
എനിക്കുറക്കെ പറയാനുണ്ട്
പ്രചണ്ടഘോഷം മുഴക്കി
ഭരിച്ചു മുടിച്ചതിന്‍ കഥ
വിളമ്പി നില്ക്കുകയാണോ....?
പതഞ്ഞപാല്‍ പുഞ്ചിരി കാട്ടി
മയക്കുവാന്‍ നോക്കേണ്ട
കടിച്ചു തൂങ്ങി തലപ്പത്ത്
കിടക്കാന്‍ തുടങ്ങിയിട്ട്
കാലമേറെയായില്ലേ.......?
പതുങ്ങി നിന്നിട്ടിടിച്ചു കേറുവാന്‍
എന്തുമിടുക്കാണയ്യാ.....!
പഠിച്ച പണി പതിനെട്ടും
നോക്കിയിട്ടും മറിച്ചിടാനും
കഴിയുന്നില്ലല്ലോ......!
കുറുഞ്ഞി പൂച്ച പോല്‍
ഉറക്കം കണ്ണില്‍ വന്നു പതുങ്ങി
നില്പുണ്ടേ.......
ഈ കൊണഞ്ഞ വര്ത്തമാനത്തിന്റെ
ഇടക്കിടക്കുളള വലിഞ്ഞുകേറ്റമൊന്ന്
നിര്ത്തണേ.....!
ഇടയ്ക്കു കയറി ഞാനൊന്നു
പറഞ്ഞാല്‍ വിറച്ചു കലി തുള്ളി
തുറിച്ച കൈവിരല്‍ ചൂണ്ടി
എന്നെ അടിച്ചിരുത്തുമോ.......?
പഠിച്ച പാടം ഞാന്‍ മറന്നിട്ടില്ല
വിളച്ചില്‍ വേണ്ടെന്നോട്
അടിച്ചു മാറ്റിയതിന്‍ വിഹിതം
എനിക്കും കിട്ടിയില്ലങ്കില്‍
കണക്കു നിരത്തി ഞാന്‍
കുടുക്കിലാക്കുമേ......
അടുത്ത വേള കുടിച്ചു പൂക്കുറ്റിയായി ഞാന്‍
മുളച്ചു പൊന്തിയൊടുങ്ങിയ
ആ പിഴച്ച പെണ്ണ് കേസ് വിളിച്ചു കൂവുമേ...
പുളിച്ചു തികട്ടിയ തെറിവാക്കൊരെണ്ണം
നാക്കിന്‍ തുമ്പില്‍ വന്നു തുടിക്കുന്നുണ്ടേ...
കടുപ്പമായി വല്ലതും പറഞ്ഞാല്‍
ഉരച്ചു കുളിച്ചാലും പോകില്ലതിപ്പൊഴേ
പറഞ്ഞേക്കാം ......
ഇടയ്ക്കു കിട്ടിയ ചായക്കൊട്ടു
കടുപ്പവും പോരാ.......
കടിക്കോട്ടു എരിവും പോരാ.....
നാക്കിന്‍ കടച്ചില്‍ മാറ്റുവാനിനി
എന്ത് ചെയ്യണം പടച്ച തമ്പുരാനേ ......!!