ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

Friday, March 21, 2014

ഒരു പിറന്നാൾ സമ്മാനം .......
എന്നാലും എന്നാലും അച്ഛനെന്നെ
തല്ലിയല്ലോ....?
ചുമ്മാതെ ചന്നം പിന്നം..
ജന്മദിനമായിരുന്നല്ലോ ഇന്നെന്‍റെ
സമ്മാനവും കൊണ്ടച്ഛന്‍
വരുന്നതും കാത്ത്
ഞാനിരിക്കയായിരുന്നു
വല്ലാതെനിക്കു വേദനിച്ചു...
ഉള്ളിലെ നോവത് മാറുമോ...?
എത്രമറക്കുവാന്‍ ശ്രമിച്ചാലും
വെല്ലോടമങ്ങ് പോയാലോ...?
ഇല്ലാ അതിനുളള ധൈര്യവും

എന്നാലും അങ്ങനെ പറഞ്ഞല്ലോ
കുഞ്ഞു പെങ്ങളെ ഞാന്‍
തള്ളിമറിച്ചിട്ടെന്ന്
അമ്മരണ്ടാണെങ്കിലും
അച്ഛന്‍‍‍റെ മകളല്ലേ...?
പുന്നാര കൊച്ചനുജത്തി
എന്നോടെന്തൊരിഷ്ടമാണെന്ന
വള്‍ക്കെന്നോ...
പിന്നാലെ എന്നെപ്പിടിക്കുവാനായി
കുഞ്ഞിക്കാല്‍വെച്ചോടി വന്നതാണ്
എങ്ങോ തട്ടി വീണുപോയി......

മെല്ലെമെല്ലെയാകുഞ്ഞിക്കരച്ചില്‍
കാതില്‍ വന്നലയ്ക്കെ
തുള്ളിയനുഗ്രഹിച്ചുകൊണ്ട്
മുന്നില്‍ വന്ന് നില്ക്കുന്നു ഇളയമ്മ...
കൊന്നുകളയും ഞാനിന്ന് നിന്നെ
തിന്നാനും കുടിക്കാനും ചുമ്മാതെ
കിട്ടുന്നതിന്റെ അഹങ്കാരമല്ലേ...?
നിന്നച്ഛനൊന്നിങ്ങോട്ട് വന്നോട്ടെ
രണ്ടിലൊന്നിന്നറിയാനുണ്ട്
വയ്യ സഹിക്കുവാന്‍ ഇനിയും
കൊണ്ടുചെന്നാക്കണം വല്ലയനാഥ
മന്ദിരത്തിലും....
തൊട്ടുപോകരുതിനിമേല്‍
കുഞ്ഞിനേ.......
എന്നിട്ടും കലിയടങ്ങുന്നതേ
യില്ലിളയമ്മയക്ക്
പല്ലുഞെരിച്ചുകൊണ്ട് വന്ന്
എന്നെപ്പിടിച്ചുലച്ചുതള്ളുന്നു
നല്ലോരു പുള്ളിയുടുപ്പായിരുന്നതിന്‍
ചില്ലുബട്ടന്‍സുകള്‍ പൊട്ടിയിടര്‍ന്ന്
വീണ് ചിന്നിച്ചിതറുന്നു.....

അമ്മ എന്നെന്നേക്കുമായി
മണ്ണിലേക്കുറങ്ങാന്‍ പോകുന്നയാണ്ടില്‍
ജന്മദിനത്തിന് ഒന്നിച്ച്
പോയെടുത്തതാണ്......
വര്‍ണ്ണമാളികപോലുള്ളൊരാ
തുണിക്കടയില്‍ നിന്നും
ഏറെ തെരെഞ്ഞൊടുവില്‍
അമ്മകണ്ടെത്തിയതാണി
പുളളിയുടുപ്പ്....
കൊച്ചുകുടസ്സുമുറിയില്‍ നിന്ന്
ഞാനതണിഞ്ഞുവരവേ
വിസ്മയം പൂണ്ടമ്മയെന്നെ
നോക്കുന്നു......
നല്ല ചേര്‍ച്ചയുണ്ടെന്‍റെ പൊന്നുമകന്
അമ്മപറയുന്നു നല്ല ചിരിയോടെ 
പിന്നെയുമെന്തക്കയോ വാങ്ങിക്കൂട്ടി
വര്‍ണ്ണക്കവറുകളുമായി
സ്റ്റെപ്പിറങ്ങുമ്പോള്‍ വല്ലാതെയൊന്നു
കിതച്ചുവോ അമ്മ....

