ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Friday, June 28, 2013

വേര്‍ഡ് വേരിഫിക്കേഷന്‍......

ജാലകപ്പഴുതില്‍
നിന്റെ കുറിമാനം കണ്ടിട്ട്
എനിക്കുളള ക്ഷണമെന്നു കരുതിയാണ്
ഞാന്‍ നിന്റെ വീട്ടിലേക്കു വന്നത്...
നിന്നോടിത്തിരി വര്‍ത്തമാനം പറഞ്ഞ്
ഉമ്മറത്തെ ആ ചാരുപടിയിലിരിക്കാന്‍
എനിക്കാഗ്രഹമുണ്ട്....
പക്ഷ ഗേറ്റടച്ചിട്ടിരിക്കുന്നല്ലോ..?
ചാടിക്കയറാന്‍ നോക്കിയപ്പോള്‍
ചുറ്റിലും മുള്‍പ്പടര്‍പ്പുകള്‍....
ചാട്ടുളിപോലുളള പല്ലു കാട്ടി
കാവല്‍ നായ മുറ്റത്തു നിന്ന്
കുരയ്ക്കുന്നുമുണ്ട്........
ഞാന്‍ പോകുന്നു......
വന്നതിന്റെ ഒരടയാളവുമില്ലാതെ..


24 comments:

 1. ഞാന്‍ കണ്ട് തിരിച്ചിറങ്ങുംനേരം ചാടിവീഴുന്നതു കാണുമ്പോള്‍ ഞാന്‍ പറയാറുണ്ട്‌ അതിനെയൊന്ന്‌
  കൂട്ടിലടയ്ക്കാന്‍.....
  ആശംസകള്‍

  ReplyDelete
  Replies
  1. ഈ കൊച്ചു കവിതയ്ക്ക് കിട്ടിയ ആദ്യ അഭിപ്രായത്തിന് നന്ദി...

   Delete
 2. പലര്ക്കും അറിയില്ല ഇങ്ങനെ ഒരു ഗേറ്റ് ബ്ലോഗ്ഗിൽ അഭിപ്രായത്തിനു മുമ്പ് ഉണ്ടെന്നു, ഗൂഗിൾ ബ്ലോഗ്ഗിൽ അത് ടെഫുല്റ്റ് ആയിട്ടു വരും, എനിക്ക് ഇതിനെ കുറിച്ച് പറഞ്ഞു തന്നത് റിനി ശബരി യാണ്, അത് ഓർത്ത് കൊണ്ട് തന്നെ അത് മാറ്റാനുള്ള സ്റ്റെപ് ഇവിടെ പങ്കു വക്കട്ടെ അറിയാത്ത വിരലിൽ എന്നാവുന്ന ചിലര്ക്ക് വേണ്ടി (എനിക്കും അറിയില്ലാരുന്നു അത് കൊണ്ട് മാത്രം
  മൈ ബ്ലോഗ്‌ മെനു
  സെറ്റിംഗ്സ്
  പോസ്റ്റ്‌ ആൻഡ്‌ കമന്റ്സ്
  കമന്റ്സ്
  അതിൽ
  ഷോ വേർഡ്‌ വെരിഫിചറ്റിഒൻ
  നോ സെലക്ട്‌ ചെയ്യുക

  ReplyDelete
  Replies
  1. പ്രിയ ബൈജു ....ഈ പറഞ്ഞതൊക്കെ ഈ കവിതയ്ക്ക് ഒരു അനുബന്ധകുറുപ്പായി ചേര്‍ക്കണമെന്ന് ഞാന്‍ വിചാരിച്ചതാണ്.ഒരു കവിതയെന്ന നിലയില്‍ അതിന്റെ ആസ്വാദനത്തെ ബാധിക്കാതിരിക്കാനാണ് അവസാനം അതൊഴിവാക്കിയത്. ബൈജു ആ കര്‍ത്തവ്യം നിര്‍വ്വഹച്ചിതിലുളള നന്ദി അറിയിക്കട്ടെ

   Delete
 3. ആവശ്യക്കാര്‍ മതിലുചാടിയും വരും.

  ReplyDelete
  Replies
  1. മതില് ചാടുന്നത് കൊള്ളാം കാലുളുക്കരുത്.....അഭിപ്രായത്തിന് നന്ദി അനീഷ്.

   Delete
 4. അതെ കാത്തി.
  ആവശ്യക്കാരന് ഔചിത്യമില്ലെന്നാണ് ആപ്തവാക്യം

  ReplyDelete
  Replies
  1. അജിത് സാര്‍ വളരെ ക്ഷമയുളള കൂട്ടത്തിലാണ്. അത്രത്തോളം ക്ഷമ ഞാനുള്‍പ്പടെ മിക്കവര്‍ക്കുമില്ലന്നേ....

