ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, മേയ് 14, ബുധനാഴ്‌ച

നോട്ടയ്ക്ക് ഒരു വോട്ട്......


വോട്ടു ചെയ്യുവാന്‍
പോയിരുന്നോ സുഹൃത്തേ നീ...?
ഞാനും പോയിരുന്നു....
രാഷ്ട്രഭാരതത്തിന്‍ കൊടിക്കൂറ
പാറിക്കളിക്കുമാ
ശ്രേഷ്ഠമന്ദിരത്തിലേക്ക്
ആരെയെങ്കിലും പറഞ്ഞയക്കേണ്ടേ
നമ്മള്‍......
നമുക്കായി നൊന്തു പറയുവാന്‍

ബൂത്തിനു മുന്നില്‍ള്‍ത്തിരക്കേ
യുണ്ടായിരുന്നില്ല
ഗേറ്റിന്നരികില്‍ എന്തോ ഓര്‍ത്തുതികട്ടി
തീര്‍ത്തുമലസ്സനായൊരു
പോലീസുകാരന്‍ നില്പുണ്ടായിരുന്നു
അത്രമാത്രം....

ചാപ്പമഷികുത്തി വികൃതമാക്കിയ
വിരലിന്‍ നീറ്റലുമായ്
വോട്ടിംഗ് ക്യാബിനുള്ളിലേക്ക്
കയറവേ ഓര്‍ത്തെടുക്കാന്‍
നോക്കി ഞാനെന്‍റെ നാടിന്‍റെ
ചിഹ്നങ്ങള്‍.........

ആകൈ കാണ്‍കെ ഞാനറച്ചുപോയി
എത്രനാള്‍ നമ്മള്‍തന്‍ പൂര്‍വ്വികര്‍
മുഷ്ടിചുരുട്ടിയെറിഞ്ഞു
നേടിയതാണീ സ്വാതന്ത്ര്യം
ഇന്നതേ കൈകള്‍ എന്നെയും നിന്നെയും
വിറ്റിട്ടതിന്‍ മുന്‍പണംപറ്റി
ഒന്നുമറിയാത്തമട്ടില്‍ പിന്നെയും
വന്നുനില്ക്കുന്നു മഞ്ഞചിരിയുമായി
ഒന്നുകാര്‍ക്കിച്ചു
തുപ്പിടാതിരിക്കാനാകുമോ
നിങ്ങള്‍ക്കും.......?

പിന്നുണ്ടോരരിവാള്‍......
എന്നേ മൂര്‍ച്ചപോയി
വാത്തല മടങ്ങിയതാണ്
എറിഞ്ഞു കളയേണ്ട കാലവും
കഴിഞ്ഞൂ
എങ്കിലുമെന്തൊരു ഗര്‍വ്വമാണ്
പച്ചജീവനെ കൊത്തിനുറുക്കിയതിന്‍
ചുടുരക്തക്കറഇപ്പോഴുമതില്‍
പറ്റിപ്പിടിച്ചിരിപ്പൂ.....
എത്രനിങ്ങള്‍ പാടിപുകഴ്ത്തിയാലും
ദുഷ്ടജന്മങ്ങള്‍ക്ക് ഞാനെങ്ങെനെ
നല്കുമെന്‍ ഹൃത്തിന്‍ സമ്മതം..

ചേറില്‍ വളരുന്നതാണ് പണ്ടേയാ
ചെന്താമരയെങ്കിലും
കാണുവാനെന്തു ഭംഗിയായിരുന്നു
പക്ഷേ ഏതോ കാട്ടുശവം നാറിതന്‍
ഗന്ധമടിച്ചിട്ട് ഓക്കാനവും വരുന്നല്ലോ..?
തങ്ങളില്‍ തങ്ങളില്‍ തല്ലിച്ചു തല്ലിച്ചു
ചുടുചോരകുടിക്കുവാന്‍ പിന്നെയുമാ
കുറുക്കന്‍ ഓരിയിട്ടൂ നടപ്പൂ
വന്യമാം മനസ്സിന്‍
പിന്നാമ്പുറങ്ങളിലൂടെ...
ഇല്ലെന്‍റെ നാടിനെ ചാവുനിലമാക്കാനു
മെന്‍റെ വോട്ട്

പിന്നെയുമേറെ ചിഹ്നങ്ങള്‍
ചുമ്മാതിടം കോലിടുവാനായി
മുങ്ങാംകുഴിയിട്ടുനോക്കുന്നു
വല്ലതുമൊക്കെ തടഞ്ഞാലോ
കുളംകലങ്ങുമ്പോള്‍...?

