ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Wednesday, March 20, 2013

അതിരില്‍ ഒരു ആഞ്ഞിലി.......

അതിരിലൊരാഞ്ഞിലി
കനത്തു നില്പുണ്ട്....
ഹരിതവര്ണ്ണത്തിന്‍
കുട നിവര്ത്തി
അടുത്തൂണുപറ്റിയൊരെന്റെ
വീടു പൊളിച്ചു പണിയുമ്പോള്‍
മുറിക്കുവാനിരുന്നതാണേ...
അതിന്റെ  ചൂരുമണത്ത്
അകത്തുകയറാനിരുന്നതാണേ...
വിലക്കാര് അതൊന്നുമറിയാതെ
കൊതിച്ചുവന്ന് കണ്ട്
വിലപറയുന്നുമുണ്ടേ ...

അടുത്തതിൻചോട്ടിലേക്ക്
ചെന്നാല് അയല്‍ വീട്ടുകാരന്‍
തുറിച്ച കണ്ണുരുട്ടി
മീശ വിറപ്പിച്ചു
കാണിക്കുകയാണല്ലോ..

അടിവേരൊരണ്ണമിറങ്ങി
അവിടേക്ക് പോയിട്ടുമുണ്ടല്ലോ.... ?
അതിര് മാന്തിയത് അകത്താക്കിയോ ....?


വെടിയൊച്ച കേട്ട കാട്ടുപന്നിയെ
പ്പോലതിയാന്റെ ഭാര്യ
വിറളിപിടിച്ചോടി നടക്കുകയാണല്ലോ .
ഇടയ്ക്കിടക്കകത്തു കയറി
ആരെയോ പുലഭ്യം
പറയുന്നുമുണ്ട്....

മുറിക്കുവാന്‍ ചെന്നാല്
പുളിച്ചു തെറിച്ച വാക്കുമായി
എന്നോട് വഴക്കടിക്കാന്‍
വരുമോ...?
അടുത്തുള്ളവർ കേട്ടാൽ
അതിന്റെ ക്ഷീണം
കുളിച്ചാലും മാറുമോ ... ?


അതിരില്‍  വളരുന്നൊരാഞ്ഞിലി
ഈ കൊടും ചതിഎന്നോടു
വേണമായിരുന്നോ.... !
അയൽ വീട്ടുകാർ ഞങ്ങൾ
എത്ര ലോഹ്യത്തിൽ കഴിഞ്ഞതാണ്

കടുത്ത വിദ്വേഷം....
കുരുത്തു പൊങ്ങിയ  പോല്‍
 നിന്‍ ഫലം എടുക്കുവാനാളില്ലാതെ
നിലത്തു തന്നെ ചിതറിക്കിടപ്പുണ്ടല്ലോ
വെറുപ്പിന്‍ വിത്തുകളുമായി
അതിരില്‍    ചെന്ന്
മുളച്ച് പൊന്തുവനായി ....

( ഇനി നിങ്ങള് പറയൂ ..... ഞാനെന്തു വേണം ? നിങ്ങളുടെ അഭിപ്രായം അതെന്തായാലും എനിക്ക് വിലപ്പെട്ടതാണ്‌ .)

23 comments:

 1. നല്ല പ്രമേയം., അവതരണം. എന്തുവേണം എന്ന ഒരവസ്ഥ. കാര്യം നമ്മുടെതാണ്‌. അയല്ക്കാരോട് മയത്തിൽ പറഞ്ഞു നോക്കുക.

  ReplyDelete
  Replies
  1. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി ..ഡോക്ടര്

   Delete
 2. വളരെ മനോഹരമായി എഴുതി.ആശംസകള്‍

  ReplyDelete
  Replies
  1. അഭിപ്രയത്തിന് നന്ദി ആറങ്ങോട്ടുകര മുഹമ്മദ് സാര്

   Delete
 3. സ്വാര്‍ത്ഥമോഹം എപ്പോഴും വിദ്വേഷവും,വെറുപ്പുമേ ഭാവിയില്‍ സമ്മാനിക്കുകയുള്ളു.
  പരസ്പരം സ്നേഹവും,വിശ്വാസവും ഉണ്ടെങ്കില്‍ അതിരുകളില്‍ സുഖശീതളിമ പ്രദാനംചെയ്യുന്ന വൃക്ഷങ്ങള്‍ വളരുകയും സല്‍ഫലങ്ങള്‍ നല്‍കുകയും ചെയ്യും.
  വിദ്വേഷം വളര്‍ത്തുന്ന വിഷവൃക്ഷത്തെ പാടെ മാറ്റുകയും,വെറുപ്പിന്‍ വിത്തുകളെ
  നിര്‍വീര്യമാക്കുകയും,ഉത്തമമായ വിത്തുകള്‍ മുളപ്പിച്ച് വളര്‍ത്തിക്കൊണ്ടുവരികയും
  ചെയ്യുക.അവ ചുറ്റും ഐശ്വര്യത്തിന്‍റെയും,ശാന്തിയുടെയും,സമാധാനത്തിന്‍റെയും
  സന്ദേശം വിളംബരം ചെയ്യും.
  അര്‍ത്ഥഗര്‍ഭമായ കവിത.
  ആശംസകള്‍

  ReplyDelete
  Replies
  1. ഈ അഭിപ്രായം സമാധാനം ആഗ്രഹിക്കുന്ന എല്ലാവര്ക്കുമുളള സന്ദേശം കൂടിയാണ്...നന്ദി തങ്കപ്പന് സാര്

   Delete
 4. അയൽക്കാരന്റെ സാന്നിധ്യത്തിൽ മരം മുറിക്കുക. അയാൾക്ക്‌ ഒരിഞ്ച്‌ സ്ഥലം പോലും നഷ്ടപ്പെടാത്തവിധത്തിൽ. മുറിക്കുമ്പോൾ പകരം ഒരു വൃക്ഷത്തൈ നടാനും മറക്കരുത്‌. അതിർത്തിയിൽ നടാതിരിക്കുക.

