ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Wednesday, March 6, 2013

എരിചട്ടിയിലേക്ക് ഒരു കോഴി.......

അടുക്കളമുറ്റത്തൊരു കോഴി വന്ന്
പതുങ്ങി നില്പുണ്ട്
ഇടയ്ക്കിടയ്ക്കകത്തേക് പരിഭ്രമിച്ച്
നോക്കുന്നുമുണ്ട്
അടുത്തു ചെന്നിങ്ങ് പിടിച്ചു
കൊണ്ടു വരാമോ......?
കണക്കു കൂട്ടി ഞാന്‍
പടിക്കല്‍  തന്നെ നിന്നു കൊളളാം
പതുങ്ങി പതുങ്ങി ചെല്ലണം
തിടുക്കം വേണ്ടൊട്ടുമേ ......
കുറച്ച് ഗോതമ്പ് മണി കയ്യില്‍
കരുതണം......
ഇടയ്ക്കിയ്ക്കെടുത്ത് കൊറിക്കണം
നിലത്തെറിഞ്ഞ് കൊതിപ്പിക്കണം
കണ്ണിറുക്കി വെളുക്കെ ചിരിക്കണം
കോമ്പല്ല് കാണരുത് പുറത്തൊട്ടുമേ
കുണുങ്ങി കുണുങ്ങി
അതിങ്ങടുത്തവരും നിശ്ചയം..!
തിടുക്കം വേണ്ടൊട്ടുമേ പറഞ്ഞേക്കാം
അടുത്തു നിര്‍ത്തി ഇളം തൂവല്‍
 തഴുകി തലോടണം
തഞ്ചത്തിലിങ്ങകത്ത് കൊണ്ടു വരണം
അകത്തു കയറിയാലുടനെ
കതകടയ്ക്കണം
കതകടഞ്ഞാലുടന്‍
കഴുത്തിപിരിച്ച് ഞെരിച്ചൊടിക്കണം
പിടച്ചിലിനൊച്ച പുറത്ത്
കേള്‍ക്കരുതൊട്ടുമേ.....
പപ്പും പൂടയും നീ വലിച്ചുരിഞ്ഞെറിയണം
എനിക്കതില്‍ വശമില്ലൊട്ടുമേ.....
ഉപ്പും മുളകും ഞാന്‍  പുരട്ടി
വെയ്ക്കാം....
കനച്ച വെളിച്ചണ്ണ മാത്രമേ
ഇരിപ്പമുള്ളെങ്കിലും സാരമില്ല
വറചട്ടിയില്‍  നിര്‍ത്തി
മുഴുക്കനെ പൊരിച്ചെടുക്കാം
നടുത്തുണ്ടം എനിക്കു തന്നെ
വേണം.....
അതിപ്പഴേ പറഞ്ഞേക്കാം ....
കൂട്ടുകാരെയൊക്കെ വിളിച്ചു
കൂട്ടണം.....
പുറത്തുളളവര്‍  കുറുക്കകണ്ണെറിഞ്ഞ്
തുറിച്ചു നോക്കിയാല്‍
അവര്ക്കും പങ്ക് പകുത്ത്
നല്കണം....
അടുക്കളമുറ്റത്തൊരു കോഴി വന്ന്
പതുങ്ങി നില്ക്കുന്നു....
സ്വയം കറിച്ചട്ടിയില്‍
വീണൊടുങ്ങാന്‍ ...

( സത്യമായിട്ടും ഈ കവിത ഏതെങ്കിലും ചുരീദാറിട്ട കോഴിയെക്കുറിച്ചുളളതല്ല............. ഏതെങ്കിലും (അ)ശുദ്ധ ഹൃദയരായ ബ്ലോഗ് സുഹൃത്തുക്കള്ക്ക് അങ്ങനെയൊരു ചിന്ത വന്നു പോയിട്ടുണ്ടെങ്കില് അതില്‍  ഞാന്‍ മസസ്സാ , വാചാ, കര്‍മ്മണാ ഉത്തരവാദിയല്ല)

28 comments:

 1. ആ ചിത്രം വേണ്ടായിരുന്നു. ശക്തമായ കവിത.

