ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2015, മാർച്ച് 18, ബുധനാഴ്‌ച

ദത്തെടുക്കുവാന്‍ ഒരു കുഞ്ഞ്........?

Image result for adoption paintings
ദത്തെടുക്കുവാനൊരു
കുഞ്ഞുവേണം....
പെറ്റൊഴിഞ്ഞട്ടതിന്‍
രക്തചോപ്പ് മാറാത്തത്
രക്തത്തില്‍ നിന്നുതന്നെ
ഉയിര്‍കൊണ്ടതാണെന്ന്
തോന്നണം....
ഒട്ടുംപരിചയമില്ലാത്തവര്‍
ഞങ്ങളെ ഒന്നിച്ചു
കാണുമ്പോള്‍.......

കെട്ടുപോകാറാകുന്നു
യൌവനത്തിന്‍ 
തീഷ്ണ സൂര്യന്‍
കത്തിജ്വലിച്ചുനിന്നീ
ജീവിതപ്പാതയിലല്പനേരം
മാത്രം......
പെട്ടന്നിതാ ചക്രവാളത്തിലേക്ക്
പോകുന്നതും നോക്കി
വ്യര്‍ത്ഥസ്വപ്നങ്ങള്‍ തന്‍
ഭാണ്ഡവും പേറി
പകച്ചു നില്പൂ
ഭഗ്നഹൃദയരാം
ദമ്പതികള്‍ ഞങ്ങള്‍......

പത്തുപതിനാലാണ്ടുകള്‍
കണ്ണിമവെട്ടിത്തുറക്കും
പോല്‍ കൊഴിഞ്ഞുപോയി
ചുറ്റുകമ്പിച്ചുരുള്‍ പോല്‍
ഉയര്ന്ന വേലിക്കെട്ടുകളെല്ലാം
പൊട്ടിച്ചെറിഞ്ഞ്
ഞങ്ങളൊന്നായിട്ട്....

ഒക്കെയും തന്നൂ ദൈവം
തൃക്കൈനീട്ടിയനുഗ്രഹിച്ചു
വെച്ചുവിളമ്പി
സൌഭാഗ്യങ്ങളൊന്നൊന്നായി
വെള്ളിത്തളികയിലിഷ്ട
ഭോജ്യം പോലെ

പക്ഷേ.......
ഒന്നുണ്ട് ഒന്നൊഴിച്ചെല്ലാം
പൊട്ടിവിരിഞ്ഞില്ല
മുകുളങ്ങളൊന്നും
എന്നുംപച്ചത്തണല്‍
വിരിച്ചു നിന്ന ഞങ്ങള്‍തന്‍
ദാമ്പത്യവല്ലിയില്‍.....

കെട്ടിപ്പുണര്‍ന്നു കിടന്നു
നിഴലും നിലാവും
നീലനിശീഥത്തിന്‍
മടിത്തട്ടില്‍....
അര്‍ദ്ധവിരാമം പോലപൂര്‍ണ്ണ
മായതെന്തോ
ഞങ്ങള്‍തന്‍‍ ഉച്ഛനിശ്വാസങ്ങളില്‍
എന്നുംനിറഞ്ഞൂ...

ഒക്കെയും നിര്‍ത്തുകയാണ്
ഞങ്ങളിന്നോടെ
എണ്ണിയാലൊടുങ്ങാത്ത
കണ്ണുകാണാദൈവങ്ങള്‍ക്ക്
ചങ്ക്നേദിച്ച് ചൊല്ലിയ
നേര്‍ച്ച വഴിപാടുകളും
മുട്ടിപ്പോയുള്ള പ്രാര്‍ത്ഥനയും
നഷ്ടസ്വപ്നങ്ങളെ
വീണ്ടെടുക്കാന്‍
പുത്തന്‍ സാധ്യതകള്‍
തേടിയുള്ളോരലച്ചിലും


ദത്തെടുക്കുവാനൊരു
കുഞ്ഞുവേണം
.......................................
ചുറ്റുമതില്‍ കടന്ന്
അള്‍ത്താരപോലുള്ളൊരാ
മന്ദിരത്തിനുള്ളില്‍ കടക്കെ
അര്‍ദ്ധവൃത്താകൃതമാം
മേശപ്പുറത്തൊരു
ചിത്രക്കുരിശാലേഖനം
ചെയ്ത കട്ടിബയന്‍റുള്ള
ലെഡ്ജര്‍ പുസ്തകം
മലര്‍ക്കെ തുറന്നു കിടന്നു
ആളടുത്തില്ലാതെ........

ഒത്തിരി ഞങ്ങളെ ശാസിച്ചു
ചുവരില്‍ തൂക്കിയ
പിച്ചളചട്ടയില്‍ തീര്‍ത്ത
കൊത്തുപണിയുള്ള
ഘടികാരം
സ്നേഹത്തോടെ...
നിങ്ങളെ കാത്തിരിക്ക
യായിരുന്നു ഞാന്‍
എന്തിത്ര താമസിച്ചു
ഇവിടെ വന്നെത്തുവാന്‍..?

