ്ക്കി വെയ്ക്കാമോ....?
മാറിയെടുക്കാന്‍.......
എന്റെ കൂടൊനന്ന് വരാമോ...?
ഓഫീസില്‍ നിന്നുമിന്നുമിത്തിരി
നേരുത്തെയിറങ്ങാമോ.....?

തരിച്ചു കേറുന്നുണ്ടെനിക്ക്
പെരുവിരല്‍.....
ഇന്നലെയന്തിക്ക് തുണിക്കടയില്‍
നിന്നെത്രനേരം
ചിക്കിചികഞ്ഞെടുത്തതാണ്

എത്രയെണ്ണം എത്രവെട്ടം
അഴിച്ചു നിവര്‍ത്തി നോക്കി....
മനസ്സിലുടുത്തൊരുങ്ങി......
വില്പനക്കാരി പെണ്ണാകെ
കുഴഞ്ഞുപോയി...
വെക്കം വീട്ടില്‍ പോകാനുളള
ധൃതിയവള്‍ക്കുണ്ടായിരുന്നല്ലോ......

എത്രയെണ്ണം ഞാന്‍ തൊട്ട് കാണിച്ചു
എല്ലാത്തിനും വല്ലാത്ത പുച്ഛം
കഷ്ടം.........!
എന്നിട്ടിപ്പോള്‍ പറയുന്നത് കേട്ടില്ലേ
മാറിയെടുക്കണം പോല്‍...
നേരുത്തെയിറങ്ങണം പോല്‍..
 എന്തോ പറയെണമെന്നുണ്ടെനിക്ക്
ഒന്നിനും നാവു പൊങ്ങുന്നില്ല..

ഇല്ലാത്ത കാശ് കൊടുത്ത്
വെളളത്തിലലിഞ്ഞു പോകും
സാരിവാങ്ങുന്ന പെണ്ണുങ്ങളേ
സുല്ല്...സുല്ല്....!!

അതുപോട്ടെ...
ഇന്നലെ കൂട്ടത്തില്‍ ഞാനും
വാങ്ങിയിരുന്നല്ലോ ഷര്‍ട്ടൊരെണ്ണം
ബില്ലടച്ചിട്ടറങ്ങുമ്പഴേ തോന്നി
മനസ്സിലൊരു വല്ലായ്ക...
ഇതുവേണ്ട മറ്റേത് മതിയായിരുന്നു
എനിക്കുമതൊന്ന് മാറിയെടുക്കണം...!

31 comments:

 1. നമുക്കും മാറണം ... ന്നാലും കുറ്റം പെണ്ണുങ്ങൾക്ക്‌ ഇരിക്കട്ടെ ...; തുറന്നു പറഞ്ഞാൽ നമ്മൾ ആണല്ലാണ്ടയാലോ

  ReplyDelete
  Replies
  1. അങ്ങനെയല്ല നിധീഷ്..... ആണുങ്ങള്‍ ഒരു പരിധിവരെ അഡ്ജസ്റ്റ് ചെയ്യും. പക്ഷെ പെണ്ണുങ്ങളുടെ സ്ഥിരം ഏര്‍പ്പാടാണിത്.....അഭിപ്രായത്തിന് നന്ദി നിധീഷ്

   Delete
 2. സുല്ല് സുല്ല് ലേബല്‍ കാണാനില്ലല്ലോ..

  ReplyDelete
  Replies
  1. ലേബലിലൊന്നും ഒരു കാര്യവുമില്ലന്നേ....അഭിപ്രായത്തിന് നന്ദി അനീഷ്

   Delete
 3. മാറ്റിയെടുക്കേണ്ട,ഈ വരികള്‍ ..നിറങ്ങളുടെ ലോകത്ത് കണ്ണഞ്ചിപ്പോകുന്ന പെണ്ണുങ്ങളെ ഇങ്ങിനെത്തന്നെ വര്‍ണ്ണിക്കണം.

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി മുഹമ്മദ് മാഷ്....

   Delete
 4. എത്രയെണ്ണം എത്ര'വെട്ടം'
  വെട്ടത്തിലും,പരസ്യത്തിലും കണ്ണഞ്ചി പോകുന്നു!
  ഇതില്‍ വേണ്ടത് വട്ടമല്ലേ?
  നന്നായിട്ടുണ്ട് രചന.
  ആശംസകള്‍

  ReplyDelete
  Replies
  1. തീര്‍ച്ചയായും...എല്ലാത്തിനും ഒരു നിയന്ത്രണ രേഖ വേണം...അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി തങ്കപ്പന്‍ സാര്‍

   Delete
 5. ലാളിത്യവും, കാവ്യഗുണവും ഒരുപോലെ പ്രദര്‍ശിപ്പിക്കുന്ന നല്ല വരികള്‍ - എന്‍.വി കൃഷ്ണവാര്യരുടെ കൊച്ചുതൊമ്മനും മറ്റും.... തുടങ്ങിയ കവിതകളുടെ ശൈലിയെ അനുസ്മരിപ്പിക്കുന്ന എഴുത്ത്..... ബ്ലോഗുകളില്‍ ഈ ശൈലി പിന്തുടരുന്നവരെ ഞാന്‍ കണ്ടിട്ടില്ല....