  ReplyDelete
  Replies
  1. ആഞ്ഞിലി തൈ ആരും അതിരില് കൊണ്ടു നടാറില്ലന്നു മാത്രമല്ല അത് നട്ടു പിടിപ്പിക്കുന്ന പതിവുമില്ല. കാക്കയോ, അണ്ണാനോയൊക്കെയാണ് ഈ ദൌത്യം ഏറ്റെടുക്കുന്നത്. അതിരില് ചെന്ന് വീഴുന്ന വിത്തുകള് കന്നുകാലികളുടേയും മനുഷ്യന്റേയുമൊക്കെ കടന്നു കയറ്റത്തിന് വിധേയമാകാത്തതിനാല് അവിടെ കിടന്ന് സ്വച്ഛമായി വളരുന്നു. വളര്ന്നു കഴിയുമ്പോള് പിന്നെ അതിന് ഉടമസ്ഥനായി...അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി മധുസൂതനന് സാര്

   Delete
 5. കുരു മരമാകും.ഈ മരം 'കുരു'വായല്ലോ..??!!! ഞാനെന്തു പറയാൻ??

  ജീവിത പരിചയത്തിന്റെ വെളിച്ചത്തിൽ, പ്രായോഗികമായ നല്ല വഴികൾ മുതിർന്നവർ

  പറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചില്ലേ..? പിന്തുടരൂ... എല്ലാം ശരിയാകും.

  കവിത കൊള്ളാം. ഇഷ്ടമായി.കേട്ടോ..?

  ശുഭാശംസകൾ....

  ReplyDelete
  Replies
  1. കുരു മരമായി...പിന്നൊരു കുരുവായി ...സത്യം തന്നെ

   Delete
 6. വരികൾ കുറെ പഴയ ഓർമകളിലേക്ക് നയിച്ചു

  വളരെ നല്ല വരികൾ
  അഭിനന്ദനങ്ങൾ

  ReplyDelete
  Replies
  1. ഒരാഞ്ഞിലിയുമായി ബന്ധപ്പെട്ട് എന്തെങ്കിലും ഓര്മ്മകള് എല്ലാവര്ക്കും കാണണം

   Delete
 7. കുരു മരമാകും.ഈ മരം 'കുരു'വായല്ലോ.

  കവിതയെപോലെ സൗഗന്ധികത്തിന്റെ കമന്റും കലക്കി.

  ReplyDelete
  Replies
  1. അഭിപ്രയം രേഖപ്പെടുത്തിയതിന് നന്ദി...ഭാനു

   Delete
 8. ത്യാഗമെന്നതേ നേട്ടം എന്ന് ഞാന്‍ ഉപദേശിക്കാം.
  കേള്‍ക്കുമോ?

  പ്രമേയങ്ങളിലെ വൈവിദ്ധ്യം ഇഷ്ടപ്പെട്ടു കേട്ടൊ

  ReplyDelete
  Replies
  1. അതൊക്കെ അറിയാഞ്ഞിട്ടല്ല....എന്നാലും..ഇത്രയും നാള് കൊതിച്ച് നിര്ത്തിയിരുന്നതല്ലേ..അത് പങ്കിടണമെന്ന് പറയുമ്പോള്.........

   Delete
 9. സ്വന്തം ഭൂമിയുടെ അതിരുകൾ മലയാളിയുടെ വികാരമാണ് ; അത് കുഴപ്പമാക്കാതെ പരിഹരിക്കൂ

  ReplyDelete
  Replies
  1. അതെ....അതെ...നന്ദി നിധീഷ്

   Delete
 10. കിളികള്‍ക്ക് അറിയില്ലല്ലോ ഇത് അതിര് ആണെന്ന് ,അവര്‍ ആഞ്ഞിലി ചക്ക തിന്നു കുരു പിന്നീട് കാഷ്ടത്തിന്റെ കൂടെയും അല്ലാതെയും അതിരില്‍ വീഴും ,പിന്നല്ലേ പ്രശ്നം
  അത് വളര്‍ന്ന് വലിയ മരം ആകുമ്പോള്‍ പ്രശ്നവും തുടങ്ങും
  ഹി ഹി
  സത്യമായ കാര്യം
  ആശംസകള്‍

  ReplyDelete
 11. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി ഗീതാകുമാരി...വീണ്ടും വരിക

  ReplyDelete
 12. അതിരിലായത് കൊണ്ടെങ്കിലും ഒരു മരം രക്ഷപെട്ടു എന്നു കരുതിയാമതി അനു ...

  കവിത ഇഷ്ടപ്പെട്ടു
  ശുഭാശംസകൾ....

  ReplyDelete
 13. മുറിക്കുവാന്‍ ചെന്നാല്
  പുളിച്ചു തെറിച്ച വാക്കുമായി
  എന്നോട് വഴക്കടിക്കാന്‍
  വരുമോ...?
  അടുത്തുള്ളവർ കേട്ടാൽ
  അതിന്റെ ക്ഷീണം
  കുളിച്ചാലും മാറുമോ ... ?

  ReplyDelete