ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഒക്‌ടോബർ 25, വെള്ളിയാഴ്‌ച

എച്ചെടുപ്പിന്റെ ലാവണ്യ നിയമങ്ങള്‍.......



എച്ചെടുപ്പിന്റെ ടെസ്റ്റാണ്.....       
കൊച്ചു വെളുപ്പാന്‍ കാലത്തേ
വന്നെത്തിയതാണല്ലോ...?
പച്ചില പോലെന്റെ
പ്രാണന്‍ പിടയുന്നു….
ഒത്തവണ്ണവും തക്ക നീളവു
മുണ്ടങ്കിലെന്ത്.....?
ഒട്ടൊരു കാര്യവുമില്ലതിലൊന്നും...!

ഇത്ര വെപ്രാളമൊന്നും വേണ്ടാ
ഒച്ച പതുക്കി ആശാനടുത്തു
വന്നു പറയുന്നു………
എട്ടും പൊട്ടും തിരിയാത്തെത്ര
പൊട്ടന്മാരെ ചക്രം തിരിപ്പിച്ച്
തെളിച്ചു വിട്ടതാണിക്കൈകള്‍.....!!

ഫീസു കാശൊക്കെയും
തീര്‍ത്തെന്നേ തന്നതെന്നൊക്കെ
ശരി തന്നെ.......
ദക്ഷിണ വെച്ചു വേണം തുടങ്ങന്‍
കൊച്ചു കൊച്ചു കാര്യങ്ങളെന്നും
മറന്നു പോകരുത്.....
ക്ലച്ചും ബ്രേക്കും ചവിട്ടുവാന്‍
ആശാനടുത്തില്ലന്നത്
പ്രത്യേകമോര്‍മ്മ വേണം

ഒച്ചിഴയുന്ന വേഗത്തില്‍
പോകണം…..
ക്ലച്ചു ചവിട്ടി സ്പീഡഡ്ജസ്റ്റു
ചെയ്യണം.....
തൊട്ടു പോകരുതാക്സിലറേറ്റരില്‍

മുമ്പേയറ്റമാ കമ്പി കടന്നാലുടന്‍                  
ഒട്ടും ശങ്ക വേണ്ട.....
ഗിയര്‍ മാറ്റിപ്പിടിക്കണം
പിറകോട്ട്…….
അല്പം പിന്നോട്ടുവന്നാലുടന്‍
വലത്ത് കറക്കി.....
ഇടത്തിങ്ങൊടിച്ചെടുക്കണം
പിന്നെ ചക്രങ്ങള്‍ നേരെയാക്കണം
അപ്പൊഴും വണ്ടിയുരുണ്ടു
കൊണ്ടിരിക്കണം....
ചക്രശ്വാസത്തിനിടയില്‍പ്പെട്ട്
എഞ്ചിന്‍ സ്പന്ദനം
നിലച്ചു പോകരുത്.....

ഒട്ടും താമസിക്കവേണ്ട
പിന്നെ ഇടത്ത് കറക്കി
വലത്തിങ്ങൊടിച്ചെടുക്കണം
കടമ്പതീരുവാനിപ്പണി
യപ്പുറവും ചെയ്യണം….
ഒടുക്കം തുടക്കത്തിലേതു
പോലെ വന്നു നില്ക്കണം
ഒന്നും സംഭവിക്കാത്തതു പോലെ...

വിളിര്‍ത്ത ചിരിയുമായി
പിന്നിലുണ്ടാകുമാ കമ്പി
പഠിച്ച പുള്ളിയാണ്......
പതുങ്ങി നിന്നിടും
ര്‍മ്മവേണം.........

വെട്ടിത്തിരിക്കേണ്ടിടത്തൊക്കെയും
കൊച്ചു തിപ്പെട്ടി കൂടുകളിട്ടു
വെച്ചിട്ടുണ്ട്......
ദൃഷ്ടിയില്‍പ്പെട്ടില്ലേലുമത്
ഇപ്പഴേ അളന്നു കുറിച്ച്
മനസ്സിലിട്ടേക്കണം

പറയുവാനെന്തെളുപ്പം
എച്ചെടുപ്പിന്റെ ടെസ്റ്റാണ്
പച്ചിലപോലെന്റെ
പ്രാണന്‍  പിടയുന്നു.....!!
(എച്ചെടുത്തവനറിയുമോ.......എച്ചെടുക്കാത്തവന്റെ വേദന..........?)

22 അഭിപ്രായങ്ങൾ:

  1. ഓര്‍മ്മയുണ്ടല്ലോ എല്ലാം കരുതിവേണം ചെയ്യുവാന്‍...
    തീപ്പെട്ടി,പ്രാണന്‍.......
    നന്നായിട്ടുണ്ട്
    ആശം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി തങ്കപ്പന്‍ സാര്‍ ഈ നല്ല വാക്കുകള്ക്ക്........

      ഇല്ലാതാക്കൂ
  2. ജീവിതമെന്ന ഞാണിൻമേൽ കളിയിൽ നാം H ഉം 8 ഉം എഴുതിക്കൊണ്ടേയിരിക്കുന്നു. വിധിയുടെ കാണാക്കമ്പികളിൽ തടഞ്ഞ് നാം പരാജിതരായിക്കൊണ്ടിരിക്കുന്നു.....

