ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Tuesday, December 31, 2013

വീടുപണിക്ക് ഒരു പണി.....!!

തച്ചുമേശിരി*യിന്നുമെത്തിയില്ല 
കെട്ടിടം പണിയ്ക്കുളള
സാധനങ്ങളൊക്കെയിറക്കി
എത്രനാളായി കാത്തിരിക്കുന്നു....

കഷ്ടകാലത്തിനാണൊരുവന്
വീടു പണിയുവാന്‍ തോന്നുന്നത്
കെട്ടു കല്ല്യാണവുമതുപോലെ തന്നെ
തര്‍ക്കം പറയേണ്ടതിലാരും..!

തട്ടിമുട്ടി കട്ടിളമെച്ചം വരെ
പണിതിട്ടിട്ടന്ന് പൊടിയും തട്ടി
പോയതാണ്....
പിന്നെത്ര നാളുകള്‍ കഴിഞ്ഞു....
ഉച്ചികുത്തിവീണോരുച്ച വെയിലും
കെട്ടഴിഞ്ഞു വന്നോരു
കെട്ടമഴയും....

കട്ടപിടിച്ചു പോയി
സ്വപ്നങ്ങളെപ്പോലെ
സിമെന് റ് ചാക്കട്ടികള്‍
രണ്ടുമൂന്നെണ്ണം......
ഇഷ്ടികയിരുന്ന് പൊടിയുന്നു....
ഇടത്താവളങ്ങളായത്
ഇഴജന്തുക്കള്‍ക്കും....

ഇന്ന് കൃത്യമായെത്തുമെന്ന്
കൊച്ചുഫോണില്‍ വിളിച്ചപ്പോള്‍
ആണയിട്ടു പറഞ്ഞതാണല്ലോ
ഒന്നും മന:പൂര്‍വ്വമല്ലത്രെ...!
ഒട്ടുമൊഴിയാന്‍ കഴിയാത്ത
പാല്കാച്ചിന്റെ ഇച്ചിരി
അത്യാവശ്യ പണികളുണ്ടാ
യിരുന്നുവത്രെ....
തീര്ത്തിട്ടു പെട്ടന്നു തന്നങ്ങ്
വന്നേക്കാം.....
എപ്പോള്‍ കണ്ടാലും
പുളിങ്കുരു പോലെ ചാടും
വര്‍ത്തമാനങ്ങള്‍....!!

രക്തം തിളച്ചുഷ്ണിക്കുന്നുണ്ടെനിക്ക്
തുട്ടുകളഡ്വാന്‍സായി കൃത്യ
മെണ്ണിവാങ്ങുമ്പോള്‍
ഒട്ടുമേയില്ലായിരുന്നല്ലോയീ
മുട്ടാപ്പോക്കു ന്യായങ്ങളൊന്നും...

പഴങ്കെട്ടിടമൊന്നുണ്ടായിരുന്നത്
പൊളിച്ചു കളഞ്ഞിട്ടന്നുമുതല്‍
കൊട്ടിലിന്നകത്തു കിടന്ന്
നട്ടം തിരിയുകയാണ് ഞാന്‍

കുട്ടിയും പട്ടിയും.....
അച്ചിയും, പൂച്ചയും......
ചട്ടിക്കലങ്ങളും, കെട്ടു
വിഴുപ്പുകളും.......
ഒക്കെകൂടി കുഴഞ്ഞ്
നട്ടപ്രാന്ത് പിടിക്കുന്നു.....

കെട്ടിടം പണിയായാലും
കെട്ടുതാലി പണയം വെച്ചില്ലേ...?
കിട്ടിയ സ്വര്‍ണ്ണമൊക്കെ
വിറ്റു തുലച്ചില്ലേ.....?
എന്നുപറഞ്ഞിടയ്ക്കിടെ
കുത്തി നോവിക്കുന്നുണ്ടാ
ഭദ്രകാളി........!!!
കഷ്ടകാലമല്ലാതെന്തു പറയാന്‍
തച്ചുമേശിരിയിന്നുമെത്തിയില്ല..!!

