ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Monday, March 18, 2013

നിര്‍വ്വഹണോദ്യോഗസ്ഥരോട് ചില ചോദ്യങ്ങള്‍

( പഞ്ചായത്തുകളുടെ പദ്ധതി നിര് വ്വഹണത്തെക്കുറിച്ചാണ് പറയുന്നത്...എനിക്കൊന്നും പറയാനില്ലെന്റെ പൊന്നേ......)

ആമുഖം 

നിര്‍വ്വഹണോദ്യോഗസ്ഥരോടുണ്ട്
ചില  ചോദ്യങ്ങള്‍
നിര്‍ണ്ണയം നിങ്ങളുത്തരം നല്കണം

സ്പഷ്ടമായി......
മാര്‍ച്ചു വന്നിങ്ങിളിച്ചു നില്ക്കുന്നതു കണ്ടില്ലേ.....?
തേര്‍ച്ചപ്പല്ലുകള്‍ കാട്ടി.....
നേര്‍ച്ച തുടങ്ങുവാനിനിയെന്തു താമസം
ചോദ്യങ്ങളോരോരുത്തരോടായി
തന്നെ ചോദിച്ചിടാം....നെല്ലു വിതച്ച് കൊയ്തെടുക്കുന്നോരു
പ്രോജക്ടുണ്ടായിരുന്നല്ലോ...
എന്തായതിന്‍ സ്ഥിതി.... ?
നെല്‍വയലുകളൊക്കെ കതിരണിഞ്ഞ്
പച്ചം പനതത്തകള്‍ പാറികളിക്കാന്‍
തുടങ്ങിയോ...........?.

മറുപടി( കൃഷി-നിര് വ്വഹണോദ്യോഗസ്ഥന്‍ )
നെല്ലു വിതക്കാനായി കൊണ്ടു പോയവര്‍
പല്ലിടകുത്തിയങ്ങിരിപ്പാണേ....
വിത്തു വിതച്ചവര്‍
കളപ്പുല്ലു പറിക്കാനാളെ കിട്ടാതെ
നെട്ടോട്ടമാണേ.....
തൊഴിലിനാളെ കിട്ടാത്ത നാട്ടില്‍
മുക്കിന്, മുക്കിന് പെണ്ണുങ്ങള്‍ നട്ടാല്‍
കുരുക്കാത്ത നുണയുമായി
വട്ടത്തില്‍ കൂടിയങ്ങിരിപ്പാണേ.....
തൊഴിലുറപ്പന്നത്രേ അതിന്‍ പേര്...
പുല്ലു പറിക്കുവാവാനെനിക്കാകുമോ....?
( ആത്മഗതം -വയലായ വയലെല്ലാം
നികത്തുവാന്‍ കൂട്ടു നിന്നിട്ടിപ്പം
വലിയ വായിലേ വര്‍ത്തമാനം
 പറയുവാന്‍ നാണമില്ലേ..?)


ആടിനെ മേടിച്ച് ആള്‍ക്കാരയെല്ലാം
ആനയാക്കുന്നൊരു പ്രോജക്ടുണ്ടായിരുന്നല്ലോ...
വല്ല നടപ്പുവശവുമുണ്ടങ്കില്‍
ഇപ്പോള്‍ പറയണംമറുപടി( മൃഗസംരക്ഷണം- നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ )
ആടുകൊടുക്കേണ്ടവരുടെ ലിസ്റ്റു ഞാനൊന്നു
തേര്‍ച്ച നടത്തി...
ആടുളളവര്‍ക്കു കൂടില്ലല്ലോ..
കൂടുളളവര്‍ക്ക് ആടില്ലല്ലോ......
ആടുംകൂടുമുളളവര്‍ക്കു വീടില്ലല്ലോ...
വീടിനൊട്ട് തൂണുമില്ലല്ലോ....
തൂണിനൊട്ട് നാണവുമില്ലല്ലോ.....
ആടിനെ കൊടുത്തവരുടെ
വീട്ടില്‍ ഞാന്‍ പോയി
ആടുമില്ല, പൂടയുമില്ല
തൂണില്‍ ചാരിയങ്ങിരിക്കും
വീട്ടുകാരനൊട്ട് കൂസലുമില്ലല്ലോ...!.
( ആത്മഗതം -ആടിനെ അന്വേഷിച്ച് നടക്കുന്ന നേരത്ത്
പാണ്ടന്‍ നായയൊരണ്ണം തുടലും പൊട്ടിച്ച്
എന്റെ നേരേ കുരച്ചു ചാടിയേ..
പട്ടിക്കറിയുമോ ഞാനവരുടെ
 അപ്പോത്തിക്കിരിയാണെന്ന്... )പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ നന്നാക്കുന്ന
പദ്ധതികളൊത്തിരിയുണ്ടായിരുന്നല്ലോ... ?
അഞ്ചാറു വര്ക്കുകള്‍  തുടങ്ങാന്‍
എന്തിത്ര താമസം .... ?
ടൊണ്ടര്‍ പൊട്ടിച്ചെന്റെ കൈ കുഴഞ്ഞതാണേ
മൊത്തത്തില്‍ തൊട്ടുപുരട്ടാലാണെന്നൊരു
വര്‍ത്തമാനമുണ്ടല്ലോ....?

