ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Monday, July 29, 2013

ഇരുള്‍ നിലാവില്‍ ഒരു കിളിവാതില്‍ ............

പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ,

           ഇരുള്‍ നിലാവ് 10000 പേജ് സന്ദര്‍ശനങ്ങള്‍ പൂര്‍ത്തിയാക്കുകയാണ്. ഏതാണ്ട് ഒരു വര്‍ഷത്തിന് മുമ്പ് ഒഴിഞ്ഞ് ശൂന്യമായമനസ്സുമായിട്ടാണ് ഞാനെന്റെ ബ്ലോഗിംഗ് പ്രവര്‍ത്തനം ആരംഭിച്ചത്. ജീവിത മരുഭൂമികയുടെ നടുക്ക് ഒരു പച്ചത്തുരുത്തായിരുന്നു എനിക്ക് കവിതയെങ്കിലും ഇടയ്ക്ക് ഒരു ചുഴലിക്കാറ്റില്‍ ദിക്കുതെറ്റി കുറച്ചു നേരം നടന്ന് പിന്നെ പിന്തിരിഞ്ഞു നോക്കുമ്പോഴേക്കും ആ തുരുത്ത് എന്നില്‍ നിന്ന് എന്നന്നേക്കുമായി അകന്നു പോയിരുന്നു..ഒരു വിളിപ്പാടകലെ മാത്രം നിന്ന് അതിന്റെ തണുത്ത് സുഖദമായ കാറ്റ് വീശിക്കൊണ്ടിരുന്നിട്ടും,അത് എന്റെ ദൃഷ്ടിപഥത്തില്‍പ്പെട്ടതേയില്ല...ഒന്നും രണ്ടുമല്ല....പന്ത്രണ്ട് വര്‍ഷങ്ങള്‍ അങ്ങനെ വെറുതെ  കൊഴിഞ്ഞു പോയി.ഇന്ന് അപരിചിതരായ സഹചാരികളുടെ കാല്പാടുകള്‍ പിന്തുടര്‍ന്ന്,അവര്‍  പകര്‍ന്നു തന്ന മിന്നാമിനുങ്ങിന്റേതു പോലെയെങ്കിലും ദിവ്യമായ വെളിച്ചത്തില്‍ ആ തുരുത്ത് ഞാന്‍ കണ്ടെത്തി കഴിഞ്ഞിരിക്കുന്നു.....എഴുതുന്നതെല്ലാം കവിതയാണോയെന്ന് നിശ്ചയമില്ല...എങ്കിലും എഴുത്തിന്റെ സ്പന്ദനം നിലയ്ക്കാതെ ഹൃദയത്തില്‍ അലയടിക്കുന്നുണ്ട്.....ആ ആത്മാനുഭൂതി വീണ്ടെടുക്കാന്‍ സഹായിച്ചതിന് നന്ദി രേഖപ്പെടുത്തേണ്ട ഒരു പാട് പേരുണ്ട്.....അജിത് സാര്‍,സൌഗന്ധികം, ഡോ: പ്രേംകുമാരന്‍ നായര്‍ മാലങ്കോട്, തങ്കപ്പന്‍ സാര്‍, അറങ്ങോട്ടുകര മുഹമ്മദ് സാബ്, അനീഷ് കാത്തി, ബൈജു മണിയങ്കാല, നിധീഷ്-അമൃതം ഗമയം, . ഭാനു കളരിയ്ക്കല്‍,  ശ്രീജേഷ് നാരായണന്‍, . പ്രദീപ്കുമാര്‍ മാഷ്,  വിനോദ്, ശരത് പ്രസാദ്, സലീം കുലുക്കല്ലൂര്‍, സോണി, വിവക്ഷു,  പി.വി. മധുസൂതനന്‍ സാര്‍, നികുഞ്ചം അഭൂതി..... പിന്നെയും ഒരു പാട് പേര്‍....ഇരുള്‍ നിലാവില്‍ ഒരിക്കലെങ്കിലും വന്നിട്ടുളള എല്ലാ സുഹൃത്തുക്കള്‍ക്കും ഈ അവസരത്തില്‍ എന്റെ ഹൃദയംഗമമായ നന്ദി അറിയുച്ചുകൊളളട്ടെ

                                                                        സ്നേഹാദരങ്ങളോടെ
                                                                                    പ്രാര്‍ത്ഥനയോടെ
                                                                                            അനുരാജ്. കെ.എസ്സ്
                                                                                            കോട്ടയ്ക്കകത്ത് തറയില്‍
                                                                                            തൊടിയൂര്‍ നോര്‍ത്ത്. പി. ഒ
                                                                                            കരുനാഗപ്പളളി, കൊല്ലം
                                                                                            ksanurajveo@gmail.com

22 comments:

 1. എഴുതുക, പരീക്ഷണങ്ങളും നീരിക്ഷണങ്ങളുമായി സ്വന്തമായ ശൈലിയില്‍ തന്നെ.എന്നും അതു കൈമുതലായി ഇരിക്കട്ടെ.
  പ്രാര്‍ത്ഥനകള്‍,ആശംസകള്‍..'

