ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Monday, January 14, 2013

???..സുഹൃത്തേ.. നീ എന്തോ മറന്നുവല്ലോ..!!

സുഹൃത്തെ..........
നിന്നെ കണ്ടിട്ടെന്തോ മറന്നെന്ന
പോലെ തോന്നുന്നുവല്ലോ.....?
ഇത്തിരി മുമ്പെകൂടി ഓര്മ്മതന്‍
ചെപ്പു തുറന്നതിന്‍  മുന്നില്‍
തപ്ത ഹൃദയനായി നീയേറെ നേരം
നിന്നതല്ലേ.....?
എന്നിട്ടും ഓര്ത്തെടുക്കാന്‍  കഴിയുന്നില്ലന്നോ..?
ഒന്നുമാത്രം പറയാം.....
നിനക്കേറെ പ്രിയങ്കരമായിരുന്നല്ലോ അത്
ചിത്ര വര്ണ്ണങ്ങള്‍  ചിതലരിച്ചു
കുഴഞ്ഞൊട്ടിയ പോല്‍  തോന്നുന്നുവല്ലോ
നിന്‍  മാനസം.....!.
ഇന്ദ്രിയങ്ങളോടൊന്നു നീ പറയുമോ.....?.
മറവിതന്‍  ആഴക്കടലില്‍  നിന്നും
ഓര്മ്മതന്‍ മുത്തുച്ചിപ്പിയെ
ഒന്നു മുങ്ങിയെടുത്തു തരാന്‍
മഞ്ഞു പെയ്തേതോ മരങ്ങള്‍
അന്തരാത്മാവില്‍ പൂത്തുലയുകയാണോ....?
ചിന്തതന്‍  ചിമിഴിനുളളിലെ കനല്‍
മഞ്ഞു തുളളി വീണുറഞ്ഞു പോകുകയാണോ.......?

വെന്തുനീറുന്നേതോ ഓര്മ്മതന്‍
സ്പന്ദനങ്ങളില്‍ എന്തോ ചികഞ്ഞേറെ
നേരമായി ഞാനുമിരിക്കയാണ്
നീമറന്നു പോയൊരാ കാര്യം
ഞാന്‍ ഓര്മ്മിപ്പിക്കാനിരുന്നതാണ്
പക്ഷെ .....എന്തെന്നറിയില്ല ചിന്തകള്‍
കെട്ടു പിണഞ്ഞ്
ഞാനുമതെപ്പോഴേ  മറന്നു  പോയി

17 comments:

 1. വരികള്‍ കൊള്ളാം

  ReplyDelete
  Replies
  1. നന്ദി ശ്രീ....ആദ്യമായിവന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും...വീണ്ടും വരിക

   Delete
 2. ഇഷ്ടപ്പെട്ടു ...

  ReplyDelete
  Replies
  1. നന്ദി ശരത്....ആദ്യമായിവന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും...വീണ്ടും വരിക
   Delete

   Delete
 3. ഇഷ്ടപ്പെട്ടു ...


  അയ്യോ.. ഞാനുമൊന്നു മറന്നു..

  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. പ്രിയ സൌഗന്ധികം താങ്കളുടെ നിസ്വാര്ത്ഥമായ പ്രോത്സാഹനത്തിന് നന്ദി...

   Delete
 4. മറക്കുവതെങ്ങിനെ

  ReplyDelete
  Replies
  1. നന്ദി അജിത് സാര്....വലിപ്പ ചെറുപ്പമില്ലാതെ എല്ലാ ബ്ലോഗ് പോസ്റ്റുകളിലും ചെന്ന് അഭിപ്രായം രേഖപ്പെടുത്തുന്ന താങ്കളെ മലയാളം ബ്ലോഗര്മാര് എങ്ങനെ മറക്കും

   Delete
 5. നല്ല ആശയം, അവതരണം.

  പിന്നെ, എനിക്ക് തോന്നിയത് -

  ഗദ്യകവിതയില്‍, പദ്യത്തിന്റെ രീതി ഇടയ്ക്കു ചേരുന്നത്, പാരായണത്തില്‍ സുഖം കുറഞ്ഞു എന്ന് വരും. ഉദാ:

  മറവിതന്‍ ആഴക്കടലില്‍ നിന്നും
  ഓര്മ്മതന്‍ മുത്തുച്ചിപ്പിയെ
  ഒന്നു മുങ്ങിയെടുത്തു തരാന്‍...