മറുപടി( പശ്ചാത്തല മേഖല - നിര്‍വ്വഹണ ഉദ്യോഗസ്ഥന്‍ )
നാട്ടുകാര്‍ക്കൊക്കെ റോഡുവേണം
റോഡിനൊക്കെ ലോറിപോകാന്‍
പാകത്തില്‍ വീതിയും വേണം
പക്ഷെ ഒരിഞ്ചു സ്ഥലം വിട്ടു
തരില്ലൊരുവനും.... ?
( ആത്മഗതം- തൊട്ടു പുരട്ടലിന്‍ കഥ
ഇവിടെപ്പറഞ്ഞതൊട്ടും ശരിയായില്ല
വീതിച്ചു വീതിച്ചു വന്നപ്പോള്‍ ലോപിച്ച്
ലോപിച്ച് പോയതാണേ....
പാല്പുഞ്ചിരി തൂകി ആയതില്‍ പങ്ക്
എണ്ണി വാങ്ങിക്കുമ്പോള്‍
അന്നു കണ്ടില്ലല്ലോ ഈ ദണ്ണമൊന്നും)


വീടും കൂടും കിണറും കുടിവളളവും
കുഴികക്കൂസും, അഗതികള്‍ക്കാശ്രയവും
പിന്നെ സ്വയം തൊഴിലും
ഒക്കെയും ചെയ്യുന്നത് നിങ്ങളല്ലേ
വല്ലതുമൊക്കെ നടക്കുന്നുണ്ടോ... ?
മന്തനെപ്പോലിങ്ങനെ നിന്നാല്‍
മതിയോ......? 
സ്തൂപങ്ങള്‍ പോലെ  തുറിച്ചു നില്പുണ്ടല്ലോ
അവിടെയുമിവിടെയും
പണ്ടേ കൊടുത്ത് പണി തീരാത്ത വീടുകള്‍
ചക്കപ്പഴത്തില്‍ ഈച്ച പൊതിയുംപോല്‍
എപ്പോഴും പെണ്ണുങ്ങള്‍ ചുറ്റിലുമുണ്ടല്ലോ.. !
ചുറ്റിക്കളിയല്പം കൂടുതലാണല്ലോ... !
പച്ചതൊടീക്കില്ല ഞാന്‍  ഇപ്പഴേ പറഞ്ഞേക്കാം

മറുപടി( ദാരിദ്ര്യ ലഘൂകരണം-പട്ടികജാതി വികസനം  നിര് വ്വഹണ ഉദ്യോഗസ്ഥന്‍  )

പണിതീരാത്ത വീടുകള്‍ എന്നു പറയുമ്പോള്‍
പണിക്കൂലിക്ക് പോലും തികയാത്ത
കാശുകൊണ്ട് പാവങ്ങള്‍ പിന്നെന്തു വേണം
ചര്‍ച്ചകളെത്ര കൊഴുത്തു കയറിയതാണെന്നിട്ടും
നിങ്ങള്‍ തീര്‍പ്പു കല്പിച്ചു നല്കേണ്ട
ലിസ്റ്റിന്നേവരെ കിട്ടിയിട്ടില്ലല്ലോ...
കഷ്ടമെന്നാല്ലാതെന്തു പറയാന്
( ആത്മഗതം -ആഡ്യത്വമല്പം കുറവായതുകൊണ്ടാണോ..?
വീര പരാക്രമം ശൂദ്രനോടല്ല വേണ്ടൂ...)


