ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Saturday, January 19, 2013

പത്രാധിപര്‍ തിരിച്ചയച്ച ഒരു ഹൃദയം

                                                    
 പത്രാധിപര്‍ വെട്ടിനിരത്തി
തിരിച്ചയച്ചോരെന്റെ
ഹൃദയം രക്തം വാര്‍ന്നു നിന്നു തേങ്ങി
അച്ഛനെന്നെ കൊതിപ്പിച്ച്
ഏതോ ദിവ്യമാം വെളിച്ചം കാണുവാന്‍
പറഞ്ഞയച്ചതില്‍  പിന്നെ
മനസ്സിലിതെത്ര പൂത്തിരികള്‍
കത്തിച്ചു ഞാന്‍  കാത്തിരുന്നു വൃഥാ...

 ചെന്നുകയറി പതുങ്ങി നിന്നന്യഥാ-
ബോധത്തോടേറെനേരം ഞാന്‍

മുകളില്‍ കറങ്ങും പങ്ക
എന്തോ പറഞ്ഞു ചിരിച്ചു....
കറങ്ങും കസേരയിതിരുന്ന കശ്മലന്‍
തെല്ലു പുച്ഛം കലെര്ന്നെന്നെ                                                         
ക്രുദ്ധനായൊന്നുനോക്കി

ഉളളു പിടച്ചുപോയി......
പിന്നെയെന്‍  പട്ടുപുടുവ വലിച്ചുലച്ച്
ഏതോ ഇരുളിന്‍  ഗര്ഭത്തില്‍  കൊണ്ടു
പോയൊളിപ്പിച്ചു.....
എന്നെപ്പോലൊരൊത്തിരി പേരുണ്ടായിരുന്നു
ഹതഭാഗ്യര്‍  ....ഭാഗ്യേന്വേഷികള്‍
അവര്‍  തങ്ങളില്‍  തങ്ങളില്‍
സൌന്ദര്യം തനിക്കു തന്നെയെന്നു പറഞ്ഞ്
അന്യോന്യമേറെ കലഹിച്ചു
ഉള്ഭയം കൊണ്ടു ഞാനൊന്നുമേ
മിണ്ടിയില്ല....
ഇരുളിന്‍ പുതപ്പ് വാരി ചുറ്റി
ഏതൊ മൂലയില്‍  ചുരുണ്ടു കിടന്നു
ഉറക്കം വന്നതേയില്ല...അച്ഛന് പറഞ്ഞൊരാ
പൊന്‍ വളിച്ചം വന്നെത്തി നോക്കുന്നതും
കാത്ത് എത്ര മുഷിഞ്ഞുഷ്ണിച്ചു ഞാനിരുന്നു.
സര്പ്പ സുന്ദിരകള്‍  മദാലസരായ്
മിഴിപൂട്ടിയുറങ്ങുമ്പോള്‍
നഗ്നവടിവുകള്‍  തേടി വാതില്‍  തുറന്ന്
ഇഴഞ്ഞെത്തുമാ കൈവരിരലുകള്‍ കണ്ടു ......

പുറത്തിക്കിളി പൂണ്ടചിരികളുയരുമ്പോള്‍
ഒട്ടിയ കവിള്ത്തടങ്ങള്‍  തടവി
ഞാന്‍ ലജ്ജപൂണ്ടിരുന്നു.......
ആര്ത്ത നാദങ്ങളായിടക്കിടെ
അലച്ചെത്തിയ തേങ്ങളുകള്‍
വന്യമാമേതോകാറ്റിന്നീണമെന്നു
ഞാന്‍ കരുതി
ഉച്ചവെയിലിന്നുഷ്ണത്തിനൊപ്പമൊരുനാള്‍
ആ കൈകള്‍ എന്നെയും തേടി പതുങ്ങിയെത്തി
ഒന്നുമോര്മ്മയില്ല...
ബോധമബോധ തലങ്ങളില്‍  നിന്നും
രക്ത ധമനികള്‍ കിനിഞ്ഞു പൊട്ടു-
ന്നൊരൊച്ചമാത്രംകേട്ടു......
എപ്പൊഴോ മിഴിതുറക്കുമ്പോള്‍
രക്തം വാര്ന്നൊഴുകുന്നൊരെന്‍
നഗ്ന ശരീരം കണ്ടു പൊട്ടിത്തരിച്ചു
കൂര്ത്ത നഖവിരല്‍പ്പാടിന്റെ നീറ്റെലെന്‍
ഹൃത്തിലിപ്പോഴും ചൂഴ്ന്നിറങ്ങുന്നു....
മുകളില്‍ കറങ്ങും പങ്ക
അപ്പഴുമെന്തോ പറഞ്ഞു ചിരിച്ചു....

വേണ്ട വെളിച്ചങ്ങള്‍........
വേണ്ട പുറംകാഴ്ചകള്‍....
അച്ഛനൊറ്റയ്ക്ക് ശോകമൂകമാം ഇരുളിന്‍
കല്ലുകള്‍  കൊണ്ട്പണിതുയര്ത്തിയ 
കോട്ടയതൊന്നുണ്ടല്ലോ......?
ഇത്തിരിനേരം ഞാനതിലൊറ്റയ്ക്കൊന്നിരുന്ന്
പൊട്ടിക്കരഞ്ഞോട്ടെ......!
.

12 comments:

 1. വേണം വെളിച്ചങ്ങൾ.....

  ഇനിയുമെഴുതൂ....


  ശുഭാശംസകൾ....

  ReplyDelete
  Replies
  1. പ്രിയ സൌഗന്ധികം താങ്കളെപ്പോലുളളവരുടെ വിലയേറിയ അഭിപ്രായങ്ങളാണ് വീണ്ടും എഴുതാന് പ്രേരണ നല്കുന്നത്. നന്ദി...വീണ്ടും വരിക

   Delete
 2. പത്രാധിപന്മാര്‍ ആദരിക്കുന്ന ഒരുപാട് ഹൃദയങ്ങള്‍ പിറക്കട്ടെ .......ആശംസകള്‍ .....

  ReplyDelete
  Replies
  1. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി നവാസ്...വീണ്ടും വരിക

   Delete
 3. വേണം വെളിച്ചങ്ങള്‍
  വേണം പുറംകാഴ്ച്ചകള്‍

  കവിത നന്നായി

  ReplyDelete
  Replies
  1. ആശംസയ്കും അഭിപ്രായത്തിനും ഒരുപാട് നന്ദി അജിത് സര്

   Delete
 4. അതെ, ഒന്നും വേണ്ട. എന്റെ ദു:ഖം ഞാന്‍ ഒന്ന് കരഞ്ഞു തീര്‍ത്തോട്ടെ....
  നന്നായി. ഭാവുകങ്ങള്‍.

  ReplyDelete
  Replies
  1. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി ഡോക്ടര് ....വീണ്ടും വരിക

   Delete
 5. വെളിച്ചം വേണം.
  നന്നായി എഴുതിയിരിക്കുന്നു. ആശംസകള്‍

  ReplyDelete
 6. നന്ദി നിസാരന്...ആദ്യമായി വന്ന് അഭിപ്രായം രേഖപ്പെടുത്തിയതിന്

  ReplyDelete
 7. അനുരാജ് ,കവിത നന്നായിരിക്കുന്നു.

  നന്മയുള്ള കവിമനസ്സിനും ,കവിതക്കും സലാം

  ReplyDelete
  Replies
  1. നന്ദി വഴിമരങ്ങള്...വീണ്ടും വരിക

   Delete