ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Friday, August 2, 2013

കാണുന്നില്ലല്ലോ...പത്രക്കാരന്‍ പയ്യനെ...?പത്രക്കാരന്‍ പയ്യനെ കാണുന്നില്ലല്ലോ...?
നേരം നരച്ചു വെളുത്തിട്ടൊത്തിരിയായല്ലോ...
ഇന്നലെ രാത്രിയില്‍ പെയ്തു തിമിര്‍ത്തോരു
മഴയുടെ മര്‍മ്മരമിപ്പോഴും കേള്‍ക്കാം പുറത്ത്

രക്തമുറയും തണുപ്പത്ത് ......
അച്ചിയുമായി പറ്റിച്ചേര്‍ന്നു കിടക്കുമ്പോള്‍
കിണി...കിണിയെന്നൊരു മണിയൊച്ച
മാത്രം കേള്‍ക്കാം പുറത്ത്.....
എന്നെ ചുറ്റിവരിഞ്ഞു കിടക്കുമാ
പെണ്‍വള കൈകളെടുത്ത് ദൂരെയെറിഞ്ഞ്
മുണ്ടിന്‍ കോന്തലതപ്പിയുടുത്ത്....
ഝടുപിടിയെന്ന് വാതില്‍ തുറന്ന്
പൂമുഖത്തെത്തുമ്പോള്‍......
പുത്തന്‍ മണവുമായി
വീണുകിടപ്പുണ്ടാകുമാപത്രം...!

ഒത്തിരി നേരം കാത്തിരുന്നൊടുവില്‍
രാത്രി പത്തരമണി കഴിഞ്ഞപ്പോള്‍
ഫ്രീയായിക്കിട്ടിയ ടിവിയില്‍
വാര്‍ത്താചാനലുകള്‍ ഓരോന്നായി
മാറ്റി രസിച്ച്.......
പീഡന പരമ്പരകള്‍ കേട്ടു തപിച്ച്
ചാനല്‍ ചര്‍ച്ചകള്‍ കണ്ട് മിഴിച്ച്
ഉത്തരം മുട്ടിവളിച്ചപ്പോള്‍...
കൊഞ്ഞനം കുത്തിയ നേതാവിന്റെ
മുഖവും മനസ്സാസ്മരിച്ച്...
ഒക്കെ ശരി തന്നെയെന്നാലും 
രാവിലെ പത്രം വായിച്ചില്ലേല്‍
ഒട്ടും സുഖം പോരാ.....!

കിട്ടിയാലുടന്‍ തന്നെ നോക്കണമാദ്യം 
ചരമക്കോളം...!
ഉറ്റ പരിചയക്കാരാരെങ്കിലുമുണ്ടെങ്കില്‍
ഉച്ചത്തില്‍ ഭാര്യയെ വിളിച്ചുപറഞ്ഞൊന്ന്
നെടുനീര്‍പ്പിടണം....!
ഇക്കിളിവാര്‍ത്തകള്‍ ഒത്തിരിയുണ്ടെന്നാലും
മൊത്തം വായിച്ച് രസിക്കാന്‍
രാവിലെ ഒട്ടും സമയമില്ല....
ഒക്കെയുമൊന്നോടിച്ച് നോക്കിയിട്ട്
വൈകിട്ട് വന്നിട്ട് വിശദമായി വായിക്കാം
പ്രസ്താവനയുദ്ധങ്ങളുണ്ടതില്‍...
വായിച്ച് വേണമെങ്കില്‍ മുഷ്ടി ചുരുട്ടാം
അല്ലങ്കിലന്നേരെ പുച്ഛിച്ചു തളളാം...

പത്രക്കാരന്‍ പയ്യനെ കാണുന്നില്ലല്ലോ
കട്ടന്‍ ചായതണുത്തുകഴിഞ്ഞു....
ഇപ്പണി ഇവിടെ പറ്റുകയില്ല..കട്ടായം
കൃത്യമായി ബില്ലുമായെത്തി കാശുപിരിക്കാന്‍
ഒട്ടും മറക്കാറില്ലല്ലോ...?

മുക്കറയിട്ടു ഞാന്‍ മുറ്റത്തുതന്നെ നില്ക്കെ
ഭാര്യഅടുക്കളയില്‍ നിന്നൊച്ചത്തില്‍
വിളിച്ചു പറയുന്നു.....
കുറ്റിയടിച്ചപോലവിടെ നിന്നിട്ടൊരു കാര്യവുമില്ല
ഇന്നലെ ദീപാവലി....
പത്രസ്ഥാപനങ്ങള്‍ക്കൊക്കെയും 
അവധിയായതിനാല്‍....
ഇന്നു പത്രമില്ലല്ലോ....!

