കണ്ണീര് മണിമുത്തുകള്‍
ചുമ്മാതെ വീഴ്ത്തിയുടക്കാതുണ്ണീ
ഉടയ്ക്കാതെ....
പിന്നെ പെറുക്കിയെടുത്തത്
കോര്‍ക്കാനും കഴിയില്ലല്ലോ...
കരയാതുണ്ണീ........കരയാതെ.......
കണ്ണിന്റെ കണ്ണല്ലേ......?
കരളിന്റെ കരളല്ലേ.......?
കന്മദപ്പൂവല്ലേ.......?
കനല് തിങ്ങും ജീവിത
പാതയില്‍ കുളിരൂറും
സ്വപ്നവുമായി നീ
വന്നതല്ലേ.......?
നിറമേഴും ചാലിച്ചു
തന്നതല്ലേ........?
കരയാതുണ്ണീ...കരയാതെ.......
ഉണ്ണി വയറു വിശന്നിട്ടാണോ
അമ്മിഞ്ഞ ഒരുപാടു
നേരമുണ്ടതല്ലേ.......!
പൊന്നേയതിലില്ലിനി
പാലൊന്നും......
നിന്നുള്ളു കുളിര്‍പ്പിക്കാന്‍
എന്നാലും ചുമ്മാ
വെച്ചു തരാമേ....
ഉണ്ണിയുറക്കം പോരാഞ്ഞിട്ടോ..?
നല്ലൊരു താരാട്ടു പാട്ടമ്മ
പാടിത്തരമേ....
ഉവ്വാവി വന്നു പിടിച്ചിട്ടോ
അയ്യയ്യോ..........!
നല്ല പനിക്കോളുമുണ്ടല്ലോ
അമ്മതരാല്ലോ മരുന്നല്പം
പൊന്നേ കരയാതെ....
കരയാതുണ്ണീ........കരയാതെ.......
കരയാതുണ്ണീ........കരയാതെ.......
താരാട്ട് ഇഷ്ടായില്ല ഉണ്ണിക്കു അതാ കരച്ചില് ..
മറുപടിഇല്ലാതാക്കൂഉണ്ണിക്കിഷ്ടപ്പെട്ടു.....അതോണ്ടാ ഞാനിത് പോസ്റ്റ് ചെയ്യാന്‍ ധൈര്യം കാട്ടീത്.....
ഇല്ലാതാക്കൂവ്യത്യസ്ഥമായ വായനാനുഭവം
മറുപടിഇല്ലാതാക്കൂനന്ദി പ്രദീപ് മാഷ് താങ്കളുടെ അഭിപ്രായത്തിനും ഈ ബ്ലോഗ്ഗിന് നല്‍കിവരുന്ന പ്രോത്സാഹനത്തിനും
ഇല്ലാതാക്കൂആശംസകൾ...
മറുപടിഇല്ലാതാക്കൂആശംസകള്ക്ക് നന്ദി വി.കെ
ഇല്ലാതാക്കൂപനി പടര്‍ന്നുപിടിച്ചിരിക്കുകയാണ്..
മറുപടിഇല്ലാതാക്കൂപാവം ഉണ്ണികള്‍...
ആശംസകള്‍
കരയാന്‍ ഉണ്ണിക്ക് പനിയൊന്നും വേണ്ടാന്നേ......നന്ദി തങ്കപ്പന് സാര്‍ ഈ അഭിപ്രായത്തിന്
ഇല്ലാതാക്കൂGood.
മറുപടിഇല്ലാതാക്കൂആശംസകള്
നന്ദി ഡോക്ടര്‍....
ഇല്ലാതാക്കൂകവിത നന്നായിരിക്കുന്നു സുഹ്രുത്തേ. മാത്ര്സ്നേഹത്തിന്റെ മഹനീയത ലളിതമായ ഭാഷയിലൂടെ അവതരിപ്പിക്കുവാന്‍ താങ്കള്‍ക്ക് കഴിഞ്ഞിരിക്കുന്നു. കവിത വായിക്കുമ്പോള്‍ കുട്ടിയോട് കൊഞ്ചുന്ന ഒരു അമ്മയെ നമുക്ക് ദര്‍ശിക്കുവാന്‍ സാധിക്കും. ആശംസകള്‍
മറുപടിഇല്ലാതാക്കൂഈ ബ്ലോഗ്ഗിലേക്കുള്ള താങ്കളുടെ ആദ്യവരവിനും അഭിപ്രായത്തിനും നന്ദി പ്രിയ ശിവദാസന്‍
ഇല്ലാതാക്കൂഉണ്ണിയ്ക്കുറങ്ങാന് സ്നേഹമുള്ള ഒരു പാട്ട്
മറുപടിഇല്ലാതാക്കൂഈ സ്നേഹത്തിന് എന്റെ നന്ദി....
ഇല്ലാതാക്കൂനല്ലൊരു താരാട്ട് പാട്ട്..
മറുപടിഇല്ലാതാക്കൂആശംസകൾ !
നന്ദി ഗിരീഷ്.....
ഇല്ലാതാക്കൂഈണം നല്കാന് പറ്റിയ വരികള്‍ !!.
മറുപടിഇല്ലാതാക്കൂനല്ല വാക്കുകള്‍ക്ക് നന്ദി ഫൈസല്‍ ബാബു...
ഇല്ലാതാക്കൂ