ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Monday, January 21, 2013

ഞാന്‍ വീട് പൊളിച്ചു പണിയണമോ..?.

വീടു പൊളിച്ചു പണിയേണ്ടേ.........?
വീടു പൊളിച്ചു പണിയേണ്ടേ.........?
വീട്ടുകാരണോത്തി എന്റെ ഭാര്യ
ചോദിക്കുന്നു.
ഈറ്റപ്പുലിപോലിടയ്ക്കു ചാടുന്നവള്‍
വീണ്ടു വിചാരമില്ലാതിങ്ങനെ
നടന്നാല്‍  മതിയോ....?
വീണിടം വിഷ്ണുലോകമെന്നങ്ങന
നിനച്ചാല്‍  മതിയോ...?.
ചാട്ടുളി പോലുളള വാക്കുകള്‍ കൊണ്ട്
അവളെന്നെ വേട്ടയാടുകയാണല്ലോ...
വീടിനൊട്ടും മോടി പോരാത്രെ
കാട്ടു പൊന്തക്കാട്ടില്‍  നിന്നേതോ
കുറുക്കനന്‍ തലനീട്ടിയ പോലുണ്ടത്ര
ഈ വീടിന്റെ മോന്തോയം..!
വീടു പൊളിച്ചു പണിയണം
വീട്ടില്‍  മോളൊരുത്തി കൊന്ന
ത്തെങ്ങുപോലങ്ങു  വളര്ന്നു വരുന്നുണ്ടേ...
ഉത്തരത്തിലിടിച്ചവളുടെ ഉച്ചി തകരുമേ
ആണൊരുത്തന്‍  വന്ന് കെട്ടേണ്ടതല്ലേ
കച്ചിതുറുപോലുളള മോനൊരുത്തന്‍
കട്ടിള വാതില്‍  തിങ്ങി ഞെരുങ്ങുമേ
വീടു പൊളിച്ചു പണിയേണ്ടേ.........?
വീടു പൊളിച്ചു പണിയേണ്ടേ.........?
കാട്ടുകരിമ്പൂച്ചപോലിരുട്ട് പതുങ്ങി
കിടപ്പുണ്ടേ മുറിനിറയേ
നേരംമോന്തിയായാല്‍  തട്ടിന്പുറത്തപ്പടി
നെട്ടോട്ടമാണേ മരപ്പട്ടികള്‍
കൂട്ടിന് കൂര്ക്കംവലിച്ചൊരുത്തന്‍
നിങ്ങളുമുണ്ടല്ലോ, പിന്നെന്തു വേണം..!
ചീര്ത്തു കനച്ചൊരു ഗന്ധം
മണക്കുന്നുണ്ടേ....
ചിലന്തി പെടുത്തന്റെ ചെഞ്ചുണ്ട്
പൊളളിയടര്ന്നേ.....
ഓടു പൊട്ടി ചോന്നൊലിക്കുന്നുണ്ടേ
മാവുവെട്ടാനും സമ്മതിക്കേണ്ടേ
ചേരയൊരെണ്ണം എലിയെപിടിക്കാനായി
മച്ചിന്കാലില്‍  വന്നു പതുങ്ങി കിടക്കാറുളളത്
ഒത്തിരിവെട്ടം ഞാന്‍ കണ്ടതാണേ
പാതിഉറക്കത്തില്‍  തോര്ത്തു മുണ്ടെന്നു
കരുതിയെടുത്ത് ചുറ്റരുതേ...!
ഇന്നാളൊരുനാള്‍   കൂട്ടാന്‍  വെച്ചിട്ട്‌
കുനിഞ്ഞെന്നു നൂരാനൊരുങ്ങുമ്പം
പാറ്റയൊരണ്ണം എങ്ങുനിന്നോ
വന്ന്‍ ചട്ടിക്കലത്തില്‍  ചത്തു വീണേ....

പറയുവാനൊത്തിരിയുണ്ടെന്നാലും
കേള്ക്കുവാന്‍  പൊട്ടച്ചെവിയാണല്ലോ 
ചുറ്റിലുമെന്റെ ഭഗവതിയേ...
കേട്ടു പഴകി തൂണിനുപോലും നാണം
വരുന്നേ.....!
എന്നിട്ടുമന്തിക്കു മോന്തിയ കളളും തികട്ടി

ചീട്ടുകൊട്ടാരം പോലെ മനക്കോട്ടേം കെട്ടി
കല്ലിനു കാറ്റു പിടിക്കാത്ത പോല്‍
ഉമ്മറത്തിണ്ണയില്‍  ചാഞ്ഞങ്ങിരിപ്പാണേ
ഈ പണ്ടാരക്കാലന്‍ .......


