ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Thursday, June 6, 2013

ചില്ലക്ഷരങ്ങളേ നിങ്ങള്‍ക്കെന്തു പറ്റി.....

സൈബര്‍ ചില്ലയില്‍ പൂവിടും
ചില്ലക്ഷരങ്ങളേ നിങ്ങള്‍ക്കിതെന്തു പറ്റി
ചിലയിടങ്ങളില്‍ ചിലനേരങ്ങളില്‍
നിങ്ങളെ കാണുമ്പോള്‍
ഉള്ളു പിടഞ്ഞു പോകുന്നു
എന്തിത്ര വല്ലായ്ക....?
ഒച്ചുപോല്‍ ചുരുണ്ടൊട്ടി
കിടക്കുകയാണല്ലോനിങ്ങള്‍...
എത്ര നിവര്‍ത്താന്‍ നോക്കിയിട്ടും
പറ്റുന്നതേയില്ലല്ലോ.....?
ഇത്രയലസത പാടുണ്ടോ....?
ലോല പത്രങ്ങള്‍ ചുരുട്ടി ചുരുട്ടി
കാര്‍ന്നു കാര്‍ന്നു തിന്നും പുഴു
നിങ്ങളേയും അക്രമിച്ചു  തുടങ്ങിയോ...?

നിങ്ങളഞ്ചുപേര്‍
ഒരമ്മപെറ്റമക്കള്‍.........
അഞ്ചു പേരും സുന്ദരികള്‍
ഒറ്റക്കൊമ്പു പോല്‍ മുടി
മുകളിലേക്ക് കെട്ടിവെച്ചവര്‍
സമ്മതിച്ചു പക്ഷേ......
അങ്ങ് കൊമ്പത്തെയാണന്ന
വല്ല വിചാരവുമുണ്ടെങ്കില്‍
വേണ്ട...വേണ്ട....

ഇത്ര ഞെളിയുവാനെന്തിരിക്കുന്നു
മുന്നില്‍ നിര്‍ത്തുവാനുളള ആഢ്യത്വം
നിങ്ങള്‍ക്കതൊന്നില്ലല്ലോ....

ഇടയ്ക്കോ,ഒടുക്കമോ നിന്നു
പിഴച്ചോട്ടെ എന്ന് വിചാരിച്ചപ്പോള്‍
വിളച്ചിലെടുക്കുന്നോ.?
വേണ്ട...വേണ്ടാ......!!

21 comments:

 1. ഞാൻ സുന്ദരികളെ സ്ത്രീകളെ പോലെ സ്നേഹിക്കുന്ന ഒരു സ്ത്രീ വിരുദ്ധൻ, അത് കൊണ്ട് ഹേ ഹെ, ഞാൻ കമാന്നൊരു അക്ഷരം മിണ്ടൂല്ല.. പക്ഷെ എനിക്കൊത്തിരി ഇഷ്ടായി ഈ ചുട്ട അടി ട്ടേ ട്ടേ..വികാരം വൃണ പെട്ടേക്കാം, വികാരം എന്തെന്നറിയത്തവർക്ക്!

  ReplyDelete
  Replies
  1. പ്രിയ ബൈജു താങ്കളുടെ അഭിപ്രായം ഈ കവിതയ്ക്ക് പുതിയൊരു ഡൈമന്‍ഷനാണ് നല്കിയിരിക്കുന്നത് . കാരണം പിന്നീട് അഭിപ്രായം എഴുതിയവരെയെല്ലാം ഈ അഭിപ്രായം സ്വാധീനിച്ചെന്ന് തോന്നുന്നു. സത്യത്തില്‍ ഞാനങ്ങനയൊന്നും ഉദ്ദേശിച്ചിട്ടേയില്ല. ചില മലയാളം ബ്ലോഗുകളിലും, ഫോര്‍‌മാറ്റുകളിലുമൊക്കെ സന്ദര്‍ശിക്കുമ്പോള്‍ മനോഹരങ്ങളായ ചില്ലക്ഷരങ്ങള്‍ അവയുടെ തനത് രൂപം നഷ്ടപ്പട്ട് വികൃതമായ ചിഹ്നങ്ങളായി കിടക്കുന്നത് കാണാം.ഇത് വായനയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്നു. ഇപ്പോഴും മിക്കവാറും മലയാളം ടൈപ്പിംഗ് സോഫ്റ്റുവയറുകള്‍ക്ക് ചില്ലക്ഷരങ്ങള്‍ ഒരു വെല്ലുവിളിയാണ്.ആ ചിന്തയില്‍ നിന്നാണ് ഈ കവിത പിറവികൊളളുന്നത്....വായനയ്ക്കും അഭിപ്രായത്തിനും നന്ദി സുഹൃത്തേ...വീണ്ടും വരിക

   Delete
 2. എത്ര 'വി'വര്‍ത്താന്‍...