  മറവിയുടെ ആഴക്കടലില്‍ നിന്നും
  ഓര്‍മ്മയുടെ മുത്തുച്ചിപ്പിയെ
  ഒന്ന് മുങ്ങിയെടുത്തു തരാന്‍...

  എന്ന് വായിക്കുന്നതിന്റെ സൗകര്യം ഒന്ന് വേറെ ആയിരിക്കും എന്ന് തോന്നി. അതല്ല എങ്കില്‍, പദ്യരീതിയില്‍ മുഴുവന്‍ മാറ്റണം. അത് അല്‍പ്പം ശ്രമകരമായ ജോലി ആണുതാനും.

  വീണ്ടും എഴുതുക. ഭാവുകങ്ങള്‍.
  http://drpmalankot0.blogspot.com
  http://drpmalankot2000.blogspot.com

  ReplyDelete
 6. അയ്യോ ഡോക്ടര് ഞാന് ഗദ്യകവിതയുടെ ആളേയല്ല.....പദ്യമെന്നുകരുതി തന്നെ എഴുതിയതാണ്. എന്നിട്ടും ചില ഭാഗങ്ങള് വായിച്ചപ്പോള് താങ്കള്ക്ക് ഗദ്യമെന്ന് അനുഭവപ്പെട്ടത് എന്റെ പിഴവാണ്.ഇനിയുളള എഴുത്തില് ഈ കാര്യം കൂടുതല് ശ്രദ്ധിക്കാം. വിലയേറിയ ഈ അഭിപ്രായത്തിന് പ്രത്യേക നന്ദി......

  ReplyDelete
 7. വീണ്ടും, എനിക്ക് തോന്നിയത് പറയാം:
  പദ്യത്തിനു ഒരു rhythm/tempo, uniformity... ഉണ്ടാകും. ഗദ്യത്തിന് അത് വേണമെന്നില്ല, ആശയവും, വരികളും കാവ്യാത്മകമായിരിക്കും. ആയതുകൊണ്ട്, താങ്കള്‍ ഉദ്ദേശിക്കുന്നത് എന്തായാലും, ഒരു ഗദ്യകവിതയായാണ് എനിക്ക് തോന്നിയത്. പദ്യത്തിന്റെ രീതികള്‍ അവിടവിടെ ഉള്‍ക്കൊള്ളിച്ചപോലെയും. ആ അപാകത തോന്നി എന്നര്‍ത്ഥം. എല്ലാവര്ക്കും ഇങ്ങനെ തോന്നണം എന്നില്ല കേട്ടോ.

  http://drpmalankot0.blogspot.com

  http://drpmalankot2000.blogspot.com

  ReplyDelete
 8. എന്തോ മറന്നോ .?

  ReplyDelete
  Replies
  1. മറക്കില്ലൊരിക്കലും ഞാന്

   Delete
 9. ഒരു ഉദാഹരണം കൂടി നോക്കാം:

  എന്നിട്ടും ഓര്ത്തെടുക്കാന്‍ കഴിയുന്നില്ലന്നോ..?
  ഒന്നുമാത്രം പറയാം.....
  നിനക്കേറെ പ്രിയങ്കരമായിരുന്നല്ലോ അത്
  ചിത്ര വര്ണ്ണങ്ങള്‍ ചിതലരിച്ചു
  കുഴഞ്ഞൊട്ടിയ പോല്‍ തോന്നുന്നുവല്ലോ

  ഇതൊക്കെ തികച്ചും കാവ്യാത്മകമായ ഗദ്യം തന്നെയാണ്. എന്നാല്‍, അടുത്ത വരി നോക്കുക:

  നിന്‍ മാനസം.....!.

  ഇവിടെ, നിന്റെ മനസ്സ് എന്നാണെങ്കില്‍ എത്ര ഭംഗി ആയിരിക്കും. നിന്‍ മാനസം കവിതയുടെ/പദ്യത്തിന്റെ രീതി ആണ്.

  ReplyDelete
  Replies
  1. തെറ്റുകള് ചൂണ്ടിക്കാണിച്ചതിന് വളരെ നന്ദി........വീണ്ടും വരിക

   Delete
 10. പറഞ്ഞു വന്നപ്പോള്‍ ഞാനുമത് മറന്നു , നല്ല അവതരണവും അതിലേറെ നല്ല ആശയവും ..!

  ReplyDelete
 11. ഒരു ഭാവം ഭാവനയില്‍ ചിറകടിച്ച്.......!

  ReplyDelete