ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Monday, October 21, 2013

കാലാവസ്ഥാ പ്രവചനം.......

ഇടി വെട്ടി പെരുമഴ
തോരാതെ പെയ്യാ-
നിടയുണ്ടെന്ന്
ടിവിയില് പറഞ്ഞല്ലോ..?
കടല് ചൂഴ്ന്ന്
അതിശക്തമാം കാറ്റും
വീശുമത്രെ.....!
ഇനി ഇറങ്ങാമല്ലോ...?
സമാധാനമായി.....


കുടയും വടിയുമില്ലാതെ
ധൈര്യമായി......!

22 comments:

 1. പെയ്യാനും പെയ്യാതിരിയ്ക്കാനും

  ReplyDelete
  Replies
  1. അതെ ...അങ്ങനെയാണ് പ്രവചനം.........

   Delete
 2. Replies
  1. ശരിവെച്ചതിന് സന്തോഷം ഷറഫ്.......

   Delete
 3. പ്രവചനം ശരിയായിരിക്കും .(വൈകിയാണെങ്കിലും വരും )

  ReplyDelete
  Replies
  1. പ്രവചനമെന്ന് പറയുമ്പോള്ത്തന്നെ അത് നടക്കാനും നടക്കാതിരിക്കാനും സാധ്യതയുളളതാണ്...അല്ലേ.....

   Delete
 4. മാനം ഇടിഞ്ഞു വീഴില്ലല്ലോ!
  ആശംസകള്‍

  ReplyDelete
  Replies
  1. അതെ അതാണ് സമാധാനം.......

   Delete
 5. Replies
  1. അഭിപ്രായത്തിന് നന്ദി ഡോക്ടര്.......

   Delete
 6. അവസാന നാലു വരി 400 വരിയുടെ സത്യം ഒളിക്കുന്നു കുടയും വടിയും ഇല്ലാതെ ധൈര്യമായി ഉള്ള ഉറക്കം എത്ര മുന്നറിയിപ്പ് കിട്ടിയാലും നമ്മൾ ചെയ്യുന്ന മഹാ സത്യം ഏറ്റവും വല്യ മുന്നൊരുക്കവും.. പക്ഷെ ഇത്തവണത്തെ ഫൈലിൻ ചുഴലി കാറ്റിൽ സേനയും സര്ക്കാരും ചെയ്ത സേവനം പ്രത്യേകം പ്രശംസനീയം
  ആശയ സമ്പുഷ്ടം

  ReplyDelete
  Replies
  1. ഇന്ത്യയിലെ കാലാവസ്ഥാ പ്രവചനം വെറും തട്ടിപ്പാണന്നാണ് എനിക്കു തോന്നുന്നത്...അത് ഏതെങ്കിലും ശാസ്ത്രീയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണോയെന്നു പോലും സംശയമുണ്ട്. ഒരു ചെറിയ ഉദാഹരണം പറയാം....2004 ല് അതി ഭീകരമായ സുനാമിത്തിരകളുണ്ടായപ്പോള് അതിനെക്കുറിച്ച് ഒരു ചെറിയ മുന്നറിയുപ്പോലും നല്കാന് ഈ ബുദ്ധി ജീവികള്ക്കു കഴിഞ്ഞില്ല...കടല്ത്തറകളില് ശക്തമായ ഭൂചലനങ്ങളുണ്ടാകുമ്പോള് അതിന്റെ അനുരണനമായി അതി വിനാശകാരികളായ തിരമാലകള് കരയിലേക്ക് ആഞ്ഞടിക്കാന് സാധ്യതയുണ്ടന്ന സത്യം പണ്ട് സോഷ്യല് സ്റ്റഡീസ് ക്ളാസ്സില് പഠിച്ചതാണ്.....അതു പോട്ടെ...അതിനു ശേഷം എപ്പോള് ഭൂചലനമുണ്ടായാലും സുനാമി ഭീഷണി മുഴക്കി ജനങ്ങളെ പരിഭ്രാന്തരാക്കുകയാണ് കാലാവസ്ഥാ നിരീക്ഷകരുടെ പണി.....

   Delete
 7. ആക്ഷേപഹാസ്യം കലക്കി അനുരാജ്.എന്നാലും ബൈജു ഭായ് പറഞ്ഞതു പോലെ ഒഡീഷയിൽ ശാസ്ത്രജ്ഞരുടെ പ്രവചനം ഒരുപരിധി വരെ കൃത്യമായിരുന്നെന്നു വേണം കരുതാൻ.കവിത വളരെ ഇഷ്ടപ്പെട്ടു.


  ശുഭാശംസകൾ....

  ReplyDelete
  Replies
  1. നന്ദി സൌഗന്ധികം........പെട്ടന്ന് തോന്നി പെട്ടന്നെഴുതിയതാണ്......ടിവിയിലൊക്കെ വരുന്ന കാലാവസ്ഥ പ്രവചനങ്ങള് ശരിയാകുന്നത് ചക്കവീണ് മുയല് ചാകുന്നത് പോലെയാണ്. പഴയ ചില കാര്ന്നോന്മാര് ഇതിലും എത്ര അച്ചെട്ടായി പറയും മഴ പെയ്യുുമോ ഇല്ലയോയെന്ന്..........

   Delete
 8. കൊടുങ്കാറ്റിനെ പിടിച്ചുകെട്ടിയ നമ്മുടെ ശാസ്ത്രലോകമുള്ളപ്പോള്‍ നാമെന്തിന് സമാധാനത്തോടെ ഉറങ്ങാതിരിക്കണം.....

  ReplyDelete
  Replies
  1. നന്ദി പ്രദീപ് മാഷ്.......

   Delete
 9. ചിലപ്പോളൊക്കെ ചക്ക വീണ് മുയല് ചാവും.
  പ്രതീപ് സാർ പറഞ്ഞതും ശരിതന്നെ..

  ReplyDelete
  Replies
  1. നന്ദി ഗിരീഷ്........

   Delete
 10. ഇന്ന് മഴ പെയ്യും

  ഇനി എങാനും പെയ്താലൊ

  ആാശംസകൾ

  ReplyDelete
  Replies
  1. നന്ദി നിധീഷ്........

   Delete
 11. ആശംസകള്‍ ഇന്നിനി കാത്തിരിക്കെണ്ടാതില്ലല്ലോ ?

  ReplyDelete
 12. സത്യമായും....ഈ അഭിപ്രായത്തോട് ഞാനും യോജിക്കുന്നു.......

  ReplyDelete