നേരമൊത്തിരി വൈകിയിട്ടും
ദൂരെ ടൌണില്‍ പ്ലസ് ടുവിന്
പഠിക്കെന്നെരെന്‍
മകളിങ്ങെത്തിയില്ലല്ലോ..?
എത്ര നേരമായി ഞാന്‍
കാത്തിരിക്കുന്നു......
ഉഷ്ണിച്ചെപ്പെഴേ തണുത്ത
ചായയുമായി .......
നേരം കറുത്ത് കുറുകി
ചത്തു നീങ്ങും തോറും
ഉളളിലാധി പടരുന്നു
പെണ്ണിനിത്തിരി ചന്തം
കൂടിപ്പോയി....
തൊട്ടു തെറിച്ചുളള കളിചിരിയും
അല്പം കൂടുതലാണല്ലോ...?
ചിത്രശലഭത്തെപ്പോലെ
പാറിനടക്കുമവളെ
ആരുകണ്ടാലുമൊന്ന്
നോക്കി നിന്നു പോകും.....!

കാരണം വേണോ...?
എത്ര വിലക്കിയിട്ടും കൈയില്‍
കൊച്ചു ഫോണൊരണ്ണം
കൊണ്ടു നടക്കാറുണ്ടവള്‍
അതില്‍ കുത്തി നോവിച്ചങ്ങനെ
ഇരിക്കാനെന്തിഷ്ടമാണന്നോ..?
ഒത്തിരി വെട്ടം വിളിച്ചു നോക്കിയിട്ടും
കിട്ടുന്നില്ലല്ലോ.... ?
പരിധിക്കു പുറത്താണത്രെ.... !
കൂട്ടുകാരെയൊക്കെ വിളിച്ചന്വേഷിച്ചു
കൂട്ടത്തില്‍ ടീച്ചറേയും വിളിച്ചു നോക്കി
സ്കൂളിലിന്നു സമരമായതിനാല്‍
എപ്പഴേ വിട്ടതാണ്....
ട്യൂഷനുണ്ടെങ്കിലും കഴിഞ്ഞിങ്ങെത്തേണ്ട
സമയമെത്രയോ കഴിഞ്ഞു പോയ്
ഇന്നു ട്യൂഷനും ചെന്നിട്ടില്ലന്ന്
മാസ്റ്റര്‍ വിളിച്ചു പറയുന്നു
ഉള്ളിലൊരു വെളളിടി മുഴങ്ങുന്നു
പൊന്നു തമ്പുരാനേ പിന്നെന്തു പറ്റി... ?
അച്ഛനെ വിളിച്ചു പറഞ്ഞിട്ടൊരു
കാര്യവുമില്ല....
ഉത്തരവാദിത്തമൊന്നത്
തൊട്ടു തീണ്ടിയിട്ടു പോലുമില്ല
ജോലികഴിഞ്ഞേതെങ്കിലും
ബാറില്‍ കൂട്ടരോടൊത്ത്
കുടിച്ചുലക്കുകെട്ട്,
വെടിപറഞ്ഞിരിക്കകയായിരിക്കും
ആരെയൊന്നു വിളിച്ചുപറഞ്ഞ്
അന്വേഷിക്കുവാനാണ്...
ഉളളിലെ തീയാളി വളരുന്നു
ബന്ധുക്കളായധികമാരുമില്ല
ഉളളവരുമായി കണ്ടാല്‍ കടിച്ചു
കീറികുടയും ശത്രുതയിലുമാണല്ലോ... ?
അയല്‍ പക്കക്കാരുമായില്ലല്ലോ
അശേഷം ലോഹ്യം....
അതിയാനതിഷ്ടവുമല്ലല്ലോ ....
വീട്ടിലേക്കുള്ളോരിടവഴി തിരിയുന്നിടത്ത്
ചീര്‍ത്തു കനച്ചോരിരിട്ടില്‍
ഗദ്ഗദ ചിത്തയായ് ചെന്നു
വിതുമ്പി നിന്നേറനേരം.....
പോയിക്കഴിഞ്ഞിരിക്കുന്നവല്ലോ
അവസാന വണ്ടിയും....
ഇന്നലെ രാത്രിയില്‍ അവള്‍
കൊച്ചു ഫോണിലാരുമായോ
ഏറെനേരം കൊഞ്ചിക്കുഴയുന്നത്
കേട്ടു ചെന്നല്പം ദേഷ്യപ്പെട്ടപ്പോള്‍
ഒറ്റ ഇരട്ടപറഞ്ഞ് കലഹിച്ച്
പിണങ്ങി.....
ഇന്നു പോകുമ്പോഴു തമ്മില്‍ തമ്മില്‍
ഒന്നും മിണ്ടിയില്ല്ലല്ലോ...?
അരുതാത്തതെന്തങ്കിലും
സംഭവിച്ചിട്ടുണ്ടെങ്കില്‍
അമ്മയെന്നു പറഞ്ഞ്
ജീവിച്ചിരുന്നിട്ടെന്ത് കാര്യം..?
ഒരു സാരിക്കുരുക്കില്‍
എല്ലാമങ്ങവസാനിപ്പിക്കണമെന്ന്
നിനച്ച് മുറിയില്‍ വന്ന്
തകര്‍ന്നങ്ങിരിക്കുമ്പോള്‍
കട്ടിലിന്നടിയില്‍ നിന്നുമൊരു
പൊട്ടിച്ചിരിയുമായി മകള്‍
ഉഷ്ണിച്ചിറങ്ങി വരുന്നു....
അമ്മയ്ക്കെന്നോടുളള സ്നേഹമെന്നളക്കാന്‍
വട്ടു പിടിപ്പിച്ചൊട്ടു രസിക്കാന്‍
കട്ടിലിന്നടിയില്‍ കയറി
ഒളിച്ചിരുന്നതാണേ.... !!
അമ്മ പെട്ടന്നങ്ങു വിറച്ചു
വിളറിപ്പോയി...
പെട്ടന്നെഴുന്നേറ്റു ചെന്നങ്ങ്
ചെപ്പക്കുറ്റിനോക്കി യൊരടി
പൊട്ടിച്ചു കൊണ്ട്....
മകളോടു ചൊല്ലുന്നു
നിന്നെ ഞാനിന്ന് കൊല്ലുമെടീ......!!
( എന്നാലും ശരി ഈ അമ്മ ചെയ്തത് ഇത്തിരി കടുത്തു പോയില്ലേ ...? റോസാപ്പൂവിതൾ പോലെയുള്ള ആ കവിൾ എങ്ങനെയത് താങ്ങും എന്നകാര്യത്തിൽ എഴുത്തുകാരന് പോലും സന്ദേഹമുണ്ട് )