ഒക്കെയും നോക്കി നടത്തേണ്ട
മുഖ്യ കാര്യനിര്‍വ്വഹണോദ്യോഗസ്ഥന്‍ നിങ്ങളല്ലേ..?.
എന്നിട്ടിന്നേവരെ തിരിഞ്ഞൊന്നു
നോക്കിയിട്ടുണ്ടോ ... ?
വല്ലതുമൊക്കെ കേള്‍ക്കുന്നുണ്ടോ...
 നമ്പരിടീക്കാന്‍ വരുന്നവരോട്
നമ്പരിട്ടങ്ങനെ നിന്നാല്‍ മതിയോ...?.
 മറുപടി( സദ്ഭരണം.പൊതുകാര്യം).
അഞ്ചന കിഞ്ചന വര്‍ത്തമാനങ്ങള്‍
നിങ്ങള്‍ക്കെന്തു വേണമെങ്കിലും പറയാമല്ലോ...
അഞ്ചു വര്‍ഷം കഴിയുമ്പോള്‍ മുഖം തുടച്ച്
പൊടിതട്ടിയങ്ങെഴുനേറ്റ് പോകാം
നിന്ന് പിഴച്ച്, പിഴമൂളേണ്ടതുദ്യോഗസ്ഥരല്ലേ....?.
പണ്ടത്തെ വിഴുപ്പുകെട്ടുകള്‍ ചുമന്ന്
മാസത്തിലീരണ്ടു തവണ
ദന്തഗോപുരങ്ങളിലിരിക്കും വെണ്ണക്കല്‍
പ്രതിമകള്‍ക്കു മുന്നില് തലകുമ്പിട്ട്
ഞാന്‍ ചെന്നു നില്ലക്കുന്നതല്ലേ...
ചില്ലുമേടയിലിരിക്കുന്നവര്‍
കാലിന്നടിയില്‍ മണ്ണുപറ്റാതെ
ഉത്തരവുകളിറക്കി കളിക്കുകയാണല്ലോ
" മാംസം മുറിക്കണം..
രക്തമൊട്ടുമേ കിനിയാന്‍  പാടില്ല പോലും... "
( ആത്മഗതം-കളി എന്നേടുവേണ്ടാ  കുറെ കണ്ടതാണേ..
ചട്ടം പറഞ്ഞു ഞാന്‍ വട്ടം കറക്കുമേ..... )

ഉപസംഹാരം
നമ്മളന്യോന്യമിങ്ങനെ കല്ലുവാരി
ചെളിയില്‍ പുതച്ചെറിഞ്ഞിട്ടൊരു കാര്യവുമില്ല
ചെന്നു കൊളളുന്നത് നമ്മളിലൊരാള്‍ക്കു തന്നെയല്ലേ
എന്തു വന്നാലും ശരി എങ്ങനെയെങ്കിലും
ഫണ്ട് ചെലവാക്കണം..
അതൊന്നേ എനിക്ക് പറയാനുളളൂ
എല്ലാത്തിനും ഞങ്ങളുണ്ട് ഗ്യാരണ്ടി( പഞ്ചായത്തുകളിലെ പദ്ധതി നിര്‍വ്വഹണത്തെക്കുറിച്ച് ഒന്നും പരയാതിരിക്കുകയാണ് ഭേദം. അധികാരവും, പണവും താഴെത്തട്ടിലേക്ക് എന്നു പറയുകയും,ഉത്തരവുകളിലൂടെയും അനാവശ്യ ഇടപടലുകളിലൂടെയും അദൃശ്യമായ കരങ്ങള്‍ കൊണ്ട് അത് കവര്‍ന്നെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഗവണ്മെന്റ്, ചില്ലുമേടകളിലിരുന്ന് ജനങ്ങളുടെ ജീവിതമറിയാത്ത  കപട ബുദ്ധി ജീവികളും, അക്കാഡമിക്ക് പണ്ഡിതരും നടത്തുന്ന പരീക്ഷണങ്ങള്‍,ഇച്ഛാശക്തിയും,ലക്ഷ്യ ബോധവുമില്ലാത്ത ഭരണ സമിതികള്‍, ഉത്തരവാദിത്തം കാട്ടാത്ത ഉദ്യോഗസ്ഥര്‍ ,ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും തമ്മിലുളള അവിശുദ്ധ കൂട്ടുകെട്ടുകള്‍ പൌരബോധം തൊട്ടു തീണ്ടിയിട്ടില്ലാത്ത പൊതു സമൂഹം....കേരളത്തിലെ അധികാര വികേന്ദ്രീകരണ പ്രസ്ഥാനത്തെ ദൈവം കാത്ത് രക്ഷിക്കട്ടെ..... !!)