( ഈ കവിതയ്ക്ക് ഒരു മുന്‍ തുടര്‍ച്ചവേണമെന്നുളളവര്‍ 
 എന്ന പോസ്റ്റു വായിക്കുമല്ലോ...?)

*മേശിരി=മേസ്തിരി

36 comments:

 1. ഉച്ചികുത്തിവീണോരുച്ച വെയിലും
  കെട്ടഴിഞ്ഞു വന്നോരു
  കെട്ടമഴയും....

  കട്ടപിടിച്ചു പോയി
  സ്വപ്നങ്ങളെപ്പോലെ
  സിമെന് റ് ചാക്കട്ടികള്‍
  കുട്ടിയും പട്ടിയും.....
  അച്ചിയും, പൂച്ചയും......
  ചട്ടിക്കലങ്ങളും, കെട്ടു
  വിഴുപ്പുകളും.......
  ഒക്കെകൂടി കുഴഞ്ഞ്
  നട്ടപ്രാന്ത് പിടിക്കുന്നു...ഈ വരികൾക്ക് എന്റെ പ്രത്യേക പുതുവത്സര ആശംസകൾ നല്ല കവിത പ്രാരാബ്ദങ്ങൾ ഇങ്ങനെ കവിതകളായി എഴുതി കളയാനുള്ള കഴിവ് അപാരം ആശംസകൾ

  ReplyDelete
  Replies
  1. നന്ദി .....നന്ദി ബൈജു ഈ നല്ല വാക്കുകള്‍ക്ക് .....

   Delete
 2. ഒരു പ്രാരാബ്ധക്കാരന്‍റെ എല്ലാ പങ്കപ്പാടുകളും കോര്‍ത്തിണക്കികൊണ്ടൊരു കവിത!
  ആസ്വാദ്യകരമായിരിക്കുന്നു.
  ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി തങ്കപ്പന്‍ സര്‍ താങ്കളുടെ അകമഴിഞ്ഞ പ്രോത്സാഹനത്തിന്

   Delete
 3. സാധാരണക്കാരന്റെ ദീര്‍ഘനിശ്വാസങ്ങള്‍

  ReplyDelete
  Replies
  1. നന്ദി മുഹമ്മദ് സാബ്‌ .......

   Delete
 4. പാർക്കാനൊരു വീടു വേണം,
  അതിനൊരു യോഗം വേണം,
  നമുക്കിട്ടു 'പണിയാത്ത' മേശിരീം വേണം.. ഹ..ഹ..ഹ...ഹ....

  പുതിയ വീട് വേഗം പൂർത്തിയാക്കൻ കഴിയട്ടെ.കേട്ടോ? എത്ര പഴേതാണേലും ആദ്യത്തെ വീടിനൊരൈശ്വര്യമുണ്ട്.

  കവിത അതിമനോഹരമായി അനുരാജ്.


  പുതുവത്സരാശംസകൾ....

  ReplyDelete
  Replies
  1. നന്ദി സൗഗന്ധികം......താങ്കളെപ്പോ ലുള്ളവരുടെ പ്രോത്സാഹനമാണ് വീണ്ടും എഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത്

   Delete
 5. കുട്ടിയും പട്ടിയും.....
  അച്ചിയും, പൂച്ചയും......
  ചട്ടിക്കലങ്ങളും, കെട്ടു
  വിഴുപ്പുകളും.......
  ഒക്കെകൂടി കുഴഞ്ഞ്
  നട്ടപ്രാന്ത് പിടിക്കുന്നു..... Oru Ottanthullal style! Good. Happy New Year.

  ReplyDelete
  Replies
  1. Thanks for the compliments Dr......

   Delete
 6. വീട് പണി ഒരു പണി

  ReplyDelete
  Replies
  1. പണികിട്ടാന്‍ സാധ്യതയുള്ള പണി എന്ന് വേണമെങ്കിലും പറയാം .....

   Delete
 7. കവിത ഹൃദ്യമായ ഒരനുഭവമായി. പൂതുവത്സരാശംസകള്‍, അനുരാജ്......

