ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Thursday, July 3, 2014

ഇഞ്ച്വറിടൈം


icons sports concept soccer Stock Vector - 14835474എത്ര നേരമായി ഞാന്‍
വിളിച്ചൊച്ച വെയ്ക്കുന്നു
എന്നെയീ ഗോള്‍മുഖത്തൊറ്റ
ക്കാക്കിയിട്ട് നിങ്ങളെല്ലാവരും
ദൂരൊയൊന്നും പോകരുതെന്ന്
അത്രമേല്‍ ഒറ്റപ്പെടല്‍
ഞാന്‍ വെറുത്തു പോയി

ഞാനുമീ ജീവനില്ലാ മരത്തൂണുകളും
ഏതോ വിജനമാം കടലോരത്ത്
അന്യരെപ്പെലെ നില്ക്കുന്നു
ആര്‍ത്തിരമ്പി വന്നെത്തുന്നു
വന്യമാം തിരകള്‍
ചീര്‍ത്ത ദുസ്വപ്നങ്ങളായി
ആയിരം കാല്പന്തുകളിക്കാര്‍തന്‍ 
കാല്‍ നൃത്തച്ചുവടുമായി
ഒറ്റയ്ക്കു തടുക്കുവാനാകുമോ..
വെറും പച്ചമനുഷ്യന്

എത്ര നേരമായി ഞാന്‍
വിളിച്ചൊച്ച വെയ്ക്കുന്നു
ഇപ്പെഴെന്തായി വന്നു
പതിച്ചില്ലെയാ പന്ത്
വിണ്ണിലേതോ തീമഴചിത്രം
വരച്ച്
നെഞ്ചിന്‍ ലോലമാം
വലക്കണ്ണികള്‍
പൊട്ടിച്ചെറിഞ്ഞു കൊണ്ട്
ചക്രവാളം തേടുമേതോ
പക്ഷിയെപ്പോലെ
പറന്നു പോകുകയാണെന്ന്
ഞാന്‍ കരുതി
അല്പം പിഴച്ചു പോയി
വ്യര്‍ത്ഥമാം ജീവിതകണക്കൂ
കൂട്ടല്‍ പോലെ....

കുറ്റം പറയുന്നില്ല ഞാനാരേയും
എനിക്കെന്തര്‍ഹത
അല്പ നേരം കൂടി കാത്തു
സൂക്ഷിച്ചിരുന്നെങ്കില്‍
എത്ര ധന്യമാകുമായിരുന്നു
ഇന്നത്തെ രാത്രി..

ഇനിയെത്ര രാത്രികളില്‍
ഞാനൊറ്റയ്ക്കുറങ്ങാന്‍
കിടക്കുമ്പോള്‍
ഈ അഭിശപ്ത നിമിഷങ്ങള്‍
വന്നെന്നെ
കൂര്‍ത്ത മുളയമ്പില്‍
കോര്ത്തെടുത്തു കൊണ്ടു പോകും
കാട്ടു തീയില്‍ ചുട്ടെരിക്കുവാനായി..

( എല്ലാം എന്‍റെ പിഴ.....എന്‍റെ വലിയ പിഴ.........)
ഈ കവിത വായിച്ചു കൗതുകം തോന്നുന്നവര്ക്ക് താഴെപ്പറയുന്ന(മുമ്പെഴുതിയത്) കവിതയും വായിക്കാവുന്നതാണ്
ഇഞ്ച്വറി ടൈമില്‍ ഒരു ഗോളി....

6 comments:

 1. സന്തോഷിക്കുന്ന നിമിഷത്തിലും, വിതുമ്പുന്ന നിമിഷത്തിലും പലപ്പോഴും ഒറ്റയ്ക്ക്‌ തന്നെ നിൽക്കേണ്ടി വരുന്നവരുടെ നിറം കെട്ട നിമിഷങ്ങളെ നന്നായി അവതരിപ്പിച്ചിരിക്കുന്നു അനുരാജ്‌. നല്ല കവിത.


  ശുഭാശംസകൾ......


  ReplyDelete
 2. നന്നായിരിക്കുന്നു
  ആശംസകള്‍

  ReplyDelete
 3. നന്നായിട്ടുണ്ട് . പക്ഷെ ഗദ്യകവിതയായിതന്നെ എഴുതുന്നതല്ലേ കൂടുതല്‍ നന്നാവുക

  ReplyDelete
 4. അനു രാജ് ..നന്നായി .ഉറക്കത്തില്‍ അഭിശപ്ത നിമിഷങ്ങള്‍ ശല്യം ചെയ്യാതിരിക്കട്ടെ ...!

  ReplyDelete
 5. വലിയ ഗോള്‍പോസ്റ്റും ചെറിയ മനുഷ്യനും!

  ReplyDelete
 6. അനുരാജ് : കവിതയില്‍ താങ്കള്‍ കണ്ടെത്തുന്ന വിഷയ വൈവിധ്യം എടുത്തുപറയേണ്ട ഒന്ന് തന്നെയാണ് ,കവിത കൂടുതല്‍ മനസ്സിലാക്കുന്നതില്‍ സാധാരണ പരാജയപ്പെടുന്ന എനിക്ക് അനുരാജിന്‍റെ കവിതകള്‍ വായിക്കുമ്പോള്‍ അങ്ങിനെയൊരു ആശങ്കഉണ്ടാവാറില്ല എന്ന് സന്തോഷപൂര്‍വ്വം പറയട്ടെ ,, ഇനിയും എഴുതുക എല്ലാ ആശംസകളും.

  ReplyDelete