    കവിതയിലും അതിന്റെ ഭാഷയിലും പുലർത്തുന്ന ഈ പുതിയ സമീപനം ശ്രദ്ധേയമാണ്.....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യമായ ജീവിത നിരീക്ഷണം തന്നെ..........നന്ദി പ്രദീപ് മാഷ് വിലയേറിയ അഭിപ്രായത്തിന്..........

      ഇല്ലാതാക്കൂ
  3. മറുപടികൾ
    1. എന്റെ ടെസ്റ്റ് നവംബര്‍ ഏഴാം തീയതിയാണ്...പാസാകുവാന്‍ പ്രാര്ത്ഥിക്കുമല്ലോ.......സത്യത്തില് ഇത് ഞാന്‍ ട്രയല് എടുക്കുന്നിടത്ത് വായി നോക്കിനിന്നപ്പോള് ഒരു ആശാന്‍ ശിഷ്യനോട് പറയുന്നത് കേട്ടതാണ്......ഞാനിവിടെയതൊന്ന് അടുക്കിപ്പെറുക്കിയെന്ന് മാത്രം....നന്ദി അജിത് സാര്‍

      ഇല്ലാതാക്കൂ
  4. ലൈസൻസ് കിട്ടിയതിന്റെ ചെലവ് എപ്പോഴാ അത് പറ
    എച്ച് ശിഷ്യനെടുത്തു ഒച്ച പതുക്കി ആശാനെടുത്തു അതിഷ്ടപ്പെട്ടു
    ഇനി ഡ്രൈവിംഗ് പഠിക്കുന്നവർക്ക് H എടുക്കുവാൻ ഈ കവിത
    ഋഷി രാജ് സിംഗ് ചിലപ്പോൾ നിര്ബന്ധം ആക്കുമോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത് സാറിന് നല്കിയ മറുപടി ശ്രദ്ധിച്ചിരിക്കുമല്ലോ ബൈജു. പൊതുവേ ആത്മവിശ്വാസം കുറവുളള കൂട്ടത്തിലാണ് ഞാന്‍....താങ്കളും എനിക്കായി പ്രാര്ത്ഥിക്കുമല്ലോ......

      ഇല്ലാതാക്കൂ

  5. ചിലർ വാഹനമോടിക്കുന്നത് കണ്ടാൽ പേടി തോന്നും.അപ്പോൾ വിചാരിക്കും ഈ H-ഉം 8-മൊക്കെ ആവശ്യം തന്നെയെന്ന്.


    നന്നായി എഴുതി അനുരാജ്.



    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ശരിയാണ് സൌഗന്ധികം..... റോഡില് ഇതിലും എത്രയോ വലിയ പരീക്ഷണങ്ങളാണ് നാം നേരിടാനിരിക്കുന്നത്

      ഇല്ലാതാക്കൂ
  6. (എച്ച് ) എടുപ്പിന്റെ ലാവണ്യ നിയമങ്ങള്‍ ......നന്നായി ..!

    മറുപടിഇല്ലാതാക്കൂ
  7. മറുപടികൾ
    1. നന്ദി ഗീരീഷ് ...അടുത്ത കാലത്തായി താങ്കള് ഈ ബ്ലോഗിന് നല്കി വരുന്ന പ്രോത്സാഹനത്തിന്........

      ഇല്ലാതാക്കൂ
  8. ഇന്ത ഭയം ഇരിക്കട്ടും :) ,ഞാന്‍ ഇതുവരെ നോക്കിയട്ടില്ല നോക്കുമ്പോള്‍ ഞാന്‍ എഴുതും ഇതുപോലെയൊക്കെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത്രയ്ക്കു ഭയക്കാനൊന്നുമില്ലന്നേ...........എല്ലാം മനസ്സിന്റെ ഓരോ ചാഞ്ചാട്ടങ്ങള്......

      ഇല്ലാതാക്കൂ
  9. നന്നായിട്ടുണ്ട്...ഞ്ഞാന്‍ കഴിഞ്ഞ ആഴ്ച drum test എടുത്തിട്ട് വന്നതെയുള്ളു.നാട്ടില്‍ പണ്ട് H എടുത്തപ്പോളും വിറച്ചു.കഴിഞ്ഞ ആഴ്ചയും വിറച്ചു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ജീവിതത്തിന്റെ ഭാഗധേയം നിര്ണ്ണയിക്കുന്ന ടെസ്റ്റൊന്നുമല്ല ഈ എച്ചും, ൟഎട്ടും....തോറ്റാല് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും അറ്റെന്്ഡ് ചെയ്യാം....എന്നിട്ടും ടെന്ഷന് ഒരു കുറവുമില്ല...ഒരു ഡോക്ടറുടെ കാര്യമിതാണെങ്കില് ഞങ്ങള് സാധാരണക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ....

      ഇല്ലാതാക്കൂ
  10. വണ്ടിയുരുണ്ട് കൊണ്ടേയിരിക്കണം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യമായും അതങ്ങനെയാണ്....അല്ലങ്കില് എടുപ്പ് ശരിയാകില്ല.....

      ഇല്ലാതാക്കൂ