ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ജനുവരി 10, വ്യാഴാഴ്‌ച

പൂവാല വിലാപം

 

സന്ധ്യ മയങ്ങുന്ന നേരത്ത്
ബസ് സ്റ്റോപ്പില്‍ ഒറ്റയ്ക്ക് നിന്ന്
ചുറ്റിത്തിരിയുന്ന സുന്ദരി പെണ്ണേ
നിന്നെ കണ്ടിട്ട് ലക്ഷണ പിശകല്പം
തോന്നുന്നുവല്ലോ.......?
നീയീവഴിക്കാദ്യ മാണെങ്കിലും
നിന്നെ കണ്ടിട്ട് ഏറെ പരിചയം
തോന്നുന്നുവല്ലോ....
കൊച്ചരി മുല്ലപൂമൊട്ടുകള്‍ 
വിരിയുന്നപോലാച്ചിരി
ഞാന്‍ ഒത്തിരി കണ്ടതാണല്ലോ ....

നിന്‍ കവിളിണയില്‍ ഏതോ 
ചെമ്പകപ്പൂ  പൂത്തു വിടര്‍ന്നു 
സുഗന്ധംപരക്കുന്നല്ലോ ..........

ഓര്‍മ്മകള്‍ അല്പം പിറകോട്ടെടുത്തു 
ഞാന്‍ ഓടി വരട്ടെ ........
.

പണ്ട് സ്കൂളില്‍ പോയി മടങ്ങും വഴി
മുള്ളുവേലി ചാടിക്കടന്നു ഞാന്‍
നിനക്ക് കണ്ണി മാങ്ങാ പറിച്ചു
തന്നതോര്‍മയില്ലേ.....?
പട്ടി കടിക്കാനോടി വന്നപ്പോള്‍
ഞാന്‍ നിന്നെ വട്ടം പിടിച്ചു
രക്ഷിച്ചതോര്‍മ്മയില്ലേ.......?
പട്ടികടി കൊണ്ടന്റെ
അസ്ഥിതെളിഞ്ഞിട്ടും
ഞാന്‍ കരയാതെ നിന്നതും
ഓര്‍മയില്ലേ.......?
എന്‍ ദിവ്യമാം പ്രണയത്തിനടയാളമായി 
ഞാന്‍ നിനക്ക് പുസ്തക
താളിലൊളിപ്പിച്ചു സമ്മാനിച്ച
മയില്‍‌പ്പീലി തുണ്ടൊരുനാള്‍ 
പെറ്റുപെരുകിയത് ഓര്‍മ്മയില്ലേ ......?

ഓര്‍മ്മകള്‍ ഓര്‍ക്കുവാന്‍
എന്ത് സുഖമാണ് പൊന്നേ 
എന്നിട്ടും നീയെന്നെ കണ്ടിട്ട്
ഒട്ടും പരിചയ ഭാവം നടിക്കാതെ
തഞ്ചത്തില്‍ ഫോണില്‍ കൊഞ്ചി
ക്കുഴഞ്ഞങ്ങനെ നില്‍ക്കുകയാണല്ലോ
ഒന്നുമില്ലങ്കിലും ഞാനൊരു
മനുഷ്യ ജീവിയല്ലേ...?
പണ്ട് നമ്മളൊരുമിച്ചു നടന്നിട്ടുള്ളതല്ലേ....?
എന്നോടൊന്നു മിണ്ടിയാലെന്തേ
മുത്തു പൊഴിയുമോ ...?
നിന്‍ അംഗലാവണ്യം കണ്ടിട്ട് കള്ളീ
ദാമ്പത്യ വല്ലിയില്‍ പൂവിട്ടേതോ
മുകുളം ഉള്ളില്‍ വളര്‍ന്നു
വരുന്നെന്ന പോലെ തോന്നുന്നല്ലോ ..?

