അകത്തുളളസാറിന്റെ കൈയില്‍
രക്തച്ചുവപ്പ് നിറമാണതിനെങ്കിലും.....!
ഒന്നറ്റസ്റ്റു ചെയ്യുവാനായി വന്നതാണ്
എത്രനേരമായീ ഞാനീ വാതിലിനു മുന്നില്‍
വന്നു മുട്ടി നില്ക്കുന്നു.....
ഒത്തു നോക്കിയിട്ടീ സര്‍ട്ടിഫിക്കറ്റില്‍
വെറുമൊരൊപ്പ് ചാര്‍ത്തിക്കിട്ടിയാല്‍ മതി
കൊച്ചിന്റെ അഡ്മിഷനാണിന്ന്
ഉച്ചയ്ക്കു തന്നെ കൊടുക്കണം....
ദുഷ്ടനെന്നെ നോക്കുന്നതു പോലുമില്ല....
ഫയല്‍ക്കെട്ടുകള്‍ക്കിടയില്‍
തല കുമ്പിട്ടിരിക്കയാണ്.....
മുന്നിലിരിക്കുന്ന കമ്പ്യൂട്ടറിലെന്തോ
ചിക്കി ചികയുന്നുമുണ്ട്....
ഇടയ്ക്കിടെ ചിലയ്ക്കുന്നുണ്ട് ഫോണ്‍
അതിലൂടെ ഇടതടവില്ലാതെ
വര്‍ത്തമാനവുമുയരുന്നുണ്ട്
മേശപ്പുറത്ത് പേടിച്ചരണ്ട്
വിമ്മിപ്പൊട്ടിയിരിപ്പുണ്ട് ബെല്ലൊരെണ്ണം
അടികൊണ്ട് പിടഞ്ഞതിടയ്ക്ക്
നിലവിളിക്കുന്നുമുണ്ട്.....
വിറച്ചു വിറച്ചു ചിലര്‍ മുറിയിലെത്തി
പതര്‍ച്ചയോടെ പോകുന്നു..
വെട്ടിനിരത്തുന്നുണ്ടാ ദുഷ്ടന്‍
പേപ്പറിലെന്തോ കാര്യമായി...
പച്ചില പാമ്പ് പടം കൊഴിച്ചപോല്‍
ഇടയ്ക്ക് മാത്രമാ പേനയില്‍ നിന്ന്
ഒപ്പും ചുരുള്‍ നിവരുന്നുണ്ട്....
അതിലൊരെണ്ണമീ കടലാസില്‍....
ഇത്തിരികൂടി അകത്തേക്കു
നീങ്ങി നിന്നു ഞാന്‍
കൊക്കിനെ പോലെ തലകുമ്പിട്ട്
തപസ്സു ചെയ്യാന്‍ തുടങ്ങവേ....
ആ കശ്മലനെനിക്കു നേരെ കയര്‍ക്കുന്നു
പൊട്ടിത്തെറിച്ച വാക്കുകള്‍
ചുറ്റിലും ചിതറുന്നു....
ഒട്ടും സമയമില്ലപോലും.....
ഒത്തിരിപേര്‍ വേറെയുമുണ്ടത്രെ
അങ്ങോട്ട് ചെല്ലുവാന്‍...
അറ്റസ്റ്റ് ചെയ്യലല്ലത്രേ പണി
ഉച്ചകഴിഞ്ഞെങ്ങാനും കൊണ്ടു
ചെന്നാല്‍ നോക്കാമെന്ന് പോലും....
ഉത്തരംമുട്ടി ഇളഭ്യനായി
ഞാന്‍ നില്ക്കെ......
ഉത്തരത്തിന്നുതാഴെ ചുമരില്‍ കണ്ടു
ആ മൊട്ടത്തലയനപ്പൂപ്പന്റെ
വടിയും കുത്തിപ്പിടിച്ചു നില്ക്കുന്ന
ചില്ലിട്ട ചിത്രം.......!
നുരഞ്ഞുപൊന്തുന്ന അമര്‍ഷം
ഉള്ളിലൊതുക്കി ഞാന്‍ ചോദിക്കട്ടെ
ഇട്ടു കൊടുത്തുകൂടെ ആ വടികൊണ്ട്
മുന്നിലിരിക്കുന്നവന്റെ തലമണ്ടയ്ക്കിട്ടൊരു
കിഴുക്ക്....!!
കൈയിലേക്ക് കൊടുക്കണം, ആ മഹാത്മവിന്റെ പടം
മറുപടിഇല്ലാതാക്കൂരണ്ടു വേഗമെങ്കില്‍ .
ഗൗനിച്ചീടും ആക്രോശിക്കാതെ തമ്പുരാന്‍.