( വീട്ടിലെ മേളം കേട്ടില്ലേ....പെണ്ണുംപിളളയും മക്കളും അങ്ങനെ പലതും പറയും. പക്ഷെ ഞാന്‍ ഓടിച്ചാടി കളിച്ചു വളര്ന്ന വീടാണ്. കാര്ന്നോന്മാരായിട്ട് എനിക്കു തന്നതാണ്. അത് ഞാനെങ്ങനെ പൊളിച്ചു കളയും. പോരാത്തതിന് എന്റെ കൈയില് അഞ്ചു പൈസ എടുക്കാനില്ല.ഇനി നിങ്ങള് പറയൂ ഞാന്‍ വീട് പൊളിച്ചു പണിയണമോ വേണ്ടയോ...?.എന്നിട്ടു വേണം എനിക്ക് ഒരു അവസാന തീരുമാനമെടുക്കാന്‍ .....)
(ഫോട്ടോയ്ക്ക് കടപ്പാട്......PICASA- GOOGLE)


26 comments:

 1. വേണ്ടേ വേണ്ട....
  ചന്ദനം മണക്കുന്ന പൂന്തോട്ടം
  ചന്ദ്രികമെഴുതിയ മണിമുറ്റം
  ഉമ്മറത്തമ്പിളി നിലവിളക്ക്
  ഉച്ചത്തിൽ സന്ധ്യയ്ക്കു നാമ ജപം

  നന്നായി എഴുതി..

  ശുഭാശംസകൾ....

  ReplyDelete
  Replies
  1. ഞാനും സൌഗന്ധികത്തെപ്പോലെ ചിന്തിക്കുന്നയാളാണ്...പക്ഷെ എന്തു ചെയ്യാം വീടു പൊളിച്ചു പണിഞ്ഞില്ലങ്കില് വീട്ടുകാരെല്ലാവരും കൂടെ എന്നെ പൊളിച്ചു പണിയും.

   Delete
 2. ആശയം നന്നായിരിക്കുന്നു.
  ജനിച്ചുവളര്‍ന്ന വീട് - അതിനോടുള്ള നമ്മുടെ അടുപ്പം അച്ഛനമ്മമാരോട് ഉള്ളതുപോലെ തന്നെയാണ്. അത് നമ്മുടെ പങ്കാളികള്‍ മനസ്സിലാക്കിയേ പറ്റൂ. ഇല്ലെങ്കില്‍ അതിന്റേതായ രീതിയില്‍ പറഞ്ഞു മനസ്സിലാക്കണം. എന്നിട്ട് രണ്ടുപേരും കൂടി ഒരു തീരുമാനത്തില്‍ എത്തണം. അത്രതന്നെ.
  http://drpmalankot0.blogspot.com
  http://drpmalankot2000.blogspot.com

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി ഡോക്ടര്.....പക്ഷെ നമ്മള് നാട് ഓടുമ്പോള് നടുവേ ഓടണ്ടേ...അതുകൊണ്ട് വീട് പൊളിച്ചു പണിയാന് തന്നെ തീരുമാനിച്ചു

   Delete
 3. ഇതങ്ങിഷ്ടപ്പെട്ടു കേട്ടോ

  ReplyDelete
  Replies
  1. നന്ദി അജിത് സാര്...താങ്കളെപ്പോലുളളവരുടെ നിസ്വാര്ത്ഥമായ അഭിപ്രായമാണ് എന്നെന്നും എന്നെപ്പോലുളള ബ്ലോഗര്മാരുടെ ഊര്ജ്ജം.

   Delete
 4. ഉമ്മറത്തിണ്ണയില്‍ ചാഞ്ഞങ്ങിരിയ്ക്കുന്ന പണ്ടാറക്കാലനെ വല്ലാതെ ഇഷ്ടമായി. നമ്മിലെല്ലാമുണ്ട് ആ പണ്ടാരക്കാലന്‍ .....

  ReplyDelete
  Replies
  1. ഈ പണ്ടാരക്കാലനെ ഇഷ്ടമായതില് സന്തോഷം....വീണ്ടും ഈ വഴി വരിക

   Delete
 5. പ്രിയപ്പെട്ട സുഹൃത്തെ,
  ആശയം നര്‍മം നിറച്ചു നന്നായി അവതരിപ്പിച്ചു
  ഇഷ്ടമായി, നല്ല കവിത
  സ്നേഹത്തോടെ
  ഗിരീഷ്‌

  ReplyDelete
  Replies
  1. നന്ദി....ഗിരീഷ്...വീണ്ടും വരിക

   Delete
 6. Replies
  1. അജ്ഞാതാനം സഹയാത്രികന്‍ ഞാന്‍ നിന്റെ ഉള്‍പൂവിന്‍ തുടിപ്പുകളറിഞ്ഞൂ .....നന്ദി സുഹൃത്തേ

   Delete
 7. അനുരാജ് ,
  ചില സ്മരണകള്‍ അങ്ങനെയാണ്‌ നമുക്കുമാത്രം ഹൃദ്യം ,

  മറ്റുള്ളവര്‌ക്ക്, തട്ടിന്‍പുറത്ത് മരപ്പട്ടികളോടുന്ന ചില മാറാലച്ചിന്തകള്‌ ..

