ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Monday, December 17, 2012

ഇടയില്‍ ഒരു ചോദ്യ ചിഹ്നം

ഇനി നമുക്ക് പിരിയാം
ഇണചേര്ന്ന് മടുത്തില്ലേ......
ഇരുളില്‍  നിന്നാ ചോദ്യമുയരവേ
ഇടയിലൊരുടല്‍
ചോദ്യ ചിഹ്നം പോലെ
കിടന്ന് പുളഞ്ഞു
ഇടനെഞ്ചിലാ ചോദ്യം
കനലായെരിഞ്ഞു

7 comments:

 1. കനല്‍ പോലൊരു ചോദ്യം. ഇടനെഞ്ചിലെരിയുമ്പോള്‍ അത് ഒരു കവിതയാകുന്നു. നന്നായി. ആശംസകള്‍ ........

  ReplyDelete
 2. ഇടനെഞ്ചിലാ ചോദ്യം
  കനലായെരിഞ്ഞു

  നല്ല വരികൾ.....

  ReplyDelete
 3. ഇടയിലെ ആ ചോദ്യം ഇടനെഞ്ചില്‍..
  നല്ല രചന.

  ReplyDelete
 4. This comment has been removed by the author.

  ReplyDelete
 5. ഇണചേർന്നു മടുക്കുന്ന ദിവസം, അങ്ങിനെയൊന്നു ഭൂലോകത്ത്‌ ഉണ്ടാവുമെന്നു തോന്നുന്നില്ല. ചോദ്യചിഹ്നം എന്ന പ്രയോഗം അസ്സലായി. ഭാവുകങ്ങൾ

  ReplyDelete
 6. കവിത മനോഹരം. ഇഷ്ടമായി. വീണ്ടും കാണാം

  ReplyDelete