ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Wednesday, April 24, 2013

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍ .......

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍
ജയവും പരാജയവുമില്ലാത്തൊരു    
മത്സരത്തിന്നൊടുവില്‍ ................
വര്ണ്ണ തിരശ്ശീല മാറ്റിയാല്‍
കാണുന്നതാണ് മത്സര മണ്ഡപം
ദ്രുതവേഗ ചോദ്യങ്ങളില്ല
കയറിപ്പറ്റുവാന്‍
ചടുല താളത്തില്‍  കഥ പറഞ്ഞിരിക്കാന്‍
അവതാരകരാരുമില്ല.....

ഇടവിടാതെ ചോദ്യങ്ങള്‍
അശരീരി പോലെ ഉയര്ന്നുകൊണ്ടിരിക്കും
ചോയിസുകളൊന്നുമില്ല
ഉത്തരം പറയണമെന്നൊട്ട്
നിര്ബന്ധവുമില്ല
അല്ലങ്കിലുത്തരമുളള ചോദ്യങ്ങളു
മാകണമെന്നില്ല..... 

നിറുത്താത്ത കാലൊച്ചയുമായി
ഇടതടവില്ലാതെ മണിക്കുട്ടിമാത്രം
ഒട്ടും മടുപ്പില്ലാതോടിക്കൊണ്ടിരിക്കും
ഇടയ്ക്കതിനെയൊന്ന് നിര്ത്തി വീണ്ടും
തുടരാമെന്നുമാത്രം നിനയ്ക്കേണ്ട ....
നടുനിവര്ത്തി മടുപ്പൊന്നു മാറ്റുവാന്‍  
വെറുതെ ഒരു നെടുവീര്പ്പിടാന്‍ ....
ഇടവേളകളൊന്നുമില്ല
സുരക്ഷിത താവളങ്ങളില്ല
പരസ്യത്തിന്റെ പകര്ന്നാട്ടമില്ല

നിങ്ങള്‍ക്കുളളിലുമുണ്ടല്ലോ
വെറുതേ സ്പന്ദിച്ചു കൊണ്ടിരിക്കുന്നൊരു
മണിക്കുട്ടി.....
അതിന്‍ അവസാന താളം വരെ നിങ്ങള്‍
കാത്തിരിക്കുക....
കാഴ്ചക്കാരായി കരക്കാരൊക്കെ
ഒത്തു കൂടും....   
ഒടുവില്‍ നിങ്ങള്‍ക്കും കിട്ടും
ഒരു കോടി സമ്മാനം...... !              

നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍
ജയവും പരാജയവുമില്ലാത്തൊരു
മത്സരത്തിന്നൊടുവില്‍ ...............!.
( കവിതയോടൊപ്പം ചേര്ത്തിരിക്കുന്ന പെയിന്റിങ്ങിന് ഗൂഗിള്‍ -പിക്കാസയോട് കടപ്പാട്  )

16 comments:

 1. 'മണിക്കുട്ടി'ഓടിക്കൊണ്ടേയിരിക്കും...കോടികള്‍ കൊയ്തും കൊഴിച്ചും.നല്ല കവിതയ്ക്ക് ഭാവുകങ്ങള്‍ !

  ReplyDelete
  Replies
  1. ആദ്യവരവിനും അഭിപ്രായത്തിനും നന്ദി മുഹമ്മദ് സാബ്

   Delete
 2. അനശ്വര സമ്മാനം..!!
  വളരെ നല്ല കവിത. നന്നായി അവതരിപ്പിച്ചു.

  ശുഭാശംസകൾ...

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി സൌഗന്ധികം

   Delete
 3. Replies
  1. അഭിപ്രായത്തിന് നന്ദി ഡോക്ടര്

   Delete
 4. ഒടുവിൽ നിങ്ങൾക്കും കിട്ടും
  ഒരു കോടി സമ്മാനം...... !
  മണിക്കുട്ടിയുടെ സ്പന്ദനം നിലച്ചാല്‍........
  നല്ല വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി തങ്കപ്പന് സാര്

   Delete
 5. നിങ്ങള്‍ക്കുമാകാം കോടീശ്വരന്‍
  ജയവും പരാജയവുമില്ലാത്തൊരു
  മത്സരത്തിന്നൊടുവില്‍ ...............!.

  നന്നായിരുന്നു... അഭിവാദ്യങ്ങള്‍

  ReplyDelete
  Replies
  1. ആദ്യവരവിനും അഭിപ്രായത്തിനും നന്ദി പ്രിയ റിജു

   Delete
 6. Replies
  1. അഭിപ്രായത്തിന് നന്ദി നീലിമ....വീണ്ടും വരുമല്ലോ....

   Delete
 7. കോടീശ്വരനുമായുള്ള താരതമ്യം നന്നായി :-)

  ReplyDelete
 8. അഭിപ്രായത്തിന് നന്ദി കിരണ്....

  ReplyDelete
 9. മനോഹരമായ ഒരു ലളിത കവിത.

  ReplyDelete
 10. മണിക്കുട്ടീ എന്നെ ഇപ്പൊ അടുത്തൊന്നും കോടീശ്വരിയാക്കല്ലേ .........

  കവിത നന്നായി .

  ReplyDelete