ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Monday, March 25, 2013

പരിധിക്ക് പുറത്ത് ഒരു പെണ്കുട്ടി....


നേരമൊത്തിരി വൈകിയിട്ടും
ദൂരെ ടൌണില്‍ പ്ലസ് ടുവിന്
പഠിക്കെന്നെരെന്‍
മകളിങ്ങെത്തിയില്ലല്ലോ..?
എത്ര നേരമായി ഞാന്‍
കാത്തിരിക്കുന്നു......
ഉഷ്ണിച്ചെപ്പെഴേ തണുത്ത
ചായയുമായി .......
നേരം കറുത്ത് കുറുകി
ചത്തു നീങ്ങും തോറും
ഉളളിലാധി പടരുന്നു

പെണ്ണിനിത്തിരി ചന്തം
കൂടിപ്പോയി....
തൊട്ടു തെറിച്ചുളള കളിചിരിയും
അല്പം കൂടുതലാണല്ലോ...?
ചിത്രശലഭത്തെപ്പോലെ
പാറിനടക്കുമവളെ
ആരുകണ്ടാലുമൊന്ന്
നോക്കി നിന്നു പോകും.....!
വെന്തു നീറുവാന്‍  പിന്നെന്തെങ്കിലും
കാരണം വേണോ...?

എത്ര വിലക്കിയിട്ടും കൈയില്‍
കൊച്ചു ഫോണൊരണ്ണം
കൊണ്ടു നടക്കാറുണ്ടവള്‍
അതില്‍ കുത്തി നോവിച്ചങ്ങനെ
ഇരിക്കാനെന്തിഷ്ടമാണന്നോ..?

ഒത്തിരി വെട്ടം വിളിച്ചു നോക്കിയിട്ടും
കിട്ടുന്നില്ലല്ലോ.... ?
പരിധിക്കു പുറത്താണത്രെ.... !

കൂട്ടുകാരെയൊക്കെ വിളിച്ചന്വേഷിച്ചു
കൂട്ടത്തില്‍  ടീച്ചറേയും വിളിച്ചു നോക്കി
സ്കൂളിലിന്നു സമരമായതിനാല്‍
എപ്പഴേ വിട്ടതാണ്....
ട്യൂഷനുണ്ടെങ്കിലും കഴിഞ്ഞിങ്ങെത്തേണ്ട
സമയമെത്രയോ കഴിഞ്ഞു പോയ്‌

ഇന്നു ട്യൂഷനും  ചെന്നിട്ടില്ലന്ന്
മാസ്റ്റര്‍   വിളിച്ചു പറയുന്നു
ഉള്ളിലൊരു വെളളിടി മുഴങ്ങുന്നു
പൊന്നു തമ്പുരാനേ പിന്നെന്തു പറ്റി... ?

അച്ഛനെ വിളിച്ചു പറഞ്ഞിട്ടൊരു
കാര്യവുമില്ല....
ഉത്തരവാദിത്തമൊന്നത്
തൊട്ടു തീണ്ടിയിട്ടു പോലുമില്ല
ജോലികഴിഞ്ഞേതെങ്കിലും
ബാറില്‍  കൂട്ടരോടൊത്ത്
കുടിച്ചുലക്കുകെട്ട്,
വെടിപറഞ്ഞിരിക്കകയായിരിക്കും

ആരെയൊന്നു വിളിച്ചുപറഞ്ഞ്
അന്വേഷിക്കുവാനാണ്...
ഉളളിലെ തീയാളി  വളരുന്നു
ബന്ധുക്കളായധികമാരുമില്ല
ഉളളവരുമായി കണ്ടാല്‍  കടിച്ചു
കീറികുടയും ശത്രുതയിലുമാണല്ലോ... ?
അയല്‍  പക്കക്കാരുമായില്ലല്ലോ
അശേഷം ലോഹ്യം....
അതിയാനതിഷ്ടവുമല്ലല്ലോ ....

വീട്ടിലേക്കുള്ളോരിടവഴി തിരിയുന്നിടത്ത്
ചീര്‍ത്തു കനച്ചോരിരിട്ടില്‍
ഗദ്ഗദ ചിത്തയായ് ചെന്നു
വിതുമ്പി നിന്നേറനേരം.....

പോയിക്കഴിഞ്ഞിരിക്കുന്നവല്ലോ
അവസാന വണ്ടിയും....

ഇന്നലെ രാത്രിയില്‍ അവള്‍
കൊച്ചു ഫോണിലാരുമായോ
ഏറെനേരം കൊഞ്ചിക്കുഴയുന്നത്
കേട്ടു ചെന്നല്പം  ദേഷ്യപ്പെട്ടപ്പോള്‍
ഒറ്റ ഇരട്ടപറഞ്ഞ് കലഹിച്ച്
പിണങ്ങി..... 
ഇന്നു പോകുമ്പോഴു തമ്മില്‍ തമ്മില്‍
ഒന്നും  മിണ്ടിയില്ല്ലല്ലോ...?

