ഈ ഇരുള് നിലാവില് ഇത്തിരി നേരം

ഇരുള്....................ഇരുളിന്റെ വന്യമായ ഹൃദയത്തിലേക്ക് മരച്ചില്ലകള്ക്കിടയിലൂടെ നിലാവിന്റെ ഒരു കീറ് വീണുകിടക്കുന്നു........... മഞ്ഞ് പൊഴിയുന്ന മര്മ്മരം കേള്ക്കാം. ഇലകള്‍ പൊഴിയുന്നതു പോലെ ജീവിതത്തിലെ ഋതുക്കളോരോന്നും, വെറും ശലഭായുസ്സ് മാത്രമായി കൊഴിഞ്ഞു തീരുകയാണ്.....................ഏതോ വിദൂര സ്ഥലിയില്.......ഏകാന്തമായ തുരുത്തില്, വടു വൃക്ഷത്തിലിരുന്ന് രാത്രിയുടെ അന്തിയാമത്തില്‍ പഥികനായ ഏതോ പക്ഷി ശ്രുതി താളമില്ലാതെ പാടുകയാണ്.......ഏകാന്തമായ ഈ തുരുത്തിലേക്ക് , വിജനമായ വഴിയിലൂടെ .....വഴി തെറ്റി വരുന്നവരോട്.......കൂട്ടം തെറ്റി എത്തുന്നവരോട്.....ഈ ഇരുള്‍ നിലാവില് ഇത്തിരി നേരം....!!!

2013, ഒക്‌ടോബർ 15, ചൊവ്വാഴ്ച

വെറും ചില അടുക്കള കാര്യങ്ങള്‍ ........


മത്തിതല വറ്റിച്ചെടുത്തതുണ്ട്......
കപ്പ കുഴച്ചു വേവിച്ചെടുത്തതുമുണ്ട്
കൊച്ചു മണിയരിചോറ്
കലത്തിലിരുന്നു മാടിവിളിക്കുന്നു....
അത്താഴമുണ്ണവാന്‍
നേരമായോടി നാത്തൂനേ....?

പച്ച പുളിശ്ശേരി രണ്ടു മൂന്നായി
ചട്ടിയിലിരുന്നല്പം കേടുമ്പിച്ചെങ്കിലും
രുചിയല്പം കൂടിയിട്ടേയുള്ളൂ...!
മത്തു പിടിച്ചു പോകുമാരും
അതിന്‍ ഗന്ധം നുകര്‍ന്നാല്‍...

ഉപ്പും പുളിയുമെരിവും
കൂടിയും കുറഞ്ഞു മൊത്തിരി
നാട്ടു കൊച്ചുവര്‍ത്തമാന
കറിക്കൂട്ടങ്ങളുണ്ട്.....
തൊട്ടു നക്കിയങ്ങിരിക്കാന്‍

ഒത്തിരി വാരി വലിച്ചു
തിന്നുന്നത് കൊള്ളാം.....
കച്ചിത്തുറു പോലാകാതെ
നോക്കനേടി നാത്തൂനേ....
കൊച്ചാങ്ങള അതൊട്ടും സഹിക്കില്ല 

പത്തായ പുറത്തൊരു മെത്തപായ
നീട്ടി നിവര്‍ത്തിയിട്ടിട്ടുണ്ട്
ഒക്കെ കഴിഞ്ഞൊന്ന് നടു നിവര്‍ത്താന്‍
അല്പം ശ്വാസം മുട്ടല്
തോന്നുന്നുണ്ടല്ലോ നിന്നെ കണ്ടിട്ട്
ചട്ടിയും കലവും മെഴുക്കി
ഞാന്‍ വരും വരെ  
ഇത്തിരി നേരം നീ കിടന്നോളൂ.......

ഭര്‍ത്താവ് വരുമ്പോഴങ്ങു
എഴുന്നേറ്റു പോകണേ  നാത്തൂനേ ..

( അത് ശരി കപ്പയും മീന്‍കറിയും കഴിച്ചിട്ട് ഒന്നും മിണ്ടാതെ എഴുന്നേറ്റങ്ങു പോകുകയാണോ ......നടക്കട്ടെ .....നടക്കെട്ടെ .....)

15 അഭിപ്രായങ്ങൾ:

  1. നാത്തൂന്‍പോരില്ലാത്ത നല്ല നാത്തൂന്‍....!
    നല്ല അടുക്കള വിശേഷം.
    ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
  2. ഒത്തിരി വാരി വലിച്ചു
    തിന്നുന്നത് കൊള്ളാം.....
    കച്ചിത്തുറു പോലാകാതെ
    നോക്കനേടി

    ഹഹഹ!!

    മറുപടിഇല്ലാതാക്കൂ
  3. നല്ലൊരു പുളിമാങ്ങ കഴിച്ച സുഖം :)

    മറുപടിഇല്ലാതാക്കൂ
  4. നല്ല കപ്പയും,മത്തിക്കറിയും..!!


    പാട്ടിലും,ഡാൻസിലും,സിനിമയിലും,കവിതയിലും,വസ്ത്രധാരണത്തിലുമെല്ലാം ന്യൂ ജനറേഷൻ ജ്വരം പടരുകയാ. എന്നാലും മേപ്പിടിയാനങ്ങനെ രുചിഭേദമില്ലാതെ നിത്യഹരിതമായി.....


    അനുരാജങ്ങനെ കവിതയെഴുതി എന്റെ വായിൽ വെള്ളവും നിറച്ചു. ഈ രാത്രി കപ്പയും,മത്തിക്കറിയും തിന്നാൻ ഞാനെവിടെപ്പോകുമെന്റെ അനുരാജേ... :):)



    കവിത ഇഷ്ടമായി.കേട്ടോ.?



    ശുഭാശംസകൾ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഈ മനസ്സ് നിറഞ്ഞ വാക്കുകള്‍ക്ക് പ്രത്യേക നന്ദി....സൌഗന്ധികം....

      ഇല്ലാതാക്കൂ
  5. നാത്തൂനും നാത്തൂനും സ്നേഹത്തിന്റെ പരദൂഷണങ്ങളുടെ ആ ഒരു ഇഴ അടുപ്പം നന്നായി വരച്ചു കാട്ടി

    മറുപടിഇല്ലാതാക്കൂ
  6. ഇങ്ങനെ മൂന്നു നാത്തൂന്മാര്‍ ഉണ്ടെനിക്ക്! അവരെ ഓര്‍മ്മിപ്പിച്ചല്ലോ മാഷെ... നന്ദി അതിന് . കൊതിപ്പിച്ചതിന് ഇനിയെവിടെന്നു കപ്പേം മത്തീം ഒപ്പിക്കുമെന്ന ആശങ്കയും! ആശംസകള്‍

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ആഹാ,........ഇതില് പരം എന്തുവേണം ഒരു കവിയുടെ കവിത ധന്യമാകുവാന്.......നന്ദി ആര്ഷ നല്ല വാക്കുകള്ക്ക്

      ഇല്ലാതാക്കൂ
  7. നല്ല രസായി വായിച്ചല്ലോ നാത്തൂനേ ....

    മറുപടിഇല്ലാതാക്കൂ