  ReplyDelete
  Replies
  1. നന്ദി വിനോദ് മാഷ് ഒരിടവേളയ്ക്ക് ശേഷമുള്ള ഈ വരവിനും അഭിപ്രായത്തിനും

   Delete
 8. വീട് പണിയാ ,കല്യാണം നടത്ത..അതൊക്കെയാണ്‌ വല്ലാത്ത പണി...ആ പണിയെടുക്കുന്നവരാണ് ശരിക്കും പണി തരുന്നവരും.

  ReplyDelete
  Replies
  1. നൂറുശതമാനം ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു ...നന്ദി കാത്തി ഈ അഭിപ്രായത്തിന്

   Delete
 9. സാധാരണയായി കണ്ടു വരുന്ന കാവ്യഭാഷയിൽ നിന്നും, സംവേദന മാതൃകകളിൽ നിന്നും വ്യത്യസ്ഥമായ രീതിയിലുള്ള ഈ എഴുത്താണ് അനുരാജിന്റെ കവിതകളെ ശ്രദ്ധേയമാക്കുന്നത്, മലയാള കവിതയിൽ ആധുനികതയുടെ പ്രഭവകാലത്ത് കാവ്യഭാഷയിലും, പ്രമേയത്തിലും പുതുമകൾ തേടിയ എൻ.വി കൃഷ്ണവാര്യരുടെ കൊച്ചുതൊമ്മൻ പോലുള്ള കവിതകളെ ഓർമ്മപ്പെടുത്തുന്നു ഈ കാവ്യഭാഷ. എം.എൻ പാലൂരിന്റേയും, ചെമ്മനം ചാക്കോയുടേയുമൊക്കെ കാവ്യവഴികളിലൂടെ സൈബർ കാലത്ത് ഒരു കവി നടന്നടുക്കുന്നു എന്ന് ഈ കവിതകളെപ്പറ്റി ഞാൻ പറയും

  ReplyDelete
  Replies
  1. ഈ അഭിപ്രായം എനിക്ക് കിട്ടിയ വലിയ അംഗീകാരമായി ഞാന്‍ കരുതട്ടെ ....മേല്‍പ്പറഞ്ഞ കവികളെ ഞാന്‍ അധികം വായിച്ചിട്ടുള്ള ആളൊന്നുമ്മല്ല ....കഥകളായിരുന്നു എഴുതിക്കൊണ്ടിരുന്നത് .....ബ്ലോഗ്ഗില്‍ വന്നതിനുശേഷമാണ് കവിത എഴുത്തിനെ ഗൗരവമായി കാണുന്നത്

   Delete
 10. ഒരു വീടു പണിയാനുള്ള പാട് അതിനിറങ്ങിയാലേ മനസിലാവൂ. കവിത നന്നായി..ആശംസകൾ

  ReplyDelete
  Replies
  1. സമാന ഹൃദയങ്ങളിലേക്ക് കവിത സഞ്ചരിക്കുന്നു എന്നറിഞ്ഞതില്‍ സന്തോഷം ...നന്ദി ബഷീര്‍ ഈ വരവിന്

   Delete
 11. ഒരു കെട്ടിടം പണിയുടെ കഷ്ടപ്പാടുകള്‍ മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു. മേല്‍ത്തരം എന്ന് തന്നെ പറയാം.

  ReplyDelete
  Replies
  1. നന്ദി തുമ്പി ...ഈ വരവിനും അഭിപ്രായത്തിനും

   Delete
 12. അട്ടിയിട്ട കഷ്ടപ്പാടുകള്‍ പോലെയീ സിമന്‍റ് ചാക്കുകള്‍

  ReplyDelete
  Replies
  1. സത്യമാണ് പണം മുടക്കിയവന്റെ ചങ്ക് തകര്‍ന്നു പോകും .....നന്ദി ഷറഫ് ഈ അഭിപ്രായത്തിന്

   Delete
 13. Replies
  1. വരികള്‍ക്കിടയിലെ പരാമര്‍ശം വായിച്ചു ..........ഒരിക്കല്‍ എഴുത്തില്‍ നിന്നും അകന്നു പോയി വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും ആ രംഗത്തേക്ക് ആശങ്കയോടെ കടന്നു വന്ന എനിക്ക് ഈ നല്ലവാക്കുകള്‍ നല്കുന്ന ആത്മവിശ്വാസം വളരെ വലുതാണ്

   Delete
 14. 'ആശാരിമാരെ കഞ്ഞിക്ക് വിളിച്ച മാതിരി' എന്നൊരു ചൊല്ലുതന്നെ നാട്ടിലുണ്ട്.

