ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Friday, May 3, 2013

ഇരുള്‍ നിലാവില്‍ രാപ്പാടി വീണ്ടും പാടുമ്പോള്‍.......പാടിക്കൊണ്ടിരിക്കെ ശ്രുതി മറന്നു പോയ ഒരു രാപ്പാടി എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് ഞാനെന്റെ പാട്ട് തുടങ്ങിയത്. പാട്ടിനിടയ്ക്ക് ശ്രുതിയും, താളവും മാത്രമല്ല ശബ്ദം തന്നെ നിലച്ചു പോകുമെന്ന് ഞാന്‍ ഭയപ്പെട്ടു. ഭയത്തിന് കാരണങ്ങളുണ്ടായിരുന്നു.പഠിക്കുന്ന കാലത്ത് എഴുത്ത് ഒരു ജീവശ്വാസം തന്നെയായിരുന്നു....എന്തിനോ ഏതിനെന്നോയില്ലാതെ  വെറുതെ എഴുതിക്കൊണ്ടിരിക്കുക...പക്ഷെ ജീവിതത്തിന്റെ പരക്കം പാച്ചിലിന്നിടയില്‍ അത് എപ്പോഴോ കൈമോശം വന്നു പോയി...ഒന്നും കിളിര്ക്കാത്ത ഒരു പാഴ് മരുഭൂമിപോലെ മനസ്സ് ശൂന്യമായി കിടന്നു.ശുഷ്കമായ നാലുവരിക്കവിത പോലും കുത്തിക്കുറിക്കുവാന്‍ കഴിയാതെ സര്ഗ്ഗപരമായ ശൂന്യതയില്‍പ്പെട്ട് മൌനത്തിന്റെ വാല്മികത്തി‍ല്‍ കുടുങ്ങി ഒരു വനവാസകാലം തന്നെ കടന്നു പോയി. ഇടയ്ക്ക് എന്നിലെ എഴുത്ത് മരിച്ചിട്ടില്ലന്ന് സ്വയം ബോധ്യപ്പെടുത്താന്‍ ബോധപൂര്‍വ്വം ശ്രമിച്ചുകൊണ്ടിരുന്നെങ്കിലും ഒരു നാമ്പും പൊട്ടിമുളച്ചില്ല.അങ്ങനെ ആത്മനിന്ദയില്‍ കഴിയവേയാണ് ഞാന്‍ ഒരു നിമിത്തം പോലെ ഈ ബ്ലോഗ് ആരംഭിക്കുന്നത്
ഇന്റര്നെറ്റിലെ കൌതുക ലോകങ്ങള്‍ പരതുന്നതിനിടയില്‍ കണ്ട   Create Your own Bloggഎന്ന ആഡിന്റെ മാത്രം ചുവടുപിടിച്ചാണ് ഞാന്‍ ഇവിടം വരെയെത്തിയത്

പണ്ട് കവിതയെന്നോ, കഥയെന്നോ പറഞ്ഞ് കുത്തിക്കുറിച്ചവ സൈബര്‍ ലോകത്തിന്റെ വെളളിവെളിച്ചത്തിലേക്ക് രൂപം മാറ്റുക എന്നതിനപ്പുറം യാതൊരുദ്ദേശവം ഉണ്ടായിരുന്നില്ല. അതോടു കൂടി എന്റെ ബ്ലോഗെഴുത്ത് നിലച്ചു പോകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ തികച്ചും അത്ഭുതമെന്നു പറയട്ടെ എഴുതുവാനുളള വിഷയങ്ങള്‍ ഇപ്പോള്‍ ഒന്നിനു പുറകെ ഒന്നായി എന്നെ തേടിവരുന്നു. എഴുതണമെന്ന വിചാരം എപ്പോഴും മനസ്സില്‍ കിടക്കുന്നതിനാല്‍ വലിയ ആത്മ സമര്പ്പണമൊന്നും കൂടാതെ അതു പൂര്ത്തിയാക്കാനും കഴിയുന്നു. മനസ്സിന്റെ മരുഭൂമിയിലേക്ക് മഴതിമിര്ത്തു പെയ്യുന്നതിന്റെ സുഖം ഞാനറിയുന്നു. പുല്നാമ്പുകളുടെ ഹരിത ഭംഗി വീണ്ടും ദൃശ്യമാകുന്നു. ഞാനെന്റെ എഴുത്തിലുളള ആത്മവിശ്വാസം പതിയെ പതിയെ തിരികെപ്പിടിക്കുന്നതായി എനിക്കുതന്നെ തോന്നുന്നു. ഒരിക്കല്‍ ശബ്ദം നിലച്ചു പോയ പാട്ടുകാരന്റെ സ്വനതന്ത്രികളിലേക്ക് വര്ണ്ണങ്ങളും ഭാവങ്ങളും വന്നു നിറയുന്നു........