അന്നുതുടങ്ങിയതാണീ ജീവിതത്തിന്
കിതപ്പ്.....
വിങ്ങിവിങ്ങിക്കടന്നുപോം
ദിനരാത്രങ്ങള്‍....
വല്ലാതെ കൂടിപ്പോയമ്മക്ക്
എന്നാരോ അടക്കിപ്പറയുന്നല്ലോ
അന്നാശുപത്രിതന്‍ നീണ്ടയിട
നാഴിയിലൂടെ
അച്ഛന്‍റെ കൈമുറെകെപ്പിടിച്ച്
ചെന്നുകയറുമ്പോഴുണ്ട്
പച്ചവിരിയിട്ട ലോഹക്കട്ടിലില്‍
അമ്മകിടക്കുന്നു....
ഏതോ അന്യമാം നിഴല്‍ ചിത്രംപോലെ
മുടിയാകെക്കൊഴിഞ്ഞ്
ഏറെ വിവശയായി...
ഒന്നും മനസ്സിലായതേയില്ല
മറ്റൊരു കൌതുകകാഴ്ച പോല്‍
ഞാനത് നോക്കി നില്ക്കവേ
എന്‍റെ കൊച്ചുകൈകള്‍‍
അച്ഛന്‍റെ കൈയില്‍ ചേര്‍ത്തുപിടിച്ച്
കണ്ണീരിറ്റിച്ചു കൊണ്ടമ്മ പറയുന്നു
പൊന്നുമകനെ ഞാന്‍ നിങ്ങളെ
ഏല്പിക്കുന്നു
നല്ലോണംനോക്കണം..!
നല്ലോണം നോക്കണം.....!

എന്നാലും അച്ഛനെന്നെ
തല്ലിയല്ലോ....!
ചുമ്മാതെ ചന്നം പിന്നം..
പിന്നാമ്പുറത്ത് പോയിരുന്നു
ഞാന്‍ വിങ്ങിക്കരയുമ്പോള്‍ 
തെക്കിനി മുറ്റത്ത്‌ നിന്നൊരാ
കുഞ്ഞോല തുമ്പൊന്നുലയുന്നു 
എങ്ങുനിന്നോ ഒരു കാറ്റ് വന്ന് 
മെല്ലെപ്പറയുന്നു...
പൊന്നുമകനേ കരയാതെ.....
പൊന്നുമകനേ കരയാതെ...

എന്നാലും...എന്നാലും...

( പൊന്നു മകനേ........... നീ ഇരുട്ടത്ത് ഒറ്റയ്ക്കിരുന്ന് വിതുമ്പുകയാണോ ...എങ്ങനെ നിന്നെയാശ്വസിപ്പിക്കണമെന്ന് ദുര്‍ബല ഹൃദയനായ ഈ കവിക്കും  അറിയില്ല.......വന്നു കയറുമ്പോള്‍ നിന്‍റെ അച്ഛന്‍റെ കൈയില്‍ ഒരു പൊതിയുണ്ടായിരുന്നല്ലോ...അത് നിനക്കുളള ജന്മദിന സമ്മാനമാകട്ടെ എന്ന് ഞാനും വെറുതെ ആശിക്കുകയാണ്.നിന്നെ ആശ്വസിപ്പിക്കാന്‍ തക്കവണ്ണം നല്ല വാക്കുകള്‍‍ പറയാന്‍ എന്‍റെ തൂലിക അശക്തമാണ്. നിങ്ങളുടെ നല്ല വാക്കുകള്‍ക്ക് ഒരുപക്ഷേ വിങ്ങുന്ന ആ കൊച്ചു ഹൃദയത്തിന് തെല്ലൊരാശ്വാസം പകര്‍ന്നു നല്കാന്‍ കഴിഞ്ഞേക്കും... )

27 comments:

 1. അമ്മ എന്നെന്നേക്കുമായി
  മണ്ണിലേക്കുറങ്ങാന്‍ പോകുന്നയാണ്ടില്‍
  ജന്മദിനത്തിന് ഒന്നിച്ച്
  പോയെടുത്തതാണ്......
  വര്‍ണ്ണമാളികപോലുള്ളൊരാ
  തുണിക്കടയില്‍ നിന്നും
  ഏറെ തെരെഞ്ഞൊടുവില്‍
  അമ്മകണ്ടെത്തിയതാണി
  പുളളിയുടുപ്പ്....


  വളരെ നന്നായിട്ടുണ്ട് ഇരുളിന്റെ കൂട്ടുകാരാ..

  ReplyDelete
  Replies
  1. ആദ്യ വരവിനും അഭിപ്രായത്തിനും അകമഴിഞ്ഞ ഈ പ്രോത്സാഹനത്തിനും നന്ദി മനസ്വിനി ...