   Delete
 5. @ അനീഷ്‌, അജിയേട്ടന്‍
  എനിക്ക് മതില് ചാടി ശീലമില്ല.
  വേണേല്‍ വേലി ചാടാം!

  ReplyDelete
  Replies
  1. യുറേക്കാ...യുറേക്കേ...ദേ കിടക്കണ് അടുത്ത കവിതയ്ക്കുളള വിഷയം " വേലിചാടാനുളള പ്രേരണകള്‍ " എന്റെ പോപ്പുലര്‍ പോസ്റ്റുകളിലൊന്നായി അതുമാറുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട. നന്ദി കണ്ണൂരാനേ...നന്ദി

   Delete
 6. പലരുടെയും മതിലിനുള്ളിൽ തെരുവുനായ്ക്കളാണുള്ളത്‌ ..പാവങ്ങൾ അതറിയുന്നില്ല ..

  ReplyDelete
  Replies
  1. നന്ദി ശരത്...വീണ്ടും വരിക

   Delete
 7. ഈ കവിതക്ക് വേഡ് വെരിഫിക്കേഷന്‍ എന്നു പേരിട്ടതിന്റെ ഗുട്ടന്‍സ് എത്ര ആലോചിച്ചിട്ടും കത്തുന്നില്ല, മഴ നനഞ്ഞു തണുത്തുപോയ എന്റെ തല തീരെ കത്തുന്നില്ല .....

  ReplyDelete
  Replies
  1. സംശയം ന്യായയുക്തമാണ്. ഞാനതിനേക്കുറിച്ചാലോചിച്ചതാണ്.വേണമെങ്കില്‍ മറ്റെന്തെങ്കിലും കാവ്യാംശമുളള പേരിടാമായിരുന്നു. പക്ഷേ വായനക്കാര്‍ അവരവരുടെ രീതിക്കനുസരിച്ച് വ്യാഖ്യാനിക്കാനിടയുണ്ട്. അങ്ങനെയുളള ഒരു വ്യാഖ്യാനം ഈ കവിതയ്ക്ക് കവി ആഗ്രഹിക്കുന്നില്ല. ചുരുക്കത്തില്‍ നേരാ വാ നേരേ പോ എന്നര്‍ത്ഥത്തിലെഴുതിയതാണ്. അഭിപ്രായത്തിന് നന്ദി പ്രദീപ് മാഷ്

   Delete
 8. BEWARE WORD VERIFICATION..!!

  ഇങ്ങനൊരു ബോർഡും ബ്ലോഗുകളിലത്യാവശ്യമാണെന്നു തോന്നുന്നു.അല്ലേ..?ഹ..ഹ..ഹ... അജിത് സാറിന് വേർഡ് വെരിഫിക്കേഷൻ

  എന്നു കാണുമ്പോഴേ കലിയാ. ഹ..ഹ..


  വ്യത്യസ്ത പ്രമേയം.നല്ല അവതരണം.

  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. നന്ദി സൌഗന്ധികം...നല്ല വാക്കുകള്‍ക്ക്

   Delete
 9. തലക്കെട്ട്‌ നന്നായി. രചനയും. വേര്‍ഡ്‌ വെരിഫിക്കേഷന്‍ കാണുമ്പോള്‍ പലരും കഥാനായകനെ പോലെയാണ്. ആശംസകള്‍..,..

  http://aswanyachu.blogspot.in/

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി അച്ചു....

   Delete
 10. പലപ്പോഴും ഗെയ്റ്റ്‌
  തള്ളിത്തുറന്നു, മുൾപ്പടർപ്പുകൾ മാറ്റി, കുരക്കുന്ന കാവൽനായയെ ഓടിച്ചു എനിക്കു അകത്തു കയറേണ്ടി വന്നിട്ടുണ്ട്‌.

  ReplyDelete
  Replies
  1. എനിക്കും അങ്ങനെ തന്നെ...അഭിപ്രായത്തിന് നന്ദി മധുസൂതനന്‍ സാര്‍

   Delete
 11. എന്നാലും നീയെന്റെ മനസ്സ് കണ്ടില്ലല്ലോ .... നന്നായി, ആശംസകള്‍ ...

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി..സലീം..വീണ്ടും വരിക

   Delete
 12. 'വേര്‍ഡ്‌ വെരിഫിക്കേഷന്‍' എന്ന് പേര് കൊടുത്തില്ലായിരുന്നെങ്കില്‍ ഇത് മറ്റുപലതുമായി വായിച്ചുപോകുമായിരുന്നു. നന്നായി.

  ReplyDelete
  Replies
  1. തീര്‍ച്ചയായും....അല്ലങ്കില്‍ തെറ്റിദ്ധരിക്കപ്പെടുമായിരുന്നു.പ്രദീപ് മാഷിന് നല്കിയ മറുപടി ശ്രദ്ധിക്കക. അഭിപ്രായത്തിന് നന്ദി സോണി

   Delete