ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Friday, January 10, 2014

നഷ്ടസൂത്രങ്ങളുടെ ശിഷ്ടാവശിഷ്ടങ്ങള്‍.......


വിറ്റവില.......
ന്യൂനം
വാങ്ങിയ വില.....
സമം
ലാഭമോ നഷ്ടമോയെന്നുത്തരം
ചൊല്ലണം സ്പഷ്ടമായി....
വിക്കും വിറയലുമില്ലാതെ
ഒട്ടുമേ പാടില്ല തട്ടും തടവും
ഒപ്പിച്ചെടുത്ത് രക്ഷപെടാന്‍
നോക്കേണ്ടാ...
പൊട്ടിവിരിഞ്ഞൊറ്റുകാരേ
പോല്‍ പിന്നെയും നിന്ന്
പല്ലിളിക്കുന്നുണ്ട് ചോദ്യങ്ങള്‍.....

ലാഭമെന്നാണുത്തരമെങ്കില്‍
നഷ്ടമുണ്ടാകുന്നതിന്‍ കഷ്ട
ശാസ്ത്രമെന്ത്.....?
നഷ്ടമെന്നാണെങ്കില്‍
ലാഭത്തിന്‍ തത്വശാസ്ത്രമെന്ത്..?
നഷ്ടലാഭങ്ങള്‍‍ ശതമാനങ്ങളില്‍
ഇഴ പൊട്ടിവിരിയിക്കുതെങ്ങനെ.?.

വിറ്റവില ന്യൂനം വാങ്ങിയ വില
സമം......
രക്തക്കൊതിമൂത്തുറഞ്ഞ് തുളളുന്നുണ്ട്
പച്ചച്ചൂരല്‍ വടി....
കെട്ടെരുമ കയര്‍ പൊട്ടിച്ചപോല്‍
ചുറ്റിലും നടക്കുന്നുണ്ടാ
കണക്കധ്യാപിക*.....
സൂചികുത്തിവീണാല്‍ കേള്‍ക്കും
നിശബ്ദത കീറിമുറിച്ചുകൊണ്ടിടയ്ക്കിടെ
കേള്‍ക്കാം കുപ്പിഭരണിതാഴെ വീണു
പൊട്ടുന്നതുപോലുള്ളൊരാ ശബ്ദം

വിറ്റവില ന്യൂനം വാങ്ങിയ വില
സമം......
എത്ര പഠിച്ചിട്ടും മനസ്സില്‍
വേരുറയ്ക്കുന്നില്ല
നഷ്ടലാഭങ്ങള്‍ തന്‍‍ സൂത്രവാക്യങ്ങള്‍‍

കഷ്ടകാലത്തിനാണൊരുവന്‍
കച്ചോടം തുടങ്ങുന്നതെങ്കില്‍
പൊട്ടിച്ച നോട്ടെല്ലാം കട്ടപ്പുക..
നല്ലകാലത്തിലാണങ്കിലോ
പുല്ലും വകവെയ്ക്കേണ്ട...
അത്രമാത്രമേ നിശ്ചയമുള്ളൂ

എത്ര നേട്ടങ്ങള്‍ കൊയ്തുകൂട്ടിയാലും
ഒറ്റശ്വാസത്തിന്റെ വേര്‍പെട്ടു പോകലിൽ 
ചത്തുമണ്ണിടിഞ്ഞുപോകും
വെറും മനുഷ്യര്‍ നമ്മള്‍
ജീവിതം മൊത്തത്തിലൊരു
നഷ്ടക്കച്ചവടം തന്നെ.....!!


16 comments:

 1. ചിലരുടെ നഷ്ടങ്ങള്‍ ,ചിലര്‍ക്ക് ലാഭങ്ങള്‍ .അത് ജീവിതസത്യം..

  ReplyDelete
  Replies
  1. നന്ദി മുഹമ്മദ് സാബ്‌ ആദ്യ അഭിപ്രായത്തിന്

   Delete
 2. മിക്കവാറും എല്ലാവർക്കും കണക്കദ്ധ്യാപകരെയാ പേടി.കാരണം,ബാക്കിയെല്ലാറ്റിനും ഉത്തരം ഏതാണ്ടൊക്കെ അടുത്തെത്തിച്ചാലും രക്ഷപെടാം.കണക്കിലത് നടക്കത്തില്ല മോനേ... കിറു കൃത്യമായിരിക്കണം.അതു നഷ്ടമാണേലും രക്ഷയില്ല.അതെത്രയെന്ന് കൃത്യമായിപ്പറഞ്ഞേ പറ്റൂ.ഹ..ഹ..ഹ..

  കവിത കലക്കി. പാവം ടീച്ചർ അവരെന്തു പിഴച്ചു?!! ഹ..ഹ..

  ശുഭാശംസകൾ....

  ReplyDelete
  Replies
  1. നന്ദി സൗഗന്ധികം ഈ ബ്ലോഗ്ഗിനു താങ്കള്‍ നല്‍കിവരുന്ന പ്രോത്സാഹനത്തിന് .....

   Delete
 3. ഒരു കണക്കദ്ധ്യപകനായ എന്നെ ഈ ലാഭനഷ്ടക്കണക്കുകൾ വല്ലാതെ കുഴക്കാറുണ്ട്. ഏതാണ് ലാഭം, ഏതാണ് നഷ്ടം എന്ന് ഉറപ്പിച്ചു പറയാൻ കഴിയാത്ത സംഘർഷംകൊണ്ട് , ഇത് പഠിപ്പിക്കുമ്പോൾ എനിക്ക് ആത്മനിന്ദപോലും തോന്നാറുണ്ട് .....