ഒറ്റ ഞൊടി വേഗത്തില്‍
ഉത്സാഹമൊക്കെ പൊട്ടിത്തകര്‍ന്നു
ഞാന്‍ നില്ക്കെ......
വീണ്ടും മുഴങ്ങുന്നൊരാ പെണ്‍സ്വരത്തില്‍
നിന്ന് ഒട്ടും രസമില്ലാത്ത വര്‍ത്തമാനം..
കുട്ടികള്‍ക്ക് പോകാന്‍ സമയമിങ്ങടുത്തു
വരുന്നത്രെ.....
ഇത്തിരി നേരം അടുക്കളയില്
വന്നൊന്ന് സഹായിച്ചു കൂടേ,,,,!


21 comments:

 1. പത്രം ഓഫീസുകള്‍ക്കൊന്നും അവധി കൊടുക്കാന്‍ പാടില്ലാത്തതാണ്.!!!

  ReplyDelete
  Replies
  1. പത്രമുതലാളിമാര്‍ അങ്ങനെയെന്തെങ്കിലും ഏര്‍പ്പാടുണ്ടാക്കേണ്ടതാണ്......

   Delete
 2. വായനയിലൂടെ കിട്ടുന്ന സംതൃപ്തി ഒന്നുവേറെത്തന്നെയാണ്!
  ആശംസകള്‍

  ReplyDelete
 3. Replies
  1. തീര്‍ച്ചയായും....നന്ദി ഡോക്ടര്‍

   Delete
 4. പത്രം ഒരു ലഹരിയാണ്.
  കൃത്യമായ ഇടവേളകളിൽ ലഭിച്ചില്ലെങ്കിൽ അസ്വസ്ഥത സ്വാഭാവികം ....

  ReplyDelete
  Replies
  1. പത്രവായന നിത്യജീവിതത്തിന്റെ ഭാഗമായതിനാല്‍ കിട്ടിയില്ലങ്കില്‍ വല്ലാത്ത അസ്വസ്ഥതയാണ്...അഭിപ്രായത്തിന് നന്ദി ശരത് സാര്‍

   Delete
 5. ഇതു വര്‍ത്താനകാലത്തിലെ പത്രവിശേഷങ്ങള്‍ തന്നെ..

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി മുഹമ്മദ് സാബ്....

   Delete
 6. പത്രമില്ലാതെങ്ങനെ .............

  ReplyDelete
 7. പത്രക്കാരന്റെ വിഷമം പത്രക്കാരനെ അറിയൂ പുണ്യാളാ.അതും മഴക്കാലത്ത്.

  ReplyDelete
  Replies
  1. കൂടുതലും കൌമാരക്കാരായ ആണ്‍കുട്ടികളാണ് പത്രം വിതരണം ചെയ്യുന്നത്. മഴയും മഞ്ഞുമൊന്നും വകവെയ്ക്കാതെ.... തുച്ഛമായ പ്രതിഫലത്തില്‍......അഭിപ്രായത്തിന് നന്ദി കാത്തി

   Delete
 8. പത്രം അച്ചെട്ടായി കിട്ടണം ഇല്ലെങ്കിൽ വല്ലാത്ത ഒരു അസ്വസ്ഥത തന്നെ
  വളരെ സത്യമാണ് നീരീക്ഷണങ്ങൾ എല്ലാം. അല്ലെങ്കിലും മലയാള പത്രങ്ങൾക്ക് വരിസംഖ്യ കൂടുതൽ ഉണ്ടെങ്കിലും അവധി ക്ക് കുറവൊന്നും ഇല്ല. പത്രം ഇട്ടില്ലെങ്കിലും വാര്ത്തകളും രംഗ പടവും നന്നായി അനുരാജ് കലക്കി

  ReplyDelete
  Replies
  1. നല്ല വാക്കുകള്‍ക്ക് , അഭിപ്രായത്തിന്, അഭിനന്ദനത്തിന് നന്ദി ...ബൈജു

   Delete
 9. ഒരുപാടനുഭവിച്ചിട്ടുള്ള ഒരസ്വസ്ഥത മനോഹരമായി വരച്ചു കാട്ടി അഭിനന്ദനങ്ങള്‍ ...

  ReplyDelete
 10. ഒരുപാടനുഭവിച്ചിട്ടുള്ള ഒരസ്വസ്ഥത മനോഹരമായി വരച്ചു കാട്ടി അഭിനന്ദനങ്ങള്‍ ...

  ReplyDelete
 11. ഈ അമളിയൊക്കെ എനിക്കും പറ്റിയിട്ടുണ്ട്‌. അത്‌ കവിതയില്ക്കൂടി ഒന്നു അനുഭവിക്കുമ്പോൾ ആസ്വാദ്യതയേറുന്നു

  ReplyDelete
  Replies
  1. ഒന്നല്ല ഒരുപാട് പ്രാവശ്യം ഈ അമളി എനിക്ക് പറ്റിയിട്ടുണ്ട്...അഭിപ്രായത്തിന് നന്ദി മധുസൂതനന്‍ സാര്‍

   Delete