  ReplyDelete
  Replies
  1. ചിത്രം കണ്ടിട്ട് അറപ്പു തോന്നുന്നു..അല്ലേ.. സാരമില്ല അത് സസ്യാഹാരി ആയതുകൊണ്ടാണ്. ഇതിലും അറപ്പു തോന്നുന്ന കാര്യങ്ങളാണ് ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ആദ്യ വരവിനും അഭിപ്രായത്തിനും നന്ദി ഭാനു

   Delete
 2. വളരെ ശക്തമായ അവതരണം.
  ഭാവുകങ്ങള്‍.
  സഹജീവികളോടുള്ള അത്തരത്തിലുള്ള സമീപനവും, സസ്യാഹാരിയും ആയതിനാല്‍ ആവാം, ചിത്രത്തില്‍ കാണുന്നപോലുള്ള കാഴ്ചകള്‍ എനിക്കും അത്ര പഥ്യമല്ല സുഹൃത്തേ. :) പക്ഷെ, സാന്ദര്‍ഭികമായി നിവര്‍ത്തിയില്ലല്ലോ, അല്ലെ.

  ReplyDelete
  Replies
  1. പ്രശ്നം പരിഹരിച്ചിട്ടുണ്ട്. അഭിപ്രായത്തിന് വളരെ നന്ദി. ഇനി ഇതുപോലുളള അബദ്ധം കാണാതിരിക്കാന് പ്രത്യേകം ശ്രദ്ധിക്കാം

   Delete
  2. എല്ലാവരും അല്ലെങ്കിലും 1-2പേര്‍ പറഞ്ഞു,താങ്കളുടെ നല്ലമനസ്സ് കേട്ടു.
   എല്ലാവര്ക്കും
   എല്ലാവരെയും
   എല്ലായ്പ്പോഴും തൃപ്തിപ്പെടുത്താന്‍ പറ്റില്ല.
   എങ്കിലും, പറയാതെ വയ്യ. ഈ ചിത്രം എനിക്ക് '''ക്ഷ''പിടിച്ചു.

   Delete
 3. കവിത വളരെ നന്നായി....

  ഒരുപാട് ആനുകാലിക സംഭവങ്ങളുമായി ബന്ദപെടുത്തി വായിക്കാമായിരുന്ന ഒരു നല്ല കലാസൃഷ്ടി വെറും ഒരു പൊരിച്ച കോഴിയില്‍ മാത്രമായി ഒതുക്കുവനുള്ള ശ്രമത്തിന്‍റെബാകമാണോ അനു മുകളിലത്തെ ചിത്രം.....????

  (സ്ഥിരമായി അനുവിന്റെ കവിതകള്‍ വായിക്കുന്നതുകൊണ്ട് എടുത്ത സ്വാതന്ത്ര്യംആണ് ഇ അഭിപ്രായം)

  ReplyDelete
  Replies
  1. കവിതയോടൊപ്പം ആ ചിത്രം ചേര്ക്കുമ്പോള് അതിന് ഇങ്ങനെ ഒരു മാനം കൈവരുമെന്ന് ഞാന് പ്രതീക്ഷിച്ചതേയില്ല. അനുയോജ്യമായ ചിത്രം ചേര്ത്തില്ലങ്കില് അത് കവിതയുടെ ആസ്വാദനത്തെ സാരമായി ബാധിക്കുമെന്ന് ഇപ്പോള് മനസ്സിലായി. വൈകിയാണെങ്കിലും ആ തെറ്റ് ഞാന് തിരുത്തുന്നു. അഭിപ്രായത്തിന് പ്രത്യേക നന്ദി ശ്രീജേഷ്

   Delete
 4. നമ്മളില്ലേ.. തനിയേയങ്ങ് തിന്നാ മതി...
  അവ്തരണം നന്നായി കേട്ടോ..?

  ശുഭാശംസകൾ....


  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി...പ്രിയ സൌഗന്ധികം

   Delete
 5. ശക്തമായ അവതരണം. ..............

  ReplyDelete
  Replies
  1. നന്ദി...അമ്ൃതം ഗമയം

   Delete
 6. Replies
  1. ആദ്യമായി ഈ ബ്ലോഗിലെത്തി അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി മുഹമ്മദ് സാര്

   Delete
 7. ഈ പോസ്റ്റിനോടൊപ്പം ചേര്ത്തിട്ടുളള ഫ്രൈഡ് ചിക്കന്റെ പടം ഈ കവിതയുടെ ആസ്വാദനത്തെ സാരമായി ബാധിച്ചുട്ടുണ്ടന്നാണ് മാന്യ ബ്ലോഗ് സുഹൃത്തുക്കളുടെ അഭിപ്രായത്തില് നിന്നും മനസ്സിലാകുന്നത്. ആയതിനാല് ആ ചിത്രം പിന് വലിച്ച നിര്ദ്ദോഷമായ മറ്റൊരു ചിത്രം ചേര്ക്കുന്നു.ഇക്കാര്യം തുറന്നു പറഞ്ഞ ശ്രീ. ഭാനു,ഡോക്ടര്. പി. മാലങ്കോട് എന്നിവര്ക്ക് എന്റെ നന്ദി....

