ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Wednesday, June 26, 2013

പനികിടക്കയില്‍ നിന്നും പറയുവാനുളളത്....പനിക്കിടക്കയില്‍
കടും പുതപ്പിനുളളില്‍
ചുരുണ്ടു കൂടി കിടക്കുകയാണ് ഞാന്‍
ഇടയ്ക്കിടെ ഉള്ളില്‍ നിന്നും
കൊടുങ്കാറ്റ് വന്ന് കിടുങ്ങുന്നുണ്ട്
ഞാനാലില പോലെ വിറക്കുന്നുമുണ്ട്
അരിച്ചരിച്ചെത്തിയ മൂത്രശങ്ക
പിടിച്ചു നിര്‍ത്തിയിട്ടതു
തുളച്ചുകയറുന്നു ....
സഹിക്കുവാനിനി വയ്യ.....!
കിടക്കവിട്ടെഴുനേല്ക്കുവാനും വയ്യ
നടുനിവര്‍ത്തിയൊന്നെഴുനേറ്റിരിക്കുവാനും
കഴിയുന്നില്ല.......

ശിരസ്സിനുള്ളില്‍.........
കടന്നല്‍ കൂടിളകിമറിയുന്നു
നരച്ച വാവലുകള്‍ തലങ്ങും വിലങ്ങും
ചിറകടിച്ചൊച്ചവെച്ച് പറക്കുന്നു
കരിന്തേളുപോല്‍ വിശപ്പു
പിടിമുറുക്കിയിട്ടുണ്ടെന്നാലും
ഒന്നു കഴിക്കുവാനും വയ്യല്ലോ...
തികട്ടിവന്നൊരോക്കാനം
തൊണ്ടയില്‍ തന്നെ
കുരുങ്ങി കിടപ്പുണ്ട്....
നാശം പിടിച്ച നാക്കത്
കാഞ്ഞിരം പോല്‍ കയ്ചിട്ട്
പറിച്ചെറിയുവാനും തോന്നുന്നു...!

ചുട്ടപപ്പടം പൊടിച്ചിട്ട്.....
പൊടിയരിക്കഞ്ഞി മോന്തി
കുരുമുളകിട്ട് കൊടും ചൂടില്‍
കരിപ്പുകട്ടി കാപ്പി നുണഞ്ഞിറക്കി
സ്മൃതികളെ പുതച്ചുമൂടി താലോലിച്ച്
സുഖദമായുറക്കത്തിലേക്കുവഴുതി
വീണൊരാ പനിക്കാലവും
പടികടന്നു പോകുകയാണോ...?.

പടച്ച തമ്പുരാനേ.......
ഞാനെന്തു തെറ്റ് ചെയ്തു....?
ഇടയ്ക്കിടെ കവിതയെഴുതി
ചെടിപ്പിക്കുമെന്നല്ലാതെ.....
ഒടിച്ചുമടക്കി എന്നെ
കിടക്കയിലാക്കുവാന്‍....!


25 comments:

 1. പനിയാണെങ്കില്‍ നാളെ ലീവ് ലെറ്റര്‍ എഴുതേണ്ടി വരും '

  ReplyDelete
  Replies
  1. സത്യത്തില്‍ ഈ വര്‍ഷം എനിക്കിതുവരെ പനി വന്നിട്ടില്ലന്നേ.....

   Delete
 2. പനി മാറട്ടെ കവി സൌഖ്യം നേരുന്നു മഹാകവിക്ക്‌ ഈ നോവിന്റെ പനിയെ സ്നേഹിച്ച കുഞ്ഞു കവിതയ്ക്ക്

  ReplyDelete
  Replies
  1. എനിക്ക് ഈ വര്‍ഷം ഇതുവരെ പനിവന്നിട്ടില്ല....പനിക്കോളാണ് വന്നത്. അതപ്പഴേ തുടര്‍ച്ചയായി പാരസറ്റാമോള്‍ ഗുളികകഴിച്ച് ഓടിച്ചു വിട്ടു. നല്ല വാക്കുകള്‍ക്ക് നന്ദി ബൈജു....

   Delete
 3. പനി വര്‍ഷത്തില്‍ ഒന്നോരണ്ടോ വരുന്നത്‌ ആയൂരാരോഗ്യത്തിന് ഉത്തമമാണെന്നാണ്
  അഭിജ്ഞമതം!
  കവിത നന്നായി
  ആശംസകള്‍

  ReplyDelete
  Replies
  1. അങ്ങനെയൊക്കെപ്പറയുന്നത് കേട്ടിട്ടുണ്ട്. പനി രോഗമല്ലന്നോ...രോഗലക്ഷണമാണന്നോ...പക്ഷെ ഞാന്‍ പാരസെറ്റാമോള്‍ ഗുളികയുമായിട്ടാണ് നടപ്പ്. വിദൂരമായ ഒരു ലക്ഷണം കാണുമ്പഴേ പ്രയോഗിച്ചു തുടങ്ങും. എനിക്കിതൊന്നും സഹിക്കുവാനുളള ത്രാണിയില്ലന്നേ.......