  ReplyDelete
  Replies
  1. അല്പം കടന്ന ഒരു അഭിനന്ദനമാണ്...എങ്കിലും കേള്‍ക്കാന്‍ സുഖമുണ്ട്...താങ്കളെപ്പോലുളളവരുടെ വാക്കുകളാണ് വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നത്...നന്ദി പ്രദീപ് മാഷ്

   Delete
 6. ഇതാണ്‌ പകർച്ചവ്യാധി. മക്കൾക്ക്‌ പകരാതെ സൂക്ഷിക്കുക

  ReplyDelete
  Replies
  1. മിക്കവാറും എല്ലാവര്‍ക്കും ഈ സൂക്കേടുണ്ട്...അഭിപ്രായത്തിന് നന്ദി പ്രിയ മധുസൂതനന്‍ സാര്‍

   Delete
 7. ഇത് നമ്മുടെ ഓരോരുത്തരുടെയും ദൈനംദിനക്കാഴ്ചകളിലൊന്ന് ....
  വളരെ ലളിതമായി അവതരിപ്പിച്ചു....
  ആശംസകള്‍ .....

  ReplyDelete
  Replies
  1. അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി...പ്രിയ വിനോദ് മാഷ്

   Delete
 8. ഒന്ന്..
  രണ്ട്....

  മൂന്നാമത്തെ തുണി എന്റെ സെലക്ഷന്‍.

  അതിനപ്പുറം എനിയ്ക്ക് ക്ഷമയില്ല. തീരെ

  ReplyDelete
  Replies
  1. അങ്ങനെ സെലക്ഷന്‍ നടത്തണമെങ്കിലും നല്ല മനസ്ഥൈര്യം വേണം.....അഭിപ്രായത്തിന് നന്ദി അജിത് സാര്‍

   Delete
 9. This comment has been removed by the author.

  ReplyDelete
 10. കുടുങ്ങി അല്ലേ? ;) മറ്റൊരുത്താൻ കൂടി കഷ്ടപെടുന്നത് കാണുമ്പോൾ എന്തൊരു ആശ്വാസം...!!!

  നന്നായിട്ടോ.... കഷ്ടപാടല്ല കവിത

  ReplyDelete
 11. ഞാന്‍ ആലോചിക്കുന്നത് അതല്ല മെല്‍വിന്‍...നിസ്സാരം ഒരു സാരിയുടെ സെലക്ഷനില്‍ ഇത്രമാത്രം സൂക്ഷ്മത പുലര്‍ത്തുന്ന പെണ്ണങ്ങള്‍, സ്വന്തം സെലക്ഷന് വലിയ സ്കോപ്പൊന്നുമില്ലാത്ത വിവാഹക്കമ്പോളത്തില്‍ കിട്ടുന്ന കോന്തനേയും കൊണ്ട് എങ്ങനെ അഡ്ജസ്റ്റു ചെയ്തു പോകുന്നു.അതില്‍ എത്രമാത്രം അസംതൃപ്തരായിരിക്കും അവര്‍..

  ReplyDelete
 12. innale vangiya churidar enikkum matti edukkanam valare nannyitto,, oru kochanugathyude ahinandhanangal

  ReplyDelete
  Replies
  1. പെണ്‍വര്‍ഗ്ഗത്തില്‍ നിന്നും ഈ കവിതയ്ക്ക് ആദ്യമായി കിട്ടിയ ഒരഭിപ്രായമാണ്....ഇനി ഏതെങ്കിലും സ്ത്രിജനങ്ങള്‍ ഇതിനെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തുമെന്ന വിശ്വാസവും എനിക്കില്ല...കൊച്ചനുജത്തിയ്ക്ക് എന്റെ പ്രത്യേക നന്ദി...വീണ്ടും വരിക

   Delete
 13. സുവർണ്ണാവസരം...!!,സുവർണ്ണാവസരം...!! പെരുന്നാൾ,ഓണം പ്രമാണിച്ച്, ഞങ്ങളുടെ ഷോറൂമിൽ നിന്നും അമ്പതിനായിരം രൂപയ്ക്ക് മുകളിൽ പർച്ചേസ് ചെയ്യുന്നവർക്ക്, വാങ്ങിയ തുണിത്തരങ്ങൾ എത്ര തവണ വേണമെങ്കിലും
  മാറ്റിയെടുക്കാവുന്നതാണ്...!! മാറ്റിയെടുക്കുന്നവയ്ക്ക് സ്പെഷ്യൽ 'കിഴിവും'. വേഗമാകട്ടെ...


