ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Friday, July 26, 2013

പട്ടിയഴിഞ്ഞ് കിടപ്പുണ്ട്...സൂക്ഷിക്കുക...
പട്ടിയഴിഞ്ഞ് കിടപ്പുണ്ട്...സൂക്ഷിക്കുക
പടികയറിവരുമ്പോളൊന്ന്  നോക്കണേ
വേലിക്കമ്പു വളര്‍ന്നു കിടപ്പുണ്ട് ചുറ്റിലും
ഇത്തിരി കനത്തിലൊരണ്ണമൊടിച്ച് കൈയില്‍
കരുതിയാല്‍ അത്രയും നന്ന്....

മുഴുത്തയിനമാണവന്‍........
കടിക്കുകയില്ലങ്കിലും
കുരച്ചു ചാടിവരാനിടയുണ്ട്...
കുതിപ്പുകണ്ടാല്‍ ആരും പകച്ചു പോകും
നരച്ച പക്ഷിയേപ്പോലുളള
പ്രാണനില്‍ പാതിയുമപ്പഴേ
പറന്നു പോകും....!

കഷ്ടകാലത്തിനെങ്ങാനും കയറിപ്പിടിച്ചാല്‍
വട്ടത്തിലുളള ഇഞ്ചക്ഷനല്ലയിപ്പോള്‍
എന്നൊരാശ്വാസം മാത്രം...!

വാര ഫലമൊട്ടും നന്നല്ല....
മാനഹാനിക്കിടയുണ്ട്..ധനനഷ്ടത്തിനും..!
മിത്രങ്ങള്‍ ശത്രുക്കളാകാതെ നോക്കണമെന്ന്
പ്രത്യേകം പറഞ്ഞിട്ടുണ്ടതില്‍...

ഇന്നലെ രാത്രിയില്‍ ഒച്ച ബഹളം
വെച്ചൊടുവില്‍
തുടല്‍ ചങ്ങലക്കണ്ണി പൊട്ടിച്ചെറിഞ്ഞി
കൊണ്ടെങ്ങോട്ടോ ഓടിയതാണവന്‍
ഇന്നു പുലര്‍ച്ച നോക്കുമ്പോഴുണ്ട്
മുറ്റത്തു തന്നെ കിടക്കുന്നു....

ശങ്ക തീര്‍ക്കാനെന്നവണ്ണം
തന്ത്രത്തില്‍ ഞാനൊന്നിറങ്ങി പുറത്ത്
മന്ദനെപ്പോലെ പതുങ്ങിച്ചെന്നവനെ
യൊന്ന് പൂട്ടുവാന്‍ നോക്കുമ്പോഴുണ്ട്
പിന്നെയുമെന്നെ പറ്റിച്ചു കടന്നു
കളഞ്ഞല്ലോ......!
അന്തം വിട്ട് കുന്തം വിഴുങ്ങിയപോല്‍
ഞാന്‍ മുറ്റത്തുതന്നെ നിന്നേറെ നേരം

കൊത്തി നുറുക്കിയിട്ട്.....
കൊത്തമല്ലിയും, മുളകും പുരട്ടി
വരട്ടിയെടുത്തോരു ചിക്കന്റെ കഷ്ണങ്ങള്‍
അല്പം ബാക്കിയുണ്ടായിരുന്നല്ലോ ഫ്രിഡ്ജില്‍...
ഒട്ടു മനസ്സില്ലാ മനസ്സോടെയാണെങ്കിലും
അതൊന്നെടുത്ത് പരീക്ഷിച്ചു നോക്കി
എന്നിട്ടും വരുന്നില്ല ശുനകന്‍...
ദൂതെ നിന്ന് വാലാട്ടി കാണിച്ച്
തഞ്ചത്തില്‍ നില്ക്കുകയാണവന്‍
കെട്ടും മൂട്ടില്‍ വന്ന് തലകുമ്പിട്ട് നിന്ന്
തരാനവന് ഇന്ന് നല്ല മനസ്സില്ലത്രെ...!
എന്തനുസരണയെന്ന് നോക്കണേ...?

