ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

കോടാലി...ഒരു കോടാലി...

കോടാലിക്കൊരു കൈയുവേണം.....
കോലുമുഴമഞ്ചാറു നീളവും വേണം....
കോവാലനാശാരിയെക്കാണുവാനായി
നാളുകള്‍ കുറെയായി ഞാന്‍ നടക്കുന്നു
അന്നാള് ചെന്നപ്പോളാശാരി
കട്ടിള കൂട്ടുവാന്‍ പോയി.....
ഇന്നാള് ചെന്നപ്പോള്‍.......
തടിമൂപ്പരുമൊന്നിച്ച് എങ്ങോട്ടോ പോയി
പിന്നൊരുന്നാള് മോന്തിക്ക്
ചെല്ലുമ്പോളുണ്ട്........
കോലം കെട്ടങ്ങനെ കോലായിലിരിപ്പുണ്ട്
കോമരത്തെപ്പോലാരോ ഉറഞ്ഞു
തുള്ളുന്നുണ്ടകത്ത്...
ഒട്ടും ചിന്തേരിടാത്ത എരിപൊരി വാക്കുകള്‍
പുറത്തേക്ക് ചാടുന്നുമുണ്ടായിരുന്നു
അകത്തുനിന്നും.......!
.
അതിനെത്തടുക്കുവാനായി
കൊട്ടുവടികൊണ്ടിടയ്ക്ക്
തട്ടുന്നുമുണ്ടാശാരി.......
മുറ്റത്തു ചെന്നു നിന്നു ഞാന്‍
മുരടൊന്നനക്കിയിട്ടും..........
എന്നെ തിരിഞ്ഞൊന്നു നോക്കുന്ന
പോലുമില്ല....
ഒരുവേള ഞാനതിന്‍ എരിവും പുളിയും
നുകര്‍ന്നു നില്ക്കെ
ഒടുവില്‍ ചാട്ടുളിപോലൊരു
നോട്ടമെറിഞ്ഞെന്നെ
കോവലനാശാരി നോക്കുന്നു...

ക്..ക് കോടാലിക്കൊരു കൈയുവേണം....
കൂലങ്കഷമായൊന്നാലോചിച്ചിട്ട്
കോവലനാശാരി ചൊല്ലുന്നു....
വിളഞ്ഞ കാഞ്ഞിരത്തടിയുണ്ടതിന്റെ
ഗുണമൊന്നു വേറെതന്നെ....
പണികഴിഞ്ഞു വരുമ്പോള്‍ ഞാന്‍
വാങ്ങിവരാം.......
അതിനുളള പണം തന്നാല്‍‌ മതി
മുന്നെതന്നെ.....

പെട്ടു പോയല്ലോ ഞാന്‍ കഷ്ടം......
ഒട്ടും മാറാതെ വെച്ചിരുന്നരഞ്ഞൂറ് രൂപാ
നോട്ടിന്റെ പുത്തന്‍ മണമുളള
തുട്ടുണ്ടായിരുന്നല്ലോ കൈയില്‍
അല്പം മടിച്ചുമടിച്ചാണങ്കിലുമത് കൊടുത്തിട്ട്
ഞാന്‍ പറയുന്നു
 പിന്നെ പറയാം കണക്കൊക്കെ...
കോടാലിക്കൊരു കൈയു വേണം

വീട്ടിന്‍ ചെവിരില്‍ നിന്നൊരാ മൂവാണ്ടന്‍ മാവ്
കാറ്റത്തും മഴയത്തുമൊടിഞ്ഞു വീണേ....
മുറിച്ചൊന്നു മാറ്റുവാന്‍
ആളെത്തിരക്കി നടന്നിട്ട്
ആശ നശിച്ച് ഞാനിറങ്ങിയതാണേ...
രണ്ടു കൊത്തിന്റെ കാര്യമേയുള്ളുവെന്ന്
ഭാര്യ പറയുന്നു......!
ഇത്തിരി വ്യായാമവുമാകുമത്ര....

