ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Thursday, January 3, 2013

കഴുതസവാരികഴുതപ്പുറത്തേറി ഞാന്‍  വരുന്നുണ്ടേ
കുതിരയെന്നാര്ത്തു വിളിക്കണേ നിങ്ങള്‍
കഴുത്തില്‍ കുടല്‍ മാല  കുരുങ്ങി
ഞാന്‍  വരുന്നുണ്ടേ........
ചുടുകാളി...ചുടുകാളീയെന്ന്
വിളിക്കണേ നിങ്ങള്‍  ....
കിടു...കിടെ എന്റെ മുട്ട് വിറയ്ക്കുമ്പോള്‍
പടവെട്ടി വന്നതിന്‍ .....
 തുടിതാളം...തുടിതാളം
എന്നു പറയണേ നിങ്ങള്‍
പൊക്കണ സഞ്ചി മുഴുവന്‍
പൊങ്ങച്ചമാണെങ്കിലും
പൊന്നും കുടുക്ക.....പൊന്നും കുടുക്ക
എന്നു വാഴ്ത്തണേ നിങ്ങള്‍
കൊരവള്ളി പൊട്ടി ഞാന്‍  പാടുമ്പോള്‍
ഏതോ കാട്ടു പൂങ്കുയിലിന്റ മധുരമാം
ശ്രുതിതാളം...ശ്രുതിതാളം
എന്നുറക്കെ പറഞ്ഞിട്ട്
ഒരുമറുപാട്ട് പാടണേ നിങ്ങള്‍..
പറഞ്ഞാലോ......?
ആട്ടിന് തോലിട്ട് നിങ്ങള്‍  വരുമ്പോള്‍
കൂട്ടുകൂടാനായി ഞാനും വരാം
കൂട്ടുകാരെയൊന്നാകെ ആട്ടിത്തെളിച്ചു
ഞാനെത്തിയേക്കാം.....
കൂട്ടത്തിലൊന്നിനെ കുതികാലു
വെച്ചു ഞാന് വീഴ്ത്തിയേക്കാം.....

കല്ലുവെച്ച നുണ പറഞ്ഞെന്റെ നാവു
പൊളളിയടര്ന്നേ...
കളളം കേട്ടു തകര്ന്നൊരെന്‍
കാത് പൊട്ടിയൊലിച്ചേ..
കളളത്തരമെങ്കിലും നിന്റെ
പൊളളത്തരം നിറഞ്ഞ വാക്കു കേള്ക്കാന്‍
എന്തു സുഖമാണ് പൊന്നേ.......

16 comments:

 1. ആര്ക്കോയിട്ട് എന്തോയിട്ട് വെച്ചതാണല്ലോ.....

  ReplyDelete
  Replies
  1. ഞാനൊരു പാവം മനഷ്യന്....സത്യമായും ആര്ക്കുമിട്ട് വെയ്ക്കണമെന്ന് ഒരു ചിന്തയുമില്ല...

   Delete
 2. ഹഹ നന്നായിരിക്കുന്നു അനു ..ആശംസകള്‍

  ReplyDelete
  Replies
  1. ആദ്യമായിവന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി...

   Delete
 3. ശരി, അനു. അങ്ങിനെ വിളിച്ചേക്കാം. ട്ടോ!. ആശംസകൾ

  ReplyDelete
  Replies
  1. വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി മധുസൂതനന് സാര്

   Delete
 4. ആട്ടിന് തോലിട്ട് നിങ്ങള്‍ വരുമ്പോള്‍
  കൂട്ടുകൂടാനായി ഞാനും വരാം

  ReplyDelete
  Replies
  1. ഇല്ല ഞാന് വരില്ല....

   Delete
 5. പൊന്നും കുടുക്ക.....പൊന്നും കുടുക്ക... :)

  നല്ല ചടുലതയുള്ള വരികള്‍

  ReplyDelete
  Replies
  1. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി...നന്ദി

   Delete
 6. ഞാനാക്ഷേപിക്കുകയാണെന്നാലും
  അപേക്ഷിക്കുകയാണെന്നു കരുതണേ നിങ്ങള്‍ !
  അടിപൊളി...

  ReplyDelete
  Replies
  1. കവിത ഇഷ്ടപ്പെട്ടതില് സന്തോഷം....നന്ദി...വീണ്ടും വരിക

   Delete
 7. വാഴ്ത്തുന്നു വാഴ്ത്തുന്നു...

  കൊള്ളാം കേട്ടോ ഇക്കവിത

  ReplyDelete
  Replies
  1. നന്ദി...അജിത് സാര് വീണ്ടും വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും

   Delete
 8. പൊള്ളത്തരമില്ലാത്ത നല്ല കവിത.
  ശുഭാശംസകള്‍ ............

  ReplyDelete
  Replies
  1. നന്ദി...സൌഗന്ധികം.... വീണ്ടും വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും

   Delete