  നല്ല കവിത.വളരെ ഇഷ്ടമായി.

  ശുഭാശംസകൾ...

  ReplyDelete
  Replies
  1. ദീര്‍ഘമായ ഈ അഭിപ്രായത്തിന് നന്ദി...സൌഗന്ധികം

   Delete
 14. Replies
  1. ബഷീര്‍ ആദ്യമായാണല്ലോ ഈ ബ്ലോഗില്‍ അഭിപ്രായം രേഖപ്പെടുത്തുന്നത്. പുതിയ ആള്‍ക്കാരുടെ വരവ് പ്രത്യേകം സന്തോഷമുളള കാര്യമാണ്...നന്ദി...വീണ്ടും വരിക

   Delete
 15. ഹ ഹ അത് നന്നായി. പെണ്ണിനെ കുറ്റം പറഞ്ഞു പറഞ്ഞു ഒടുവിൽ ഷര്ട്ടും മാറ്റണമത്രേ... ഇതാണ് ആണുങ്ങളുടെ കള്ളത്തരം...

  ReplyDelete
  Replies
  1. നളിന അക്ക .. ഉം ഞങ്ങൾ പാവങ്ങളാ പാവകളല്ല ഞങ്ങൾ സംഘടിക്കും നോക്കിക്കോ

   Delete
 16. അത് പിന്നെ.....സാരി മാറിയെടുക്കുന്നതു കൊണ്ട് കൂട്ടത്തില്‍ മാറുന്നന്നേയുളളൂ...അഭിപ്രായത്തിന് നന്ദി നളിനകുമാരി ടീച്ചര്‍

  ReplyDelete
 17. അനു രാജ് അനു രാജ് ഒരു എക്സ്ചെല്ലെന്റ് മനശാസ്ത്ര വിദഗ്ദനാണ്..
  അനു രാജ് എന്തായാലും ഈ പ്രശനം അനുഭവിക്കുന്നില്ല എന്ന് എനികരിയം കാരണം, ഇത്ര സൂക്ഷ്മ ദൃഷ്ടി ഉള്ള ഒരു മനുഷ്യൻ കല്യാണം കഴിച്ചിട്ടുന്ടെങ്ങിൽ ഉറപ്പു, തിരഞ്ഞെടുപ്പ് തെറ്റിയിട്ടുണ്ടാവില്ല! മെൽവിൻ ജ മണിയുടെ കമന്റും അനു രാജിന്റെ റിപ്ലേ യും എനിക്ക് വളരെ വളരെ ഇഷ്ടപ്പെട്ടു എന്ന് കൂടി പറയട്ടെ, ഒരു കുടുംബം നേരെ കൊണ്ട് പോകുവാൻ സര്പ്പ യന്ജം തന്നെ നമ്മൾ നടത്തുന്നുടെന്നുള്ള ഒരു സത്യം ഒര്ക്കാതിരിക്കാൻ വയ്യ...

  ReplyDelete
 18. പ്രിയ ബൈജു എന്നെക്കുറിച്ചുളള താങ്കളുടെ നിഗമനങ്ങളെല്ലാം തെറ്റാണ്. ഞാന്‍ വളരെ അലസനായിട്ടുളള ഒരാളാണ്. വെറുതെയിരുന്നു ഒറ്റയ്ക്ക് സ്വപ്നം കാണുന്ന ഒരാള്‍....പ്രത്യേകിച്ച് ഒരു ലക്ഷ്യ ബോധവുമില്ലാത്ത ഒരാള്‍..കിട്ടുന്നതു കൊണ്ട് തൃപ്തിപ്പെടുന്ന ഒരാള്‍. ചുറ്റു വട്ടത്തു കാണുന്നത് ചിലതെല്ലാം മനസ്സില്‍ തട്ടി പ്രതിഫലിക്കുന്നു..അത്ര മാത്രം..അഭിപ്രായത്തിന് നന്ദി പ്രിയ ബൈജു

  ReplyDelete
 19. ഞാനില്ലേ! തുണിയെടുക്കാനും, ആഭരണം വാങ്ങാനും. എത്ര തിരഞ്ഞാലും മതിയാവില്ലിവർക്ക്. അവര് പോയ്‌ എടുക്കുകയോ ഉടുക്കുകയോ ഒക്കെ ചെയ്തോട്ടെ. പണം കൊടുക്കാൻ ഞാൻ തയ്യാറാ.
  (രഹസ്യം) :- സെലക്ഷൻ അറിയില്ലാ എന്ന കാരണത്താൽ എന്നെ കൂടെ കുട്ടില്ല. ;)

  ReplyDelete