ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2014, ജൂൺ 28, ശനിയാഴ്‌ച

രണ്ട് പി-കള്‍ക്കിടയില്‍ ഒരു പിപ്പിരിപ്പീ...

3d man thinking with red question marks over white background - stock photo
പൊന്നു സുഹൃത്തേ
നീവരുന്നുണ്ടോ
പടം കാണാന്‍.....?
ഇന്നു ക്ലാസ്സില്‍ കയറാതെ.
ചുമ്മാതെ പുസ്തകം
തിന്നു തീര്‍ത്തിട്ടെന്തു കാര്യം..?
എല്ലാത്തിനുമുണ്ട് ഞാനൊപ്പം
നിന്‍റെ കൂടെ
നീയും ശങ്കിച്ചു നിന്നിടേണ്ട..

പുത്തന്‍ പടം റിലീസുണ്ടിന്ന്
കൃഷ്ണാ തിയേറ്റരില്‍
അഭ്രപാളിയില്‍
അത്ഭുതം തീര്ത്തോരു
പത്മരാജന്റെ ചിത്രം
ഞാന്‍ ഗന്ധര്വ്വനന്നെത്രെ പേര്
ഉത്തരേന്ത്യക്കാരന് നടന്‍
മഹാഭാരതം തുടര്‍
ചിത്രകഥാ പരമ്പരയില്
കൃഷ്നാട്ടമാടി നമ്മളെ
വിസ്മയിപ്പിച്ചോരാ
നക്ഷത്രകുമാരനാണ്
നായകന്‍

കണ്‍സഷന്‍ ടിക്കറ്റെടുത്തു
തന്നെ പോകണം നമ്മള്‍
കൈയില്‍ പൈസ
കരുതിയിട്ടുണ്ടെങ്കിലും..!
തിങ്ങി ഞെരുങ്ങിയ
ബസിലേ കയറാവൂ
കൊച്ചു നാണയം നീട്ടി നീ
നില്ക്കുമ്പോള്‍
ഒട്ടും പരിചയമില്ലാതെ
കണ്ടക്ടര്‍
ദൃഷ്ടിദോഷം പോലെ
നോക്കുമതച്ചെട്ടുറപ്പാണ്
വിട്ടു കൊടുക്കരുതൊരിക്കലും
നമ്മള്‍
പുളിച്ചട്ടവാക്കുകളില്‍ പെട്ടു
പോകണം പാവം

ഒന്നിങ്ങടുത്ത് നിന്നാലൊരു
കാര്യം രഹസ്യമായി
പറയാം
ഓലകൊട്ടകയൊന്നുണ്ടല്ലോ
പോകുംവഴി...
ലീലാ ടാക്കീസെന്നാണ് പേര്
അറിയരുതെന്നഹമ്മതി
മാത്രം പറയരുത്......
മുട്ടനേണി വെച്ചോരു പടത്തിന്‍റെ
പോസ്റ്ററിന്നു കണ്ടു
പി. ചന്ദ്രകുമാറിന്‍റെ
ആദിപാപം......!!
രക്തം തുടിക്കും നഗ്നമാം
പെണ്ണുടുലകള്‍
നിന്നു തുടിക്കുന്നു
കണ്‍‍‍മുന്നില്‍.....
കൃത്യം പതിനൊന്നുമണിക്കുതന്നെ
കോളേജു കുട്ടികള്‍ക്കുള്ള
പ്രത്യക ഷോയുണ്ട്..

പൊന്നു സുഹൃത്തേ
നീവരുന്നുണ്ടോ
പടം കാണാന്‍....?
പി. പത്മരാജന്റെ
ഞാന്‍ ഗന്ധര്‍വ്വന്കണ്ട്
മറ്റോരു സ്വപ്ന ലോകത്തിലേക്ക്
പോകണോ....?
പാപചിന്തകളെല്ലാ മകറ്റി
പി. ചന്ദ്രകുമാറിന്‍റെ
ആദിപാപത്തില്‍ അരണ്ട
വെളിച്ചത്തില്‍
അസഹ്യമാമുഷ്ണത്തില്‍
നഗ്നമാം പെണ്‍ആണുടലുകള്‍
സര്‍പ്പങ്ങളേപ്പോലെ
പുളയുന്നത് കണ്ടിട്ട്
മറ്റൊരു സ്വര്‍ഗ്ഗം ലോകം
കണ്ടിറങ്ങണോ...?
എന്തു പറയുന്നു നിങ്ങളും
പൊട്ടനെന്തോ കണ്ട് ഭയന്നതുപോലെ
നോക്കാതെ പെട്ടന്നുത്തരം
നല്കുക  കൃത്യമായി

15 അഭിപ്രായങ്ങൾ:

  1. ഹവ്വയെ പറ്റിച്ച ആ പഴം ഇന്നും പറ്റിച്ചുകൊണ്ടേയിരിയ്ക്കുന്നു

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കയ്ച്ചിട്ടിറക്കാനും വയ്യ മധുരിച്ചിട്ട് തുപ്പാനും വയ്യന്‍റെ പൊന്നേ........

      ഇല്ലാതാക്കൂ
  2. പ്രലോഭിക്കുന്നവരുടെ വലയില്‍ പെടാതെ കുഞ്ഞേ!
    അനുഭവം സക്ഷി!
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ലോകം മുഴവന്‍ വലക്കണ്ണികളല്ലേ തങ്കപ്പന്‍ സാര് .....എങ്ങനെ പെടാതിരിക്കും....

      ഇല്ലാതാക്കൂ
  3. പണ്ടാരോ പാടി.. "സ്വർഗ്ഗവും നരകവും കാലമാം കടലിൻ അക്കരെയോ...ഇക്കരെയോ" ??

    അവിടെങ്ങുമല്ല; ദേ കൃഷ്ണാ ടാക്കീസിലും, ലീലാ ടാക്കീസിലുമാന്ന്.!!

    "ങള്‌ പോയിട്ട്‌ വരീന്ന്.. നുമ്മ ഭുട്ബാള്‌ കളി കാണാൻ പോണേണ്‌. ഫ്രീ കോട്ടറല്ലേ ..ഫ്രീ കോട്ടറ്‌"..!!! :)


    രസകരമായ കവിത. നന്നായി അവതരിപ്പിച്ചു അനുരാജ്‌.


    ശുഭാശംസകൾ.....

    മറുപടിഇല്ലാതാക്കൂ
  4. അഭിപ്രായത്തിന് സന്തോഷം സോണി......

    മറുപടിഇല്ലാതാക്കൂ
  5. അങ്ങിനെയും ഒരു കാലം ....
    ഇപ്പോൾ ഇതൊക്കെ വായിക്കുമ്പോൾ ചില 'നല്ല നാളുകൾ' ഓർമ്മവരുന്നു

    മറുപടിഇല്ലാതാക്കൂ
  6. പാടില്ല പാടില്ല നമ്മെ നമ്മൾ... :)

    ആശംസകൾ !

    മറുപടിഇല്ലാതാക്കൂ