  നന്നായിട്ടുണ്ട്.
  ആശംസകള്‍

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി തങ്കപ്പന്‍ സാര്‍....അക്ഷരതെറ്റ് തിരുത്തിയിട്ടുണ്ട്

   Delete
 3. ഞങ്ങള്‍ ചില്ലുകളാകുന്നു

  ReplyDelete
  Replies
  1. ഉടയാത്ത ചില്ലുകള്‍....നന്ദി അജിത് സാര്‍

   Delete
 4. നിങ്ങളഞ്ചുപേര്‍
  ഒരമ്മപെറ്റമക്കള്‍.........
  അഞ്ചു പേരും സുന്ദരികള്‍
  ഒറ്റക്കൊമ്പു പോല്‍ മുടി
  മുകളിലേക്ക് കെട്ടിവെച്ചവര്‍
  സമ്മതിച്ചു പക്ഷേ......
  അങ്ങ് കൊമ്പത്തെയാണന്ന
  വല്ല വിചാരവുമുണ്ടെങ്കില്‍
  വേണ്ട...വേണ്ട

  ഇ വരികൾ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു.

  ReplyDelete
  Replies
  1. ഈ ബ്ലോഗിലേക്ക് സുസ്വാഗതം...വീണ്ടും വരിക

   Delete
 5. വായിച്ചു - ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി...പ്രദീപ് മാഷ്

   Delete
 6. അക്ഷരമാഹാത്മ്യം നന്നായി..

  ReplyDelete
  Replies
  1. നന്ദി...മുഹമ്മദ് സാബ്

   Delete
 7. വല്ല്യ പുള്ളികൾ ചില്ലുകൾ.. പക്ഷേ,അനുരാജിനോട് കളി വേണ്ട കേട്ടോ.? ഹ..ഹ...

  കവിത ഇഷ്ടമായി.

  ശുഭാശംസകൾ

  ReplyDelete
  Replies
  1. അനുരാജിനോടെന്നല്ല ആരോടും കളിവേണ്ടാ...അഭിപ്രായത്തിന് നന്ദി സൌഗന്ധികം

   Delete
 8. സൈബർച്ചില്ലകളിൽ പൂത്ത ചില്ലക്ഷരങ്ങളേ ! നിങ്ങൾ ചൊല്ലുക; വല്ലാത്ത പൊല്ല്ലാപ്പല്ലേ എല്ലാരും ചില്ലുപെട്ടിയിൽ കാട്ടുന്നത്‌ ? നല്ല തല്ലുകിട്ടിയാൽ ചില്ലുപോലെ ഉടഞ്ഞു നിങ്ങൾ സൊല്ലു പറയും.

  ReplyDelete
  Replies
  1. അഭിപ്രായത്തിനും ഈ കവിതയ്ക്കു നല്കിയ പുതിയ മാനത്തിനും നന്ദി...മധുസൂതനന്‍ സാര്‍

   Delete
 9. നിങ്ങളഞ്ചുപേര്‍
  ഒരമ്മപെറ്റമക്കള്‍.........
  അഞ്ചു പേരും സുന്ദരികള്‍
  ഒറ്റക്കൊമ്പു പോല്‍ മുടി
  മുകളിലേക്ക് കെട്ടിവെച്ചവര്‍
  സമ്മതിച്ചു പക്ഷേ......
  അങ്ങ് കൊമ്പത്തെയാണന്ന
  വല്ല വിചാരവുമുണ്ടെങ്കില്‍
  വേണ്ട...വേണ്ട....

  ആശംസകള്‍

  ReplyDelete
  Replies
  1. വായിച്ച് അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി അനീഷ്

   Delete
 10. പണ്ടെഴുതിയ വരികള്‍ ഓര്‍മ്മവരുന്നു,

  ചില്ലക്ഷരങ്ങള്‍
  ഇല്ലായിരുന്നെങ്കില്‍
  അവനും
  അവളും
  അവരും,
  ലിംഗവും വചനവുമില്ലാത്ത
  വെറും 'അവ' മാത്രം.

  ReplyDelete