   Delete
 4. കവിയുടെ പനിക്കിടക്കയിലേക്ക് കവിത എഴുന്നള്ളുന്നു......

  ReplyDelete
  Replies
  1. ബ്ലോഗു തുടങ്ങിയ ശേഷം അവളുടെ വരവിനും പോക്കിനുമൊന്നു ഒരു സമയമില്ലന്നേ...വരുമ്പോള്‍ ഉപചാരം പറഞ്ഞ് സ്വീകരിക്കണം. അല്ലങ്കില്‍ അവള്‍ വന്ന പോലെ പടിയിറങ്ങിപ്പോകും....അഭിപ്രായത്തിന് നന്ദി പ്രദീപ് മാഷ്

   Delete
 5. കവിതയ്ക്ക് പനിയില്ല

  ReplyDelete
  Replies
  1. പക്ഷേ പനിയിലും കവിതയുണ്ട്...അഭിപ്രായത്തിന് നന്ദി അജിത് സാര്‍

   Delete
 6. ഇത് ചിക്കുന്‍ ഗുനിയ ആണെന്നാ തോന്നുന്നേ...
  ആശംസകള്‍...,...

  http://aswanyachu.blogspot.in/

  ReplyDelete
  Replies
  1. അയ്യോ എന്നെന്നേക്കുമായി എന്നെ ഒടിച്ചു മടക്കി വിടാനാണോ ഉദ്ദേശം....ഈ വരവിനും അഭിപ്രായത്തിനും നന്ദി അച്ചു...വീണ്ടും വരിക

   Delete
 7. ഒരു ചുക്കുകാപ്പി നേരുന്നു..

  ReplyDelete
  Replies
  1. ഈ സ്നേഹത്തിന് എന്നെന്നും നന്ദി...മുഹമ്മദ് മാഷ്

   Delete
 8. ഇതൊരു തരം നൊസ്റ്റാല്‍ജിക്‍ പനിയാണ്.
  ഒരു തരം സുഖമുള്ള നൊമ്പരപ്പനി.
  ഒരു പനിയാശംസകള്‍ കൂടെയിരിയ്ക്കട്ടെ, അല്ലേ ?

  ReplyDelete
  Replies
  1. ശരിയാണ്...അതൊക്കെ ഒരു കാലം...ഈ ആഗോളവല്ക്കരണവും, ഉദാരവല്ക്കരണവുമൊക്കെ സാദാരണ പനിയെ വരെ ബാധിച്ചിട്ടുണ്ട്....അഭിപ്രായത്തിനും നല്ല വാക്കുകള്‍ക്കും നന്ദി വിനോദ് മാഷ്

   Delete
 9. പനിക്കിട്ടൊരു പണികൊടുത്തു അല്ലെ..??

  ReplyDelete
 10. എവിടെ.... പനി നമുക്കിട്ടാണ് പണിതരുന്നത്......അഭിപ്രായത്തിന് നന്ദി ശരത്

  ReplyDelete
 11. അനുരാജിനോടാ കളി..!! ദാ വരുന്നു പനിക്കിടക്കേന്നു ഒരു കിടിലൻ കവിത.


  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. പനിയോടു കളിക്കാന്‍ പാവം ഞാനാര്...എന്നെ വെറുതെ വിട്ടേരെ. അഭിപ്രായത്തിന് നന്ദി സൌഗന്ധികം

   Delete
 12. പനിയെ ഇഷ്ടപ്പെടണം എങ്കില്‍ ആ ചൂടുകഞ്ഞിയും ചുക്കുകാപ്പിയുമൊക്കെ ഉണ്ടാക്കിത്തരാന്‍ ഒരാള് വേണം.
  അതുകൊണ്ടാവും, പനി വന്നിട്ട് നാലുവര്‍ഷമായി എന്നതില്‍ എനിക്കൊരു വിഷമവും തോന്നാത്തത്.

  ReplyDelete
  Replies
  1. പനിയെ ഇഷ്ടപ്പെട്ടിരുന്നു...പണ്ട് സ്കൂളിലൊക്കെ പഠിച്ചിരുന്ന സമയത്ത്. ഇപ്പോള്‍ അതിനുളള മാനസിക സ്ഥിതിയില്ല. നന്ദി സോണി വീണ്ടും വരിക

   Delete
 13. ഈ പനി രസിപ്പിച്ചല്ലോ..ആശംസകൾ...

  ReplyDelete
 14. പനി കിടക്കയിൽ നിന്നൊരു കവിത ! എന്റെ ആശംസകൾ...

  ReplyDelete