  ReplyDelete
 8. വറ ചട്ടിയിലെ കോഴിയുടെ വേപഥുകള്‍ എന്നൊരു കവിതക്കും സ്‌കോപ്പുണ്ടെന്നു തോന്നുന്നു..

  ReplyDelete
  Replies
  1. തീര്ച്ചയായും സ്കോപ്പുണ്ട്. പക്ഷെ ഇനിയും ഞാനത് എഴുതിയാല് ചെടിക്കും. ഐഡിയായുണ്ടങ്കില് മെഹദിന് തന്നെ എഴുതാവുന്നതേയുളളൂ....ഞാന് തല്ക്കാലം കട്ടപ്പുറത്തുളള ഒരു ആനവണ്ടിയുടെ ആത്മ ദു:ഖത്തിലാണ്

   Delete
 9. ഈ ബ്ലോഗിനെ പറ്റി ദേ ഇവിടെ പറയുന്നുണ്ട്..
  http://islamonlive.in/story/2013-03-08/1362719999-108261

  ReplyDelete
  Replies
  1. പ്രിയ മെഹ്ദ് മേല് പറഞ്ഞ ലിങ്ക് സന്ദര്ശിച്ച് എന്റെ ഇഞ്ച്വറി ടൈമില് ഒരു ഗോളി എന്ന കവിതയുമായി ബന്ധപ്പെട്ട് താങ്കള് എഴുതിയ കുറിപ്പ് വായിച്ചു. ജീവിത്തില് ഇതുവരെ കിട്ടിയിട്ടുളളതില് ഏറ്റവും വലിയ അംഗികാരമാണിത്. അങ്ങനെ ഒരു പോസ്റ്റിടാന് താങ്കള്ക്ക് തോന്നിയ നിമിഷത്തോട് നന്ദി പറയട്ടെ..വീണ്ടും വരിക....നന്ദി

   Delete
 10. ഉള്ളില്‍ തട്ടും പാകത്തിലുള്ള രചനാശൈലി.....
  ആശംസകള്‍

  ReplyDelete
  Replies
  1. തങ്കപ്പന് സാര് ആദ്യമായിട്ടാണല്ലോ ഇവിടെ വന്ന് അഭിപ്രായം രേഖപ്പെടുത്തുന്നത്...നന്ദി..നന്ദി

   Delete
 11. ശ്രുതി മറക്കാത്ത രാപ്പാടിയാണെന്ന് രചന പറയുന്നു.
  അടിക്കുറിപ്പ് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷെ...

  ReplyDelete
 12. ഒരു പക്ഷെ......... തെളിച്ചു പറയൂ......എന്നാലല്ലേ തിരുത്താന് കഴിയൂ

  ReplyDelete
 13. കൊള്ളാം
  എനിക്കും വേണം കോഴി

  ReplyDelete
  Replies
  1. താമസിച്ചു പോയി.....ഒരു കോഴിയെ എത്രപേര്ക്കു പകുത്തു നല്കാനാണ്

   Delete
 14. എത്ര അല്ലെന്നു പറഞ്ഞാലും ഒരു ദുപ്പട്ട പറക്കുന്നുണ്ട്‌ വരികളിൽ. :)

  ReplyDelete
 15. അങ്ങനെയെങ്കില് ഞാന് കൃതാര്ത്ഥനായി......നന്ദി ചന്ദ്രകാന്തം

  ReplyDelete
 16. പല അർത്ഥതലങ്ങളുള്ള ,ചിന്തകളെ പല വഴിക്കും കൊണ്ടുപോവുന്ന രസമുള്ള വായന ......

  ReplyDelete
 17. ഞാനെന്തായാലും ഇതിനെ ചുരിദാറിട്ടതായി സങ്കല്‍പ്പിച്ചു ഒന്ന് കൂടി വായിച്ചു ,,,ആഹാ ..എന്തൊരു ചേര്‍ച്ച ....നന്നായി ട്ടോ കവിത ...

  ReplyDelete