ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ജനുവരി 1, ചൊവ്വാഴ്ച

പൊന്നു സഖാവേ....പൊറുക്കുക.

പൊന്നു സഖാവേ.....
എന്റെ വീട്ടിലേക്കു വന്നിട്ട് നീ
ഒന്നും മിണ്ടാതെയങ്ങ് പോകുകയാണോ....?
ഉച്ചവെയില്‍  കനലില്‍
തത്തികളിക്കും നിഴലിനൊപ്പം
വഴിതെറ്റിയാണെങ്കിലും
നീയേറെ നാള്ക്കു ശേഷം വന്നതല്ല്ലേ ...?
പൊന്നു സഖാവേ പൊറുക്കുക
നിന്‍  ഉഷ്ണദാഹം തീര്ക്കാന്‍
ഒരിറ്റുജലം നല്കാന്‍  ആരുമില്ലിവിടെ

ഉച്ചക്കിറുക്ക് പറഞ്ഞുമ്മറത്തിണ്ണയില്‍
എന്നമ്മയിരിപ്പുണ്ട്
ഒരു പഴന്തുണിക്കെട്ടുപോല്‍ .......
സ്മൃതികളോരാന്നായി മുറിക്കിച്ചുവപ്പിച്ച്
നീട്ടിയും കുറുക്കിയും തുപ്പിയ ചിത്രങ്ങള്‍
രക്ത കൊടിക്കൂറ കീറിയ പോല്‍ 
മുറ്റത്തുതന്നെ ചിതറി കിടപ്പുണ്ട്

കണ്ണു കാണില്ലെങ്കിലും ആരോടുമെന്ന
പോല്‍  നിന്നോടും
ഒരു വെറും കാലി ചായക്കുളള
ചില്ലറ നാണയത്തുട്ടുകള്‍
ചോദിച്ചേക്കാം
ഇല്ലന്നു തന്നെതറപ്പിച്ച്  നീ പറഞ്ഞേക്കുക
പളളു പറയാനാളില്ലാത്തതു കൊണ്ടല്ലേ
കണ്ടവര്‍  മുന്നിലിങ്ങനെ കൈ നീട്ടുന്നത്

പൊന്നു സഖാവേ പൊറുക്കുക..........
പിഞ്ഞിയ വസ്ത്രം തുന്നി നീര്ക്കുന്നോരെന്‍
പൊന്നു പെങ്ങളെയെങ്ങാനും കണ്ടാല്‍
 കണ്ടില്ലന്നു നടിച്ചേക്കുക
അല്ലങ്കില്‍  കൊഞ്ചിക്കുഴഞ്ഞടുത്തുവന്നവള്‍
 പട്ടു പുടവതന്നെ നിന്നോട് ചോദിച്ചേക്കാം


തെല്ലിട പുച്ഛം കലര്ന്നറപ്പോടെ
മുറ്റത്തുതന്നെ നില്ക്കുകയാണോ സഖാവേ.....

പിച്ചകവളളികള്‍  പടര്ന്നോരാ തൊടിയിലെ
അസ്ഥിത്തറയില്‍ ഉറക്കി
കിടത്തിയിരിക്കുകയാണെന്നെ
നമ്മളൊന്നു ചേര്ന്ന് മുഷ്ടി ചുരുട്ടി
വാനിലെറിഞ്ഞ മുദ്രാവാക്യങ്ങള്‍
പട്ടടതീയിലെരിഞ്ഞുപോയി.....
അസ്ഥി നുറുങ്ങും വേദനയില്‍
ഏറെ നാള്രക്തകഫം തുപ്പി
ചുമച്ചാണ് ഞാന് മരിച്ചതെങ്കിലും
രക്തസാക്ഷിയല്ലാതെ പോയി
അന്നു വന്നൂ പിരിഞ്ഞവര്‍  പിന്നീട്
ഈ വഴി വന്നില്ലൊരിക്കലും
പൊന്നു സഖാവേ...........
വര്ണ്ണങ്ങളില്ലാത്തൊരീ വീടിന്‍ ചുമരില്
ചില്ലുടഞ്ഞോരെന്‍  ചിത്രമുണ്ടതില്‍
ചാര്ത്തിയ പുഷ്പഹാരങ്ങള്‍
എന്നേ കരിഞ്ഞു പോയി
ആരുമറിയാതിന്നലെയെന്‍
ആണ്ടറുതിയും കടന്നു  പോയ്.........

തെണ്ടിത്തിരിഞ്ഞു നടന്ന് തിന്നും
എന്നമ്മതന്‍  കൈയില്‍ ചില്ലറ
നാണയത്തുട്ടുകള്‍  കണ്ടേക്കാം

പൊന്നു സഖാവേ ...........
ഒരു രക്തഹാരം വാങ്ങിയെന്‍
ചിത്രത്തിലണിയിച്ചു പോകുക
ഉളളുകുളിര്ക്കെ ഒന്നത് ഞാന്‍ കാണട്ടെ
....................................
..........................................
പൊന്നു സഖാവേ.....
എന്റെ വീട്ടിലേക്കു വന്നിട്ട് നീ
ഒന്നും മിണ്ടാതെയങ്ങ് പോകുകയാണോ....