                                                          എപ്പൊഴോ നഷ്ടപ്പെട്ടുപോയ എഴുത്തിന്റെ ആത്മഹര്ഷം വീണ്ടെടുക്കാന്‍ കഴിഞ്ഞത് പ്രിയ ബ്ലോഗു സുഹൃത്തുക്കള്‍ നല്കിയ നിര്‍ലോഭമായ പിന്തുണയും പ്രോത്സാഹനവും ഒന്നുകൊണ്ടു മാത്രമാണ് . ലോകത്തിന്റെ വിവിധകോണുകളില്‍ എനിക്കു നേരിട്ട് പരിചയമില്ലാത്ത സുഹൃത്തുക്കളിലൂടെ ഞാന്‍ വായിക്കപ്പെടുന്നുവെന്ന തോന്നല്‍ എന്നെ ആവേശഭരിതനാക്കുന്നു. അതിന് ഒരിക്കലെങ്കിലും ഈ ബ്ലോഗിലെത്തി അഭിപ്രായം രേഖപ്പെടുത്തിയ എല്ലാ സുഹൃത്തുക്കളോടും ഞാനെന്റെ കടപ്പാടും വിനീതമായ നന്ദിയും അറിയിക്കട്ടെ......
2012 മാര്ച്ച് 31കാം  തീയതി ആരംഭിച്ച എന്റെ ബ്ലോഗ് ഒന്നാം വാര്ഷികം പിന്നിട്ടതിന്റേയും ഒപ്പം 7000 പേജ് സന്ദര്ശനങ്ങള്‍ പൂര്ത്തിയാക്കുന്നതിന്റേയും സന്തോഷം കൂടി പങ്കുവെയ്ക്കട്ടെ........
തുടര്ന്നും നിങ്ങളുടെ നിസ്വാര്ത്ഥമായ പരിഗണനയും, പ്രോത്സാഹനവും പ്രതീക്ഷിച്ചുകൊണ്ട്
                                                                                                 
                                                                                                                                                    പ്രാര്‍ത്ഥനയോടെ ..........
                                                                                          സ്നേഹാദരങ്ങളോടെ 
അനുരാജ്. കെ.എസ്സ്
കോട്ടയ്ക്കകത്തു തറയില്‍
തൊടിയൂര്‍ നോര്‍ത്ത്. പി.ഒ
കരുനാഗപ്പളളി
ksanurajveo@gmail.com
                                                                                           
                                                                                               

18 comments:

 1. ഇനിയും ഇനിയും ഈ ബ്ലോഗ്‌ കൂടുതല്‍ പേരിലേക്ക് എത്തട്ടെ ,,എല്ലാ പിന്തുണയും .

  ReplyDelete
  Replies
  1. ആദ്യ വരവിനും ആശംസക്കും നന്ദി ........ഫൈസൽ ബാബു

   Delete
 2. സന്തോഷം

  ആശംസകള്‍

  ReplyDelete
  Replies
  1. ഈ ബ്ലോഗ്ഗ് ഇവിടം വരെ എത്തിയതിന് ഞാൻ പ്രധാനമായും കടപ്പെട്ടിരിക്കുന്നത് താങ്കളോടാണ് .തുടക്ക കാലത്ത് താങ്കളുടെ അഭിപ്രായം കിട്ടിയില്ലായിരുന്നെങ്കിൽ ഒരു പക്ഷെ ഈ ബ്ലോഗ്‌ എന്നേ കട്ടയും പടവും മടക്കിയേനെ ....നന്ദി അജിത്‌ സാർ ...