അരുതാത്തതെന്തങ്കിലും
സംഭവിച്ചിട്ടുണ്ടെങ്കില്‍
അമ്മയെന്നു പറഞ്ഞ്
ജീവിച്ചിരുന്നിട്ടെന്ത് കാര്യം..?
ഒരു സാരിക്കുരുക്കില്‍
എല്ലാമങ്ങവസാനിപ്പിക്കണമെന്ന്
നിനച്ച് മുറിയില്‍ വന്ന്
തകര്‍ന്നങ്ങിരിക്കുമ്പോള്‍
കട്ടിലിന്നടിയില്‍ നിന്നുമൊരു
പൊട്ടിച്ചിരിയുമായി  മകള്‍
ഉഷ്ണിച്ചിറങ്ങി വരുന്നു....

അമ്മയ്ക്കെന്നോടുളള സ്നേഹമെന്നളക്കാന്‍
വട്ടു പിടിപ്പിച്ചൊട്ടു  രസിക്കാന്‍
കട്ടിലിന്നടിയില്‍  കയറി
ഒളിച്ചിരുന്നതാണേ.... !!
അമ്മ പെട്ടന്നങ്ങു വിറച്ചു
വിളറിപ്പോയി...
പെട്ടന്നെഴുന്നേറ്റു  ചെന്നങ്ങ്
ചെപ്പക്കുറ്റിനോക്കി യൊരടി
 പൊട്ടിച്ചു കൊണ്ട്....
മകളോടു ചൊല്ലുന്നു
നിന്നെ ഞാനിന്ന് കൊല്ലുമെടീ......!!

(  എന്നാലും ശരി ഈ അമ്മ ചെയ്തത് ഇത്തിരി കടുത്തു പോയില്ലേ ...? റോസാപ്പൂവിതൾ പോലെയുള്ള ആ കവിൾ എങ്ങനെയത് താങ്ങും എന്നകാര്യത്തിൽ എഴുത്തുകാരന് പോലും സന്ദേഹമുണ്ട് )

27 comments:

 1. ഇതൊരുഗ്രൻ പറ്റിക്കൽ പ്രസ്ഥാനമായിപ്പോയി. അമ്മയ്ക്കും മോൾക്കും നല്ലതുമാത്രം സംഭവിക്കട്ടെ.

  ReplyDelete
  Replies
  1. ഈ കവിതയുടെ ആദ്യവരികള് മനസ്സിലേക്കു കടന്നു വരുമ്പോള് ഇങ്ങനെയൊരവസാനമല്ല ഞാന് ഉദ്ദേശിച്ചിരുന്നത്.കുറച്ചു പീഡനമൊക്കെ ചേര്ന്ന് കൊഴുത്തുവരേണട്താണ്. എന്ത് ചെയ്യാനാണ് ചിത്രശലഭത്തെപ്പോലെയുളള അവളെ കശക്കി ഞെരിച്ചു കളയാന് എന്തോ മനസ്സ് വന്നില്ല. അവളങ്ങനെ സൌരഭ്യം വിടര്ത്തി പാറികളിക്കട്ടെ...അതല്ലേ നല്ലത്. അഭിപ്രായത്തിന് നന്ദി മധുസൂതനന് സാര്

   Delete
 2. എന്നാലും ഇങ്ങനെ പറ്റിക്കണമായിരുന്നോ അനുരാജെ??
  പാവം ആ അമ്മ..... :(

  കവിത കൊള്ളാം.... :)

  ReplyDelete
  Replies
  1. ഈ ബ്ളോഗിലെ താങ്കളുടെ ആദ്യ അഭിപ്രയത്തിന് പ്രത്യേക നന്ദി...വീണ്ടും വരിക

   Delete
 3. അമ്മയ്ക്കെന്നോടുളള സ്നേഹമെന്നളക്കാന്‍
  വട്ടു പിടിപ്പിച്ചൊട്ടു രസിക്കാന്‍
  കട്ടിലിന്നടിയില്‍ കയറി
  ഒളിച്ചിരുന്നതാണേ.... !!

  കൊച്ചുകുട്ടികൾ ചെയ്‌താൽ അത് കുസൃതി. അല്പ്പം മുതിർന്നാൽ അത്...............
  അതാണ്‌ അതാതു പ്രായത്തിൽ അതാതു നിലക്ക് പെരുമാറണം എന്ന് പറയുന്നത്. ഇപ്പോൾ മനസ്സിലായല്ലോ, ഇനി ചെയ്‌താൽ ഇനിയും കിട്ടും. പോട്ടെ, സാരമില്ല, വേദനിച്ചോ....
  അപ്പോൾ അതാ വീണ്ടും കൊച്ചുകുട്ടി! അയ്യെടാ ഈ പെണ്ണിന്റെ ഒരു കാര്യം. ഹൂം