17 അഭിപ്രായങ്ങൾ:

  1. പൊന്നു സുഹൃത്തെ നീ എന്റെ വീട്ടിലേക്കു വന്നിട്ട് ഒന്നും മിണ്ടാതെയങ്ങ് പോകുകയാണോ...എന്നാലും നിന്നോട് എനിക്ക് ഒരു പരിഭവവുമില്ല

    മറുപടിഇല്ലാതാക്കൂ
  2. എത്രയെത്ര രക്തസാക്ഷികള്‍ .... മുമ്പേ മറിഞ്ഞുപോയ പഴന്താളുകളില്‍ മറഞ്ഞവര്‍ .... ആരും തിരിഞ്ഞുനോക്കാനില്ലാത്ത ഈ വര്‍ത്തമാനകാലത്തിന്റെ നൊമ്പരത്തിലേയ്ക്ക് വിരല്‍ ചൂണ്ടി കവി നമ്മളില്‍ വിഷാദം നിറയ്ക്കുന്നു. വളരെ നന്നായിരിക്കുന്നു. വീണ്ടും എഴുതുക...... പുതുവത്സരാശംസകള്‍ ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില് സന്തോഷം......നന്ദി വിനോദ്. വീണ്ടും വരിക

      ഇല്ലാതാക്കൂ
  3. പൊന്നു സഖാവിനോട് ആത്മനൊമ്പരം അറിയിക്കുന്ന മനസ്സ്! ത്രീവ്രമായ വികാര വിചാരങ്ങളുടെ അവതരണം. ഭാവുകങ്ങള്‍.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കവിത പൂര്ണ്ണമായും വായിച്ചുള്ക്കൊണ്ടുളള ഈ അഭിപ്രായത്തിന് പ്രത്യേക നന്ദി ഡോക്ടര്

      ഇല്ലാതാക്കൂ
  4. പൊന്നുസഖാവേ....!!
    രക്തസാക്ഷികള്‍ സിന്ദാബാദ്

    മറുപടിഇല്ലാതാക്കൂ
  5. ആയിരങ്ങൾ ചോര കൊണ്ടെഴുതി വച്ച വാക്കുകൾ......!!!!!
    ശുഭാശംസകൾ.......

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ...ആയിടങ്ങളുടെ ഹൃദയത്തില് നിന്നുളള വാക്കുകള്

      ഇല്ലാതാക്കൂ
  6. അസ്ഥി നുറുങ്ങും വേദനയില്‍
    ഏറെ നാള്രക്തകഫം തുപ്പി
    ചുമച്ചാണ് ഞാന് മരിച്ചതെങ്കിലും
    രക്തസാക്ഷിയല്ലാതെ പോയി. “എത്രയോ ജന്മങ്ങൾ ഇത്തരത്തിൽ മൺമറഞ്ഞിരിക്കുന്നു...” എങ്കിലും അജിത് മാഷ് പറഞ്ഞപോലെ “രക്തസാക്ഷികൾ സിന്ദാബാദ്....”

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ കവിതയുടെ ആത്മാവെന്ന് ഞാന് വിചാരിക്കുന്ന വരികളാണ് താങ്കള് രേഖപ്പെടുത്തിയിട്ടുളളത്.നിസ്വാര്ത്ഥമായ ഈ വരവിനും, അഭിപ്രായം രേഖപ്പെടുത്തലിനും നന്ദി....

      ഇല്ലാതാക്കൂ
  7. മറുപടികൾ
    1. ഓരോ തുളളി ചോരയില് നിന്നും അവര് ഉയിര്ത്തെഴുനേല്ക്കുന്നു...നന്ദി മനോജ്

      ഇല്ലാതാക്കൂ
  8. മുദ്രാവാക്യങ്ങളെകാള്‍ പ്രകമ്പനം
    സൃഷ്ടിക്കുന മൌന നിമിഷങ്ങള്‍ ജീവിതതിലുടെ
    കടന്നുപോകുന്നതുപോലെ തോന്നി കവിത
    വയിച്ചപ്പോള്‍ .......

    അഭിനന്ദനങ്ങള്‍ ....:)

    മറുപടിഇല്ലാതാക്കൂ
  9. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  10. തീവ്രമായ ഓർമ്മപെടുതലുകൾ... തീര്ച്ചയായും (പട്ടു)പുടവ(തന്നെ) ചോദിചോരുപാട് കൊച്ചനുജതിമാരിവിടെ (അലയുന്നു)... ഒരു ചായ കാശ് ചോദിച്ചും... നമ്മൾ വായുവിലേക്ക് മുദ്രവാക്യമെറിഞ്ഞു ഉടച്ചുവർക്കാൻ നോക്കുനതെതല്ലേ സഖാവെ... പിന്നെ ഇതു വായിച്ചിട്ടെനിക്ക് മിണ്ടാതെ പോക്കനവില്ല.. ലാൽസലാം...

    മറുപടിഇല്ലാതാക്കൂ