ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Monday, March 4, 2013

ഇഞ്ച്വറി ടൈമില്‍ ഒരു ഗോളി..... .

ആരുമാരും ഗോളടിച്ചില്ല......!
സ്റ്റേഡിയം നിറഞ്ഞൊരാരവങ്ങള്‍
ക്കിടയിലൂടെ
നീണ്ട വിസില്‍  മുഴങ്ങിയെത്തുന്നതും
കാത്ത് ഗോളിഞാന്‍ നിന്നു
പാതി ഉരുകിയ ഹൃദയവുമായ്......

വെട്ടുകിളികളെപ്പോലെ പറന്ന
പാസ്സുകള്‍ .......
ഉള്ക്കിടിലമോടെ മുന്നില്‍
വന്നു തെറിച്ചു പോയി.......
കത്രികപ്പൂട്ടിട്ട കാലുകളില്‍  നിന്ന്
ചീറിയുതിര്ന്നൊരു വെടിയുണ്ടകള്‍
ഞാനെങ്ങനയോ തട്ടിയകറ്റി
കിതച്ചു നിന്നു.....
ചുറ്റും വന്‍മതിലുകള്‍ 
കോട്ട കൊത്തളങ്ങളായി
ഉയര്ന്നു നിന്നെങ്കിലും
ഞാനിടയ്ക്കിടെ ഒറ്റപ്പെട്ട തുരുത്തു
പോലെ  തുറിച്ചു നിന്നു
ഗോള്വലകള്‍  ദാഹമോടെനിക്കു പിന്നില്‍
മൂകമായുരുകി നിന്നു....

പെട്ടന്നൊരിടിമിന്നല്‍ പിണരുപോല്‍
മുന്നിലൊകൂട്ടപൊരിച്ചില്‍
ഒന്നുമേ കാണാന്‍  വയ്യ.....
ആര്ത്ത നാദങ്ങള്‍ .......
അലറിവിളികള്‍ ........

ഞാനാകെ പകച്ചു മിഴി തുറക്കുമ്പോള്‍
ഗോള്വലയുടെ ഒരു മൂലയില്‍
ഞാനും ഭൂമിഗോളം പോലുളള
ബോളും കുരുങ്ങി കിടക്കുന്നു....

മാത്രകള്‍  കൊഴിഞ്ഞു പോകുന്നു.....
നീണ്ട വിസിലിപ്പോള്‍  മുഴങ്ങുമല്ലോ.....
എന്റെ പ്രാണനേ നീയീ ബോളുപോല്
തെറിച്ചങ്ങു പോയിരുന്നെങ്കില്‍ ....!!
22 comments:

 1. എവിടെയും കാണാത്ത ഒരു സംഗതി തന്നെ ... ഒരു ഗോളിയുടെ മനസ്സ് ശരിക്കും വരച്ചു വെച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍..

  ReplyDelete
  Replies
  1. ആദ്യവരവിനും, അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി സുഹൃത്തെ.....

   Delete
 2. കലക്കി അനു...

  (കേരളാ ടീമിന്‍റെ ഗോളിക്കാണോ കവിത സമര്‍പ്പിച്ചിരിക്കുന്നത്....??)

  ReplyDelete
  Replies
  1. സന്തോഷ് ട്രോഫി ഫൈനല് മത്സരം കണ്ടുകൊണ്ടിരിക്കെയാണ് ഈ വരികള് പെട്ടന്ന് മനസ്സിലേക്കു കടന്നുവന്നത്.കേരളാ ഗോളി ജീന് ക്രിസ്റ്റ് ഉജ്ജ്വലമായ സേവുകളിലൂടെ അവസാനം വരേയും ടീമിനെ രക്ഷിച്ചു നിര്ത്തിയെങ്കിലും, പരാജയം ഏറ്റു വാങ്ങാനായിരുന്നു വിധി നിയോഗം. കാല് പന്തുകളിയില് ഏറ്റവും കൂടുതല് സമ്മര്ദ്ദം അനുഭവിക്കുന്നത് ഗോളികളാണ്.അവരെ ഓര്ത്താണ് ഈ കവിത രചിച്ചിട്ടുളളത്. അഭിപ്രായത്തിന് നന്ദി ശ്രീജേഷ്.....

   Delete
 3. ഇതു കലക്കി.ഫൈനൽ കാണാൻ പറ്റാതെ പോയവർക്ക് ഇനി കവിതയിലൂടെയുമത്
   കാണാം.

  നന്നായി എഴുതി ഫലിപ്പിച്ചിരിക്കുന്നു.

  ശുഭാശംസകൾ....

  ReplyDelete
  Replies
  1. ഈ പ്രോത്സാഹനമാണ് എന്നെന്നും എന്റെ പ്രചോദനം...നന്ദി സൌഗന്ധികം

   Delete
 4. എന്റെ ഗോളീ....
  ഭാവുകങ്ങള്‍.

  ReplyDelete
  Replies
  1. ഈ പ്രാര്ത്ഥനയുണ്ടെങ്കില് നമ്മള് ജയിക്കുക തന്നെ ചെയ്യും.....

   Delete
 5. Replies
  1. ചിരിക്കുകയാണോ..അതോ കരയുകയാണോ....

   Delete
  2. തീര്‍ച്ചയായും ചിരിക്കുക അന്ന് കേട്ടോ

   Delete
  3. അത് ശരി...കളിതോറ്റിട്ട് നിന്ന് ചിരിക്കുകയാണല്ലേ.....

   Delete
 6. എന്റെ വക ഒരു ഗോള്‍...,... കൊള്ളാം.. :)

  പുതിയ ഗോള്‍ അടിക്കുമ്പോള്‍ വരാം..

  ReplyDelete
  Replies
  1. തീര്ച്ചയായും വരണം...നന്ദി മനോജ്

   Delete
 7. കലക്കി ...കലക്കി

  ReplyDelete
  Replies
  1. സത്യം തന്നെ.....അവസാനം കലങ്ങിയത് ഗോളിയുടെ ഹൃദയമാണ്

   Delete
 8. നീണ്ട വിസിലിപ്പോള്‍ മുഴങ്ങുമല്ലോ.....
  എന്റെ പ്രാണനേ നീയീ ബോളുപോല്
  തെറിച്ചങ്ങു പോയിരുന്നെങ്കില്‍ ....!!

  സഡൻ ഡെത്ത്.......

  ReplyDelete
  Replies
  1. ഈ രചനയിലെ ഏറ്റവും മികച്ചതെന്ന് ഞാന് വിചാരിക്കുന്ന വരികള്.........നന്ദി വിവക്ഷു. വീണ്ടും വരിക

   Delete
 9. ഗോളിയുടെ അന്നേരത്തെ മനോ വ്യാപാരം ...
  - കവിത നന്നായിരിക്കുന്നു..

  ReplyDelete
  Replies
  1. ആദ്യ വരവിനും അഭിപ്രായത്തിനും ഹൃദ്യമായ നന്ദി.... മെഹദ് മഖ്ബൂല്

   Delete
 10. ഫുട്ബോള്‍ തന്നെ കവിതയാണ്

  ReplyDelete
  Replies
  1. അതെ...ഇരുടീമുകളും നന്നായി കളിക്കുമ്പോള് മാത്രം

   Delete