ഏറ്റെവും പിന്നിലായുണ്ടൊരാള്‍
എന്നെയും നിന്നെയുമടയാള
പ്പെടുത്തുന്നുണ്ടതില്‍
കൈകൂപ്പി വോട്ടുയാചിക്കുന്നില്ല
ജാതിപറയുന്നില്ല, മതവും
പേരുപറയുന്നില്ല ഭാഷയും...
രൂപങ്ങളില്ല, ഭാവങ്ങളില്ല
ചൂണ്ടാണിവിരല്‍ മെല്ലെചേര്‍ത്ത്
വോട്ടുകുത്തി ഞാനിറങ്ങവേ
ഒന്നുറക്കെക്കരയുവാന്‍ കഴിയാതെ
വിങ്ങലടക്കി നില്ക്കുന്നോരിന്ത്യന്‍
ജനാതിപത്യത്തിന്റെ
തേങ്ങല്‍പോലൊരു
ശബ്ദമുയര്‍ന്നു കേട്ടു.....!!

 ( പതിനാറാം ലോക്സഭയിലേക്കുളള വോട്ടെണ്ണല്‍ തുടങ്ങാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്ക്കെ ഈ കവിതയ്ക്ക് പ്രത്യേകിച്ച്  എന്തെങ്കിലും പ്രസക്തിയുണ്ടെന്ന് കരുതുന്നില്ല. എങ്കിലും എല്ലാ അരാഷ്ട്രീയവാദങ്ങള്‍ക്കുമപ്പുറം വിങ്ങുന്ന ഹൃദയമുള്ള എല്ലാ ജനാതിപത്യ വിശ്വാസികള്‍ക്കുമായി ഈ കവിത സമര്‍പ്പിക്കുന്നു )

6 അഭിപ്രായങ്ങൾ:

  1. പ്രസക്തിയുണ്ട് - ഈ കവിതക്ക് ഏറെ പ്രസക്തിയുണ്ട് . കാരണം ഈ കവിതയുടെ പിന്നാമ്പുറത്ത് കേൾക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്റെ തേങ്ങലാണ്

    മറുപടിഇല്ലാതാക്കൂ
  2. ഞാനും പോയിരുന്നു....
    രാഷ്ട്രഭാരതത്തിന്‍ കൊടിക്കൂറ
    പാറിക്കളിക്കുമാ
    ശ്രേഷ്ഠമന്ദിരത്തിലേക്ക്
    ആരെയെങ്കിലും പറഞ്ഞയക്കേണ്ടേ..?

    മറുപടിഇല്ലാതാക്കൂ
  3. നല്ല കവിത അനുരാജ്‌. അവസാന വരികൾ ഏറെ നന്നായി. ഞാനും വോട്ട്‌ ചെയ്തു. അതിയാൻ ജയിക്കത്തില്ല. ഒറപ്പാ. അതറിഞ്ഞോണ്ടു തന്നാ കുത്തിയത്‌. കാരണം, ഭൂരിപക്ഷം പ്രഖ്യാപിക്കുമ്പൊ, ജയിക്കുന്ന മറ്റേ മഹാൻ വിചാരിക്കില്ലേ " ഞാനിത്രേം പേരെ പറ്റിച്ചല്ലോ".... എന്ന്. അക്കൂട്ടത്തിൽപ്പെടെണ്ടാന്നു വിചാരിച്ചു. :)



    ശുഭാശംസകൾ......

    മറുപടിഇല്ലാതാക്കൂ
  4. നോട്ടയ്ക്കൊരു വോട്ടുകുത്തുവാന്‍ വന്നപ്പോഴെല്ലാം
    പുറംതിരിഞ്ഞിരിപ്പായിരുന്നു.വാരമൊന്നു കഴിഞ്ഞെങ്കിലും എത്താന്‍ കഴിഞ്ഞല്ലോ!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  5. വോട്ടും കഴിഞ്ഞു, ഭരണോം പിടിച്ചു. ഇനി ഇപ്പോ അറ്റുത്ത എലക്ഷന്‍ നോക്കിയിരിക്ക തന്നെ

    മറുപടിഇല്ലാതാക്കൂ