ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Friday, December 20, 2013

ഇനിവരാനുള്ളൊരാള്‍....


ഇനി വരാനാരെങ്കിലുമുണ്ടോ...?
ഇനി വരാനാരെങ്കിലുമുണ്ടോ...?
ശവമെടുക്കുവാൻ  സമയമാകുന്നു
സമയമാകുന്നു....
ഇടതിങ്ങി നില്ക്കുമാള്‍ക്കൂട്ട
ത്തിന്നിന്നിടയില്‍ നിന്നും
ചുമലിടിഞ്ഞൊരാള്‍
വിളിച്ചു ചോദിക്കുന്നു..
ഇടനെഞ്ചില്‍ കനല്‍
കോരിയിട്ടാ ചോദ്യമെരിയുന്നു
ഇനിവരാനാരെങ്കിലുമുണ്ടോ...?

നീണ്ടൊരിലമുറിത്തുണ്ടിൽ 
മിഴിയടച്ചങ്ങനെ.....
ഏതോ സുഖ സുഷുപ്തി
യിലെന്നപോൽ 
നീണ്ടുനിവർന്നുകിടക്കുക
യാണെൻ പ്രിയന്‍
നിറതിരിയുമായി.....
നിലവിളക്കെരിയുന്നുണ്ട്

പ്രിയനേ മിഴിതുറന്നെന്നെ
യൊന്നു നീ നോക്കുമോ
വെറുതെ......ഒരുമാത്ര മാത്രം.......
പുലരിയില്‍ പൂമെത്ത
വിട്ടുണരവേ നീ നല്കിയോരാ
ചുടുചുംബനമിപ്പോഴുമെന്റെ
കവിളില്‍ തുടിക്കുന്നുണ്ട്......
പറയുവാൻ  ബാക്കി വെച്ചേതോ
വാക്കുകള്‍ പാതിതുറന്ന
നിന്‍ ചുണ്ടിലിപ്പോഴുമുണ്ടല്ലോ....?

ഇനി വരാനാരെങ്കിലുമുണ്ടോ...?

ഇനി വരാനാരെങ്കിലുമുണ്ടോ...?
ഇനി വരാൻ   ഞാൻ മാത്രമേ
യുളളന്ന് ആരോ പറയുന്നുവല്ലോ...?
ഉദകക്രിയയ്ക്കൊടുവിലായി
ഒരുനുള്ളു പൂവും
ഉരിയ അരിയും
നുള്ളിയാ അധരങ്ങളില്‍
വെയ്ക്കുവാനായി....

ഇനി വരാനൊരാൾ  കൂടിയുണ്ട്...!
ഒരുപാട് നാളുകൾ 
കാത്തിരുന്നൊടുവിൽ 
പ്രിയനേ നിൻ  പ്രണയത്തിന്നടയാള
മായെൻ ഉദരത്തിൽ  മുളപൊട്ടിയതാണ്
അതുതന്നെയെന്നു  ഞാൻ  
തീർച്ചപ്പെടുത്തിയിട്ടും 
അധിക നേരമായില്ല
നിമിഷങ്ങളെണ്ണിയെണ്ണി
കാത്തിരുന്നതാണ് ഞാൻ
അരികിൽ  സന്ധ്യയിൽ  നീ 
വന്നണയുമ്പോൾ 
ഇറുകെപ്പുണർന്ന് നിൻ  കാതിൽ 
രഹസ്യമായി പറയുവാൻ...

വിധികളാം പക്ഷികള്‍
ചീര്‍ത്ത കൊക്കു പിളര്‍ത്തി
ഞൊടി വേഗത്തില്‍ 
നഖമുനകളില്‍ കോർത്തെടു
ത്തുകൊണ്ടു പോകുന്നു
പ്രിയമുളള സ്വപ്നങ്ങള്‍...
വ്യഥിദ ദുഃഖങ്ങൾ നിറഞ്ഞൊരീ 
ലോകത്ത് വെറുതെ 
ജനിക്കാതിരുന്നെങ്കിൽ.......


ഉൾക്കടൽ തിരതള്ളുന്നുന്ടെനിക്ക് 
സ്മൃതികളുമറ്റു പോകുന്നുണ്ടി
ക്കിടക്കെങ്കിലും കേൾക്കാം 
ഇടതിങ്ങി നില്ക്കുമാള്‍ക്കൂട്ട
ത്തിന്നിന്നിടയില്‍ നിന്നും
ഉഷ്ണ വാതം പോലെ 
വന്നു വീഴുന്നൊരാ വാക്കുകൾ 
ഇനി വരാനാരെങ്കിലുമുണ്ടോ...?
ഇനി വരാനാരെങ്കിലുമുണ്ടോ...?
 
 

22 comments:

 1. നല്ല കവിത.എങ്കിലും ഒരേ ഖന്ടികകള്‍ ആവര്‍ത്തിക്കുന്നു,എന്തിനാണ്

  ReplyDelete
  Replies
  1. ട്രയല്‍ റണ്‍ നടത്തിയപ്പോഴാണ് സുഹൃത്ത്‌ അഭിപ്രായം രേഖപ്പെടുത്തിയത് ...അതുകൊണ്ട് സംഭവിച്ചുപോയതാണ് .....നന്ദി ഷറഫ് ആദ്യ അഭിപ്രായത്തിന്...