  ReplyDelete
  Replies
  1. താങ്കളുടെ അഭിപ്രായത്തിനും പ്രോത്സാഹനത്തിനും നന്ദി....ഡോ. പി. മാലങ്കോട്

   Delete
 4. അമ്മ ചെയ്തത് നമ്മളാരാണെങ്കിലും ചെയ്തുപോയേനെ. അല്ലെ?
  കവിത ഉഗ്രന്‍

  ReplyDelete
  Replies
  1. എന്റെ പഴയ പലപോസ്റ്റുകളേയും അഭിപ്രായത്തിന്റെ കാര്യത്തില് സംപൂജ്യനാക്കാതെ പിടിച്ചു നിര്ത്തിയത് താങ്കളുടെ കമന്റുകളാണ്. നന്ദി അജിത് സാര്

   Delete
 5. രസകരമായി പേടിപ്പിച്ചു.നല്ല കവിത.

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി പ്രിയ ആറങ്ങോട്ടുകര മുഹമ്മദ് സാബ്....

   Delete
 6. കവിത നന്നായി, അനുരാജ്... ആശംസകള്‍ ....

  ReplyDelete
  Replies
  1. നന്ദി വിനോദ് മാഷ്

   Delete
 7. ഞാനായിരുന്നെങ്കിൽ ഇത്തിരി മുളകും കൂടി പുരട്ടിയെന്നെ..

  കൊള്ളാം നന്നായിരിക്കുന്നു

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി അഭൂതി.....മധുസൂതനന് സാറിന് നല്കിയ മറുപടി ശ്രദ്ധിച്ചിരിക്കുമല്ലോ...

   Delete
  2. ശ്രദ്ധിച്ചിരിക്കുന്നു.. :)

   Delete
 8. അണുകുടുംബങ്ങളില്‍ വന്നുഭവിക്കുന്ന ടെന്‍ഷനുകള്‍,......
  കവിത നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
  Replies
  1. ഇത്തരം ടെന്ഷനുകളുടെ മൂലകാരണം തങ്കപ്പന് സാര് പറഞ്ഞതു തന്നെ...

   Delete
 9. ഒരു കടുപ്പവുമില്ല. ചെയ്യേണ്ടതേ അമ്മ ചെയ്തുള്ളൂ.. വേണേൽ രണ്ടെണ്ണം കൂടിയാവാം (+2 അല്ലേ..?)

  നല്ല അവതരണം.

  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. ഒന്നേയുളളങ്കില് ഉലക്ക തന്നെ ശരണം അല്ലേ...

   Delete
 10. പറ്റിക്കൽ കവിത നന്നായി, അനുരാജ്...

  ReplyDelete
  Replies
  1. വായനക്കാരെ പറ്റിച്ചില്ല എന്നു വിശ്വസിക്കട്ടെ...നന്ദി നിധീഷ്

   Delete
 11. ശരിക്കും പറ്റിപോയത് വായനക്കാരന് ആണ്.
  ഇങ്ങനെ ഒക്കെ പറ്റിപോകുന്ന ഒരു കാലത്ത് തമാശക്കളികൾ ആര്ക്ക് രസിക്കും?

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി ഭാനു കളരിക്കല്

   Delete
 12. തല്ലേണ്ട കാര്യമുണ്ടെന്നുതോന്നിയില്ല .....കാരണം ദൈന്യദിന ജീവിതത്തില്‍ മക്കള്‍ക്കുവേണ്ടി ഒരല്പസമയം മാറ്റിവെക്കുവാന്‍പോലും തല്പര്യപെടാത്ത മാതാപിതാകളുടെ മക്കള്‍ക്ക് സ്വാഭാവികമായും ഉണ്ടാവുന്ന ഒരു സംശയം ഇ കുട്ടിക്കും ഉണ്ടായി അതൊരു തെറ്റയിപോയി എന്നു പറയുവാന്‍ ആകില്ല

  കവിതയിലെ വിഷയവൈവിധ്യം നന്നാവുന്നുണ്ട്,
  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. നന്ദി ശ്രീജേഷ്...വായനക്കും അഭിപ്രായത്തിനും

   Delete
 13. എന്തൊക്കെ പ്രതീക്ഷകളായിരുന്നുാ ഒടൂവിൽ നമ്മളെയും പററിച്ചു!!!!!

  ReplyDelete
 14. എത്ര വിലക്കിയിട്ടും കൈയില്‍
  കൊച്ചു ഫോണൊരണ്ണം
  കൊണ്ടു നടക്കാറുണ്ടവള്‍
  അതില്‍ കുത്തി നോവിച്ചങ്ങനെ
  ഇരിക്കാനെന്തിഷ്ടമാണന്നോ..?

  ഒത്തിരി വെട്ടം വിളിച്ചു നോക്കിയിട്ടും
  കിട്ടുന്നില്ലല്ലോ.... ?
  പരിധിക്കു പുറത്താണത്രെ....

  ReplyDelete