ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Saturday, April 13, 2013

കറണ്ട് പോയി....

കറണ്ട് പോയി .......മിന്നി..മിന്നി
പിന്നെയുമൊന്നു കണ്ണു ചിമ്മിയോ..?
എത്ര നേരമായി
നാശം....!
ഇന്നിനി വരുമെന്ന് തോന്നുന്നില്ല
കരഞ്ഞു കരഞ്ഞു തളര്‍ന്ന  പങ്കമാത്രം
ആശ്വാസം കൊണ്ടുറങ്ങി

തിരണ്ട പെണ്ണിനെപ്പോല്‍
ഇരുണ്ട രാത്രിഉഷ്ണിച്ചു കിടക്കുന്നു

കൊതിച്ചു കണ്ടോരു തുടര്‍  സീരിയലിന്റെ
രസച്ചരടു പൊട്ടിയതിന്‍  അരിശത്തില്‍ 
ഭാര്യ എവിടെയോ മുറുമുറുത്തിരിപ്പുണ്ട്
കഥയിലെ നായികയെപ്പോലവളെന്നെ
തുറിച്ചു നോക്കുന്നുമുണ്ട്

അവിഞ്ഞു നാറിയോരവിഹിത
ഗര്ഭത്തിന്റെ  ചുരുള്‍ നിവരുന്നോര്
എപ്പിസോഡായിരുന്നല്ലോ അത്...
പറഞ്ഞിട്ടെന്തുകാര്യം...
അറിയാതെനിക്കും തോന്നിപ്പോയി
അതിലൊരു കൗതുകം ....
ആരുമതറിയേണ്ട........!

കുട്ടികള്‍ ഇരുട്ടത്ത് പുസ്തകം
മടക്കിവെച്ച്
പട്ടിയും പൂച്ചയും പോല്‍
ഒച്ചവെച്ച് കളിക്കുന്നു....
ഇടയ്ക്ക് ശണ്ഠ കൂടുന്നു
അടക്കം പറഞ്ഞ്
അടുക്കിപ്പിടിച്ച് ചിരിക്കുന്നു
അവര്‍ക്കെന്തൊരാഹ്ലാദം
വെന്തു നീറുവാന്‍ ചിന്തകളൊന്നുമില്ലല്ലോ...

ഇടയ്ക്കിടയ്ക്ക് ഭാര്യ ഇരുട്ടില്‍
വെറുതെ തിരണ്ടി വാലുപോലുളള
ചോദ്യങ്ങള്‍ എനിക്കു നേരെ
എറിയുന്നുമുണ്ട്....

എത്രമാളായി പറയുന്നു
ന്‍വട്ടറൊരെണ്ണം വാങ്ങുവാന്‍
കുട്ടികള്ക്കൊത്തിരി പഠിക്കുവാനുളളതല്ലേ
പെണ്ണുങ്ങളുടെ വാക്കിനല്ലേലും
നിങ്ങള്ക്ക് പുല്ലുവില
പുറത്തേക്കൊന്നിറങ്ങി
കണ്ണു തുറന്നൊന്നു  നോക്കുക
ആണുങ്ങളെങ്ങനെ ജീവിക്കുന്നുവെന്നറിയാന്‍

അതിനുളള പുളിങ്കുരു
നിന്റെ വീട്ടില്‍ നിന്നു തരുമോ....
എന്നെനിക്കവളോട്
 ചോദിക്കണമെന്നു്ണ്ടെങ്കിലും
ഉള്ളിലുളള കള്ളിനും പോരാ ധൈര്യം


വരണ്ട ചിന്തയ്ക്ക് തീ കൊളുത്തി
ഞാനിരിക്കെ
കുട്ടികള്‍ പെട്ടന്ന് കൂകി വിളിച്ചൊച്ച വെയ്ക്കുന്നു
എല്ലായിടവും കറണ്ടു വന്നിരിക്കുന്നു
ഇവിടമാത്രം.....?
ചുറ്റുപക്കങ്ങളിലൊക്കെ വെളിച്ചം
കടന്നല് കൂടുപോല്‍ നുരച്ച്
നില്ക്കുന്നുവല്ലോ ...?
അല്ലേലും എല്ലാക്കാര്യത്തിനും
ഇവിടെമാത്രമിങ്ങനെയാണ്
എന്തൊരു വിധിദോഷം...!

ഇല്ല ഫ്യൂസടിച്ച് പോയതല്ലാ...
ഞാനന്നരേ ഊരി നോക്കി
ജീവനാഡിയാമതിന്‍
ലോലതന്ത്രികളെന്നുമേ
പൊട്ടിയിട്ടില്ല...

പിന്നെന്തു പറ്റി....
മറുത്തൊന്ന് ചിന്തിക്കുന്നതിന്‍ മുമ്പ്
ഇരുട്ടില്‍ നിന്നും മുഴങ്ങിയാ പെണ് സ്വരം
ഒന്നു വിളിച്ചു പറ വേഗം
ഒന്നു വിളിച്ചു പറ...

മടിച്ചു മടിച്ച് ഇരുട്ടില്‍
തപ്പിത്തടഞ്ഞു ഞാന്‍
ടെലഫോണിന്നരികിലെത്തുന്നു
പറയേണ്ട കാര്യങ്ങള്‍ പലവുരു
മനസ്സില് പറയുന്നു
സകല ദൈവങ്ങളേയും വിളിച്ചു
പ്രാര്ത്ഥിക്കുന്നു
മറുതലയ്ക്കല് നിന്നും പരുഷ വാക്കുകളൊന്നും
കേള്‍ക്കരുതേ....