തെല്ലിട ഞാന്‍ സുന്ദരമാം
ചിന്തയിലാണ്ടങ്ങനെ നില്‍ക്കവേ 
പെട്ടന്ന് പോലീസ് ജീപ്പൊരെണ്ണം
പഞ്ഞുവന്നെന്‍ മുന്നില്‍
വട്ടം കറങ്ങി നില്‍ക്കുന്നു
എന്താണ് കാര്യമെന്നറിയാന്‍
തല നീട്ടി നോക്കവേ
പെട്ടക്കൊരടി പൊട്ടിവിരിഞ്ഞു ഞാന്‍
നക്ഷത്രങ്ങളെണ്ണി  താഴെ വീഴുന്നു
കാക്കിയണിഞ്ഞഞ്ചാറു   കാപാലികര്‍
ചേര്‍ന്നെന്നെ അട്ടയെ പോലെ ചുരുട്ടി
ജീപ്പിലെറിയുന്നു ....
കുത്തിനു പിടിച്ചു കൊണ്ട
കത്തുള്ളരേമാന്‍ അലറുന്നു 
മൂക്കില്‍ പല്ലുമുളക്കാറായല്ലോടാ 
അമ്മ പെങ്ങന്മാര്‍ നിനക്കുമില്ലേ ..?
കള്ളു കുടിച്ചിട്ട് പെണ്‍ പോലീസിനോട്
തന്നെ വേ ണോ നിന്‍ കളി
ഞെട്ടിത്തരിച്ചു ഞാന്‍ പിന്നോട്ട് നോക്കവേ
ബസ്‌ സ്റ്റോപ്പില്‍ നിന്നാ പൂതന
ദ്രംഷ്ട കാട്ടി ചിരിക്കുന്നു....!!

കപട വേഷം കെട്ടിയ വികടലോകമേ
സദാ പ്രണയം സ്ഫുരിക്കൊന്നൊരു
തരളിത ഹൃദയ മുണ്ടായതാണെന്‍ 
പരാജയം ......!!


(ആഹാ .....വന്നു കാഴ്ച്ചകളെല്ലാം കണ്ടിട്ട് ഒന്നും മിണ്ടാതെയങ്ങു പോകുകയാണോ.....? . ആര്‍ക്കും കൊട്ടാന്‍ പാകത്തില്‍ വഴി ചെണ്ട പോലെ ഞാന്‍ കിടക്കുന്നത് കണ്ടില്ലേ ....ഒന്ന് കയറി തല്ലിയിട്ടു പോ .......അങ്ങനെങ്കിലും ഞാന്‍  നന്നാകുന്നെങ്കില്‍  നന്നാകട്ടെ ...പ്ലീസ് )










8 അഭിപ്രായങ്ങൾ:

  1. നല്ല പൂവാല വിലാപം.
    ഈ വിലാപം നീ കേളിക്കുന്നില്ലേ സുന്ദരീ? ഒന്ന് പ്രതികരിച്ചിട്ട് പോ. ഈ പൂവാലനു എന്തായാലും പ്രശ്നമല്ല :)

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായത്തിന് നന്ദി ഡോക്ടര്........പെട്ടന്ന് നേരംപോക്ക് തോന്നി എഴുതിയതാണ്. ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില് സന്തോഷം

      ഇല്ലാതാക്കൂ
  2. ശാരീ ... മേരീ... രാജേശ്വരീ....
    ഹ...ഹ.....ഹ....

    നർമ്മം വിതറുന്ന കവിത
    കൊള്ളാം

    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വീണ്ടും വന്നതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി സൌഗന്ധികം

      ഇല്ലാതാക്കൂ
  3. അല്ലയോ പൂവാലാ! പെണ്ണിനെ നോക്കി മനോരാജ്യം ഭരിക്കുന്നത്‌ അപകടമാണെന്ന്‌ മനസ്സിലായല്ലോ. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി മധു സാര്....

      ഇല്ലാതാക്കൂ