  ReplyDelete
  Replies
  1. ആശംസകള്‍ക്ക് നന്ദി കാത്തി...

   Delete
 2. അഭിനന്ദനങ്ങൾ.
  മനസ്സിലുള്ളത് എഴുതുക എന്നത് ഒരു സഹൃദയന്റെ കടമ. വായിച്ച് മാന്യമായ മറുപടി കൊടുക്കുക എന്നത് മറ്റു സഹൃദയരുടെയും. എഴുത്ത് തുടരുക.
  ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി...ഡോക്ടര്‍

   Delete
 3. ഇനിയും കൂടുതല്‍ എഴുതുവാനുള്ള കരുത്തും,മനസ്സും താങ്കള്‍ക്കുണ്ടാകട്ടെ!
  എന്‍റെ എല്ലാവിധ ആശംസകളും,പ്രാര്‍ത്ഥനകളും...

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക് നന്ദി തങ്കപ്പന്‍ സാര്‍....

   Delete
 4. അനുരാജ് വളരെ വളരെ സന്തോഷം ഉണ്ട്.. ഒരു ചെറിയ നാഴിക കല്ല്‌.. എഴുതുന്ന ഓരോ വിഷയവും കാലികവും പ്രസക്തവും അത്വുതമം എന്ന് എടുത്തു തന്നെ പറയണം മനസ്സില് തങ്ങി നില്ക്കുന്നത് ഒട്ടനവധി ഉണ്ട് പൊട്ടുകമ്മൽ ഒറ്റക്കൊരു മടക്കയാത്ര അതൊക്കെ അതിൽ ചിലത് മാത്രം.. എഴുത്ത് ഒരു അനുഗ്രഹം ആണ്. അത് അർപ്പണവും നിരീക്ഷണവും കൂടി ചേരുമ്പോൾ മനോഹരമാകുന്നതാണ് അനുരാജിന്റെ ബ്ലോഗ്‌.. ഇനിയും തൂലിക ചലിക്കട്ടെ അനസ്യൂതം

  ReplyDelete
  Replies
  1. ബ്ലോഗ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഞാനൊരുപാട് നേരമ്പോക്ക് കവിതകള്‍ എഴുതിക്കൂട്ടിയിട്ടുണ്ട്..അതില്‍ നിന്ന് വേറിട്ടു നില്ക്കുന്നതാണ് ബൈജു മുകളില്‍ സൂചിപ്പിച്ച രണ്ട് കവിതകളും.എല്ലാ കവിതകളും അതെഴുതുന്നവരെ സംബന്ധിച്ചിടത്തോളം മഹത്തരങ്ങളാണ്. രചനാ വേളയില്‍ കവി അനുഭവിച്ച അനുഭൂതി വായനക്കാര്‍ക്കും അനുഭവപ്പെടുമ്പോളാണ് ആ കവിത ധന്യമാകുന്നത്..സമാന ഹൃദയങ്ങളിലേക്ക് അത് വേഗത്തില്‍ സംക്രമണം ചെയ്യപ്പെടുന്നു...അഭിപ്രായത്തിനും, അഭിനന്ദനത്തിനും ഒരുപാട് നന്ദി ബൈജു....

   Delete
 5. രചനയിലെ പുതുമ കൊണ്ടും,പ്രമേയങ്ങളിലെ വൈവിധ്യം കൊണ്ടും ഒരു വേറിട്ട ബ്ലോഗർ തന്നെയാണ് ശ്രീ.അനുരാജ്.നിത്യജീവിതത്തിലെ നിസ്സാരമെന്നു തോന്നാവുന്ന പല കൊച്ചു കൊച്ചു വിഷയങ്ങളും വരികളിലേക്ക് അനായാസം താങ്കൾ ആവാഹിക്കുന്നത് ഞാൻ കൗതുകത്തോടെ ശ്രദ്ധിക്കാറുണ്ട്.അതു ജന്മസിദ്ധമായി ലഭിക്കുന്ന കഴിവുതന്നെ. മാതാപിതാക്കളിലൂടെയും,ഗുരുക്കന്മാരിലൂടെയും,അനുഭവങ്ങളിൽക്കൂടിയും,മറ്റു പലരിലൂടെയും,പലതിലൂടെയും അനുരാജിനു കരഗതമായ ആ കഴിവ് സർവ്വശക്തനായ ദൈവത്തിന്റെ വരദാനമെന്നു തന്നെ ഞാൻ കരുതുന്നു.കാര്യമുണ്ടെങ്കിൽ അതിനു പിന്നിൽ കാരണവുമുണ്ടാകണമല്ലോ.ആ പരമകാരുണ്യത്തിന്റെ തണൽ, അനുരാജിന്റെ വ്യക്തിജീവിതത്തിലും,കലാജീവിതത്തിലും ഇനിയുമുണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.