കുറെനാളായി എന്റെ മിക്ക പോസ്റ്റുകള്‍ക്കും ആദ്യമായി അഭിപ്രായം രേഖപ്പെടുത്തുന്നത് താങ്കളാണ്. നിസ്വാര്‍ത്ഥമായ ഈ പരിഗണനയ്ക്ക് ബ്ലോഗറുടെ വിനീതമായ നന്ദി...നന്ദി......
ഇല്ലാതാക്കൂഈ ജന്മി തമ്പ്രാൻ വ്യവസ്ഥ പോലെ ക്രൂരമാണ് ഈ ഗസ്സെട്റ്റ് അട്ടെസ്ട്ടെഷൻ
മറുപടിഇല്ലാതാക്കൂചിലരുണ്ട് നല്ല ആൾക്കാർ ഒരു ഹോമിയോ ഡോക്ടർ കാണിച്ച ജാഡ ഞാൻ ഇപ്പോഴും മറന്നിട്ടില്ല
നന്നായി പറഞ്ഞു ഇത് എതിർക്കപ്പെടണം അന്ധവിശ്വാസത്തിന്റെ ബാക്കിയാണിത്
നന്ദി...ബൈജു...ഒരിക്കല്‍ പഠിക്കുന്ന കാലത്ത് ഞാനും അറ്റസ്റ്റു ചെയ്യാന്‍ പോയി നാണം കെട്ടു....ഒരു ട്രഷറി ഓഫീസറില്‍ നിന്ന്....
ഇല്ലാതാക്കൂചെലവൊന്നുമില്ലാത്ത ഉപകാരമാണ്, അവർക്കൊക്കെ അത് ചെയ്യാവുന്നതേയുള്ളൂ. പക്ഷേ ഒന്നിനേയും വിശ്വസിക്കാനാകാത്ത ഈ കാലത്ത് എന്തിനവർ വെറുതെ പുലിവാലു പിടിക്കണം? അവർക്കും ഉണ്ടാകും പറയാൻ ന്യായം.
മറുപടിഇല്ലാതാക്കൂഎന്തായാലും നന്നായി എഴുതിയിരിക്കുന്നു.
സര്ക്കാര് ജീവനക്കാര്‍ സമൂഹത്തിന്റെ ഭാഗമാണ്. സമൂഹത്തെ ബാധിച്ചിട്ടുളള എല്ലാ തിന്മകളും അവരേയും ബാധിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമായി നന്നാകണമെന്ന് പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല...പക്ഷേ ചിലരുണ്ട്....പൊതുജനം അവര്‍ക്ക് എന്തോ വലിയ ചതുര്‍ത്ഥിയാണ്...ജനാതിപത്യ വ്യവസ്ഥിതിയില്‍ ജനമാണ് രാജാവെന്നിരിക്കെ ഇത്തരം കൂരിത്തണ്ടുകാര്‍ ആ വിഭാഗത്തിന് വരുത്തിവെയ്ക്കുന്ന ദുഷ്പേര് ചില്ലറയല്ല...വിലയേറിയ അഭിപ്രായത്തിന് നന്ദി ആള്‍രൂപന്‍
ഇല്ലാതാക്കൂഅമര്ഷം വാക്കുകളിലൂടെ, വരികളിലൂടെ പുറത്തുവന്നത് കേമമായി.
മറുപടിഇല്ലാതാക്കൂനമ്മുടെ നാട്ടിൽ ഒരു സര്ക്കാര് ഓഫീസില്നിന്നും സാധിച്ചെടുക്കേണ്ട കാര്യങ്ങൾ ആലോചിച്ചാൽ...........
അഭിപ്രായത്തിന് നന്ദി ഡോക്ടര്‍....
ഇല്ലാതാക്കൂചിലപ്പോള് നക്സലൈറ്റ് ആകണമെന്ന് തോന്നിപ്പോവും. അല്ലേ?
മറുപടിഇല്ലാതാക്കൂതോന്നിപ്പോയിരുന്നു പണ്ട്...എന്ത് ചെയ്യാം ഞാനുമൊരു സര്‍ക്കാര്‍ ജീവനക്കാരനായിപ്പോയി...അഭിപ്രായത്തിന് നന്ദി അജിത് സാര്‍
ഇല്ലാതാക്കൂആരേയും കുറ്റം പറഞ്ഞിട്ടു കാര്യമുണ്ടെന്നു തോന്നുന്നില്ല.സമൂഹത്തിനു മൊത്തത്തിൽ ബാധിച്ച അപചയത്തിന്റെ ഒരു ഭാഗം തന്നെയിതും.കാര്യം സാധിച്ചു കിട്ടാൻ വളഞ്ഞ വഴി തേടുന്നതും,പ്രയോഗിക്കുന്നതും പൊതുജനം തന്നെ.വളഞ്ഞ വഴിയിലൂടെ മാത്രം കാര്യം സാധിച്ചു കൊടുക്കുന്ന ഒരു കൂട്ടം ഉദ്യോഗസ്ഥരും.ഇതിനിടയിൽപ്പെട്ടു പോകുന്ന ചില സാധുക്കളുടെ ചിത്രം അനുരാജിന്റെ കവിതയിൽ നന്നായി ചിത്രീകരിച്ചിരിക്കുന്നു.
