ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Friday, August 16, 2013

ചിത്രശലഭങ്ങള്‍ പറക്കുമ്പോള്‍.....

ചിത്ര ശലഭങ്ങളേ...ചിത്ര ശലഭങ്ങളേ....
നിങ്ങള്‍ക്ക്കെങ്ങനെ കിട്ടിയിത്ര ഭംഗി
പുഷ്പ ഹൃദയങ്ങളില്‍ നിന്നുയിര്‍
കൊണ്ടതാണോ......?
സ്വപ്ന ലോകങ്ങളില്‍
അപ്സര സുന്ദരികള്‍
ലാസ്യ നൃത്തമാടിത്തളരവേ
നഗ്നമാം ചൊടിയിണകളില്‍
നിന്നു പൊഴിഞ്ഞതാണോ....?

നക്ഷത്ര കന്യകള്‍ മഴവില്ലിന്‍
ചോലയില്‍
ഏഴുവര്‍ണ്ണങ്ങളിലും മുങ്ങിക്കുളിച്ചിട്ട്
കിന്നരി തുന്നിയ ദാവണിയുടുത്ത്
ഈറനായി ഈ വഴിവന്നതാണോ....?

ഭൂമിയില്‍ കാമുകി കാമുകന്മാര്‍
തീര്‍ത്ത സങ്കല്പലോകത്തില്‍
ചുംബന നിശ്വാസങ്ങള്‍ തളിരിട്ടുലയവേ
മോഹങ്ങള്‍ ചിറകുവെച്ച്
പറന്നതാണോ...?

ചിത്ര ശലങ്ങളേ...ചിത്ര ശലഭങ്ങളേ
നിങ്ങള്‍ക്കെങ്ങനെ കിട്ടിയിത്ര ഭംഗി..?

അല്പായുസെങ്കിലും ചിത്രശാരികേ...
തപ്ത നിശ്വാസങ്ങളായ്
നിങ്ങളെന്‍ ഉള്‍പ്പൂവില്‍
സ്വപ്ന പരാഗരേണുവായി
എത്തുകില്‍
എത്ര ധന്യനാമൊരു
ചിത്രകാരനായിരുന്നേനെ ഞാന്‍...!!

20 comments:

 1. മനോഹരങ്ങളിൽ മനോഹരമായ കാവ്യാ കവിത.. ചിങ്ങപുലരിയിൽ പൂത്തുലഞ്ഞ പൂക്കളം പോലെ മനോഹരം ആശംസകൾ ശ്രേഷ്ഠ ഭാഷ ദിനത്തിൽ മലയാളത്തിനു അനുരാജിന്റെ ബ്ലോഗിൽ നിന്ന് നല്ലൊരു സമ്മാനം ആശംസകൾ

  ReplyDelete
  Replies
  1. പെട്ടന്ന് മനസ്സില് തോന്നി പെട്ടന്നെഴുതിയതാണ്...ഇഷ്ടപ്പെട്ടുവെന്നറിഞ്ഞതില് സന്തോഷം....നന്ദി ബൈജു

   Delete
 2. ദൈവത്തിന്റെ ചിത്രപണികള്‍...'

  ReplyDelete
  Replies
  1. അതെ..അതെ..നന്ദി കാത്തി

   Delete
 3. ചിത്രശലഭമേ, നിൻ ഭാവവും ഭംഗിയുമീ
  കവിതക്കായി കവിക്ക്‌ നീ നല്കിയല്ലോ!

  ReplyDelete
  Replies
  1. എല്ലാത്തിനും താങ്കളെപ്പോലുളള സഹൃദയ സുഹൃത്തക്കളോട് ഞാന്‍ കടപ്പെട്ടിരിക്കുന്നു....

   Delete
 4. ചിത്രശലഭത്തിന്റെ ഭംഗി ഒരു കാത്തിരിപ്പിന്റെ,ധ്യാനത്തിന്റെ,വിഹായസ്സിലേക്കുയരാനായി ക്ഷമാപൂർവ്വമുള്ള ആത്മീയവാഞ്ഛയുടെ,വരദാനം പോലെയുണ്ടാവുന്ന നിറക്കാഴ്ച്ച തന്നെ.!! പ്രകൃതി നമുക്കായി എന്തെല്ലാം കാത്തുവച്ചിരിക്കുന്നു.?!! നാം കാണുന്നത് മറ്റെന്തൊക്കെയോ..!!

  ആ നിറഭംഗി ചോരാതെ ചേർത്തിരിക്കുന്നു,കവിയീ വരികളിൽ.ഇഷ്ടമായി.

  ശുഭാശംസകൾ....

  ReplyDelete
  Replies
  1. ഇല ഞെട്ടില്‍ കാണുന്ന ആ വട്ടച്ചൊറിപ്പുഴു തന്റെ വൈരൂപ്യത്തില്‍ മനംനൊന്ത്, ഉഗ്ര തപസ്സ് ചെയ്ത് ഒടുവില്‍ ദൈവത്തില്‍ നിന്ന് വരദാനം നേടി പറന്നുയരുന്നതാണ് ചിത്രശലഭങ്ങള്‍...നന്ദി സൌഗന്ധികം..നല്ല വാക്കുകള്‍ക്ക്

   Delete
 5. ശലഭങ്ങളില്‍ ചിത്രശലഭമാകണം!

  ReplyDelete
  Replies
  1. പക്ഷേ അല്പായുസ്സാണല്ലോ......

   Delete
 6. ഭാവനകള്‍ ചിത്രശലഭങ്ങളാകട്ടെ!
  ആശംസകള്‍

  ReplyDelete
  Replies
  1. ആശംസകള്‍ക്ക് നന്ദി തങ്കപ്പന്‍ സാര്‍

   Delete
 7. Replies
  1. നന്ദി..മുഹമ്മദ് സാബ്

   Delete
 8. ചിത്രശലഭങ്ങൾക്ക് പുഷ്പഹൃദയം

  ReplyDelete
  Replies
  1. നന്ദി...ജോര്‍ജ്ജ്...

   Delete
 9. നന്നായിട്ടുണ്ട് സുഹൃത്തേ ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി...സാത്വിക...വീണ്ടും വരിക

   Delete
 10. ചിത്ര ശലങ്ങളേ...ചിത്ര ശലഭങ്ങളേ
  നിങ്ങള്‍ക്കെങ്ങനെ കിട്ടിയിത്ര ഭംഗി..?
  Nalla bhavana

  ReplyDelete
  Replies
  1. അഭിപ്രായത്തിന് നന്ദി ടീച്ചര്‍...

   Delete