നാളുകള്‍  കടന്നു പോയി ആഴ്ചകളായി...
കോടാലിക്കൊരു കൈയുവേണം
ഇന്നലെ മിനഞ്ഞാന്നും ഇന്നും കൂടി
ഞാന്‍ കോവാലനാശാരിയെ ക്കാണാന്‍
പോയിട്ടും കണ്ടില്ല
ടിവിയില്‍ നിന്ന് കണ്ണെടുക്കാതെ അതിയാന്റെ
പെമ്പ്രോത്തിപറയുന്നു
എങ്ങാണ്ട് പോയി...എങ്ങോട്ടോ പോയി...
വാത്തലപോയപോലെന്‍
കോടാലിമാത്രം മൂലയിലിരുന്ന് കരയുന്നുണ്ട്.....

( എന്തിരോ...എന്തോ ആയോ..എന്റെ അഞ്ഞൂറ് രൂപയുടെ ഗതികള്.....)

15 അഭിപ്രായങ്ങൾ:

  1. എന്തിനാണ് കോടാലി ? അതിനൊരു കൈ ?എവിടെയോ വച്ചു ആശയം വീണുപോയി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാമാന്യമായി പറഞ്ഞാല്‍ തുരുമ്പുപിടിച്ച കോടാലിയും അതിന്റെ കൈയുമൊക്കെ കവിതയുടെ ലാവണ്യ നിയമങ്ങള്‍ക്ക് പുറത്തുളള കാര്യമാണ്...ആയതിനാല്‍ ഇത് ഒരു കവിതയെന്നു പോലും എനിക്കഭിപ്രായമില്ല..കോടാലിയുടെ പഴയ കൈയ്കു എന്തു സംഭവിച്ചു എന്നൊക്കെ ഇതിലുള്‍പ്പെടുത്തണമെന്ന് ഞാന്‍ വിചാരിച്ചതാണ്...അപ്പോള്‍ ഉണ്ടായേക്കാവുന്ന ദൈര്‍ഘ്യം, വെറും വിവരണം മാത്രമായി ഈ പോസ്റ്റ് മാറാനുളള സാധ്യത എന്നിവകാരണം ഞാന്‍ തന്നെയത് ഒഴിവാക്കുകയായിരുന്നു...അഭിപ്രായത്തിന് നന്ദി കാത്തി

      ഇല്ലാതാക്കൂ
  2. എന്തിരോ...എന്തോ :)

    ഒട്ടും ചിന്തേരിടാത്ത എരിപൊരി വാക്കുകള്‍ ഒക്കെ കേള്ക്കേണ്ടിയും വരും കോവാലൻ ആശാരീടെ
    വായീന്ന്. കയ്യിലുള്ള പൈസീം പോവും. കോടാലി, കോടാലി. ഹ ഹ

    മറുപടിഇല്ലാതാക്കൂ
  3. മറുപടികൾ
    1. കോടാലി ഒരു കോടാലിയായ കഥ ഇഷ്ടപ്പെട്ടുവെന്ന് വിചാരിക്കട്ടെ.....

      ഇല്ലാതാക്കൂ
  4. അതിനൊക്കെ ആളെക്കിട്ടാന്‍ ഇല്ലാതെയായി
    ഇനിയിപ്പം ഡൂ ഇറ്റ് യുവര്‍സെല്‍ഫ് തന്നെ രക്ഷ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സത്യം തന്നെ....ഈ അഭിപ്രായം തന്നെയാണ് ഈ കവിതയിലൂടെ ഞാന്‍ പറയുവാനുദ്ദേശിച്ചിതും....

      ഇല്ലാതാക്കൂ
  5. അഞ്ഞൂറു രൂപ കൊടുത്തു വാങ്ങിയ ''കോടാലി''.!! ഹ...ഹ...

    കവിത രസകരമായി അനുരാജ്.

    ശുഭാശംസകൾ...

    മറുപടിഇല്ലാതാക്കൂ
  6. കാഞ്ഞിരക്കയ്പുമായ് കോടാലി...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  7. കോടാലിക്കൊരു കൈയുവേണം.....
    കോലുമുഴമഞ്ചാറു നീളവും വേണം....

    മറുപടിഇല്ലാതാക്കൂ