എന്തോ കണ്ട് ചെവിവട്ടം കൂര്‍പ്പിച്ചവന്‍
നോക്കുന്നുണ്ടല്ലോ.....?
ആരോ വരുന്നതുപോലെ തോന്നുന്നുവല്ലോ...?
കണ്ണടച്ചു ഞാനൊന്ന് പ്രാര്‍ത്ഥിച്ചു കൊളളട്ടെ
വാരഫലങ്ങള്‍ നേരാകരുതേ.....!!


19 comments:

 1. Replies
  1. സത്യമായും അഴിഞ്ഞു പോയതാണ്....കഷ്ടകാലം അല്ലാതെന്ത് പറയാന്‍

   Delete
 2. കൊത്തി നുറുക്കിയിട്ട്.....
  കൊത്തമല്ലിയും, മുളകും പുരട്ടി
  വരട്ടിയെടുത്തോരു ചിക്കന്റെ കഷ്ണങ്ങള്‍..!!

  എന്നിട്ടുമവൻ വരുന്നില്ലെങ്കിൽ തീർച്ച.അടുത്തുള്ള ഏതോ ശുനകസുന്ദരിയുടെ വലയിലവൻ വീണു.സത്യം തെളിയിക്കാൻ ഡോഗ് സ്ക്വാഡ് വേണോ, അതോ ജുഡീഷ്യൽ... ഇപ്പൊ അതാണല്ലൊ ട്രെൻഡ്..?!! ഹ...ഹ..ഹ..

  പ്രമേയ വൈവിധ്യം ശ്രദ്ധേയം തന്നെ.അഭിനന്ദനങ്ങൾ..


  ശുഭാശംസകൾ....

  ReplyDelete
  Replies
  1. പ്രിയ സൌഗന്ധികം...താങ്കള്‍ പറഞ്ഞത് നൂറ് ശതമാനം ശരി.....

   Delete
 3. വെള്ളപ്പൊക്കത്തില്‍ ....

  ReplyDelete
  Replies
  1. തകഴിയുടെ വെളളപ്പൊക്കത്തില്‍ എന്ന കഥയാണ് ഉദ്ദേശിച്ചതെന്ന് കരുതട്ടെ.....പണ്ട് പ്രീഡിഗ്രിക്ക് പഠിക്കാനുണ്ടായിരുന്നു. വെള്ളം കയറി പുറപ്പുറത്ത് നിരാശ്രയനായി മരണത്തെ മുഖാമുഖം നോക്കിയിരിക്കുന്ന ആ പട്ടിയുടെ ചിത്രം ഇപ്പോഴും മനസ്സിലുണ്ട്..ഓര്‍മ്മപ്പെടുത്തലിന് നന്ദി കാത്തി

   Delete
  2. അതെ,ശ്വാനനെകുറിച്ചു പറയുമ്പോള്‍ ആദ്യം ഓടിയെത്തുന്ന മുഖം.

   Delete
 4. യജമാനസ്നേഹം വിട്ടൊഴിയും കാലം!
  പട്ടികളെയും സൂക്ഷിക്കുക,അവ തുടല്‍ പൊട്ടിക്കും!
  നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. പട്ടിയും, കുട്ടിയും ഒരു പോലെ...അഭിപ്രായത്തിന് നന്ദി തങ്കപ്പന്‍ സാര്‍

   Delete
 5. ന്യൂ ജെനറേഷൻ പട്ടിയാണ് സൂക്ഷിക്കണം ..

  ReplyDelete
  Replies
  1. എന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ കൊള്ളില്ലന്നര്‍ത്ഥം....അഭിപ്രായത്തിന് നന്ദി ശരത്

   Delete
 6. ധനനഷ്ടം മാനഹാനി .....

  ReplyDelete
  Replies
  1. തീര്‍ച്ചയായും.... സംഭവിക്കാനുളള എല്ലാസാധ്യതയുമുണ്ട്...അഭിപ്രായത്തിന് നന്ദി പ്രദീപ് മാഷ്

   Delete
 7. വേലിക്കമ്പു വളര്‍ന്നു കിടപ്പുണ്ട് ചുറ്റിലും
  ഇത്തിരി കനത്തിലൊരണ്ണമൊടിച്ച് കൈയില്‍
  കരുതിയാല്‍ അത്രയും നന്ന്....

  ReplyDelete
  Replies
  1. ചില മുന്‍കരുതലുകള്‍ നല്ലതാണ്....അഭിപ്രായത്തിന് നന്ദി നജീബ്

   Delete