   Delete
 3. നന്നായി എഴുതുക
  നന്നായി വരും.
  നന്മകള്‍ നേര്‍ന്നുകൊണ്ട്;
  ആശംസകളോടെ,
  സസ്നേഹം,
  സി.വി.തങ്കപ്പന്‍

  ReplyDelete
  Replies
  1. ആശംസകള്‍ക്ക് നന്ദി തങ്കപ്പന്‍ സാര്‍...

   Delete
 4. എഴുതുക, എഴുതുക, എഴുതുക.
  Bhaavukangal.

  ReplyDelete
  Replies
  1. താങ്കളുടെ നിസ്വാര്‍ത്ഥമായ പ്രോത്സാഹനത്തിന് നന്ദി......ഡോക്ടര്‍

   Delete
 5. എല്ലാ നന്മകളും നേരുന്നു ...

  ReplyDelete
  Replies
  1. നന്ദി ഭാനു....

   Delete
 6. ആശംസകൾ .............
  കൊല്ലം ജില്ലയിലെ ഒരു ബ്ലോഗ്ഗറെ ആദ്യമായാണ് പരിചയപ്പെടുന്നത് . ഞാനും കരുനാഗപ്പള്ളിയിൽ നിന്നുമാണ് .
  ഇഷ്ടാ ഫോണ്‍ നമ്പര് കൊടുങ്കോ ..........

  ReplyDelete
 7. നിധീഷ് കരുനാഗപ്പളളിക്കാനാണന്നറിഞ്ഞതില്‍ വളരെ സന്തോഷം.എന്റെ ഫോണ്‍ നമ്പര്‍ 9446815887. പ്രോത്സാഹനത്തിനും അഭിപ്രായത്തിനും നന്ദി

  ReplyDelete
 8. ആശംസകള്‍ അനുരാജേട്ടാ :) വീണ്ടും വീണ്ടും എഴുതുക :)

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി...വിഷ്ണു

   Delete
 9. എഴുതുക , വീണ്ടും വീണ്ടും.....
  നന്മകള്‍ നേരുന്നു.....

  ReplyDelete
  Replies
  1. ആശംസകള്ക്ക് നന്ദി പ്രദീപ് മാഷ്...

   Delete
 10. ആദ്യം തന്നെ ആശംസകൾ അറിയിക്കട്ടെ

  നല്ല എഴുത്തിന്റെ തൂലികക്കും അത് കാണുന്ന മനസ്സിനും

  അവഗണന അവസരം അംഗീകാരം അങ്ങിനെയൊക്കെ ആവും സ്നേഹം പോലും കടന്നു വരുന്നത്

  പാലിൽ പഞ്ചസാര ഇട്ടിട്ടു അത് അലിയാൻ പാടില്ല എന്ന് പറയുന്നതില അര്തമില്ലല്ലോ

  അത് കൊണ്ട് കട്ടയും ബോര്ടും മടക്കണം എന്ന് തങ്ങള് വിച്ചരിചിരുന്നെങ്ങിലും അതിനു കഴിയുമായിരുന്നില്ല അത് നിയോഗം

  ഒരു പാട് പേർക്ക് പ്രചോദനം തന്നെയാണ് നിങ്ങൾ സൂചിപ്പിച്ച ഒരു പിടി നല്ല ഹൃദയങ്ങൾ പ്രോത്സഹാനമായും ഒരു പിടി നല്ല വാക്ക് കൊണ്ടും

  തുടരണം അനുഗ്രഹിക്കട്ടെ ഈശ്വരൻ

  ReplyDelete
 11. വിലയേറിയ ഈ അഭിപ്രായത്തിന് ഒത്തിരി ഒത്തിരി നന്ദി ...ബൈജു നാരായണ്‍

  ReplyDelete