  ഇനിയും കൂടുതൽ നന്നായി എഴുതാൻ കഴിയട്ടെ.എല്ലാ നന്മകളും നേരുന്നു.

  ശുഭാശംസകൾ....

  ReplyDelete
  Replies
  1. അഭിനന്ദനങ്ങള്‍ക്കും ആശംസകള്‍ക്കും നന്ദി പ്രിയ സൌഗന്ധികം

   Delete
 6. തുടരുക തുടരുക

  ആശംസകള്‍

  ReplyDelete
  Replies
  1. താങ്കളെപ്പോലുളളവരുടെ നിസ്വാര്‍ത്ഥമായ പ്രോത്സാഹനമാണ് ഈ ബ്ലോഗിനെ മുന്നോട്ട് നടിക്കുന്നത്..നന്ദി അജിത് സാര്‍

   Delete
 7. ആശംസകളും അഭിനന്ദനങ്ങളും..
  എഴുത്ത് ഒരു ദിനചര്യയായിത്തീരട്ടെ..

  ReplyDelete
  Replies
  1. ആശംസകള്‍ക്ക് നന്ദി മുഹമ്മദ് സാബ്

   Delete
 8. Replies
  1. നന്ദി പ്രദീപ് മാഷ്...

   Delete
 9. കവിതയിൽ രചിക്കുന്ന ഉപന്യാസങ്ങളാണ് താങ്കളുടെ കവിത എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. കാലിക പ്രസക്തമായ വിഷയങ്ങളിലേക്ക് വായനക്കാരനെ ആകർഷിക്കാൻ ഉതകുന്ന ചേരുവകൾ ഇരുൾ നിലാവിൽ അന്തർലീനമാണ്. മനസ്സിൽ തട്ടുന്ന വരികൾ പിന്നീട് ചിന്തകളായി മാറി അവബോധത്തിൻറെ തലം ആസ്വാദകനിൽ സൃഷ്ടിക്കുന്നു .........

  ------ഒരു പതിനായിരം ആശംസകൾ നേരുന്നു ..

  ReplyDelete
  Replies
  1. പ്രണയം, മരണം, നിരാശ, ഗൃഹാതുരത ,അസ്ഥിത്വ ദു:ഖങ്ങള്‍...അതിനപ്പുറത്തേക്കൊന്നും സാധാരണ സഞ്ചരിക്കാന്‍ കവികള്‍ മിനക്കെടാറില്ല.എന്റെ കവിത ഒരു പുള്ളിപ്പശുവാണ്. അതിനെ ഞാനൊരു കുറ്റിയിലും കെട്ടിയിടാറില്ല... സ്വതന്ത്രമായി മേയാന്‍ വിട്ടിരിക്കുകയാണ്...നല്ല വാക്കുകള്‍ക്ക് നന്ദി ശരത്

   Delete
 10. താങ്കളുടെ എഴുത്തിന്റെ വിജയം വായനക്കരനെ നിസ്സാരമെന്നു തോന്നുന്ന പല കാര്യങ്ങളും ഓർമ്മിപ്പിക്കുന്നതിലും ചിന്തിപ്പിക്കുന്നാതിലുമാണ്‌ എന്ന്‌ എനിക്ക്‌ തോന്നുന്നു. ഒരു സിദ്ധിയാണത്‌.

  ReplyDelete
  Replies
  1. നന്ദി...മധുസൂതനന്‍ സാര്‍ നല്ല വാക്കുകള്‍ക്ക്

   Delete
 11. ആശംസകളും അഭിനന്ദനങ്ങളും..
  ഇനിയും കൂടുതൽ നന്നായി എഴുതാൻ കഴിയട്ടെ.എല്ലാ നന്മകളും നേരുന്നു.

  ReplyDelete
  Replies
  1. ആശംസകള്‍ക്ക് നന്ദി ഭാനു....

   Delete