  ഒരു കാര്യം ഉറപ്പിച്ചു പറയാം - ഈ കവ്യഭാഷക്ക് പുതുമയുണ്ട്. വിപുലമായി ഒരു വായനാസമൂഹത്തെ ഈ കവിതകൾക്ക് ആവശ്യമുണ്ട്

  ReplyDelete
  Replies
  1. ജീവിതത്തിലെ ലാഭനഷ്ടങ്ങള്‍ കണക്കുകൂട്ടുന്നത് പലപ്പോഴും ശരിയാകാറില്ല . വെറും ഗണിതത്തില്‍ അത് കണ്ടു പിടിക്കുക അത്ര ശ്രമകരമൊന്നുമല്ല . പക്ഷേ അതിന്റെ സമവാക്യങ്ങള്‍ പറയാന്‍ പറയുമ്പോള്‍ ആര്‍ക്കുമൊരു കണ്‍ഫ്യൂഷന്‍ ഉണ്ടാകാനിടയുണ്ട് . ഒരു ഗണിത ശാസ്ത്ര ബിരുദധാരിയായ എന്നേയും പലപ്പോഴുമത് കുഴക്കിയിട്ടുണ്ട് ....നന്ദി പ്രദീപ്‌ സര്‍ താങ്കള്‍ ഈ ബ്ലോഗ്ഗിനു നല്‍കിവരുന്ന പ്രോത്സാഹനത്തിന്

   Delete
 4. കണക്കുകൂട്ടി കണക്കുകൂട്ടി
  ഒടുവില്‍ ചെന്നെത്തുന്നതോ........
  ആശംസകള്‍

  ReplyDelete
  Replies
  1. ജീവിതത്തിന്റെ കണക്കു തെറ്റാന്‍ ഒരു നിമിഷം പോലും തികച്ചു വേണ്ട അല്ലേ ..... അഭിപ്രായത്തിന് നന്ദി തങ്കപ്പന്‍ സര്‍

   Delete
 5. കൂട്ടിക്കിഴിച്ചുപാര്‍ത്താല്‍ കണക്ക് ശരിയായിടും!!

  ReplyDelete
  Replies
  1. കണക്കിന് പുറത്തുള്ള കയ്യാങ്കളി ........!!

   Delete
 6. ലാഭനഷ്ടങ്ങൾ കണക്കുകൂട്ടൽ എന്നെയും കുഴക്കാറുണ്ട്.
  ആശംസകൾ.

  ReplyDelete
  Replies
  1. നന്ദി ഡോക്ടര്‍ ...അഭിപ്രായത്തിന്

   Delete
 7. കവിത മനോഹരം. നേട്ടങ്ങളുടെ, കോട്ടങ്ങളുടെ, കൈവിട്ടുപോയവയുടെ, മോഹങ്ങളുടെ, മോഹഭംഗങ്ങളുടെ, ലാഭനഷ്ടങ്ങളുടെ കണക്കുകള്‍ തന്നെ ജീവിതം. പ്രദീപ് മാഷ് പറഞ്ഞതുപോലെ വിപുലമായ ഒരു വായനാസമൂഹം ഇവിടെ എത്തിച്ചേരേണ്ടതുണ്ട്. എന്നാല്‍ വായനാസമൂഹം അര്‍ഹിയ്ക്കുന്ന ശ്രദ്ധ ഈ ബ്ലോഗിന് കൊടുക്കുന്നുണ്ടോ എന്നത് സംശയം തന്നെ... ആശംസകള്‍...

  ReplyDelete
  Replies
  1. നന്ദി വിനോദ് മാഷ് താങ്കളുടെ നല്ല വാക്കുകള്‍ക്കും അകമഴിഞ്ഞ പിന്തുണക്കും .......എങ്ങനെ നോക്കിയാലും ബ്ലോഗ്ഗ് ലോകത്ത് കുറച്ചു കൂടിയൊക്കെ പരിഗണന എനിക്ക് കിട്ടേണ്ടതാണ് ..... പക്ഷേ എന്ത് കൊണ്ടോ അങ്ങനെയുണ്ടായി കാണുന്നില്ല . വായനക്കാരെ ഈ ബ്ലോഗ്ഗില്‍ നിന്ന് അകറ്റി നിര്‍ത്തുന്ന എന്തോ ഒരു കാര്യമുണ്ടന്ന് ഞാന്‍ കരുതുന്നു ...പക്ഷേ എനിക്ക് നിരാശയില്ല ......അഭിപ്രായം രേഖപ്പെടുത്തുന്നില്ല എങ്കില്‍ പോലും ലോകത്തിന്റെ വിദൂരമായ കോണിലിരുന്നു സമാന ഹൃദയരായ ഏതൊക്കെയോ മനുഷ്യര്‍ ഇതിലെ സൃഷ്ടികള്‍ അസ്വദിക്കുന്നുന്ടെന്ന തോന്നലാണ് ഈ ബ്ലോഗ്ഗിനെ മുന്നോട്ടുനയിക്കുന്നത്

   Delete
 8. കവിത നല്ലത് ടീച്ചർക്ക്‌ കണക്കു തന്നെ കൊച്ചു

  ReplyDelete
  Replies
  1. നന്ദി ബൈജു താങ്കള്‍ ഈ ബ്ലോഗ്ഗിനു നല്‍കിവരുന്ന പ്രോത്സാഹനത്തിന്

   Delete