ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Wednesday, September 25, 2013

ശരിയോ...തെറ്റോ എന്ന് പറയാമോ....?

ശരിയോ...തെറ്റോ എന്ന് പറയാമോ....?
ശരിയാണെങ്കിലും... ശരി....ശരി....
തെറ്റാണെങ്കിലും ശരി....ശരി......

ശരികള്‍ക്കിടയിലൊരുതെറ്റ്
ഒളിഞ്ഞു നിന്ന് കൊഞ്ഞനം
കുത്തുന്നില്ലേ....?
തെറ്റുകള്‍ക്കിടയിലൊരു
ശരി നിന്ന് ഞെരിപിരി കൊള്ളുന്നില്ലേ..?

ശരികള്‍ക്കിടയിലൊരു വലിയ ശരി
തലനീട്ടി നോക്കുന്നില്ലേ...?
തെറ്റുകള്‍ക്കിടയിലൊരു
വലിയ തെറ്റ് നിന്ന്.....
മീശതുമ്പ് വിറപ്പിക്കുന്നില്ലേ....?

പണ്ട് ഉത്തരക്കടലാസില്‍
ശരിയെന്നെഴുതിയപ്പോള്‍
തെറ്റിട്ടു വെച്ചില്ലേ മാഷ്.....?
തെറ്റെന്നെഴുതിയപ്പോള്‍
ശരിയും വരച്ചില്ലേ....?

ശരിശരിയെന്നപോലെ
ശരി തെറ്റും......
തെറ്റ് തെറ്റെന്നപോലെ
തെറ്റ് ശരിയുമാകാമെന്ന്
അന്നു പഠിച്ചില്ലേ പാഠം..
ശരിയല്ലേ.......?
ശരിശരി...എന്നാലുത്തരും
പറയാമോ.....?
ഒറ്റവാക്കില്‍ തന്നെ.....
( ആകെ കണ്‍ഫ്യൂഷനായി  അല്ലേ......?)

25 comments:

 1. ശരിതന്നെ ചൊന്നതെല്ലാം
  ശരി പലപ്പോഴും ശരി
  തെറ്റാണത് പലപ്പോഴും!
  തെറ്റും പലപ്പോഴും തെറ്റ്താൻ
  തെറ്റാണത് പലപ്പോഴും!
  തെറ്റും ശരിയും തമ്മിൽ
  ബന്ധമുണ്ടഭേദ്യമായ്
  ശരിയും തെറ്റും വരച്ചിട്ട
  ''ഗ്രാഫ''ല്ലോ ഈ ജീവിതം.

  ReplyDelete
  Replies
  1. ശരി...ഡോക്ടര്‍....നന്ദി

   Delete
 2. എന്റെ ശരി നിങ്ങള്‍ക്ക് തെറ്റ് ,നിങ്ങളുടെ ശരി എനിക്ക് തെറ്റ് ,നമ്മുടെ ശരി അവര്‍ക്ക് തെറ്റ് ,അവരുടെ ശരി ശരി.....

  ReplyDelete
  Replies
  1. ഈ കവിത മറ്റൊരാളാണ് എഴുതിയിരുന്നതെങ്കില്‍ ഞാന്‍ ഈ അഭിപ്രായമായിരിക്കും രേഖപ്പെടുത്തുക....നന്ദി കാത്തി താങ്കള്‍ നല്കി വരുന്ന പരിഗണനയ്ക്ക്....

   Delete
 3. ശരിയായ മാര്‍ഗ്ഗെ ചരിച്ചാല്‍
  ശരി ശരിയായും
  തെറ്റു തെറ്റായും
  ചൊല്ലുന്നവനപ്പോ-
  ളഭിമതനായി തീര്‍ന്നീടും.
  ആശംസകള്‍

  ReplyDelete
  Replies
  1. ശരിയാണ്...അപ്രിയ ശരികള്‍ പറയാതിരിക്കുന്നതാണ് നല്ലത്......

   Delete
 4. ഈ ശരി തെറ്റാണ് കേട്ടോ
  ഈ തെറ്റ് ശരിയുമാണ്

  എന്നെക്കൊണ്ടത്രയേ പറയാനാവൂ

  ReplyDelete
  Replies
  1. എനിക്കം ഏതാണ്ട് അങ്ങനെ തന്നെ...നന്ദി അജിത് സാര്‍ അഭിപ്രായത്തിന്.....

   Delete
 5. ശരി തെറ്റാണെന്ന് തെറ്റിദ്ധരിച്ചാലും
  ആ ശരി ശരിയല്ലാതാവുമോ?
  തെറ്റ് ശരിയാണെന്ന് വാശി പിടിച്ചാലും
  ആ തെറ്റ് തെറ്റല്ലാതെയാവുമോ?
  ശരി ശരിയായും,തെറ്റ് ശരികേടായും കാണുന്നതു തന്നെ ശരി.


  നല്ല കവിത.. ശരിക്കും :)

  അപ്പൊ ശരി,പിന്നെ കാണാം.


  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. ശരിയാണ്...പക്ഷേ ശരിയും തെറ്റും തിരിച്ചറിയാന്‍ കഴിയാതെ വന്നാല്‍ എന്ത് ചെയ്യും...അഭിപ്രായത്തിന് നന്ദി സൌഗന്ധികം

   Delete
 6. പറഞ്ഞു വരുമ്പോൾ ശരിയുടെ ചേട്ടനാണ് തെറ്റ്

  ReplyDelete
  Replies
  1. ശരി..ശരി..സുഹൃത്തേ.....

   Delete
 7. ശരിക്കും തെറ്റാണ്...

  ReplyDelete
  Replies
  1. ഏപ്പോഴെങ്കിലും ശരിയാകാന്‍ സാധ്യതയുളള തെറ്റാണോ......

   Delete
 8. ശരി ..ശരി ....എല്ലാം ശരികളാവട്ടെ

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക് നന്ദി സലീം.....

   Delete
 9. ശരികേടില്ലാത്ത കവിതയിലെ ശരിയാണല്ലോ ഈ ശരി അതുകൊണ്ട് ശരി ..ശരി പറയുന്നതിൽ ശരികേടില്ല ...

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക് നന്ദി...ശരത്....

   Delete
 10. അത് വിട് ഇതിലൊരു തെറ്റുണ്ടോ.......................................

  ReplyDelete
  Replies
  1. ശരികള്‍ക്കിടയിലുളള ഒരു തെറ്റല്ലേ...വിട്ടു കളഞ്ഞേരെ.....ഈ ബ്ലോഗിലേക്കുളള താങ്കളുടെ ആദ്യ വരവിന് നന്ദി..നന്ദി....

   Delete
 11. പറഞ്ഞുവന്നതെവിടെയോ തെറ്റിപ്പോയി

  ReplyDelete
  Replies
  1. ശരി..ശരി...ആ തെറ്റ് തെളിച്ചു പറയൂ പ്രിയ ഷറഫ്.....

   Delete
 12. ആപേക്ഷികമാണല്ലേ.... ശരിയും തെറ്റും എല്ലാം ആപേക്ഷികമാണല്ലേ.

  ReplyDelete
 13. ഇതിലിപ്പോ ശരിയേത് തെറ്റേത് ?

  ReplyDelete
 14. ശരി ശരിയെന്നപോലെശരി തെറ്റും......
  തെറ്റ് തെറ്റെന്നപോലെ
  തെറ്റ് ശരിയുമാകാമെന്ന് അന്നു പഠിച്ചില്ലേ പാഠം..

  ReplyDelete