   Delete
 2. എല്ലാം അവസാനിപ്പിച്ചു തിരികെ പോകും മുൻപ് മനസ്സിൽ വന്നു നിറയുന്ന ചോദ്യം വീണ്ടും വീണ്ടും വന്നു നിറയുന്ന ചോദ്യം ഇനി വരാനാരെങ്കിലുമുണ്ടോ

  ReplyDelete
 3. അങ്ങനെ എപ്പോഴോ വന്നു കയറിയ വാക്കില്‍ നിന്നാണ് ഈ കവിതയുടെ പിറവി ...നന്ദി കാത്തി അഭിപ്രായത്തിന്

  ReplyDelete
 4. ആരോ ഒരാള്‍ എപ്പോഴും വരാന്‍ ഉണ്ടാവുമല്ലോ

  (ഇതിനോട് ചേര്‍ത്ത് വായിക്കാവുന്ന ഒരു കവിത പരിചയപ്പെടുത്തട്ടെ: http://allipazhangal.blogspot.com/2013/12/blog-post.html

  ReplyDelete
  Replies
  1. പ്രിയ അജിത്‌ സാര്‍ സമാനമായ ഒരു കവിത പരിചയപ്പെടുത്തിയതിന് നന്ദി ....എന്റെ അഭിപ്രായം ആ ബ്ലോഗ്ഗില്‍ രേഖപ്പെടുത്തിയിട്ടുണ്ട്

   Delete
 5. ഗാനങ്ങള്‍ പോലെ വാക്കുകള്‍ വീണ്ടുംവീണ്ടും അവര്‍ത്തിക്കതെയിരിക്കുക .കവിതയുടെ തനിമ നഷ്ടപെടും .മരണം എന്ന നഗ്നസത്യം ഏവരിലും സംജ്ജാതമാകും എന്ന് ഓര്‍മ്മ പെടുത്തുന്നു വരികള്‍ .ആശംസകള്‍

  ReplyDelete
  Replies
  1. ശരിയാണ് ചിലപ്പോള്‍ വരികള്‍ ആവര്‍ത്തിക്കുന്നത് കവിതയില്‍ അരോചകമായി തോന്നാനിടയുണ്ട്.....വര്‍ത്തമാന അവസ്ഥയിലേക്ക് വായനക്കാരെ കൂട്ടി കൊണ്ട് വരാനാണ് സാധാരണ ഇങ്ങനെ ചെയ്യുന്നത് .....

   Delete
 6. Replies
  1. നന്ദി മുഹമ്മദ് സാബ്‌ ...

   Delete
 7. നൊമ്പരപ്പെടുത്തുന്ന വരികള്‍
  "വ്യഥിത ദുഃഖങ്ങൾ നിറഞ്ഞൊരീ
  ലോകത്ത് വെറുതെ
  ജനിക്കാതിരുന്നെങ്കിൽ......."
  ആശംസകള്‍

  ReplyDelete
  Replies
  1. ആശംസകള്‍ക്ക് നന്ദി തങ്കപ്പന്‍ സാര്‍

   Delete
 8. വരാനും പോകാനും ഉണ്ടാവും പോക്ക് വരവ് ഭൂമിക്കു സ്വന്തം നൊമ്പരപ്പെടുതുന്നുണ്ട് വരികൾ എന്നാലും കാവ്യ ഭംഗി ചോർന്നിട്ടില്ല

  ReplyDelete
  Replies
  1. വേര്‍പാടുകള്‍ വേദന തന്നെ ...നന്ദി ബൈജു അഭിപ്രായത്തിന്

   Delete
 9. ഇരുൾനിലാവിലൊരു നല്ല കവിതകൂടി

  ReplyDelete
  Replies
  1. അഭിപ്രായത്തിനു നന്ദി പ്രദീപ്‌ മാഷ് ...

   Delete
 10. നല്ല കവിത. ആര്‍ദ്രമായ വരികള്‍.......

  ReplyDelete
  Replies
  1. നന്ദി വിനോദ് മാഷ് ഒരിടവേളയ്ക്ക് ശേഷമുള്ള ഈ വരവിന്.......

   Delete
 11. ഇനിയും കൊതിയോടെ കാത്തു നിൽക്കാം ഞാൻ
  പ്രിയനേ നിൻ വിളി കേൾക്കാൻ...

  നല്ല കവിത  സന്തോഷവും,സമാധാനവും നിറഞ്ഞ ക്രിസ്തുമസ്സും,പുതുവത്സരവും നേരുന്നു.
  ശുഭാശം സകൾ....  ReplyDelete
  Replies
  1. നന്ദി സൗഗന്ധികം....

   Delete
 12. Replies
  1. നന്ദി ഭാനു വീണ്ടുമുള്ള ഈ വരവിനും അഭിപ്രായത്തിനും .......

   Delete