ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

കണ്ണേ ....ഉറങ്ങുറങ്ങ്‌.....



കണ്ണേ  ഉറങ്ങുറങ്ങ്‌.....
പൊന്നേയുറങ്ങുറങ്ങ്.....
കണ്ണും പൂട്ടിയുറങ്ങുറങ്ങ്.....

മഞ്ഞളരച്ചു കുളിച്ചില്ലേ...?
കണ്ണെഴുതി പൊട്ടും തോട്ടില്ലേ
പൌടറു   പൂശി മണത്തില്ലേ...?
അമ്മിഞ്ഞാപാലുണ്ട്
ഉണ്ണി വയറും നിറഞ്ഞില്ലേ..?

കണ്ണേ  ഉറങ്ങുറങ്ങ്‌.....
പൊന്നേയുറങ്ങുറങ്ങ്.....
കണ്ണും പൂട്ടിയുറങ്ങുറങ്ങ്....

ctttu.jpgസ്വര്‍ണ്ണ വെയിൽ  പക്ഷികള്‍
മുറ്റത്ത് വന്നു തത്തികളിക്കുന്നത്
കണ്ടില്ലേ.....?
കുഞ്ഞിനെ ആരും കാണേണ്ടാ.....!
കണ്ണേറു തട്ടി കറുത്തു പോയോലോ...?
ര്‍ണ്ണ  ശലഭങ്ങളും കാണേണ്ടാ...!
പൂമേനി കണ്ട് കൊതിച്ചാലോ...?


കണ്ണേ  ഉറങ്ങുറങ്ങ്‌.....
പൊന്നേയുറങ്ങുറങ്ങ്.....
കണ്ണും പൂട്ടിയുറങ്ങുറങ്ങ്....

ആ കൊമ്പിലീകൊമ്പില്......
കാക്കച്ചിയിരുന്ന് കരയുന്നുണ്ട്
പൊന്നേയതൊന്നും കാണേണ്ടാ...!
കളളത്തരങ്ങള്‍ കണ്ടു പഠിച്ചാലോ...?
ചെന്നിട്ടൊത്തിരി ജോലികള്‍
ചെയ്യാനുണ്ട്......
പൊന്നേയൊന്ന് കനിയില്ലേ....?

കണ്ണേ  ഉറങ്ങുറങ്ങ്‌.....
പൊന്നേയുറങ്ങുറങ്ങ്.....
കണ്ണും പൂട്ടിയുറങ്ങുറങ്ങ്....

(ഏതോ ജന്മാന്തര സുകൃതം പോലെ കഴിഞ്ഞ ജൂണ് മാസം 19ം തീയതി എനിക്കൊരാണ് കുഞ്ഞ് പിറന്നു.......ചിത്തിര നക്ഷത്രത്തില്‍ പിറന്ന അവനെ ഞാന്‍ ചിത്തു എന്നു വിളിക്കുന്നു....അവനു വേണ്ടി..... അവനെപ്പോലുളള ഒരായിരം ഉണ്ണികള്‍ക്കുവേണ്ടി....... ഒരു കുഞ്ഞിന്റെ ചവിട്ടും   തൊഴിയും കിട്ടുമ്പോഴുളള ഉൾപ്പുളകത്തോടു കൂടി ഈ ഉറക്കു പാട്ട് സഹര്‍ഷം സമര്‍പ്പിക്കട്ടെ...) 

26 അഭിപ്രായങ്ങൾ:

  1. സഹര്‍ഷം ഏറ്റുവാങ്ങുന്നു ഈ അമ്മപ്പാട്ട്. ജൂണ്‍ പത്തൊന്‍പത് :) അവന്‍ നല്ലൊരു വായനക്കാരനാവും അക്ഷര സ്നേഹിയാവും തീര്‍ച്ച.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നല്ല വാക്കുകൾക്ക് ഒരുപാടൊരുപാട് നന്ദി ....കാത്തി....

      ഇല്ലാതാക്കൂ
  2. ആഹാ ആശംസകൾ അച്ഛനും മകനും അമ്മയ്ക്കും സംതൃപ്ത കുടുംബത്തിലെ എല്ലാവർക്കും.. നല്ലൊരു താരാട്ട് പാട്ട് .. പാടി പാടി അച്ഛൻ തന്നെ ഉറങ്ങികളയരുത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി..... ബൈജു താങ്കള് എന്നോടു കാട്ടുന്ന സ്നേഹത്തിന്...പരിഗണനയ്ക്ക്...പ്രോത്സാഹനത്തിന്

      ഇല്ലാതാക്കൂ
  3. നല്ല താരാട്ട്.
    മോന് ആയുരാരോഗ്യങ്ങൾ നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  4. ആശംസകൾ.. അഭിനന്ദനങ്ങൾ..