പറഞ്ഞു തീരുന്നതിന്‍ മുമ്പെ
ഏറെ സൌമ്യമാം മറുപടി വന്നു
കറണ്ടു ചാര്‍ജ്ജടച്ചില്ലല്ലോ നിങ്ങള്‍
പരിധി ഡേറ്റുകളൊക്കെയും
കഴിഞ്ഞു പോയി
പണമടച്ചിട്ടു വന്നിട്ട്
ഒരപേക്ഷ എഴുതി നല്കുക....

ഉള്ളിലൊരിടിവെട്ടി ഞാന്‍
തരിച്ചു നിന്നു.....
പണമടയ്ക്കുന്ന കാര്യം ഞാന്‍
മറന്നേ പോയി....
വിരണ്ടു നില്ക്കുന്നൊരെന്റെ രൂപം
ഇരുളിലാര്ക്കും കാണാന്‍
കഴിയാത്തതെന്തോ
മഹാഭാഗ്യം........!


18 comments:

 1. അതിനുളള പുളിങ്കുരു
  നിന്റെ വീട്ടില്‍ നിന്നു തരുമോ....
  എന്നെനിക്കവളോട്
  ചോദിക്കണമെന്നു്ണ്ടെങ്കിലും
  ഉള്ളിലുളള കള്ളിനും പോരാ ധൈര്യം

  ഹാ ഹാ പ്രാരാബ്ദങ്ങൾക്കിടയിൽ ബോധപൂര്വവും അല്ലാതെയും പലതും തോന്നുന്നു, പറയുന്നു, സംഭവിക്കുന്നു - പിന്നെ ഭയത്തോടെ ആ ദു:ഖസത്യങ്ങൾ മനസ്സിലാക്കുന്നു!
  ഭാവുകങ്ങൾ.

  ReplyDelete
  Replies
  1. ആദ്യ അഭിപ്രായത്തിന് നന്ദി ഡോക്ടര്

   Delete
 2. ആസ്വദിച്ച് വായിയ്ക്കുന്ന കവിതകളാണിവിടെ
  ഇതും വളരെ നന്നായി

  ReplyDelete
  Replies
  1. താങ്കളെപ്പോലുളളവരുടെ അഭിപ്രായമാണ് വീണ്ടും എഴുതുന്നതിന് പ്രചോദനം..നന്ദി അജിത് സാര്

   Delete
 3. പണമടക്കാത്തതിന് കറന്‍റ്ടിച്ചു!
  രസകരമായ വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി തങ്കപ്പന് സാര്

   Delete
 4. അനുരാജ് കാണുന്നതും കേള്‍ക്കുന്നതുമെല്ലാം കവിത തന്നെ. വളരെ നന്നായി അവതരിപ്പിച്ചു. വിഷു ആശംസകള്‍ ....

  ReplyDelete
  Replies
  1. അഭിപ്രായത്തിന് വിനീതമായ നമസ്കാരം വിനോദ് മാഷ്

   Delete
 5. ജീവിതത്തിൽനിന്ന്‌ ഒരേട്‌. അവസരോചിതമായ കവിത മനോഹരമായി അവതരിപ്പിച്ചു. വിഷു ആശംസകൾ

  ReplyDelete
  Replies
  1. അഭിപ്രായം രേഖപ്പെടുത്തിയതിന് നന്ദി മധുസൂതനന് സാര്...വീണ്ടും വരിക

   Delete
 6. ബില്ലു കാണുമ്പോൾ അത്യാവശ്യം 'കറന്റ'ടി കിട്ടും. ഹ...ഹ..

  നല്ല കവിത.വ്യത്യസ്തമായ അവതരണം.

  ശുഭാശംസകൾ...

  ReplyDelete
  Replies
  1. അത് പിന്നത്തെ കാര്യം...എന്നാലും കരണ്ടില്ലാതെ ജീവിതം അസാധ്യം...അഭിപ്രായത്തിന് നന്ദി സൌഗന്ധികം

   Delete
 7. ഒരു ചെമ്മനം ചാക്കോ ആണല്ലോ. രസകരമായിരിക്കുന്നു.

  ReplyDelete
  Replies
  1. വേണ്ട..വേണ്ടാ..ഒരു പാവം ബ്ലോഗറെ അത്രയുമങ്ങ് സുഖിപ്പിക്കേണ്ട....

   Delete

 8. ഭാവുകങ്ങൽ....
  ഇനിയും പലവുരു വരാമീ വഴിയോരങ്ങളിൽ.....

  ReplyDelete
  Replies
  1. എപ്പോഴും സ്വാഗതം നിധീഷ്.....

   Delete
 9. ബില്ല് അടച്ചിടെന്താ കാര്യം കേരളത്തില്‍ കറന്റ ഉള്ളതും ഇല്ലാത്തതും കണക്കല്ലേ .....


  കവിത നന്നായി
  ശുഭാശംസകൾ...

  ReplyDelete
  Replies
  1. എന്നാലും കരണ്ടില്ലാത്ത ഒരു ദിവസം ആലോചിക്കാന് കൂടി വയ്യ...അഭിപ്രായത്തിന് നന്ദി ശ്രീജേഷ്

   Delete