അക്ഷമരായി നിമിഷങ്ങളെണ്ണി
ഞങ്ങള്‍ നിന്നാ
മതില്‍ക്കെട്ടിനുള്ളില്‍
കൊച്ചുകുട്ടികള്‍ തന്‍
കലപിലയൊച്ചമുഴങ്ങുന്നു
എവിടെ നിന്നൊക്കയോ...?

ഉണ്ണിയേശുവിനെ കൈകളിലേന്തി
അമ്മകന്യാമറിയം നില്ക്കുന്ന
വെണ്ണക്കല്‍ പ്രതിമയെ
കണ്ണെടുക്കാതെ ഞങ്ങളേറെ
നേരം നോക്കി നിന്നു
തെല്ലസൂയയോടെ.....!

ഞങ്ങള്‍ക്ക് ദാനം നല്കുമോ..?
നിന്‍റെ കിടാവിനെ.....
നെഞ്ചുരുകി ഞങ്ങള്‍
യാചിക്കുന്നു..

തങ്ങളില്‍ തങ്ങളില്‍
നോക്കി ഞങ്ങള്‍
അന്യതാബോധത്തിന്റെയേതോ
ചിന്തയില്‍ മുങ്ങി നിവരവേ
എങ്ങുനിന്നോയൊരിളംതെന്നല്‍
വന്ന് കുഞ്ഞുകൈകളാല്‍
ഞങ്ങളെ തഴുകികടന്നു പോയി...


12 അഭിപ്രായങ്ങൾ:

  1. എങ്ങുനിന്നോരിളംതെന്നല്‍ വന്ന് കുഞ്ഞുകൈകളാല്‍ ഞങ്ങളെ തഴുകി കടന്നുപോയ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആദ്യ അഭിപ്രായത്തിന് നന്ദി പ്രദീപ് മാഷ്..

      ഇല്ലാതാക്കൂ
  2. മക്കളില്ലാത്ത ദുഃഖം വളരെയധികം നന്നായി വാക്കുകളാല്‍ വരച്ചു......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി വിനോദ്..........ഈ ബ്ലോഗിലേക്കുള്ള താങ്കളുടെ ആദ്യ അഭിപ്രായത്തിന്...വീണ്ടും വരുമല്ലോ...

      ഇല്ലാതാക്കൂ
  3. തങ്ങളില്‍ തങ്ങളില്‍
    നോക്കി ഞങ്ങള്‍
    അന്യതാബോധത്തിന്റെയേതോ
    ചിന്തയില്‍ മുങ്ങി നിവരവേ
    എങ്ങുനിന്നോയൊരിളംതെന്നല്‍
    വന്ന് കുഞ്ഞുകൈകളാല്‍
    ഞങ്ങളെ തഴുകികടന്നു പോയി...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ കവിത എങ്ങനെ അവസാനിപ്പിക്കണമെന്നറിയാതെ കുഴയുമ്പോഴാണ് യാദ്യശ്ചികമായി ഈ വരികള്‍ ഒരു കുളിര്‍തെന്നല്‍ പോലെ മനസ്സിലേക്ക് കടന്നു വന്നത്.....നന്ദി തങ്കപ്പന്‍ സാര്‍ വായനയ്ക്കും അഭിപ്രായത്തിനും

      ഇല്ലാതാക്കൂ
  4. ഒരു കുഞ്ഞിക്കാൽ കാണാനുള്ള വ്യഥയും വെമ്പലും,
    സൌ ഭാഗ്യം എല്ലാം ലഭിച്ചിട്ടും അത് മാത്രം ഇല്ല എന്ന നഷ്ട്ട ബോധവും
    കാലം കഴിഞ്ഞു എന്നുള്ള വ്യസനവും നിരാശയും എല്ലാം
    ഭംഗിയായി കവിതയിൽ അവതരിപ്പിച്ചിരിക്കുന്നു.

    രക്തത്തിൽ നിന്നും ഉയിർ കൊണ്ടതാണെന്ന് തോന്നണം എന്ന് പറയുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ല. അതിനു മുകളിലുള്ള രണ്ടു വരികളും. മറ്റു ഭാഗങ്ങളുമായി യോജിച്ച പോലെ തോന്നിയില്ല.

    കവിത നന്നായി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ദത്തെടുത്തതാണെങ്കിലും കുഞ്ഞ് സ്വന്തം രക്തത്തില്‍പ്പിറന്നതാണെന്ന് അന്യര്‍ക്ക് തോന്നണം എന്നാണ് കവി ഉദ്ദേശിച്ചത്....നന്ദി ബിബിന്‍ സാര്‍ താങ്കളുടെ നല്ല വായനയ്ക്കും ഈ ബ്ലോഗിന് നല്കുിവരുന്ന്നന പിന്തുണയ്ക്കും..

      ഇല്ലാതാക്കൂ