8 comments:

 1. പദ്ധതി നിര്‍വ്വഹണത്തിന്‍റെ ഗതി!

  അഞ്ചന കിഞ്ചന വര്ത്തമാനങ്ങള്‍
  നിങ്ങള്ക്കെന്തു വേണമെങ്കിലും പറയാമല്ലോ...
  അഞ്ചു വര്ഷം കഴിയുമ്പോള്‍ മുഖം തുടച്ച്
  പൊടിതട്ടിയങ്ങെഴുനേറ്റ് പോകാം
  നിന്ന് പിഴച്ച്, പിഴമൂളേണ്ടതുദ്യോഗസ്ഥരല്ലേ....?.
  ആശംസകള്‍

  ReplyDelete
 2. " മാംസം മുറിക്കണം..
  രക്തമൊട്ടുമേ കിനിയാന്‍ പാടില്ല പോലും... "

  പാമ്പ് ചാവണം, വടി ഒടിയരുത് :)

  കേട്ടീലയോ കിഞ്ചന വര്ത്തമാനം.....

  കുറിക്കുകൊള്ളുന്ന ശരങ്ങൾ. ഭാവുകങ്ങൾ.

  ReplyDelete
 3. കവിത കലക്കി. വ്യതസ്തമായ അവതരണം.ആത്മഗതങ്ങളാണ് ഏറെ ഇഷ്ടമായത്.

  മർമ്മത്ത് കൊള്ളുന്ന വരികൾ.കൊള്ളട്ടെ..

  ശുഭാശംസകൾ...

  ReplyDelete
 4. ചോദ്യശരങ്ങള്‍
  ഉത്തരപ്പരിചകള്‍

  ചോദിച്ചുകൊണ്ടെയിരിയ്ക്കാം

  കവിതാവിഷ്കാരം ഉഗ്രന്‍

  ReplyDelete
 5. ചോദ്യങ്ങൾ കേള്ക്കരുത്
  ഉത്തരം പറയരുത്

  ഇതെല്ലാം നാട്ടിലെ നിയമങ്ങൾ തന്നെ

  ReplyDelete
 6. അലസതയില്‍ ഉറങ്ങികിടക്കുന്ന ഒരു സമുഹത്തിന്‍റെ ബാകമാണ് നമ്മള്‍ പൌരാവകശങ്ങളും സമ്മതിദാനവും സമൂഹത്തിന്‍റെ ഉന്നമനത്തിനായി ഉപയോഗിക്കാന്‍ അറിയാത്ത അഥവാ അറിഞ്ഞാലും ശ്രമികാത്തെ പരസ്പരം പഴിചാരി പിന്തിരിയുന്നവര്‍ ‍ബഹുമാന്യപൌരന്മാര്‍.പിന്നയല്ലേ
  ഉദ്യോഗസ്ഥര്‍....

  കവിത നന്നായി.
  ശുഭാശംസകൾ...

  ReplyDelete
 7. വളരെ നന്നായിരിക്കുന്നു..

  ReplyDelete
 8. Excellent.

  ചിന്തിക്കേണ്ട വിഷയം തന്നെ.

  ReplyDelete