  ReplyDelete
  Replies
  1. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി...വഴിമരങ്ങള്

   Delete
 8. നന്നാകട്ടെ പുതിയ വീടും നാടും ആശംസകൾ

  ReplyDelete
  Replies
  1. ഈ വരവിനും ആശംസയ്ക്കും നന്ദി...ജോര്ജ്ജ്

   Delete
 9. പ്രിയപ്പെട്ട അനുരാജ്,

  പൊളിക്കുന്ന വീടിന്റെ പൈതൃകം നെഞ്ചോട്‌ ചേര്‍ത്ത്,പുതിയ വീട്ടില്‍ തമസമാക്കുക.

  കാരണവരുടെയെല്ലാം അനുഗ്രഹം ലഭിക്കട്ടെ !

  പുതിയ ചുവരുകള്‍ക്കുള്ളില്‍ നന്മയും സ്നേഹവും നിറയട്ടെ !

  നന്നായി എഴുതി !

  ആശംസകള്‍ !

  സസ്നേഹം,

  അനു

  ReplyDelete
  Replies
  1. അഭിപ്രായത്തിനും, അഭിനന്ദനത്തിനും വിനീതമായ നന്ദി...നമസ്കാരം

   Delete
 10. ശരിക്കും പൊന്തക്കാട്ടില്‍ നിന്നും എത്തിനോക്കുന്ന കുറുക്കനെ പോലൊരു മേല്‍ക്കൂര.. പൊളിക്കേണ്ട പൊളിക്കേണ്ട.. പുതിയ വീട് വെക്കാന്‍ അല്പം മേനക്കേടാ

  ReplyDelete
 11. ഡിയര് മാഡ് എന്റെ മനസ്സിലുളളതാണ് താങ്കള് പറഞ്ഞത്.....നന്ദി..നന്ദി

  ReplyDelete
 12. എന്തും പൊളിക്കാൻ എളുപ്പമാണ്‌. പണിയാനാണ്‌ പ്രയാസം. പ്രത്യേകിച്ച്‌ ഒരു വീട്‌, ഈ കാലത്ത്‌. ങ്‌ ഹാ! പിന്നെ, കയ്യിൽ പൂത്ത കാശുണ്ടെങ്കിൽ ഒന്നും പ്രശ്നമല്ല. കെട്ടോ. ഈ കവിതയിൽ സ്വാനുഭവത്തിന്റെ മേമ്പൊടിയില്ലേ എന്നു ഞാൻ സംശയിക്കുന്നു. ആശംസകൾ

  ReplyDelete
  Replies
  1. നന്ദി മധു സാര്......ഇത് പൂര്ണ്ണമായും എന്റെ സ്വാനുഭവമൊന്നുമല്ല...കേട്ടോ.....

   Delete
 13. പൊളിച്ചു പണിതോ? പുതിയ വീട്ടില്‍ താമസിക്കുമ്പോഴും അമ്മയും അച്ഛനും സ്നേഹം തന്ന ഈ വീട് മനസ്സില്‍ മായാതെ നില്‍ക്കും.ഒരിക്കലും പോളിക്കപ്പെടാത്ത ആ ഓര്‍മ്മകള്‍ കാത്തു സൂക്ഷിക്കാം നമുക്ക്

  ReplyDelete
  Replies
  1. നന്ദി ടീച്ചര്....എന്റെ ബ്ലോഗിന്റെ തുടക്കകാലത്ത് എഴുതി പോസ്റ്റ് ചെയ്തതാണിത്.....ബ്ലോഗര് എന്ന നിലയില് എനിക്ക് കുറച്ച് പുളളപ്പ് നേടി തന്ന കവിതയാണിത്......വായനക്കാര്ക്ക് ഇതെന്റെ സ്വന്തം ജീവിതാനുഭവമായി തോന്നിയേക്കാം...ഒരു നാല്പത് ശതമാനം മാത്രമേ ഇതില് എന്റെ അനുഭവമായിട്ടുളളൂ.........

   Delete
 14. ഈ കവിത വായിച്ചിട്ടില്ലായിരുന്നു
  വീട്ടുപണിക്കൊരു പണിയിൽ നിന്ന് നേരെ ഇതു വായിക്കാനെത്തി ....
  അനുരാജ് കവിതയെഴുത്തിന് പുതിയൊരു ഭാഷ പൊളിച്ചു പണിയുകയാണ്

  ReplyDelete
 15. വീട് ഏതാണെങ്കിലും അതിൽ സമാധാനമായി താമസിക്കുക എന്നാതാണ് മുഖ്യം !

  എല്ലാ ആശംസകളും !

  ReplyDelete