    കണ്ണേ ഉറങ്ങുറങ്ങ്‌.....
    പൊന്നേയുറങ്ങുറങ്ങ്.....
    കണ്ണും പൂട്ടിയുറങ്ങുറങ്ങ്...

    ഉറക്കെ പാടുന്നു ഈ മനോഹരമായ താരാട്ട് പാട്ട്.
    മനോഹരമായി എഴുതി..

    മറുപടിഇല്ലാതാക്കൂ
  5. നല്ലൊരു താരാട്ടുപാട്ട്.
    ചിത്തു മോന് എല്ലാവിധ ആയുരാരോഗ്യസൌഖ്യങ്ങളും നേരുന്നു.
    ആശംസകളോടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആശംസകള്ക്ക് ഒരായിരം നന്ദി തങ്കപ്പന് സാര്.......

      ഇല്ലാതാക്കൂ
  6. ചിത്തു! നല്ല പേര്

    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊള്ളാം അല്ലേ........അഭിപ്രായത്തിന് നന്ദി അജിത് സാര്......

      ഇല്ലാതാക്കൂ
  7. പൊൻ കുരുന്നേ നിൻ കവിളിൽ
    പൊന്നിലഞ്ഞിപ്പൂവിരിയും
    കൊച്ചിളംകാറ്റുമ്മ വയ്ക്കും
    പിച്ചിമണം പിച്ച വയ്ക്കും..


    പ്രിയ അനുരാജ്,


    അഭിനന്ദനങ്ങൾ.ദൈവമനുഗ്രഹിക്കട്ടെ.



    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സൌഗന്ധികം....കൂട്ടത്തില് ഒരു കാര്യം തുറന്നു പറഞ്ഞു കൊള്ളട്ടെ......ഈ ബ്ലോഗില് മാത്രമല്ല മറ്റു ബ്ലോഗുകളിലും താങ്കള് രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള് ഞാന് വായിക്കാറുണ്ട്......മലയാള ചലച്ചിത്ര ശാഖയിലേയും, സാഹിത്യത്തിലേയും ഒരു പാട് പാട്ടുകളും കവിതകളുമൊക്കെ താങ്കള്ക്ക് ഹൃദ്യസ്ഥമായിട്ടുണ്ടല്ലോ....നല്ല കാവ്യ സംസ്കൃതിയുളള ഒരാള് ബ്ലോഗില് അഭിപ്രായം രേഖപ്പെടുത്താനെത്തുന്നത് എല്ലാ ബ്ലോഗര്മാരുടേയും ഭാഗ്യം തന്നെ.....

      ഇല്ലാതാക്കൂ
  8. കണ്ണും പൂട്ടിയുറങ്ങുക നീയെന്‍കണ്ണെ പുന്നാര പോന്നു മകനെ...
    ജിത്തുമോന് എന്നെന്നും നല്ലത് മാത്രം നേരുന്നു.

    മറുപടിഇല്ലാതാക്കൂ
  9. ചിത്തുവിനുള്ള താരാട്ട് കൊള്ളാം..

    മറുപടിഇല്ലാതാക്കൂ
  10. വളരെ നന്നായിട്ടുണ്ട്. ഈ താരാട്ട് പാട്ട് വായിക്കുമ്പോള്‍ പഴയ ഓര്‍മ്മകള്‍ എന്റെ മനസ്സില്‍ ഉണര്‍ന്നു. തൊട്ടിലില്‍ ആട്ടുമ്പോള്‍ വല്ലിച്ചന്‍ പാടാറുള്ള പട്ടുകളിലേക്ക് എന്നെ നയിച്ചു. ചിത്തുവിന് ഒരായിരം ഉമ്മകള്‍

    സ്നേഹപൂര്‍വ്വം,
    സ്വാതി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സ്വാതി....സ്വാതി ഈ ബ്ലോഗില് ആദ്യമായിട്ടാണെന്ന് തോന്നുന്നു.......ഒരോ പുതിയയാളും അഭിപ്രായം രേഖപ്പെടുത്താനെത്തുമ്പോള് ഹൃദയത്തില് പുതുമഴപെയ്യുന്ന സുഖം തോന്നുന്നു...വീണ്ടും വരുമല്ലോ.....

      ഇല്ലാതാക്കൂ
  11. മറുപടികൾ
    1. നിസ്വാര്ത്ഥമായ ഈ സ്നേഹത്തിന് നന്ദി...പ്രദീപ് മാഷ്......

      ഇല്ലാതാക്കൂ
  12. കൊള്ളാം ആശംസകള്‍ ! ചിത്തു ഒരു ജിത്താവട്ടെ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. നന്ദി സുഹൃത്തേ ഈ വരവിനും ആശംസകള്ക്കും...വീണ്ടും വരുമല്ലോ...

      ഇല്ലാതാക്കൂ