മറുപടിഇല്ലാതാക്കൂനല്ല കവിത.ഇഷ്ടമായി
ശുഭാശംസകൾ...
അഭിപ്രായത്തിന് നന്ദി സൌഗന്ധികം....മന:ശാസ്ത്ര പരമായി ഒരു കാര്യം ചോദിച്ചോട്ടെ സര്‍ക്കാര്‍ ജീവനക്കാരനായിരുന്നു..അല്ലേ...ഞാനും സര്‍ക്കാര്‍ ജീവനക്കാരന്‍ തന്നെ....ഒരു സര്‍ക്കാര്‍ ജീവനക്കാരന്‍ സത്യ സന്ധനായതുകൊണ്ടോ, കൈക്കൂലി വാങ്ങിക്കാത്ത ആളായതു കൊണ്ടോ മാത്രമായില്ല...പബ്ലിക്കിനോട് നല്ലരീതിയില്‍ പെരുമാറാന്‍ പഠിക്കണം..അങ്ങനെയുളള ചില ആള്‍ക്കാരെ മനസ്സില്‍ സങ്കല്പിച്ചാണ് ഈ കവിത എഴുതിയത്...നന്ദി സൌഗന്ധികം
ഇല്ലാതാക്കൂ
മറുപടിഇല്ലാതാക്കൂമൊട്ടത്തലയനപ്പൂപ്പന്റെ പടം ബാർബർഷോപ്പിലും, ബാർ മാത്രമായ ഷോപ്പിലും വെച്ചു പൂജിക്കുന്ന കാലമല്ലെ?. പലരുടെയും രക്തത്തിന്റെ നിറവും പച്ചയായി മാറി.
നന്ദി മധുസൂതനന് സാര്‍...
ഇല്ലാതാക്കൂഅഹങ്കാരികളും,ദുരാഗ്രഹികളും,മനുഷ്യപറ്റില്ലാത്തസ്വാര്‍ത്ഥമതികളുമായവര്‍
മറുപടിഇല്ലാതാക്കൂതലപ്പത്തെത്തുമ്പോള് ഉണ്ടാകുന്ന അവസ്ഥ!
ആശംസകള്‍
അതെ അഹങ്കാരികളും ദുരാഗ്രഹികളുമായ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൊത്തത്തില്‍ ആ വിഭാഗത്തിന് വരുത്തിവെയക്കുന്ന പേരുദോഷം ചില്ലറയല്ല...നന്ദി തങ്കപ്പന്‍ സാര്‍.....
ഇല്ലാതാക്കൂനുരഞ്ഞുപൊന്തുന്ന അമര്ഷം
മറുപടിഇല്ലാതാക്കൂഉള്ളിലൊതുക്കി ഞാന്‍ ചോദിക്കട്ടെ
ഇട്ടു കൊടുത്തുകൂടെ ആ വടികൊണ്ട്
മുന്നിലിരിക്കുന്നവന്റെ തലമണ്ടയ്ക്കിട്ടൊരു
കിഴുക്ക്....!!
നന്നായി കവിത....
പലപ്പോഴും ഇതനുഭവിചിട്ടുണ്ട് , ഒരു സര്‍കാര്‍ ജോലിയുടെ ഇന്റര്‍വ്യൂ നു പോകാന്‍ ചെന്നൈയിലെ ഒരു asst എഞ്ചിനീയര്‍ ടെ അടുത്ത് പോയത് ഹൃദ്യമായ ഓര്‍മ്മയാണ്. അദ്ദേഹം വളരെ സ്നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ചറിയുകയും ആശംസകള്‍ നേരുകയും ചെയ്തു..:). ആ ജോലി കിട്ട്യപ്പോള്‍ ഞാന്‍ അദ്ദേഹത്തിനെ കണ്ടു മധുരം കൊടുത്തു ... അങ്ങനെയും ആള്‍ക്കാര്‍ ഉണ്ട് അനു ...
മറുപടിഇല്ലാതാക്കൂഎന്നാലും ഭൂരിപക്ഷം ഇപ്പറഞ്ഞത് തന്നെ..
ആശംസകള്‍
നുരഞ്ഞുപൊന്തുന്ന അമര്ഷം
മറുപടിഇല്ലാതാക്കൂഉള്ളിലൊതുക്കി ഞാന്‍ ചോദിക്കട്ടെ
ഇട്ടു കൊടുത്തുകൂടെ ആ വടികൊണ്ട്
മുന്നിലിരിക്കുന്നറ് തലമണ്ടയ്ക്കിട്ടൊരു
കിഴുക്ക്....!!
ചിലപ്പോഴെങ്കിലും തോന്നി പോകൂം