  അതിനേക്കാള്‍ കഷ്ടമാണ് ഇപ്പൊ കവിതയിലെ കാര്യം. വീടും പൊളിച്ചിട്ട്‌ പണിയാന്‍ അഡ്വാന്‍സം കൊടുത്ത് ആളെ ഏര്‍പ്പാടും ചെയ്തു, എന്നിട്ടും പണിയൊട്ട് തീര്‍ക്കാന്‍ പണിക്കാരെത്തിയില്ല. വീടുപണി ഒരുമാതിരി പണിമെപ്പണിയാവേം ചെയ്തു.! ഇനി വല്ല ബംഗാളി/ആസാമി/ബീഹാറി ആശാരിമാരെ കിട്ട്വോന്ന് നോക്കുന്നതാ നല്ലത്.

  സംഗതി നല്ല ശേല്ക്ക് വായിച്ചു പോകാന്‍ കഴിയുന്നു. ആശംസകള്‍.!

  ReplyDelete
  Replies
  1. നന്ദി നാമൂസ് ആദ്യമായി ഈ ബ്ലോഗ്ഗിലേക്കുള്ള വരവിനും നല്ല വാക്കുകള്‍ക്കും ....

   Delete
 15. ഒരു വീട് പണിയുടെ പങ്കപ്പ്ടിലാണ്,അതുകൊണ്ട് തന്നെ വരികള്‍ ഓരോന്നും സുപരിചിത സംഭവങ്ങള്‍

  കവിത നന്നായി ആശംസകള്‍

  ReplyDelete
  Replies
  1. സമാന അവസ്ഥയുള്ളവര്‍ക്ക് കവിത കൂടുതല്‍ ഹൃദ്യമായി തോന്നുന്നു എന്നറിഞ്ഞതില്‍ സന്തോഷം...നന്ദി സാജന്‍ ഈ ബ്ലോഗ്ഗിലേക്കുള്ള താങ്കളുടെ ആദ്യ വരവിനും അഭിപ്രായത്തിനും ...

   Delete
 16. ഹ..ഹ.. ചിരിക്കാതിരിക്കാന്‍ വയ്യ.. ഞാന്‍ കണ്ടുതുടങ്ങിയ കാലം മുതല്‍ വീട് പണിയുന്നവന്റെ പ്രധാനപ്രശ്നം ഇതുതന്നെ.. അത് നന്നായി എഴുതി..ചില വരികള്‍ ബഹുകേമം.. :)

  ReplyDelete
  Replies
  1. കേരളത്തില്‍ എവിടെയും കണ്ടുവരുന്നരീതിയാണ്‌ .......പണിപിടിക്കാന്‍ വേണ്ടി നമ്മുടെ പിന്നാലെ നടക്കും ......പണിയേല്‍പ്പിച്ചു കഴിഞ്ഞാലോ പിന്നെ നമുക്കിട്ടാണ് പണി ...നന്ദി ഡോക്ടര്‍ അഭിപ്രായത്തിന്

   Delete
 17. വായിച്ചു വളരെ ഇഷ്ടപ്പെട്ടു വെയിലിന്റെയും മഴയുടെയും പ്രയോഗം ഭേഷായി!

  ReplyDelete
  Replies
  1. നന്ദി പ്രവീണ്‍ .....

   Delete
 18. വളരെ നന്നായിട്ടുണ്ട്‌.

  ReplyDelete
 19. നന്ദി വി.പി ഈ ബ്ലോഗ്ഗിലേക്കുള്ള താങ്കളുടെ ആദ്യ അഭിപ്രായത്തിന്...

  ReplyDelete