   Delete
 2. പിണക്കം മാറിക്കൊണ്ടരികത്തണയും കൊച്ചനുജത്തി
  ഇളയമ്മ തന്‍ വാക്കുകള്‍ ഉള്ളിലെരിയുമപ്പോഴും.....
  ഹൃദയത്തില്‍ തട്ടുന്ന വരികള്‍
  ആശംസകള്‍

  ReplyDelete
  Replies
  1. ഹൃദയം കൊണ്ടെഴുതുന്ന വരികള്‍ സമാന ഹൃദയങ്ങളെ സ്പര്‍ശിച്ചു എന്നറിയുന്നതില്‍ സന്തോഷം.....നന്ദി തങ്കപ്പന്‍ സര്‍

   Delete
 3. മനസ്സിനെ വല്ലാതെ സ്പർശിച്ച വരികൾ .....

  ReplyDelete
  Replies
  1. നന്ദി പ്രദീപ്‌ മാഷ് വീണ്ടുമുള്ള ഈ വരവിനും അഭിപ്രായത്തിനും ...

   Delete
 4. നൊമ്പരങ്ങള്‍ മനസ്സിന്റെ വേദനയാണ് ...
  ആശസകളോടെ
  @srus..

  ReplyDelete
  Replies
  1. മനസിന്റെ നീറ്റല്‍ ചിലപ്പോള്‍ ഒരു സുഖമാണ് ....നന്ദി അശ്രൂസ് ...

   Delete
 5. കുഞ്ഞുദുഃഖങ്ങള്‍

  ReplyDelete
  Replies
  1. കുഞ്ഞു നൊമ്പരങ്ങള്‍ വലിയ ദു:ഖങ്ങള്‍ തന്നെ ......?

   Delete
 6. വേദനിക്കുന്ന കുഞ്ഞു മനസ്സിനെ ആശ്വസിപ്പിക്കാന്‍ ....ഇതുപോലെ അവരെ അറിയാന്‍ ശ്രമിക്കാം

  ReplyDelete
  Replies
  1. നന്ദി കാത്തി ......

   Delete
 7. കുഞ്ഞു നൊമ്പരങ്ങള്‍ വല്ലാതെ സ്പര്‍ശിച്ചു :(

  ReplyDelete
  Replies
  1. ഈ ദു:ഖത്തിന് നന്ദി ...മുബി

   Delete
 8. എന്നാലും അച്ഛനെന്നെ
  തല്ലിയല്ലോ....!
  ചുമ്മാതെ ചന്നം പിന്നം... :(

  ReplyDelete
  Replies
  1. ഈ ദു:ഖത്തിനും നന്ദി ഡോക്ടര്‍

   Delete
 9. ആരോ..ആരോ..നീയാരോ,
  ആരോമൽപ്പൂമ്പൈതലേ..


  കുട്ടികളുടെ കണ്ണു നനയുന്നതു കാണാൻ ഏവർക്കും പ്രയാസം. അതിനു കാരണം അവരല്ലെന്നു കൂടിവന്നാൽ, കാരണക്കാരായവർക്കുള്ള 'കാരണം കാണിക്കൽ നോട്ടീസ്' തയ്യാറായിത്തുടങ്ങിയെന്നു വേണം കരുതാൻ.

  കവിത വളരെ ഹൃദയസ്പർശിയായ രീതിയിൽ അവതരിപ്പിച്ചു.ഇഷ്ടമായി.


  ശുഭാശംസകൾ.....

  ReplyDelete
  Replies
  1. കവിത ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ വളരെ സന്തോഷം പ്രിയ സൗഗന്ധികം

   Delete
 10. നല്ല വരികള്‍...

  ReplyDelete
  Replies
  1. നന്ദി സംഗീത് ... ഈ ബ്ലോഗ്ഗിലെ താങ്കളുടെ ആദ്യ അഭിപ്രായത്തിന്

   Delete
 11. തേങ്ങലൊഴിയാത്ത ബാല്യത്തിന് തോരാമഴയുടെ താളമാണ്
  ഹൃദയസ്പർശിയായ കവിത..

  ReplyDelete
  Replies
  1. നന്ദി ശരത് ഒരിടവേളയ്ക്ക് ശേഷം ഈ ബ്ലോഗ്ഗിലേക്കുള്ള വരവിനും അഭിപ്രായത്തിനും ....

   Delete
 12. ഹൃദയത്തിലേയ്ക്കിറങ്ങുന്ന ആര്‍ദ്രമായ വരികള്‍........

  ReplyDelete
 13. സങ്കടം ... സങ്കടമായി ... ഹൃദയസ്പർശി യായ എഴുത്ത്

  ReplyDelete
 14. വരികളിൽ കണ്ണുനീർ ഇറ്റുന്നു നല്ല ആഖ്യാനം ആശ്വസിപ്പിച്ചു കാറ്റ് നന്നായി

  ReplyDelete