ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, ജൂലൈ 17, വ്യാഴാഴ്‌ച

കരയാതുണ്ണീ........കരയാതെ.......

കരയാതുണ്ണീ........കരയാതെ.......
കണ്ണീര്‍ മണിമുത്തുകള്‍
ചുമ്മാതെ വീഴ്ത്തിയുടക്കാതുണ്ണീ
ഉടയ്ക്കാതെ....
പിന്നെ പെറുക്കിയെടുത്തത്
കോര്‍ക്കാനും കഴിയില്ലല്ലോ...


കരയാതുണ്ണീ........കരയാതെ.......

കണ്ണിന്‍റെ കണ്ണല്ലേ......?
കരളിന്‍റെ കരളല്ലേ.......?
കന്മദപ്പൂവല്ലേ.......?
കനല്‍ തിങ്ങും ജീവിത
പാതയില്‍ കുളിരൂറും
സ്വപ്നവുമായി നീ
വന്നതല്ലേ.......?
നിറമേഴും ചാലിച്ചു
തന്നതല്ലേ........?

കരയാതുണ്ണീ...കരയാതെ.......

ഉണ്ണി വയറു വിശന്നിട്ടാണോ
അമ്മിഞ്ഞ ഒരുപാടു
നേരമുണ്ടതല്ലേ.......!
പൊന്നേയതിലില്ലിനി
പാലൊന്നും......
നിന്നുള്ളു കുളിര്‍പ്പിക്കാന്‍
എന്നാലും ചുമ്മാ
വെച്ചു തരാമേ....

ഉണ്ണിയുറക്കം പോരാഞ്ഞിട്ടോ..?
നല്ലൊരു താരാട്ടു പാട്ടമ്മ
പാടിത്തരമേ....
ഉവ്വാവി വന്നു പിടിച്ചിട്ടോ
അയ്യയ്യോ..........!
നല്ല പനിക്കോളുമുണ്ടല്ലോ
അമ്മതരാല്ലോ മരുന്നല്പം
പൊന്നേ കരയാതെ....

കരയാതുണ്ണീ........കരയാതെ.......
കരയാതുണ്ണീ........കരയാതെ.......



18 അഭിപ്രായങ്ങൾ:

  1. താരാട്ട് ഇഷ്ടായില്ല ഉണ്ണിക്കു അതാ കരച്ചില്‍ ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉണ്ണിക്കിഷ്ടപ്പെട്ടു.....അതോണ്ടാ ഞാനിത് പോസ്റ്റ് ചെയ്യാന് ധൈര്യം കാട്ടീത്.....

      ഇല്ലാതാക്കൂ
  2. വ്യത്യസ്ഥമായ വായനാനുഭവം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി പ്രദീപ് മാഷ് താങ്കളുടെ അഭിപ്രായത്തിനും ഈ ബ്ലോഗ്ഗിന് നല്കിവരുന്ന പ്രോത്സാഹനത്തിനും

      ഇല്ലാതാക്കൂ
  3. പനി പടര്‍ന്നുപിടിച്ചിരിക്കുകയാണ്..
    പാവം ഉണ്ണികള്‍...
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കരയാന്‍ ഉണ്ണിക്ക് പനിയൊന്നും വേണ്ടാന്നേ......നന്ദി തങ്കപ്പന്‍ സാര്‍ ഈ അഭിപ്രായത്തിന്

      ഇല്ലാതാക്കൂ
  4. കവിത നന്നായിരിക്കുന്നു സുഹ്രുത്തേ. മാത്ര്സ്നേഹത്തിന്റെ മഹനീയത ലളിതമായ ഭാഷയിലൂടെ അവതരിപ്പിക്കുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞിരിക്കുന്നു. കവിത വായിക്കുമ്പോള്‍ കുട്ടിയോട് കൊഞ്ചുന്ന ഒരു അമ്മയെ നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും. ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ ബ്ലോഗ്ഗിലേക്കുള്ള താങ്കളുടെ ആദ്യവരവിനും അഭിപ്രായത്തിനും നന്ദി പ്രിയ ശിവദാസന്‍

      ഇല്ലാതാക്കൂ
  5. ഉണ്ണിയ്ക്കുറങ്ങാന്‍ സ്നേഹമുള്ള ഒരു പാട്ട്

    മറുപടിഇല്ലാതാക്കൂ
  6. നല്ലൊരു താരാട്ട് പാട്ട്..
    ആശംസകൾ !

    മറുപടിഇല്ലാതാക്കൂ
  7. ഈണം നല്‍കാന്‍ പറ്റിയ വരികള്‍ !!.

    മറുപടിഇല്ലാതാക്കൂ